Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, February 19, 2016

ഹലോ

എല്ലാ കൂട്ടുകാര്‍ക്കും സുഖമെന്നു കരുതുന്നു.  ആണെങ്കിലും അല്ലെങ്കിലും എനിക്കൊന്നുമില്ല എന്നും അറിയിച്ചുകൊള്ളുന്നു. ഞാന്‍ പൂവാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ പൂനയില്‍ പോയിരുന്നു എന്ന പൊങ്ങച്ചം പറയാന്‍ വേണ്ടീട്ടുമാത്രമാണ് ഇപ്പോ മിണ്ടാന്‍ വന്നത്. ചിത്രങ്ങളൊക്കെ ഉണ്ട്. പക്ഷെ പോസ്റ്റിലിടാന്‍ എനിക്കിപ്പോ സൌകര്യമില്ല. അങ്ങനെ ഞാന്‍ എന്റെ കൂട്ടുകാര്‍ക്ക് ചിത്രങ്ങളൊക്കെ കാണിച്ചുതന്നാല്‍ പുച്ഛക്കാരന്മാരും പുച്ഛക്കാരികളും പരിഹാസികളുമൊക്കെ എന്തു പറഞ്ഞ് നടക്കും. ഇതിപ്പോ പറയാലോ “ഹും. പൂന! അതെവിട്യാന്നുപോലും അവള്‍ക്കറിയുകയുണ്ടാവില്ല” എന്ന്. ;) അവര്‍ക്കും വേണ്ടേ എന്തേലും പണി. ഇല്ലെങ്കി അവരുടെയൊക്കെ കച്ചോടം പൊട്ടി വട്ടായിപ്പോവില്ലേ?

എന്റെ കൂട്ടുകാരി പറയാറുണ്ടായിരുന്നത് പൂന ഷോപ്പിംഗിനു നല്ല സ്ഥലം ആണെന്നാണ്. അവളുടെ കസിന്‍ ചേച്ചി-അമ്മാമന്റെ മകള്‍- പൂനയിലാണ്. ഞാന്‍ പക്ഷെ കുറേ അമ്പലങ്ങള്‍ കണ്ടു. മ്യൂസിയങ്ങള്‍ കണ്ടു. ഓഷോ ആശ്രമത്തില്‍ പോയി. പക്ഷെ, അവിടെ മെഡിറ്റേഷനു രജിസ്റ്റര്‍ ചെയ്യണം എന്നാലേ ഇപ്പോള്‍ കയറ്റാറുള്ളൂ എന്നു പറഞ്ഞു. ഒന്നുകില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ അവിടെപ്പോയിട്ടും ചെയ്യാം. അതു ഞങ്ങള്‍ക്ക് ആദ്യം അറിയാഞ്ഞതുകൊണ്ട് അകത്തുകടന്നില്ല. ആറുമാസമായിട്ടാണ് അങ്ങനെ ആക്കിയതെന്നു പറഞ്ഞു.  നല്ല ഭക്ഷണം ആയിരുന്നു കയറിയ ഹോട്ടലുകളില്‍ എന്നും പറഞ്ഞേക്കാം. അങ്ങനെ കറക്കം കഴിഞ്ഞ് വീട്ടിലെത്തി എന്നു ചുരുക്കം. കഴിഞ്ഞവര്‍ഷം വിനോദയാത്രയ്ക്കു പോവാന്‍ പറ്റാഞ്ഞേന്റെ വിഷമം തീര്‍ത്തുതുടങ്ങി എന്നു ചുരുക്കം.  എന്ത്! വായനയോ! എന്തു വായന! ;) ഒരു വീട്ടമ്മ വായിക്കാനോ? വല്ല സീരിയലും കണ്ടു സമയം കളയാണ്ട്. ;)

കൂട്ടുകാരേ....ചിത്രങ്ങളെപ്പഴെങ്കിലും സൌകര്യം പോലെ കാണിക്കാംട്ടോ. ഇപ്പോ കൊറച്ചു തെരക്കുണ്ട്. :)

Labels:

3 Comments:

Blogger സുധി അറയ്ക്കൽ said...

This comment has been removed by the author.

Thu Feb 25, 12:54:00 pm IST  
Blogger സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.

ഒരു വീട്ടമ്മ വായിക്കാനോ? വല്ല സീരിയലും കണ്ടു സമയം കളയാണ്ട്. .

Thu Feb 25, 12:55:00 pm IST  
Blogger സു | Su said...

സുധി :)

Fri Mar 18, 08:51:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home