Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, November 05, 2022

നവംബർ

 നവംബറും വന്നു. ഇത്ര വേഗം വന്നോന്ന് അതിനോട് ചോദിച്ചിട്ടൊന്നും കാര്യമില്ല. അതുകഴിഞ്ഞിട്ട് വേണമല്ലോ ഡിസംബറിനു വരാൻ.

എന്തായാലും പുതുവർഷതീരുമാനങ്ങൾ ആലോചിക്കാൻ സമയമായി.  അല്ലെങ്കിലും ഒന്നും തീരുമാനിച്ചിട്ട് കാര്യമില്ല,  നമ്മൾ വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല എന്ന് വിചാരിക്കുന്നതാവും നല്ലത്. തീരുമാനം എടുക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിച്ചിട്ട് ഇനി കാണാം. 

1 Comments:

Blogger മായാവിലാസ് said...

ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായി...സങ്കടമുണ്ട്.... ഇവിടെ വന്നിട്ട് മൂന്ന് വർഷത്തിലേറെയായി... ജീവിതത്തിൽ വിലപ്പെട്ടതെല്ലാം നഷ്ടപ്പെടുന്നതിൻറെ വിഹ്വലതകളിലായിരുന്നു... പ്രായപൂർത്തിയായതുകാരണം താങ്കളുടെ സേവനം ഇനി ആവിശ്യമില്ല എന്ന സർക്കാർ തീട്ടൂരം കിട്തിയതിനാൽ ഫെബ്രുവരി 28 ന് ശേഷം മുറിക്കുള്ളിൽ കുത്തിയിരുപ്പാണ്. കൂട്ടിന് നിലവിളിച്ചുകൊണ്ട് പുറകേവന്ന അക്ഷരങ്ങൾ മാത്രം....സൂര്യഗായത്രി സന്ദർശിക്കണമെന്നത് ഇന്നലെ രാത്രി തോന്നിയ ആശയമാണ്. വന്നപ്പോഴോ..... പണ്ട് ഞാൻ കടന്നുപോയ, വാകപ്പൂക്കൾ വീണ് ചെമന്നുതുടുത്ത, വഴിത്താരയിൽ സൂ ഒറ്റക്ക് നിൽക്കുന്നു.... നവംബറിനേയും ഡിസംബറിനേയും ഒക്കെ വഴിതെറ്റാതെ കടത്തിവിടുകയാണെന്നു തോന്നുന്നു....നടക്കട്ടേ... ശല്യപ്പെടുത്തുന്നില്ല,,, (എന്ന് - മായാവിലാസ് എന്ന വീട്ടുപേരിൻറെ മറവിൽ ഒളിച്ചിരുന്ന്, കള്ളനെപ്പോലെ പതുങ്ങിവന്ന്, സൂര്യഗായത്രിയിലെ കിളിത്തട്ടുകളി - വാക്കുകളും വാക്യങ്ങളും ആശയങ്ങളും ആഗ്രഹങ്ങളും അനുഭവങ്ങും ചേർന്ന് നടത്തിയത് - ആവോളം ആസ്വദിച്ച ഒരു വിജയകുമാർ)

Mon Mar 20, 10:06:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home