ഹാവൂ...
നവരാത്രി കഴിഞ്ഞുവെങ്കിലും വിദ്യകളൊന്നും അഭ്യസിക്കാൻ തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ പാഠം പഠിച്ചിട്ടുമില്ല. ആരും പഠിപ്പിക്കാൻ ശ്രമിക്കാണ്ടു ഇരുന്നാമതി. പിന്നെ? എന്തൊക്കെയുണ്ട് വിശേഷങ്ങൾ? എല്ലാവർക്കും സുഖം തന്നെയെന്നു കരുതുന്നു. എനിക്കു സുഖാണെന്ന് (നിങ്ങളന്വേഷിച്ചില്ലെങ്കിലും) അറിയിക്കേണ്ട കടമ എനിക്കുണ്ടല്ലോ. മഴ പോയി. ഇനിയിപ്പോ തണുപ്പായിരിക്കും. യാത്രയാണെങ്കിൽ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായിട്ട് കാര്യമായിട്ട് നടക്കുന്നുണ്ട്. വായനയുണ്ട്, സിനിമ കാണലുണ്ട്. ജീവിതം അങ്ങനെയൊക്കെയങ്ങു പോകുന്നു. ബ്ലോഗെഴുത്തു മാത്രമാണില്ലാത്തത്. എല്ലാരും ബ്ലോഗും വിട്ട് ഫേസ്ബുക്കിലും പ്ലസ്സിലും വാട്ട്സാപ്പിലും ഒക്കെ പോയതോണ്ടായിരിക്കും, ആരേം കാണാനുമില്ല. ഇനി പിന്നെ വരാം. എനിക്കു സുഖാണെന്ന് അറിയിക്കാൻ. ;)
Labels: ഞാനിവിടേണ്ട്
3 Comments:
സു (ചേച്ചീ)...2006 മുതല്‍ “മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളു“മായി(http://abidiba.blogspot.in) ഞാന്‍ ഇവിടെത്തന്നെയുണ്ട്.സന്തോഷം പഴയ ഒരാളെ വീണ്ടും കണ്ടുമുട്ടിയതില്‍...
എന്തൊക്കെ വായിച്ചു? ഏതൊക്കെ സിനിമ കണ്ടു?
അരീക്കോടൻ :) ഇപ്പോഴും എഴുതിക്കൊണ്ട് ഇവിടെയൊക്കെയുണ്ടെന്നറിഞ്ഞതിൽ സന്തോഷം. ഇവിടെ കണ്ടതിലും സന്തോഷം.
രഹന :) കുറച്ചെന്തൊക്കെയോ വായിച്ചു. കുറച്ച് സിനിമേം കണ്ടു. അതൊക്കെ വിശദമായിട്ട് എന്നെങ്കിലും എഴുതാൻ പറ്റണേന്നും വിചാരിച്ച് ഇരിക്കുന്നു.
Post a Comment
Subscribe to Post Comments [Atom]
<< Home