ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സ്
“ഹലോ...”
“ഹലോ...”
“ആ...”
“ആ...”
(ഹാവൂ ആദ്യത്തെ കോള്‍ വന്നു. ഇത്ര സമയത്തിനുള്ളില്‍ വിളി വന്നില്ലെങ്കില്‍ വിളിക്കാന്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.)
“ഹലോ വെല്‍കം ടു ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സ്.”
“തെറി പറയുന്നോടാ?”
“അയ്യോ, അത് സ്വാഗതം പറഞ്ഞതാ. താങ്കള്‍ ആരാണെന്ന് ധൈര്യമായിട്ട് പറയൂ.”
“ ങാ.. ഞാന്‍ ഏലപ്പാറേല്‍ ഏലിയാമ്മ. നീയെനിക്ക് വല്യ ധൈര്യമൊന്നും തരേണ്ട..”
“ഹായ്! ഏലപ്പാറേല്‍ അച്ചാമ്മയുടെ ആരെങ്കിലും ആണോ?”
“അതൊക്കെ എന്തിനാടാ നീയറിയുന്നത്?”
(ഈശ്വരാ, ലോകം മുഴുവന്‍ കേള്‍ക്കുമല്ലോ ഇത്.)
“ഹലോ... ഹ... ഹ... ഹ... അമ്മച്ചിയ്ക്ക് ഏത് പാട്ടാണ് വേണ്ടത്?”
“പിന്നേ...പാട്ട്... മേലാല്‍ നീയിനി എന്റെ മോളുടെ പിറകെ നടന്നാലുണ്ടല്ലോ. മീന്‍ വെട്ടിക്കൊണ്ടിരിക്കുമ്പോഴാ നിന്നെ ടി. വി. യില്‍ കണ്ടത്. നിന്നെയൊന്ന് കാണാന്‍ ഇരിക്ക്യായിരുന്നു ഞാന്‍.”
ടക്...
ടക്...
“തമാശക്കാരി, തമാശക്കാരി! സുഹൃത്തുക്കളേ, ഏലപ്പാറയില്‍ നിന്നുവിളിച്ച ഏലിയാമ്മചേച്ചിയ്ക്ക് വേണ്ടി സ്നേഹപൂര്‍വ്വം ഈ ഗാനം. എനിക്കുവേണ്ടിയും. നഷ്ടസ്വര്‍ഗ്ഗങ്ങളേ.. നിങ്ങളെനിക്കൊരു..."
------------
“സുഹൃത്തുക്കളേ, അടുത്ത കോളര്‍ ലൈനിലുണ്ട്. ആരാണെന്ന് നോക്കാം.”
“ഹലോ... ഹലോ...”
“അലോ അലോ...”
“ഹലോ ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സ്.”
“ചേട്ടാ... ഇതു ഞാനാ നീലി.”
“അയ്യോ...കള്ളിയങ്കാട്ട് നീലിയോ?”
“ഒന്ന് പോ ചേട്ടാ, ഇത് ഞാനാ, ചേട്ടന്റെ അയല്‍പക്കത്തുള്ള നീലി.”
“അതെയോ നീലിയാണോ, ഞാനങ്ങു പേടിച്ചുപോയി.”
“നീലിയ്ക്ക് സിനിമകള്‍ ഇഷ്ടമാണോ?”
“എന്താ ചേട്ടാ, ഇങ്ങനെയൊക്കെ ചോദിക്കുന്നത്? നമ്മളൊരുമിച്ച് എത്ര സിനിമയ്ക്ക് പോയിരിക്കുന്നു.”
(ഈശ്വരാ, ക്യാമറയും സ്പീക്കറും കേടാവണേ..)
“ങ്ങാ, നീലി. നീലിയ്ക്ക് ഏത് പാട്ടാ വേണ്ടത്?”
“ചേട്ടന്‍ എപ്പോഴും പാടുന്ന പാട്ട് ആയ്ക്കോട്ടെ.”
“ഹലോ... ഹലോ... ഹലോ.. ഒന്നും കേള്‍ക്കുന്നില്ല.” ( നാട്ടുകാരു മുഴുവന്‍ കേട്ടോ ആവോ.)
“ചേട്ടാ.. നെഞ്ചിനുള്ളില്‍ നീയാണ് എന്നപാട്ട്.”
“നീലീ, ഒരുപാട് സമയം സംസാരിച്ചു. ഇവിടേക്ക് വിളിച്ചതില്‍ നന്ദി.”
“ സമയമൊന്നും നോക്കേണ്ട ചേട്ടാ. ഇത് ചേട്ടന്റെ വീട്ടിലെ ഫോണ്‍ ആണ്. ചേട്ടന്റെ അമ്മ അമ്പലത്തില്‍ പോയി വരുന്നതുവരെ ഇവിടെ ഇരിക്കാന്‍ പറഞ്ഞിട്ടുണ്ട്. എത്ര സമയം വേണമെങ്കിലും മിണ്ടാം.”
“ ഹയ്യോ...എന്റെ ഫോണ്‍... ബില്ല്...”
ടക്....
“നീലിയ്ക്ക് വേണ്ടി ഒരു ഗാനം കേള്‍ക്കാം..”
“ പ്രിയസഖീ...പോയി വരൂ...എന്നപാട്ട്..”
----------
“ഹലോ...”
“ഹല്ലോ...”
“ഹാവൂ... ഒരു പുരുഷന്‍.”
ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സിലേക്ക് സ്വാഗതം ചേട്ടാ....”
“ങാ.. നന്ദി.”
“ചേട്ടന്റെ പേരെന്താ?”
“എന്റെ പേരു സഹോദരന്‍.”
(ങ്ങേ...അങ്ങനേം ഒരു പേരുണ്ടോ? എന്തെങ്കിലും ആവട്ടെ..)
“ചേട്ടാ... ഓണം ആയല്ലോ. ഓണം എന്നു കേള്‍ക്കുമ്പോള്‍ ചേട്ടന്റെ മനസ്സിലേക്ക് ഓടിവരുന്നത് എന്താണ്? ഓണാഘോഷത്തെക്കുറിച്ച് ചേട്ടന്റെ സങ്കല്‍പ്പങ്ങള്‍ എന്താണ്?”
“ങ്ങേ...ചേട്ടാ... എന്താ പൊട്ടിക്കരയുന്നത്? എന്തുപറ്റി?”
“ ഓണം...ഓണം...”
“ങ്ങാ പറയൂ, പറയൂ...”
“ഒരു ഓണക്കാലത്താടാ എന്റെ കല്യാണം കഴിഞ്ഞത്. എന്റെ സങ്കല്‍പ്പങ്ങളൊക്കെ തകര്‍ത്തുകൊണ്ട് അവള്‍ വന്നത്.”
“ അയ്യോ...ചേട്ടാ.. കരയാതെ. എല്ലാം നല്ലതിനാണെന്ന് വിചാരിക്കൂ.”
“ നിനക്കതൊക്കെപ്പറയാം. നീ കല്യാണം കഴിച്ചിട്ടില്ലല്ലോ.”
“ചേട്ടന് ഏത് പാട്ടാ വേണ്ടത്?”
“അപ്പോളും പറഞ്ഞില്ലേ എന്ന പാട്ട് മതി. പലരും പറഞ്ഞതാ, അവളെ കല്യാണം കഴിക്കേണ്ടെന്ന്.”
ടക്.
കോട്ടയത്തുനിന്നുള്ള സഹോദരന്‍ ചേട്ടനുവേണ്ടി, ഈ പാട്ട് സ്നേഹപൂര്‍വ്വം.
(മതിയായി. ഓരോരുത്തര്‍, ടി. വി. യില്‍ നമ്പര്‍ തെളിയുമ്പോഴേക്കും വിളിക്കാന്‍ തുടങ്ങും. ഫോണ്‍ കമ്പനിയൊക്കെ ഇവരുടെ സ്വന്തമാണോയെന്തോ.)
---------------
ട്രിണീം....
(ഹോ...പിന്നേം വന്നു.)
“ഹലോ...”
“ഹലോ...”
“ഹലോ, ഇത് കോലാഹലം ചാനല്‍ അല്ലേ?”
“അതേ... എന്താ കാര്യം?”
“ഇത് ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സ് ആണോ?”
“അല്ല.”
“ങേ... അല്ലേ? എന്നിട്ട് നമ്പര്‍ ഇതാണല്ലോ തന്നിരിക്കുന്നത്?”
“അങ്ങനെ ഒരു പരിപാടിയും ഇല്ല, ഞാനതിന്റെ അവതാരകനും അല്ല. മനസ്സിലായോ?”
“എന്നാല്‍ ശരി.”
“നിങ്ങളാരാ?”
“ഞാന്‍ ആ പരിപാടി സ്പോണ്‍സര്‍ ചെയ്യുന്ന ചിക്കുന്‍ ഗുനിയ ആന്‍ഡ് ചിക്കുന്‍ ഗുനിയ കമ്പനിയുടെ ഉടമയാണ്. ആ പരിപാടി ഇല്ലെങ്കില്‍ പൈസയും കൊടുക്കേണ്ടല്ലോ അല്ലേ?”
ടക്...
“അയ്യോ...”
(അവനവന്‍ കുരുക്കുന്ന... എന്ന പാട്ട് പ്രേക്ഷകര്‍ കാണുന്നു, കേള്‍ക്കുന്നു.)
------------
“ഹലോ.”
“ഹാാാലോ...”
“ഇത് ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സ് അല്ലേ?”
“അതേ...”
“പിന്നെ നമ്പര്‍ കാണിച്ചിട്ട് കുറേ സമയം ആയല്ലോ. വിളിച്ചാലെന്താ ആരും എടുക്കാത്തത്?”
“അതു പിന്നെ, ഞങ്ങളിവിടെ പുലി കളി പ്രാക്റ്റീസ് ചെയ്യുകയായിരുന്നു.” (സ്പോണ്‍സറെ പിണക്കിവിട്ടതിന് പ്രൊഡ്യൂസറും, ക്യാമറാമാനും ചേര്‍ന്ന് തല്ലി എന്ന് പറയാന്‍ പറ്റുമോ?)
“ചേച്ചി ആരാ?”
“ഞാന്‍ സു.”
“ജപ്പാനീന്നാണോ?”
“അതെന്താ ഈ പരിപാടി ജപ്പാനില്‍ നിന്നു വിളിക്കുന്നവര്‍ക്കാണോ?”
“അല്ലല്ല. സു എന്ന പേരു കേട്ടിട്ട് ചോദിച്ചതാ.”
“അതു ശരി. എടോ, ഇഷ്ടമുള്ള ഒരു പേരിടാന്‍ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ എന്തിനാടോ സ്വാതന്ത്ര്യം കിട്ടീ... സ്വാതന്ത്ര്യം കിട്ടീ... എന്നു പറയുന്നത്?”
“അതും ശരിയാ.”
“ചേച്ചി എന്തു ചെയ്യുന്നു?”
“അതറിഞ്ഞാലേ പാട്ട് വരൂ?”
“അയ്യോ... എന്നാല്‍ പോട്ടെ. ചേച്ചിയ്ക്ക് ഏത് പാട്ടാണ് ഈ പരിപാടിയിലൂടെ വെച്ചുതരേണ്ടത്?”
“എനിക്ക്, ശിവാജിയിലെ വാജീ...വാജീ... വാജീ...എന്‍ ജീവന്‍ ശിവാജീ എന്ന പാട്ട് മതി.”
“അയ്യോ...ചേച്ചീ.. ഇത് ഓണ്‍ലി മലയാളം ആണ്.”
“പിന്നെന്തിനാടോ യേതു പാട്ടും യിട്ടുകൊടുക്കും എന്നു പരസ്യം പറയുന്നത്? പരസ്യം കിട്ടാനാണോ?”
“അതു പിന്നെ... അതൊക്കെയല്ലേ ചേച്ചീ ശരിയാവൂ.”
“എന്നാലെനിക്ക്, ഈശ്വരചിന്തയിതൊന്നേ... എന്ന പാട്ട് മതി. മമ്മുക്കയ്ക്കും ലാലേട്ടനും ഡെഡിക്കേറ്റ് ചെയ്യണം. ശിവാജി കണ്ടപ്പോഴേ തീരുമാനിച്ചതാ, അവര്‍ക്ക് ഈ പാട്ട് മതിയെന്ന്.”
“അയ്യോ ചേച്ചീ, ഓണമായിട്ട്, ഒരു അടിപൊളിപ്പാട്ട് പറയൂന്നേ.”
“എന്നാല്‍ ശരി. കാറ്റാടിത്തണലും എന്ന പാട്ട് വയ്ക്കൂ. എല്ലാ മലയാളികള്‍ക്കും വേണ്ടി ഈ ഓണത്തിന് എല്ലാവിധ ശുഭ ആശംസകളോടും കൂടെ ആ പാട്ട്.”
“ഓണാശംസകള്‍, ചേച്ചീ, ഇനീം വിളിക്കണേ.”
“വിളിക്കാം വിളിക്കാം. അടുത്ത ഓണത്തിനും, മൊബൈലിന്റെ കാര്‍ഡിന്റെ കൂടെ ഫ്രീ, ടോക്ക് ടൈം കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും വിളിക്കാം..”
“എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍. ഈ പാട്ട് നിങ്ങള്‍ക്കായി. ”
”ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സ് ഇവിടെ തീരുന്നു. വിളിച്ചവര്‍ക്കും, വിളിക്കാനിരിക്കുന്നവര്‍ക്കും, വിളിച്ചിട്ട് കിട്ടാത്തവര്‍ക്കും, എല്ലാ പ്രേക്ഷകര്‍ക്കും, നന്ദി. നമസ്കാരം.”
Labels: ഓണാശംസകള്‍.
28 Comments:
സു, തേങ്ങ എന്റെ വക !!
ഹ ഹ ഹ... സൂപ്പര്‍!
സൂവേച്ചി..
ഇത്തവണ സമ്പൂര്‍ണ്ണ ഹാസ്യമാണല്ലോ...
:)
ഈ പുതുവര്‍ഷപ്പുലരിയില്‍ അഡ്വാന്‍സ്ഡ് ഓണാശംസകളോടെ....
:)
ഇത് ഓണം റിലീസാണോ? എങ്കില്‍ പോരാട്ടോ...
--
ഓണം റിലീസ് കലക്കി ട്ടോ...
:)
ഇത് സൂപര്‍ബ്, കലക്കി കടുക്ക് വറുതു...
ഇടയ്ക്കുള്ള ബ്രായിക്കറ്റ് പൂര്‍ണ്ണമായും ഒഴിവാക്കി ഒരു ഡയലോഗ് കഥയാകാമായിരുന്നു
എന്താ ചെയ്ക....
സണ്ണിക്കുട്ടാ.... തേങ്ങ അപ്പുറത്ത് കൊട്... ഇതു സൂര്യഗായത്രി....
കറിവേപ്പില അപ്പുറത്ത്... ദോ...ലവിടെ....
സൂ ചേച്ചി... കൊള്ളാം....
സൂ..കൊള്ളാംട്ടൊ. ചിക്കുന്‍ ഗുനിയ യുവര്‍ ചോയ്സിലൂടെ എനിക്കൊരു ഗാനം വച്ചുതരണം..
തിളക്കം എന്ന ചിത്രത്തിലെ 'സാറെ സാറേ സാംബാറെ...'
:-)
ഹ്യൂമര്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു ചേച്ചി...
ഓണാശംസകള്‍...
:)
പൊട്ടന്‍
ഹലോ, ഇതു കൊള്ളാം.
ഓണാശംസകള്‍ കമ്പ്ലീറ്റ് ബൂലോഗകുടുംബത്തിനും വേണ്ടി ഡെഡിക്കേറ്റ് ചെയ്യണം.
സൂ ചേച്ചി..അപ്പോള്‍ ഹാസ്യവും വഴങ്ങും അല്ലെ..;)
നന്നായിട്ടുണ്ട് ഈ ഫോണ്‍ ഇന്‍ പരിപാടി.
ഹലോ...ഹലോ..
ഏലിയാമ്മ ചേച്ചിക്കു് നല്‍കിയ അതേ പാട്ടു് ബൂലോകത്തേയ്ക്കൊന്നു കൂടി റിലേ ചെയ്യണം.
നഷ്ടസ്വര്‍ഗ്ഗങ്ങളേ.. നിങ്ങളെനിക്കൊരു..." :)
അച്ചാമ്മ ആനപ്പാറയില്‍ ആണു കേട്ടോ :-)
ചിക്കന്‍ഗുനിയാ സ്പോന്‍സര്‍ ചെയ്യുന്ന ഒരു നല്ല സമ്മാനം എന്റെ വക...ഹ ഹ ഹ എന്താ സ്വീകരിക്കില്ലേ...?
നല്ല തമാശ!:)
Onathinu chikkan kaRiyO....su.ji...this is three much.
samgathi kalakki
സൂ,
നേരത്തെ ഓണാശംസകളൊക്കെ കൊടുത്ത് പെട്ടിയടച്ച് മിണ്ടാതിരിപ്പാണല്ലോ.ഓണത്തിനു വല്ല സ്ഥലത്തും ടൂറിനു കൊണ്ട് പോവാന്ന് ചേട്ടന്‍ പറഞ്ഞിട്ടുണ്ടോ ?
സൂവേച്ചി..
സൂപ്പര്‍!സൂവേച്ചി..
സൂപ്പര്‍!
ശരിക്കും കണക്കിനു കൊള്ളും.
ഈ യുവര്‍ ചോയ്സ് മമാങ്കം ടി.വി.യില്‍ കണ്ടു ഇപ്പോള്‍ ചില പെണ്‍കുട്ടികള്‍ സംസാരരീതിയൊക്കെ ഇതേ ശൈലിയിലാക്കിയതു അനുഭവപ്പെട്ടിട്ടുണ്ട്.
ചാത്തനേറ്: അപ്പോള്‍ ഫ്രീ ടോക്ക് ടൈം കിട്ടിയാല്‍ യുവര്‍ ചോയിസിലേക്ക് വിളിക്കും അല്ലേ?
സണ്ണിക്കുട്ടാ :) തേങ്ങയ്ക്ക് നന്ദി.
ശ്രീ :)
ഹരീ :)
ദീപു :)
മയൂര :)
ബാജി :)
സഹയാത്രികന്‍ :)
സാരംഗി :)
ദിവാ :)
സുനില്‍ :)
എഴുത്തുകാരി :)
മെലോഡിയസ് :)
വേണു ജി :)
കുതിരവട്ടന്‍ :)
ഖാന്‍ :)
പ്രമോദ് :)
മനു :)
മുസാഫിര്‍ :)
ശരണ്യ :)
കരീം മാഷ് :)
കുട്ടിച്ചാത്തന്‍ :)
എല്ലാവര്‍ക്കും നന്ദി.
സൂ ഇതിപ്പോഴാ വായിച്ചത്. നന്നായി എഴുതിയിട്ടുണ്ട്. :)
ഓണം നന്നായിരുന്നോ?
ശാലിനീ :)
ഈ ബ്ളോഗിലെ 12 പോസ്റ്റ്കള്‍ എണ്റ്റെ ബ്ളോഗില്‍ നിന്നും അടിച്ചുമാറ്റി പോസ്റ്റ് ചെയ്തിരിക്കുന്നു... മര്യാദക്ക് മായ്ച്ചു കളയുക...
ഹ ഹ.. നല്ല തമാശ.. നമ്മുടെ സൂപ്പര്‍ താരങ്ങള്‍ക്ക് ഡെഡിക്കേറ്റ് ചെയ്ത പാട്ട്
സൂപ്പര്‍ബ് ആയിരുന്നു... :)
വീണ :)
Post a Comment
Subscribe to Post Comments [Atom]
<< Home