എന്താ
നിലാവിനോട്, മഴയോട്, വെയിലിനോട്, നിഴലിനോട്, ആകാശത്തോട്, ഭൂമിയോട്, കാറ്റിനോട്, കടലിനോട്, മേഘത്തോട്, മഴവില്ലിനോട്... ഒന്നും ഞാൻ മിണ്ടാറില്ലെന്നു കരുതരുത്. അതൊക്കെ വെറുതെയങ്ങു മിണ്ടിയാൽപ്പോരേ? കമ്പ്യൂട്ടറു വേണ്ട. ഇന്റർനെറ്റ് കണക്ഷൻ വേണ്ട. സമയോം നോക്കണ്ട. നിങ്ങളോടൊക്കെ മിണ്ടണമെങ്കി എന്തൊക്കെ നോക്കണം. അതാണ്. വേറെ ഒന്നും അല്ല. പിന്നെ ഞാൻ ഇടയ്ക്കു വന്ന് ഇതൊക്കെ പറയുന്നത്, നിങ്ങൾ എന്നെ കാണാണ്ടാവുമ്പോ ഭയങ്കരമായിട്ടങ്ങു സന്തോഷിക്കും. അപ്പോ, ഞാനെങ്ങും പോയിട്ടില്ല മക്കളേ...എന്നുകാണിക്കാൻ വരുന്നതാ. പച്ചക്കറിക്കൊക്കെ എന്തായിപ്പം വെല. ഹും...അപ്പഴാ ബ്ലോഗെഴുത്ത്...
വെറുതേ....സമയം കളയാണേ...എഴുത്തൂല്ല, വായനേം ഇല്ല. ദിവസങ്ങൾ അങ്ങനെ പോകുന്നുണ്ട്...എല്ലാവർക്കും സുഖം തന്നെയെന്നു കരുതുന്നു. വെറുതെ ചോദിച്ചതാ. അല്ലാണ്ട് സ്നേഹം കൊണ്ടാന്നു കരുതരുത്. ;) പണ്ട് ദെവസോം ബ്ലോഗിൽ പോസ്റ്റ് കാണുമ്പോ എന്നെ കുറ്റം പറയുമായിരുന്നു. ഇപ്പോ എന്നെ കാണാത്തപ്പോഴും എന്റെ കുറ്റം പറേന്നുണ്ടാവും എന്നെനിക്കറിയാം. എനിക്കറിഞ്ഞൂടെ നിങ്ങളെയൊക്കെ...നിങ്ങക്കൊക്കെ ഒന്നു നന്നായിക്കൂടേ? ;)
നന്ദി...
Labels: മിണ്ടാൻ നേരമില്ലാഞ്ഞിട്ട്
6 Comments:
എന്താ സൂ :-)
ഞാന്‍ കരുതി പച്ചക്കറി കൃഷിയുടെ തിരക്കിലാവും ന്ന്, എന്നെപ്പോലെ :-)
(വാഗ്ജ്യോതിയിലെ ജ്യോതിര്‍മയി)
സൂവെ ഞങ്ങളും എങ്ങും പോയിട്ടില്ല. പഴയ മുഖങ്ങളൊന്നും മറന്നിട്ടും ഇല്ല. പിന്നെ പച്ചക്കറിക്ക് മാത്രമല്ല എല്ലാറ്റിനും വിലയല്ലെ. ആണുങ്ങൾക്ക് ബാക്കിയും കൂടി നോക്കണമല്ലൊ അതുകൊണ്ടാ :)
ജ്യോതി റ്റീച്ചറെ എന്താ സ്വയം ഒരു പരിചയപ്പെടുത്തൽ?
അതിന്റെ ആവശ്യം ഈ ജന്മത്തിൽ പഴയ ബ്ലോഗ് സുഹൃത്തുക്കൾക്ക് ഉണ്ടാകുമൊ?
എനിക്കറിഞ്ഞൂടെ നിങ്ങളെയൊക്കെ...നിങ്ങക്കൊക്കെ ഒന്നു നന്നായിക്കൂടേ? ;)>>>>>>>>>> ഞങ്ങളൊക്കെ എപ്പഴേ നന്നായി. വേണമെങ്കില്‍ അരമണിക്കൂര്‍ മുന്‍പേ നന്നാകാം
പ്രകൃതിയോട് മിണ്ടീം പറഞ്ഞും ഇരിക്കയായിരുന്നൂലെ ഇത്രേം കാലം ;D
എന്നാലും സൂ നെ സമ്മതിച്ചൂ സൂ!!
ബ്ലോഗിൽ എത്ര പേർ വന്നു. പോയി. സൂര്യഗായത്രി മാത്രം.. ങേ..ഹെ!! ടെമ്പ്ലേറ്റ് കൂടെ മാറ്റീല്യ! അദ്ദാണ്.
എഴുതാനുള്ള ഇന്ററസ്റ്റ് എന്നും ഉണ്ടാവട്ടേ. ആശംസകൾ!
ജ്യോതീ :) സ്വന്തമായിട്ട് ഒരു ടെറസ്സുപോലുമില്ലാത്ത ഞാൻ എങ്ങനെ പച്ചക്കറി ഉണ്ടാക്കും? അഡ്രസ്സ് പറഞ്ഞുതരാം. ;)
പണിക്കർജീ :) ജ്യോതിക്കറിയാം എനിക്ക് അമ്പത് വയസ്സായി എന്ന്. അതുകൊണ്ട് അത്തും പുത്തും ആയിട്ടുണ്ടാവും എന്നു കരുതി പരിചയപ്പെടുത്തിയതാ.
അജിത്തേട്ടാ :) നന്നായാൽ അജിത്തേട്ടനു നല്ലത്.
സുകന്യേച്ചീ :) പ്രകൃതിയോടും മനുഷ്യരോടും മിണ്ടാനും പറയാനും നേരമില്ല. ;)
വിശാലാ :) ടെമ്പ്ലേറ്റിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്. ;)
എല്ലാവർക്കും നന്ദി. വായിക്കുന്നവർക്കും മിണ്ടുന്നവർക്കും....
Post a Comment
Subscribe to Post Comments [Atom]
<< Home