എന്റെ പാവം മനസ്സ്
സൂര്യന്റെ ചൂടേറ്റൊന്നു പിണങ്ങിക്കൂടേന്നും,
അമ്പിളിമാമന്റെ പുഞ്ചിരി കണ്ടൊന്നു ചിരിച്ചൂടേന്നും,
നക്ഷത്രങ്ങളും കണ്ടു നിന്നൂടേന്നും,
മഴവില്ലിനെ കാണാൻ പൊയ്ക്കൂടേന്നും,
മേഘങ്ങൾക്കൊപ്പം പറന്നുനടന്നൂടേന്നും,
തിരയ്ക്കൊപ്പം നീന്തിയാൽ നല്ലതല്ലേന്നും,
കാറ്റിനൊപ്പം അലഞ്ഞുതിരിഞ്ഞൂടേന്നും,
മഴവെള്ളത്തിനൊപ്പം ഒഴുകിനടന്നൂടേന്നും,
നിലാവുള്ളപ്പോൾ അതുംകണ്ടു നിന്നൂടേന്നും,
മരച്ചില്ലയ്ക്കൊപ്പം ചാഞ്ചാടിക്കൂടേന്നും,
പക്ഷികളുടെ സംഗീതം കേട്ടൂടേന്നും,
പറഞ്ഞും കൊതിപ്പിച്ചും അയച്ചാലും,
പിന്നേം, നിന്നേം കൂട്ടി വന്ന് എന്റടുത്തിരിക്കും.
എന്റെ മനസ്സ്.
ഞാനെന്തു ചെയ്യാനാ!
Labels: മനസ്സ്
2 Comments:
എല്ലാം കഴിഞ്ഞു വന്നപ്പൊ ചോദ്യവും ഉത്തരവും കഴിഞ്ഞു പോയി അല്ലായിരുന്നെങ്കില്‍ ഈ പൂ ഏതാണെന്ന് നോക്കാന്‍ പറയാമായിരുന്നു
പണിക്കർ ജീ :) പോസ്റ്റുകളൊക്കെ വായിക്കാൻ വരാറുണ്ട്. കണ്ടിരുന്നു. ചെടികൾ ഒന്നുരണ്ടെണ്ണം തെരഞ്ഞുകണ്ടുപിടിക്കാനുണ്ടായിരുന്നു വേറെ. അതിന്റെ തിരക്കിലായിപ്പോയി.
Post a Comment
Subscribe to Post Comments [Atom]
<< Home