Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, July 29, 2007

മൊബൈല്‍ ഫോണ്‍ ‍മാനിയ

പത്ത്‌ പതിനഞ്ചുവര്‍ഷം മുമ്പ്‌ നമ്മള്‍ റസ്റ്റോറന്റിലോ, പാര്‍ക്കിലോ, കടല്‍ത്തീരത്തോ പോയാലുള്ള ദൃശ്യം നമുക്കറിയാം. ആഹ്ലാദിക്കുന്ന കുഞ്ഞുങ്ങള്‍, അവരെ സ്നേഹത്തോടെ ശാസിക്കുകയും, വീണ്ടും സംഭാഷണങ്ങളില്‍ മുഴുകുകയും ചെയ്യുന്ന മാതാപിതാക്കള്‍. ഭക്ഷണം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യുന്നു. കൂടെ കളിക്കുന്നു. തിരയെ തൊട്ട്‌ കളിക്കുന്നു. വരുന്നവരേയും പോകുന്നവരേയും വീക്ഷിച്ച്‌, ചെറുപ്പക്കാര്‍ ഓരോ കമന്റ്‌ പറയുന്നു. അവളെത്ര സുന്ദരിയാണ്‌, അവനെത്ര സുന്ദരനാണ് എന്ന് പറയുന്നു. ഇന്നു പക്ഷെ, സ്ഥിതിയാകെ മാറിപ്പോയി. ജീവിതം തിരക്കിലേക്കെത്തിപ്പോയി. ആര്‍ക്കും ആരേയും നോക്കാന്‍ നേരമില്ല. മിണ്ടാന്‍ സമയമില്ല, കേള്‍ക്കാന്‍ സമയമില്ല. ഇവിടങ്ങളിലൊക്കെ കണ്ടുമുട്ടിയാലോ ഒരു ഹായ്‌ ഹലോയില്‍ ഒതുക്കുന്നു സൌഹൃദം. ഇവരൊക്കെ സ്വയം മാറിയതാവും എന്നു ആരും കരുതരുത്‌. അവിടെയാണ്‌ കടന്നുവരുന്നത്‌. മൊബൈല്‍ ഫോണ്‍.

മൊബൈല്‍ കയ്യില്‍ ഉണ്ടെങ്കില്‍, ആദ്യം കുറേ ദിവസങ്ങളില്‍ നിങ്ങളുടെ കാര്യങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ പറ്റും. പിന്നെയുള്ള കാലം നിങ്ങളെക്കൊണ്ട് ആവശ്യമുള്ളവരുടെ കാര്യങ്ങളാവും നിങ്ങള്‍ ചെയ്യുന്നത് എന്ന് പറയാറുണ്ട്.

മൊബൈല്‍ ഫോണിലേക്ക്‌ മയങ്ങി, അതിലേക്കങ്ങ്‌ സ്വയം അര്‍പ്പിച്ചുകൊടുത്തിരിക്കുകയാണ്‌ പലരും.

കഴിഞ്ഞയാഴ്ച ഞങ്ങള്‍ റസ്റ്റോറന്റില്‍ പോയപ്പോള്‍, രണ്ടു പെണ്‍കുട്ടികള്‍ വന്നു. രണ്ടാളുടെ കൈയിലും ഫോണ്‍ ഉണ്ട്‌. ഇരുന്നപാടേ ഒരാള്‍ ആരെയോ വിളിക്കാനും, മറ്റേയാള്‍ ആര്‍ക്കോ മെസ്സേജ്‌ അയക്കാനും തുടങ്ങി. വെയിറ്റര്‍ വന്നു കുറച്ച്‌ വെയിറ്റ്‌ ചെയ്തു. ആരു നോക്കാന്‍. അവരും അവരുടെ ഫോണും മാത്രം ഉള്ള ലോകത്തില്‍ ആയിരുന്നു അവര്‍. വെയിറ്റര്‍, മേശപ്പുറത്തെ ജഗ്ഗില്‍ നിന്ന് വെള്ളം എടുത്ത്‌ രണ്ട്‌ ഗ്ലാസ്സ്‌ എടുത്ത്‌ ടക്‌ ടക്‌ എന്നുവെച്ച്‌ അതിലേക്ക്‌ ഒഴിക്കാന്‍ തുടങ്ങി. ആദ്യം ചെയ്യേണ്ടതായിരുന്നു അത്‌. എന്താ വേണ്ടത്‌ എന്നു ചോദിച്ചപ്പോള്‍ മെസ്സേജ്‌ അയച്ചുകൊണ്ടിരുന്നവള്‍ അതൊക്കെ നിര്‍ത്തിവെച്ച്‌, മറ്റേ കുട്ടിയ നോക്കി. അവളിപ്പോഴൊന്നും അവസാനിപ്പിക്കുന്ന മട്ടില്ല. കൈകൊണ്ട്‌ നീ ഓര്‍ഡര്‍ ചെയ്തോയെന്ന് ആംഗ്യം കാണിച്ചു. അവള്‍ മെനു കാര്‍ഡ്‌ നോക്കി എന്തോ ഓര്‍ഡര്‍ ചെയ്ത്‌ പിന്നെയും തുടങ്ങി. ആ അരമണിക്കൂറിനിടയില്‍ അവര്‍ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ലെന്ന് ഞാന്‍ ശ്രദ്ധിച്ചു. ഭക്ഷണം കഴിച്ച്‌ എണീറ്റു പോകുന്നതിനിടയിലും അവര്‍ ആരേയും ശ്രദ്ധിക്കുകയോ, പരിചയം ഭാവിക്കുകയോ ചെയ്തില്ല. ഏതെങ്കിലും ടേബിളില്‍, അവരുടെ വേറെ സുഹൃത്തുക്കള്‍ ഉണ്ടോയെന്നോ, അപരിചതരാണെങ്കിലും, ചുറ്റുമുള്ളവരെയൊക്കെ ഒന്ന് നോക്കണമെന്നോ അവര്‍ ഭാവിച്ചതേയില്ല. എത്ര വാക്കുകള്‍ അവര്‍ ഫോണില്‍ അല്ലാതെ ദിവസേന ഉച്ചരിക്കുന്നുണ്ടാവും എന്നു ഞാന്‍ ആശ്ചര്യത്തോടെ ഓര്‍ത്തു.

ഒരിക്കല്‍, റോഡില്‍ക്കൂടെ പോകുന്ന ഒരു കുട്ടി, ചെവിയില്‍ മൊബൈല്‍ ഫോണും ചേര്‍ത്തുപിടിച്ച്‌, കഥയും പറഞ്ഞ്‌, ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ പോകുന്നതു കണ്ടിട്ട്‌ എന്റെ കൂട്ടുകാരി ചോദിച്ചു, ഇത്‌ പോയി ഏതെങ്കിലും ഗട്ടറില്‍ വീണാല്‍ എന്തു ചെയ്യും എന്ന്. ഞാന്‍ പറഞ്ഞു റേഞ്ച്‌ ഉണ്ടെങ്കില്‍ മിണ്ടിക്കൊണ്ടിരിക്കും, അല്ലെങ്കില്‍ ഗട്ടറിലാണെന്ന് തിരിച്ചറിയും എന്ന്.


കടല്‍ത്തീരത്ത്‌ പോയാല്‍, ചെറിയ കുട്ടികളോടൊപ്പം, ഓടാനും, മണല്‍ക്കൊട്ടാരം ഉണ്ടാക്കാനുമൊക്കെ അല്‍പ്പം മുതിര്‍ന്ന കുട്ടികളും കൂടുമായിരുന്നു. അപരിചിതത്വം ഉണ്ടെങ്കിലും. ഇന്നതൊന്നും ഇല്ലേയില്ല. നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ നോക്കിക്കോയെന്നും പറഞ്ഞ്‌, അസ്തമയ സൂര്യനെപ്പോലും നോക്കാന്‍ നേരമില്ലാതെ അവര്‍ ഫോണില്‍ മിണ്ടിക്കൊണ്ടിരിക്കും.

സിനിമാഹാളിലെ സ്ഥിതി പറയാത്തതാവും നല്ലത്‌. ശരിക്കും സ്വിച്ച്‌ ഓഫ്‌ ചെയ്തിട്ടേ അതിനുള്ളിലേക്ക്‌ കയറാന്‍ പാടുള്ളൂ. ആരു കേള്‍ക്കാന്‍? മൂന്ന് മണിക്കൂര്‍ മിണ്ടാതെ ഇരിക്കുകയോ, ആകാശം താഴെ വീണാലോ. ഓ...എന്നാല്‍ മിണ്ടിക്കോട്ടെ, സ്വന്തം ഫോണ്‍, സ്വന്തം കൂട്ടുകാര്‍. നമുക്കെന്ത്‌ പോയി. പക്ഷെ, കൂടെ സിനിമ കാണാന്‍ ഇരിക്കുന്നവര്‍ക്ക്‌ സിനിമയിലേത്‌ കേള്‍ക്കണോ, ഇവിടെപ്പറയുന്നതു കേള്‍ക്കണോയെന്ന് സംശയം വരും. പിന്നെ ചിലരുണ്ട്‌, ഫോണ്‍ വന്നാല്‍ അതും എടുത്ത്‌ പുറത്തേക്കൊരോട്ടം. അതിനും കുറ്റമോന്ന് വിചാരിക്കും. കാലു നമ്മുടേതാണല്ലോ. ഓട്ടത്തിനിടയില്‍ ചവുട്ടിച്ചതച്ചുപോകുമ്പോള്‍, നമ്മള്‍ മൊബൈല്‍ കമ്പനിക്കാരന്റെ പത്ത്‌ തലമുറയെ ശപിക്കും. പണ്ട്‌ കുട്ടികളുടെ കരച്ചില്‍ ആയിരുന്നെങ്കില്‍, ഇന്നു മൊബൈല്‍ കരച്ചിലാണ് പ്രേക്ഷകരെ ദേഷ്യം പിടിപ്പിക്കുന്നത്‌.

ട്രെയിനില്‍ പോകുമ്പോഴും സ്ഥിതി ഇതുതന്നെ. എല്ലാവരും ഫോണില്‍ മുഴുകും. കാഴ്ചകളൊക്കെ കാണാതെ മറയുകയും ചെയ്യും. വളരെ അത്യാവശ്യമല്ലെങ്കില്‍ പൊതുസ്ഥലങ്ങളില്‍ ഇങ്ങനെ സ്വയം മുഴുകിയിരിക്കുന്നത്‌ ഒഴിവാക്കിക്കൂടേ?

കുറ്റം മാത്രം പോരല്ലോ. മൊബൈല്‍ ഫോണിനു ഗുണങ്ങളും അനവധി ഉണ്ട്‌.

പെട്ടെന്ന് എന്തെങ്കിലും വിവരം അറിയിക്കാനുണ്ടെങ്കില്‍ പറ്റും എന്നുള്ളത്‌ വളരെ നല്ലൊരു കാര്യമാണ്.

പിന്നെ വീട്ടില്‍ നിന്നിറങ്ങിയാല്‍ അത്യാവശ്യത്തിനു ഫോണ്‍ ചെയ്യണമെങ്കില്‍ ഫോണ്‍ ബൂത്തിനു മുന്നില്‍ കാവല്‍ കിടക്കേണ്ട. ഇപ്പോ ആരും ഉണ്ടാവാറില്ല. പക്ഷെ കുറച്ചുകാലം മുമ്പ്‌ വരെ ഫോണ്‍ ബൂത്തിനു മുന്നില്‍ ക്യൂ ആയിരുന്നു.

എവിടെയെങ്കിലും പെട്ടെന്ന് പോകേണ്ടിവരുമ്പോള്‍, വീട്ടില്‍ നിന്ന് അകലെയാണെങ്കില്‍ വീട്ടില്‍ അറിയിക്കാനും, വീട്ടിലേക്ക്‌ വൈകിയേ എത്തൂ എന്നുള്ളൂവെങ്കില്‍ അറിയിക്കാനും ഒക്കെ പറ്റും.

അപകടങ്ങളില്‍പ്പെട്ടാല്‍ വിവരം അറിയിക്കാന്‍ നല്ലൊരു മാര്‍ഗ്ഗമാണു ഇത്‌.പാട്ടുകേള്‍ക്കാനും ഫോണ്‍ മതിയെന്നായി. വാക്‍മാന്റെ ഉപയോഗവും ആയി.

(ചിത്രത്തില്‍ ഉള്ളത് സോണി എറിക്സന്‍ ഫോണ്‍. വാക്മാന്‍ സീരീസില്‍ ഉള്ളത്. ഇതിന്റെ കൂടെ കിട്ടുന്ന മുഴുവന്‍ വസ്തുക്കളും ചിത്രത്തില്‍ ഇല്ല. നല്ലതാണെന്ന് ഉപയോഗിച്ചവര്‍ സാക്‍ഷ്യപ്പെടുത്തുന്നു.)

വിളിക്കുമ്പോള്‍, വിളിക്കുന്നയാളെ പാട്ട് കേള്‍പ്പിക്കാന്‍ ഫോണ്‍ നല്ലതാണ്. പക്ഷെ, ഓരോ ആള്‍ക്കും പാട്ട് അതിനനുസരിച്ച് വെക്കണം എന്നു മാത്രം. കടം തന്നയാള്‍ വിളിക്കുമ്പോള്‍, ഒരു മുറൈ വന്ത് പാര്‍ത്തായാ എന്നത് കേള്‍പ്പിക്കാതിരിക്കുന്നതാവും ഉചിതം. ;)

അത്യാവശ്യത്തിനു ഉപകരിക്കും എന്നുള്ളത്‌ വളരെ ശരിയാണ്‌. പക്ഷെ അധികമായാല്‍ അമൃതും വിഷം എന്നല്ലേ. സ്കൂള്‍ക്കുട്ടികള്‍ക്കും കോളേജ്‌ കുട്ടികള്‍ക്കും ഒക്കെ ഫോണ്‍ ഉണ്ടെങ്കില്‍ ദുരുപയോഗം ചെയ്യാനും മടിക്കാത്തവരുണ്ട്‌. ചിത്രങ്ങള്‍ മറ്റുള്ളവരറിയാതെ എടുക്കുന്നതും, ആവശ്യമില്ലാതെ കുറേ എസ്‌ എം എസ്‌ അയച്ച്‌ വെറുതെ കാശുകളയുന്നതും ഒക്കെ ദുരുപയോഗം തന്നെ.

അതിനു പകരം അതിന്റെ ഉപയോഗങ്ങള്‍, ഉപകാരങ്ങള്‍ കണ്ടെത്തുക.

മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള കാര്യമായിട്ടുള്ള വിക്കിലേഖനം ഇവിടെ

എത്ര തിരക്കിലായാലും പ്രിയപ്പെട്ടവരുടെ എന്തെങ്കിലും സന്തോഷദിവസത്തില്‍, നിങ്ങളുടെ ഒരു മെസ്സേജെങ്കിലും കിട്ടുന്നത്‌ അവര്‍ക്കെത്ര സന്തോഷമായിരിക്കും. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ എന്ന പാട്ടുമായി പ്രതീക്ഷിച്ചിരിക്കാതെ പ്രിയപ്പെട്ടയാളുടെ കോള്‍ വരുന്നത് എത്ര നന്നാവും.

എവിടെയെങ്കിലും യോഗത്തില്‍ ഇരിക്കുമ്പോഴും, മരണവീട്ടിലും ഒക്കെ വെറുതേ ഫോണ്‍ ശബ്ദിച്ചാല്‍ അലോസരം തന്നെ. പക്ഷെ അത്യാവശ്യം ഉള്ള വല്ലതും പെട്ടെന്നു അറിയാതെ പോകുന്നത്‌ ആലോചിക്കുമ്പോള്‍, മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ ഇനി ആര്‍ക്കും പറ്റുമെന്നു തോന്നുന്നില്ല. ഫോണ്‍ എന്നൊരു കാര്യം എല്ലായിടത്തും വന്നതോടെ മൂലയ്ക്കൊതുങ്ങിപ്പോയ ഒരാളുണ്ട്‌. നീണ്ടുനിവര്‍ന്ന് കിടന്നിരുന്ന കത്തുകള്‍. മൊബൈല്‍ ഫോണും കൂടെ വന്നതോടെ അതിന്റെ കാര്യം വളരെ പരുങ്ങലില്‍ ആയി. രണ്ടുപേജില്‍ ഉണ്ടായിരുന്ന കത്തുകള്‍ രണ്ടു വാക്കില്‍ എസ്‌ എം എസ്‌ ആയി ഒതുങ്ങി.

സിനിമാനടന്‍ ശ്രീ ജഗതി ശ്രീകുമാറിനു മൊബൈല്‍ ഫോണ്‍ ഇല്ലെന്ന് അദ്ദേഹം അഭിമുഖങ്ങളില്‍ പറയാറുണ്ട്‌. എന്നെ ആരെങ്കിലും അഭിമുഖത്തിനു വിളിച്ചാല്‍ ഞാനും പറയും. ;)

പള്ളിയിലെ അച്ചനോട്‌, കുറച്ച്‌ തിരക്കിലായിപ്പോയി, അച്ചന്‍ കുര്‍ബാന തുടങ്ങിക്കോ, ആ ഫോണ്‍ ഓണ്‍ ചെയ്തോ, ഞാനിവിടെ കേട്ടോളാം എന്നും, സാര്‍ ക്ലാസ്‌ എടുത്തോ, ഇപ്പോ ക്ലാസ്സിലേക്ക്‌ വരാന്‍ സൌകര്യമില്ല, ഫോണ്‍ ഓണ്‍ ചെയ്താല്‍ ഞാന്‍ കേട്ടോളാം എന്നും, ഒക്കെപ്പറയുന്ന കാലം വിദൂരമല്ല.

ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് രോഗി, ഒരു അര്‍ജന്റ്‌ കോള്‍ ചെയ്യാന്‍ ഉണ്ടെന്നും പറഞ്ഞ് ടേബിളില്‍ നിന്ന് എണീക്കുന്നതും, രോഗിയ്ക്ക്‌ അനസ്തീഷ്യ കൊടുത്ത്‌, ഇപ്പോ വരാമെന്നു പറഞ്ഞ്‌, ഫോണും വിളിച്ച്‌ ഓപ്പറേഷന്‍ നടത്താതെ ഇറങ്ങിപ്പോകുന്ന ഡോക്ടര്‍മാരും ഉണ്ടാവുന്നത് കാണേണ്ടിവന്നേക്കും. ഓപ്പറേഷന്‍ തിയേറ്ററില്‍ മൊബൈല്‍ ഫോണ്‍ കയറ്റില്ലെന്ന നിയമത്തെയൊക്കെ സമരം ചെയ്ത്‌ മറികടക്കാമല്ലോ.


‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------------

"ഞാനൊരു മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ എന്റെ കോള്‍ വരുമ്പോള്‍ എനിക്കു കേള്‍ക്കാന്‍ ചേട്ടന്റെ ഫോണില്‍ സുന്ദരിയെ വാ എന്ന പാട്ട്‌ ഇടുമോ?"

“ഏയ്‌...ആ പാട്ട്‌ വേണ്ട. ഞാന്‍ വേറെ ഒരു നല്ല അടിപൊളി ഗാനം ഇടും."

"ഹായ്! ഏതാ അത്‌?"

"രാക്ഷസീ... എന്നത്‌."

എന്റെ മൊബൈല്‍ ഫോണ്‍ സ്വപ്നത്തിന്റെ ബംഗ്ലാവിലേക്ക്‌, ചേട്ടന്‍, പാരയാകുന്ന ജെ സി ബി ഓടിച്ചുകയറ്റി.

Labels:

41 Comments:

Blogger Haree | ഹരീ said...

:)
ഇതു വായിച്ചിട്ടെനിക്ക് മറ്റൊന്നാണ് ഓര്‍മ്മവ്ന്നത്.
ഞാന്‍ കോളേജില്‍ പൊയ്ക്കോണ്ടിരുന്ന കാലം. ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കുകയാണ്, പല കോളേജിലെ കുറേയധികം പയ്യന്മാരുണ്ട് സ്റ്റാന്‍ഡില്‍. ഇടയ്ക് ഒരു ചേട്ടന്‍, 50-60 വയസുവരും, അവിടെയെത്തി മൊബൈലില് സംസാരം തുടങ്ങി. അതും നല്ല ഉച്ചത്തില്‍. 1-2 മിനിറ്റ് ആണെങ്കില്‍ സാരമില്ല. പയ്യന്മാരെല്ലാവരും സംസാരമൊക്കെ നിര്‍ത്തി ചേട്ടനെ നൊകിയിരിപ്പായി... ചേട്ടന്‍ തടി വെട്ടുന്ന കാര്യോം, ഇറക്കുന്ന കാര്യോം, ലക്ഷങ്ങളുടെ കണക്കുകളുമൊക്കെ ഇങ്ങിനെ തട്ടി വിടുകയാണ്... ഒരു 15-20 മിനിറ്റ് ഈ കലാപരിപാടി തുടര്‍ന്നു... എല്ലാം കഴിഞ്ഞ് ‘എങ്കില്‍ ശരി, പിന്നെ വിളിക്കാം’ എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തതും, ഞങ്ങളെല്ലാവരും കൂടി കൈയ്യടി തുടങ്ങി... ചേട്ടന്റെ മുഖമൊന്ന് കാണേണ്ടതായിരുന്നു. ചേട്ടനവിടുന്ന് ഉടന്‍ തന്നെ സ്കൂട്ടാവുകയും ചെയ്തു, കൈയ്യടിയുടെ അകമ്പടിയൊടെ തന്നെ... :)
--

Sun Jul 29, 08:47:00 AM IST  
Blogger നിമിഷ::Nimisha said...

രാക്ഷസീ....... ഹി ഹി ഹി
സൂച്ചേച്ചി, ലേഖനം നന്നായി :)

Sun Jul 29, 09:32:00 AM IST  
Blogger സാല്‍ജോҐsaljo said...

ഞാന്‍ ചിലപ്പോഴൊക്കെ ഇങ്ങനെ ആരോടെങ്കിലും സംസാരിക്കാറുണ്ട് (ഉച്ചത്തിലല്ല്ല). പക്ഷേ ആരെങ്കിലും കൂടെ ഉണ്ടെങ്കില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യില്ല. കൂടെയുള്ള ആള്‍ക്ക് ഫോണ്‍ വന്നാല്‍ അറ്റന്‍ഡ് ചെയ്യിപ്പിക്കുകയുമില്ല.!


സിനിമാത്തീയേറ്ററില്‍ ഞാന്‍ ഏറ്റവും വെറുക്കുന്നത് മൊബൈല്‍ പോലെ പോപ്‌കോണ്‍ ആണ്. ചിലര്‍ സിനിമകാണാനല്ല പോപ്‌കോണ്‍ തിന്നാന്‍ മാത്രാ വന്നത് എന്നുതോന്നും.! ടൈറ്റിലിംഗ് തുടങ്ങും മുന്‍പേ, ആട് അയവിറക്കുന്നതുപോലെ ചവച്ചു തുടങ്ങും.!!! കഷ്ടം.!

ലേഖനം അവസരോചിതമായി

:ക

Sun Jul 29, 09:53:00 AM IST  
Blogger G.manu said...

സൂ ചേച്ചീ..മൊബൈല്‍ പിന്നെയും സഹിക്കാം...റിംഗ്‌ ടൊണാ അസഹ്യം.
അമ്മായിയച്ചന്‍ അന്ത്യശ്വാസം വലിക്കുന്ന വാര്‍ത്തകേട്ട്‌ ഭാര്യയെ കെട്ടിയോന്‍ സമാധാനിപ്പിക്കുമ്പോള്‍, പോക്കറ്റിലെ ഫോണ്‍ ചിലച്ചതിങ്ങനെ "ബുഹഹഹഹ"

Sun Jul 29, 10:22:00 AM IST  
Blogger ..വീണ.. said...

സൂ, നല്ല ലേഖനം..
മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന ശല്യങ്ങള്‍ അനവധി..
കൂട്ടത്തില്‍, അമിതോപയോഗം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതെങ്കിലും ഇവര്‍ ശ്രദ്ധിക്കുമോ എന്തോ?!

Sun Jul 29, 10:34:00 AM IST  
Blogger മഹിമ said...

സൂ,

ശല്യത്തേക്കാളേറെ ഗുണങ്ങളാണ് മൊബൈല്‍ഫോണ്‍ കൊണ്ടുള്ളത് എന്നാണ് എന്റെ മതം. പൊതു സ്ഥലത്ത് എങ്ങനെ പെരുമാറണമെന്നും മൊബൈല്‍ അടക്കം വ്യക്തിപരമായതെന്തും എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് അറിയാത്തവരോ, അറിഞ്ഞിട്ടും അതു പാലിക്കാത്തവരോ ആണ് ശല്യക്കാര്‍. സാമൂഹിക ബോധമുള്ള ഒരു സിവില്‍ സൊസൈറ്റി രൂപം കൊള്ളുംബോള്‍ അതൊക്കെ മാറിക്കൊള്ളും.

ലേഖനം നന്നായി.

Sun Jul 29, 11:21:00 AM IST  
Blogger ശാലിനി said...

പുതിയ മൊബൈല്‍ ഫോണിന്റെ പൊങ്ങച്ചം വേറേയും.

എന്തോ എനിക്കിതുവരെ ഇതിനോട് ഇഷ്ടം തോന്നിയിട്ടില്ല. എനിക്ക് മൊബൈല്‍ ഫൊണ്‍ ഇല്ല എന്നു പറയുമ്പോള്‍ കേള്‍ക്കുന്നവരുടെ മുഖത്ത് എന്തൊക്കെ ഭാവങ്ങള്‍! വീട്ടില്‍ നിന്ന് നേരേ ഓഫീസ്, ഓഫീസില്‍ നിന്ന് വീട്ടിലേക്ക്, പിന്നെ പുറത്തെവിടെയെങ്കിലും പോകുകയാണെങ്കില്‍ കുടുംബമായിട്ടായിരിക്കും. അതുകൊണ്ടോക്കെയാവാം എനിക്കിതുവരെ മൊബൈല്‍ ഫോണ്‍ വേണമെന്ന് തോന്നിയിട്ടില്ല. എന്നാല്‍ കൂടെയുള്ളയാള്‍ക്ക് എപ്പോഴൊക്കെ പുതിയ ഫോണ്‍ ഇറങ്ങുന്നുണ്ടോ അപ്പോഴൊക്കെ കൈയ്യിലിരിക്കുന്നതിനെ മാറ്റിവാങ്ങിയാലോ എന്നാണ്.

മൊബൈല്‍ ഇറങ്ങിയ ആദ്യകാലത്ത്, കല്യാണത്തിനോ മറ്റോ പോകുമ്പോള്‍ അവിടെ ചെല്ലുന്ന സമയം കണക്കുകൂ‍ട്ടി അരമണിക്കൂര്‍ ഇടവിട്ട് വിളിക്കണം എന്ന് പറഞ്ഞിട്ട് പോകുന്ന ആങ്ങളയെ ഓര്‍ത്തു.

പോസ്റ്റ് നന്നായി.

Sun Jul 29, 01:12:00 PM IST  
Blogger വേണു venu said...

കള്ളം പറയിക്കാന്‍‍ ഈ മിടുക്കന്‍‍ സമര്‍ഥനാണു്. ‍ ഞാനും ഒരു ഇംഗ്ലീഷു് പ്രൊഫസ്സറും കാണ്‍‍പൂരിലെ ഒരു റോഡിലൂടെ നടക്കുകയായിരുന്നു. മൊബയിലില്‍‍ അവസാനം സംസാരം നിര്‍ത്തിയതു് കേട്ടു് ഞാന്‍ ഞെട്ടി. “മേം അഭി ലുധിയാനാ മെം ഹൂം.“
ജി.മനുവിന്‍റെ കമന്‍റു ചിരിപ്പിച്ചു.
പോസ്റ്റിഷ്ടപ്പെട്ടു.:)

Sun Jul 29, 02:23:00 PM IST  
Blogger കരീം മാഷ്‌ said...

രസകരമായ ഒരു മൊബെയില്‍ ഫോണ്‍ സംഭാഷണം ഈയിടെ കേട്ടത്‌
ഒരാള്‍ മൊബെയിലിലൂടെ ഉച്ചത്തില്‍ സംസാരിക്കുകയാണ്‌.
"പറഞ്ഞത്ര സാധനം അയച്ചിട്ടുണ്ട്‌. അതു ചെക്കു ചെയ്തിട്ടു പോരാന്നുണ്ടെങ്കില്‍ ഇനിയും അയക്കാം.ഇന്നിനി പറ്റില്ല. ഇപ്പോള്‍ ഇവിടെ തെരക്കിട്ടു പാക്കിംഗ്‌ നടക്കുകയാണ്‌".

(ഒ.ടോ. ഡേസ്പാച്ച്‌ സെകഷനിലെ മാനേജര്‍ ടോയിലറ്റില്‍ കയറുമ്പോഴും ഫോണ്‍ കൂടെ കൊണ്ടു പോകാറുണ്ട്‌).

Sun Jul 29, 02:30:00 PM IST  
Blogger സു | Su said...

ഹരീ :) ആദ്യകമന്റിന് നന്ദി. ആ പാവത്തിനെ പരിഹസിച്ചോടിച്ചു അല്ലേ?

നിമിഷ :) ആ തക്കം നോക്കി എന്നെ രാക്ഷസി എന്നു വിളിച്ചു അല്ലേ? ഹിഹി.

സാല്‍ജോ :) ഒരു ദിവസം സാല്‍ജോയും അങ്ങനെ കചകചകച എന്നു തിന്നാന്‍ തുടങ്ങണം. അടുത്തുള്ളവര്‍ക്ക് തീറ്റരോഗം ഉണ്ടെങ്കില്‍ നിര്‍ത്തുമായിരിക്കും.

മനൂ :) ചിരിച്ചുചിരിച്ചു മതിയായി, ഫലിതം കേട്ട്.

വീണ :) നന്ദി. സ്വാഗതം.

മഹിമ :) നന്ദി.
ഗുണം ഉപയോഗിക്കുന്നവനു മാത്രം എന്നൊരു രീതി ആവുമ്പോഴാണ് ശല്യം എന്ന വാക്ക് വരുന്നത്.

ശാലിനീ :) നന്ദി.

വേണു ജി :) നന്ദി. നുള്ളി നോക്കിയോ? ഇദ്ദേഹത്തിന്റെ കൂടെ നടക്കുന്നത് സ്വപ്നം കാണുകയാണോയെന്ന്?

കരീം മാഷേ :) നന്ദി.


എന്റെ എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും,

നല്ലതായാലും, ചീത്തയായാലും, പരാതി ആയാലും, പരിഹാസമായാലും, പരിഭവമായാലും, എന്തു തന്നെ ആയാലും, ബ്ലോഗ് തുടങ്ങി ഇന്നുവരെ, എന്റെ ഈയൊരൊറ്റ ഐഡിയില്‍ ലോഗിന്‍ ചെയ്ത്, തന്റേടത്തോടെയേ ഏതൊരു ബ്ലോഗിലും കമന്റ് ഇട്ടിട്ടുള്ളൂ. ഇനി ഇടുകയുമുള്ളൂ. തുടങ്ങിയ ആദ്യം, പേരു അടിയില്‍ വെച്ച്, ലോഗിന്‍ ചെയ്യാതെ ഇടുമായിരുന്നു. ലോഗിന്‍ ചെയ്ത് ഇടാന്‍ തുടങ്ങിയതില്‍പ്പിന്നെ, ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഞാന്‍ കമന്റ് ഇടുന്നുണ്ടെങ്കില്‍ ഈ ഒരൊറ്റ ഐഡിയില്‍ നിന്നായിരിക്കും. ലോഗിന്‍ ചെയ്തേ ഇടുകയുമുള്ളൂ. എല്ലാവരും ഓര്‍മ്മയില്‍ വെക്കുക. പലര്‍ക്കും അറിയാം. എന്നാലും ഒന്നുകൂടെ അറിയിച്ചേക്കാം എന്നുവെച്ചു.

Sun Jul 29, 05:56:00 PM IST  
Blogger :: niKk | നിക്ക് :: said...

:)

Sun Jul 29, 09:44:00 PM IST  
Blogger ഇക്കു said...

പക്ഷെ സൂ..
തീയെറ്ററിലായാലും..കാറിലയാലും..ബീച്ചിലായാലും മൂന്ന് റിംഗിനുള്ളില്‍ ഫൊണ്‍ അറ്റണ്ട് ചെയ്തില്ലെങ്കില്‍ കാരണം ബൊധിപ്പിക്കേണ്ടിവരുന്ന ഗതികേടിനെകുറിച്ച് ചിന്തിച്ചു നൊക്കിയിട്ടുണ്ടൊ? ബാത്ത് റൂമില്‍ വരെ മൊബൈല്‍ ഫൊണ്‍ കൊണ്ട് പൊകേണ്ട അവസ്ഥ?

ലേഖനം നന്നായിട്ടുണ്ട്..

Sun Jul 29, 09:54:00 PM IST  
Blogger സു | Su said...

നിക്ക് :)

ഇക്കൂ :) സ്വാഗതം. അറിയാം. അറിയാതെയൊന്നുമില്ല. ഇല്ലെങ്കില്‍ ജോലി തെറിക്കുന്നതും മൊബൈല്‍ ഫോണിലൂടെ ആവും എന്നും അറിയാം. അതൊന്നും ഓര്‍മ്മിക്കാതെയല്ല. കാരണം ആരു വിളിച്ചാലും എടുത്തില്ലെങ്കില്‍ ബോധിപ്പിക്കേണ്ടി വരും. കൂട്ടുകാര്‍ ആയാല്‍പ്പോലും.

Mon Jul 30, 10:58:00 AM IST  
Blogger ഇത്തിരിവെട്ടം said...

ഓരോ ആള്‍ക്കും പാട്ട് അതിനനുസരിച്ച് വെക്കണം എന്നു മാത്രം. കടം തന്നയാള്‍ വിളിക്കുമ്പോള്‍, ഒരു മുറൈ വന്ത് പാര്‍ത്തായാ എന്നത് കേള്‍പ്പിക്കാതിരിക്കുന്നതാവും ഉചിതം...

സു ചേച്ചീ കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പറഞ്ഞു... മരണ വാര്‍ത്ത അറിയിക്കാന്‍ വിളിച്ചപ്പോള്‍ അവിടെ നിന്ന് ‘ലജ്ജാവതിയേ..’ കേട്ടകാര്യം.

നല്ല പോസ്റ്റ്.

Mon Jul 30, 02:21:00 PM IST  
Blogger SAJAN | സാജന്‍ said...

സു നന്നായി ഈ കുറിപ്പ്. മൊബൈലില്‍ സംസാരിച്ച് ആക്സിഡെന്റാവുന്നതും കൂടെ ഒന്നോര്‍മിപ്പിക്കാമായിരുന്നു:)

Mon Jul 30, 02:37:00 PM IST  
Blogger സണ്ണിക്കുട്ടന്‍ said...

സു,

എല്ലാ കാര്യത്തിലും ഉണ്ട് നല്ലതും ചീത്തയും. അതുപോലെ മൊബൈല്‍ ഫോണിലും. ദോഷങ്ങളെക്കാള്‍ ഗുണങ്ങ‌ളാണ് മൊബൈല്‍ ഫോണിനുള്ളത്. ഒരിക്കല്‍ ഇതു ഒരു ആര്‍ഭാടമായിരുന്നെങ്കിലും ഇന്നു ഒരു ആവശ്യ‌വസ്തുവായി മാറിക്കഴിഞ്ഞു.

കാലം മാറുന്നതനുസരിച്ച് എല്ലാം മാറണമല്ലോ സു,

പണ്ടൊക്കെ നമ്മള്‍ പോസ്റ്റ്മാന്റെ സൈക്കിളിന്റെ മണിയടിശബ്ദം കാത്തിരുന്നിട്ടുണ്ട്, അതേ നമ്മള്‍ ഇന്നു ഇന്‍ബോക്സില്‍ നോക്കി റിഫ്രെഷ് ബട്ടണ്‍ അമര്‍ത്തുന്നു.

ഒന്നേ ഒന്നു മാത്രം നമ്മള്‍ നോക്കിയാല്‍ മതി, മൊബൈല്‍ ഫോണിലൂടെ സംസാരിചു വണ്ടിയോടിക്കുമ്പോഴും അതുപോലുള്ള കര്യങ്ങള്‍ ചെയ്യുമ്പോഴും ദോഷഫലങ്ങളുണ്ടാകാതെ മുന്‍‌കരുതല്‍ എടുക്കുന്നത് നല്ലതായിരിക്കും.

Mon Jul 30, 04:11:00 PM IST  
Blogger വിനയന്‍ said...

സു
കൊള്ളാം
അതിനേക്കാളെറെ കമന്റുകള്‍ ഇഷ്ടമായി
കരീം മാഷ്, ഹരി തുടങ്ങിയവരുടേ.
----------------------------
സു പിന്നെയൊരു കാര്യം ചോദിച്ചോട്ടെ എന്തിനാണ് ഇടക്കിടേ സ്വന്തം ഐ.ഡിയിലേ കമന്റിടൂ എന്നൊക്കെ തട്ടി വിടുന്നത്.ഒന്നും മനസ്സിലാവുന്നില്ല.ഏതെങ്കിലും ഞരമ്പ് രോഗികള്‍ ആക്രമിച്ചോ ?.അല്ലെങ്കില്‍ ഏതോ പുരുഷ മേധാവികളില്‍ നിന്നും ഭീഷണിയുണ്ടോ ?

ഞാന്‍ ഒരു ഭാഷാ വരം കിട്ടിയ ഒരു ഞരമ്പ് രോഗിയാണേ !! അത് കൊണ്ട് ചോദിച്ചതാണ്.

(അമ്മാവന്മാരേ ഒന്നും ചെയ്യല്ലേ)

Mon Jul 30, 04:38:00 PM IST  
Blogger സു | Su said...

ഇത്തിരിവെട്ടം :) നന്ദി.

സാജന്‍ :) അതും ഉണ്ടല്ലോ വല്യൊരു കാര്യം. നന്ദി.

സണ്ണിക്കുട്ടാ :) ഗുണം കാണാതെ കുറ്റം മാത്രം പറഞ്ഞതല്ല. മൊബൈല്‍ ഫോണ്‍ ആള്‍ക്കാരെ എങ്ങനെ സ്വാധീനിച്ചു എന്നു പറഞ്ഞതാ.

വിനയന്‍ :) നന്ദി. അറിയുന്ന കാര്യമാണെങ്കിലും ഇടയ്ക്ക് ഓര്‍മ്മിപ്പിച്ചില്ലെങ്കില്‍ മറന്നുപോകില്ലേ? അതുകൊണ്ട് എഴുതുന്നതാണ്.

Mon Jul 30, 04:46:00 PM IST  
Blogger Inji Pennu said...

Soovechi,
OFF Topic: Regarding your comment on your id.

There are people who put virthiketta anonymous comments, but then they committ mistakes like any other kallan. They forget in haste and their original user id gets displayed. hahaha. How many times that has happened in Malayalam blogosphere. That is always very funny to watch. :)
People think the internet anonymity is a safe haven for criminal activities. They will get a knock on their door one day, I am pretty sure since they will be doing this everywhere. Everybody will not silently suffer like you have suffered. So you dont worry, ketto.

People who do such activities from Middle East, Saudi etc makes me pity at their foolishness. Those countries have very strict laws for everything. One complaint might send them scurrying back to india or maybe they will lose their hands. ho! Without hands enthu vrithikedaanu. :)

Mon Jul 30, 10:13:00 PM IST  
Blogger പ്രിയംവദ-priyamvada said...

പ്രിയ സു,

ആദ്യമൊക്കെ ഇവിടെ അടുത്തിരികുന്നവരെ മൈന്റ്‌ ചെയ്യാതെ മൊബെയിലില്‍ മാത്രം സംസാരിച്ചിരികുന്നവരെ കണ്ടു അത്ഭുതപ്പെടുമായിരുന്നു ...ഇപ്പൊഴില്ല .
പക്ഷെ നാട്ടില്‍ മൊബെയില്‍ വളരെ ഉപയോഗപ്രദമാണെന്നണു എന്നിക്കു തോന്നിയതു..അനിശ്ചിതത്വം എപ്പൊഴും നില നില്‍കുന്ന നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്കൊരു സുരക്ഷിതത്വം കൊടുക്കുന്നില്ലെ ,അചനമ്മമാര്‍ക്കു സമാധാനവും . തൊഴില്‍ പരമായി ചിലര്‍ വല്‍രെ ഏറെ പ്രയോജനപ്പെടുത്തുന്നതു കണ്ടു.. പിന്നെ എന്തു റ്റെക്‍നോലൊജിയും കുറെ പര്‍ ദുരുപയോഗം ചെയ്യും..

OT സു ഇന്റെ ബ്ലൊഗുകള്‍ ചിന്ത അഗ്രിഗറ്റൊറില്‍ കാണുന്നില്ലല്ലൊ ..ഞാന്‍ അതാണു ഉപയോഗിക്കുന്നതു ..കമ്മെന്റിയില്ലെങ്കിലും വായിക്കാറുണ്ടു കാണുന്നതെല്ലാം...ഇഞ്ചിയുടെ s.k anonymous ഒക്കെ ലേറ്റ്‌ ആയാണു കണ്ടതു.

Tue Jul 31, 08:31:00 AM IST  
Blogger ദീപു : sandeep said...

സുവേച്ചി... നല്ല പോസ്റ്റ്‌. ഇവിടെ ചേച്ചി പറഞ്ഞതല്ലാതെ വേറൊരു ഉപയോഗം കൂടെ ഉണ്ട്‌... ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി സങ്കടവും ദേഷ്യവും എല്ലാം കൂടെ ചേര്‍ന്ന ഒരവസ്ഥയില്‍ എത്തുമ്പോള്‍ FM കേള്‍ക്കാം!!!! അത്‌ വലിയൊരാശ്വാസമാണ്.

Tue Jul 31, 11:25:00 AM IST  
Blogger ഏറനാടന്‍ said...

ഇഞ്ചീ... ഗള്‍ഫിലെ പ്രവാസികളായ ഞങ്ങളെ മൊത്തം അടച്ചാക്ഷേപ്പിച്ചത്‌ തീരെ തീരെ ശരിയായില്ല. എന്തേലും വിളിച്ചുപറയുകയാണേല്‍ തെളിവുസഹിതം പറയുക, ഇല്ലേല്‍ ഭാവനയില്‍ തോന്നിയത്‌ ഊഹാപോഹത്തില്‍ കൂവാതെ ഒരു കഥ മാത്രമാക്കി വെക്കുക. നിങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഒരിക്കലും നിനച്ചതല്ല. ശരിക്കും ചിന്തിച്ചുനോക്കൂ ശരിയായോ എന്നത്‌?

Tue Jul 31, 12:52:00 PM IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
മൊബൈലുണ്ടായിട്ടെന്താ വീട്ടുകാരു മാത്രം വല്ലപ്പോഴും ഒന്നു വിളിക്കും. എങ്ങാനും ഒന്ന് വീട്ടില്‍ മറന്നു വച്ചാല്‍ അന്നായിരിക്കും 10-30 മിസ്ഡ് കാള്‍സ്..

Tue Jul 31, 01:20:00 PM IST  
Blogger പൊതുവാള് said...

സൂ,
അവസരോചിതമായ പോസ്റ്റ്.
നന്നായിട്ടുണ്ട്.

അതില്‍ ഇഞ്ചിയുടെ “അനവസരത്തിലുള്ള ‘ഓഫ് ടോപ്പിക്’ കമന്റും”.

Tue Jul 31, 01:41:00 PM IST  
Blogger kaithamullu : കൈതമുള്ള് said...

.....People who do such activities from Middle East, Saudi etc makes me pity at their foolishness. Those countries have very strict laws for everything. One complaint might send them scurrying back to india or maybe they will lose their hands. ho! Without hands enthu vrithikedaanu?


ഇഞ്ചി, മിതമായിപ്പറഞ്ഞാല്‍, വിവരക്കേട്! അല്ലെങ്കില്‍ വിടുവായത്തം.

-ചിലര്‍ എന്നെഴുതിയിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എല്ലാരേം അടച്ചാക്ഷേപിക്കാന്‍ ഇയ്യാളാരപ്പാ?

ഏറനാടനോട് യോജിക്കുന്നു!

Tue Jul 31, 01:49:00 PM IST  
Blogger ഉണ്ണിക്കുട്ടന്‍ said...

This comment has been removed by the author.

Tue Jul 31, 04:50:00 PM IST  
Blogger ഉണ്ണിക്കുട്ടന്‍ said...

സൂ.. കേട്ടു പഴകിയത്..

[യുഎയിക്കാരേ സൂക്ഷിക്കൂ നിങ്ങളെ മൊത്തത്തില്‍ ദുഫായി പോലീസിനെക്കൊണ്ടു പിടിപ്പിക്കാനായി ബൂലകത്തെ സകല ഐ.പി കളുടെയും ലിസ്റ്റുമായി ഇഞ്ചി വരുനു.]

Tue Jul 31, 04:54:00 PM IST  
Blogger Inji Pennu said...

Dear Eranadan and kaithamullu.
Let me clarify please.

Of course, It is not Gulf. It is from everywhere. U.S, India, Gulf states, Saudi. But what I said, please have the patience to read carefully.

Gulf States has stricter rules for everything. In India or U.S, you will just be shamed,with a picture maybe in a newspaper. So we normally have more crime. Since lack of very strict rules for such crimes.

Singapore, Saudi, Dubai has the least crime rate in World over. Thats because of the stricter rules. Thats is exactly what I meant. People who do such activities from countries with stringent rules oughta be more careful is what I meant. But "anony" people are not aware of that, which I pity.

Please dont jump into conclusions like this. It is silly why you think I would come to a generalised conclusion like all anonymous are from Dubai only.

From my experience, In one of my post, one very bad anonymous was from U.S. So how will I even think about such a thing? But in U.S, when you complain there are a million privacy laws to protect the abuser and you to have learn all law loopholes to track and trace. It is not easy.

Tue Jul 31, 05:00:00 PM IST  
Blogger സു | Su said...

ഇഞ്ചീ :)

ദീപൂ :) ട്രാഫിക്ജാമിലെ വിരസതയകറ്റാന്‍ മൊബൈല്‍ ഒരു തുണയാണ് അല്ലേ?

പ്രിയംവദ :) ഇനി തനിമലയാളത്തില്‍ നോക്കൂ. എന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ ചിന്തയില്‍ വരാറില്ല. നന്ദി.


കുട്ടിച്ചാത്താ :) അതെയോ? കൂട്ടുകാരെയൊക്കെ ദിവസവും കാണുന്നതുകൊണ്ടാവും.

പൊതുവാള്‍ :) നന്ദി.

ഉണ്ണിക്കുട്ടാ :) ഇതൊക്കെയേ ഉള്ളൂ എഴുതാന്‍.

Tue Jul 31, 05:27:00 PM IST  
Blogger ബയാന്‍ said...

സൂ : ഉറക്കത്തില്‍ പോലും മൊബൈല്‍ അടുത്തു വേണം; ഉറക്കം കിട്ടാതെ തിരിഞ്ഞു മറിഞ്ഞും കിടക്കുമ്പോള്‍ മോന്റെ ശബ്ദം സൌണ്ട് ക്ലിപ്പില്‍ നിന്നും കേള്‍ക്കാന്‍; ഓര്‍മ്മകള്‍ ഉറക്കംകെടുത്തുമ്പോള്‍ റേഡിയോ സ്റ്റേഷനുകള്‍ മാറ്റിക്കോണ്ടിരിക്കാന്‍; ഇടക്കിടെ കോണ്ടാക്ട്സ് നോ‍ക്കി സുഹൃത്തുക്കളെ ഓര്‍ക്കാന്‍ ...മൊബൈല്‍ എന്തോ കൂടെപ്പിരപ്പുകള്‍ അരികിലുണ്ടെന്ന ഒരു ഫീലിങ് ഉണ്ടാക്കും; മൊബൈല്‍ അടുത്തില്ലാതാകുമ്പോള്‍ ഈ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയപോലെയാണ്.

ഇഞ്ജി: നിങ്ങക്കുടെ പി. എച്. ഡി യും; അഭയാര്ത്ഥി സഹായ സേവന മേഖലകളിള്‍ ജോലി ചെയ്തിരുന്നു എന്നൊക്കെ കേട്ടപ്പോള്‍ ഒരു മതിപ്പുണ്ടായിരുന്നു. അതു പോയ്ക്കിട്ടി.

Inji said : “One complaint might send them scurrying back to india or maybe they will lose their hands. ho! Without hands enthu vrithikedaanu. :)“

please do it if u can..?

Ebrahim bayan; Abu Dhabi
gbayan@gmail.com

Tue Jul 31, 05:29:00 PM IST  
Blogger Inji Pennu said...

Bayan,
I dont care what a 'bayan' think of me. Why should I? Vice versa. You wouldn't care what 'InjiPennu' think of you. This is just a blog. I take it only as it is. I dont even know who you are.

You can read anything in two different senses. In a positive sense or a negative sense. Putting words into someone's mouth and imagining them saying it is an age old technique of politics.

This same technique of crowd psychology is also another political game especially done by religious fanatics. "ayyo someone uttered something against hinduism/islam/christianity" and then they group together and come and attack. What a Shame!

What on earth do you mean 'try' and giving your email id. Try what? If you or anyone is an attacker and If I find you or anyone attacking me online or offline or in the street, I wouldn't hesitate to call the police for a second like every other normal citizen. What is the big deal in that? So I didnt get the gist of your 'try'.

I am not going to clarify anymore. Really fed up of people trying to read between lines. It looks like to some, controversy is just a hobby!

Tue Jul 31, 05:44:00 PM IST  
Blogger ഏറനാടന്‍ said...

എന്തോക്കെ സംഭവിക്കൂം? ആവോവോ?

Tue Jul 31, 07:09:00 PM IST  
Blogger സു | Su said...

“People who do such activities from Middle East, Saudi etc makes me pity at their foolishness.“

ഇഞ്ചീ,

മിഡില്‍ ഈസ്റ്റില്‍ നിന്നും സൌദിയില്‍നിന്നും ഇത്തരം കാര്യങ്ങള്‍ ‍ ചെയ്യുന്നവരുടെ വിഡ്ഡിത്തത്തില്‍ ഇഞ്ചി പരിതപിക്കുന്നു എന്നല്ലേ അര്‍ഥം? എനിക്കു ഇംഗ്ലീഷ് അധികം പിടിയില്ല. ഇതില്‍ ആരുടെയെങ്കിലും പേരോ, ആരെങ്കിലും ചെയ്യുന്നു എന്നോ, ചെയ്തു എന്നോ എവിടെയാ പറഞ്ഞത്?
ഏറനാടന്റേയും, കൈതമുള്ള്, ബയാന്‍, പൊതുവാള്‍ എന്നിവരുടെയൊക്കെ കമന്റ് കണ്ടതുകൊണ്ട് ചോദിച്ചതാണേ.

Tue Jul 31, 07:09:00 PM IST  
Blogger Inji Pennu said...

Soovechi

You don’t worry. Do you think they don’t understand English? They very well understand every word I said. But they like to create controversy.

P.S: This is not for Eranadan, kaithamullu, pothuval etc. – I am sure they didn’t mean any harm and they just misread me. I have clarified my stand and hopefully they will try to understand.

But this about other suddenly sprung up blogs.

This is kind of cheap game tactics to alienate me. And if someone supports me, then they would want to alienate them also. Watch the pattern of continuous attacks against me.

I think my "njerambu rogi" post kurachu perude nenchil tharachu. :) Oho! oru peera penninu ithrem dhairyamo? So, they now want to accuse me back to cover up their tracks.

What all they came up with to attack me, from that pathetic inchikunju blog to the recent accusation. pakshe avarude ee cheap kali ente aduthu nadakkumo?

The funny thing about all this is, all of them are suddenly sprung up ids and blogs. So you see it is not our dear old Mallu bloggers who do all this but some newbie ;)
So let them play all they want. They somehow have this grandiose idea that they can scare me. HAHAHAHA. In their dreams!

If they have an iota of intelligence left in them, they should know, when they continuously attack a person for no reason, actually that person gets more sympathy votes from public. These newbie lack that vision!

You carry on with blogging Soovechi. Don’t even waste your time on this. Apologize for my off topic comments here.

(Oh, How I want keyman back, so I can write in Malayalam)

Tue Jul 31, 07:41:00 PM IST  
Blogger സു | Su said...

ബുഹഹഹഹഹ എന്നു മനുജി പറഞ്ഞതുപോലെ ചിരിക്കാന്‍ തോന്നുന്നു.

വെറുതേ വിലപ്പെട്ട സമയം വേസ്റ്റ് ചെയ്യല്ലേ ഇഞ്ചീ.

ഇഞ്ചി പറഞ്ഞ പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല.

കാലും കൈയും ഇല്ലെങ്കില്‍ സ്വന്തമായിട്ടുള്ള വിഷമമേ ഉണ്ടാകൂ. നട്ടെല്ലും, തലയില്‍ ആള്‍ത്താമസവും ഇല്ലെങ്കില്‍ സമൂഹത്തിനു തന്നെ ദോഷമാ.


You carry on with blogging Soovechi. Don’t even waste your time on this.

ഹിഹിഹി. അതൊന്നു പറയാനുണ്ടോ ഇഞ്ചീ?

Tue Jul 31, 07:52:00 PM IST  
Blogger ബയാന്‍ said...

ഇഞ്ജി: എന്നെ കുറിച്ചു നിങ്ങളും നിങളെ കുറിച്ചു ഞാനും ശ്രദ്ധിക്കേണ്ട: എങ്കിലും നമ്മള്‍ - മലയാളികള്‍-ഒരു കമ്മ്യൂണിറ്റിയായി സംസാരിക്കാന്‍ തുടങ്ങീട്ടു കുറെയായില്ലെ; പരസ്പരം നമ്മള്‍ ആരാണെന്നൊക്കെ ശ്രദ്ധിക്കില്ലെ; അങ്ങിനെ അറിയാന്‍ ശ്രമിക്കുമ്പോള്‍ അറിയാന്‍ പറ്റാത്തത് കൊണ്ടാണല്ലൊ; ഈ അനോണിയും; സൈബെര്‍ സ്റ്റാല്‍കിങ്ങും എല്ലാം കുഴഞ്ഞു മറിഞ്ഞു ആകെ ചളമാകുന്നത്. ഒരു കമ്മ്യൂണിറ്റിയിലും അവിടത്തെ ചര്‍ച്ചകളിലും ഇടപെടുമ്പോഴും, അവിടെയും ഊരും പേരും ഇല്ലാതെ ഇടപെടുന്നവര്‍ തന്നെയല്ലെ എല്ലാ കുഴപ്പത്തിന്റെയും നാരായ വേരുകള്‍. മുഖമില്ലാതെ സംസാരിക്കുന്നവര്‍ എന്തും സംസാരിക്കാം എന്ന തോന്നല്‍ തന്നെയാണ്; അങ്ങിനെ സംസാരിക്കുന്നവര്‍ക്കു തന്നെ തിരിച്ചു പാരയായി വരുന്നത്; എന്നാണു എന്റെ മതം.

എന്റെ ഐഡി തന്നത്; എന്നെ ട്രൈ ചെയ്യാനല്ല; ഇനി ചെയ്താലും കുഴപ്പമില്ല കേട്ടോ; നാട്ടിലായാലും ഇവിടെയായാലും നിയമത്തിന്റെ വഴിക്ക് തന്നെ കാര്യങ്ങള്‍ ചെയ്തിട്ടേയുള്ളൂ. ഒരു മുഖമുണ്ട് എന്നറിയിക്കാണാണ് ഐഡി തന്നത്; നിങ്ങളുടെ ‘ഞരമ്പു രോഗി’ പോസ്റ്റിലോ; അതുപോലെയൂള്ള “സ്ത്രീബ്ലോഗ്ഗേര്‍സുമാരുടെ“ പ്രശ്നബാധിത മേഖലകളില്‍ നിന്നു ഞാന്‍ മാറി നിന്നിട്ടേയുള്ളൂ. അത്തരം വിഷയങ്ങളില്‍ താല്പര്യമില്ല.

ഓട്ടോ: “.....actually that person gets more sympathy votes from public.“ ഇങ്ങനെയും ഉണ്ടൊ ആള്‍കാരു; ഹ ഹ ഹാ; ഹി ഹി ഹീ; ഹു ഹുഹൂ ഹൌ ഹം ഹ:

OT: ippOzhum yaathrayilaayirikkum alle ? athaa malayalam വഴങ്ങാത്തത്.

Tue Jul 31, 08:40:00 PM IST  
Blogger Inji Pennu said...

Bayan,
Is it really any of your business whether I type in English or Malayalam, whether I travel or dont travel? I wonder! ;)

Sympathy votes - you dont understand sarcasm alle? saaramillya.

When google asks for my driving license I will surely provide one ketto. Until then, I dont subscribe to your "logic" of anonymity.

AFAIK, The whole Internet is loosely based upon anonymity Sir. You dont have to provide your religion/caste/education/face/
picture. Lot of people from different countries work together to make a software, product, design, accounts and what not. They might just know a screen name, no picture, no id. Only when you transact money, you need an id.

But that doesnt mean you can use that as a scheme for crime. That is when anonymity gets into trouble. Hope the "criminals" understand that.

In U.S President Bush has signed a new bill about Internet Anonymity, kindly read that. Slowly it will be implemented in other countries too.

Tue Jul 31, 08:51:00 PM IST  
Blogger -സു‍-|Sunil said...

അതെന്താ സൂ "ഇനി തനിമലയാളത്തില്‍ നോക്കൂ. എന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ ചിന്തയില്‍ വരാറില്ല.“ ഇങനെ പറഞത്‌?

ചിന്തയോ‍ട്‌പിണക്കാ‍ണോ? അഗ്രിഗേറ്ററില്‍ ഇടരുത് എന്ന് പറഞുവൊ? എന്ന്ക്കില്‍ പ്പിന്നെ ഒന്നും പറയുന്നില്ല.

ഒരുപാട്‌ കാലായി ഈ ലോകത്തൂടെ ഒക്കെ വന്നിട്ട്‌. അപ്പോ കണ്ടത് ഇങനേം..

ഐ.ഡി പ്രശ്നം ഇങനെ ഇടക്കിടക്ക് കമന്റാതെ,ഒരു പോസ്റ്റാക്കീ ഇടൂ. അതിന്റെ തീയ്യതി ഭാവിയിലെ ഒരുതീയ്യാതി ആക്കൂ. അപ്പോ ആ പോസ്റ്റ് എല്ലായ്പ്പോഴും ആദ്യം കാണും. അതുപോരെ?? ഇത്തരം വിദ്യ്yഅകള്‍ ഉണ്ടെന്നറിയ്yഅമ്മ്, പക്ഷെ എങനെ എന്ന് എന്നോട് ചോദിക്കരുതേ. എനിക്ക് വaലിയ വിവരമില്ല.

-സു-

Thu Aug 02, 04:17:00 PM IST  
Blogger മെലോഡിയസ് said...

നമ്മക്ക് ഒരു മൊബൈല്‍ ഒക്കെ ഉണ്ടെങ്കിലും അത് ഉപയോഗം കുറവാ..ആവശ്യത്തി മാത്രം ഉപയോഗിക്കുക.
ഇപ്പോഴും എന്റെ ഞാന്‍ ഉപയോഗിക്കുന്നത് അത്യാവശ്യം സംസാരിക്കാനും പിന്നെ ആവശ്യത്തിന് SMS അയക്കാനും മാത്രം. ബാക്കി ഒരു മൊതലും എന്റെ മൊബൈലില്‍ ഇല്ലാ. അതിന്റെയൊക്കെ ആവശ്യം ഇപ്പോള്‍ എനിക്കില്ലാ എന്ന് തോന്നുന്നു.

നന്നായിട്ടുണ്ട് സൂ ചേച്ചിയുടെ പോസ്റ്റ്.
ഓ:ടോ: കുറച്ച് കാലം ആയി ഈ വഴിക്കൊക്കെ വന്ന് പോയിട്ട്. ഇച്ചിരി തിരക്കിലായിരുന്നു..

Fri Aug 03, 03:53:00 PM IST  
Blogger ബയാന്‍ said...

സു: ഉറങ്ങാനും മൊബൈല്‍ വേണമെന്നു പറഞ്ഞേയുള്ളൂ; ദേ ടി. വി. യില്‍ മനോഹരമായ ഒരു പരസ്യം- മൊബൈലില്‍ വിളിച്ചു കുഞ്ഞിനെ താരാട്ടി ഉറക്കുന്നു.

Sat Aug 04, 04:59:00 PM IST  
Blogger സു | Su said...

സുനില്‍ :)

മെലോഡിയസ്:)

ബയാന്‍ :)

Sat Aug 04, 07:01:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home