Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, February 08, 2005

ഹാപ്പി വാലെന്റൈന്‍സ്‌ ഡേ!!!!!

വാലെന്റൈന്‍സ്‌ ഡേ വരുന്നുണ്ടു. വരാനുള്ളതു അല്ലേലും വഴിയില്‍ തങ്ങില്ലല്ലൊ. വാലെന്റൈന്‍സ്‌ ദിനത്തില്‍ എന്തേലും ഒപ്പിക്കാമെന്നു കരുതിയിട്ടു ഒരു കാര്യോം ഇല്ല. ഗോബി മഞ്ചൂരിയനും നിന്റെ കൂടപ്പിറപ്പു ആണോന്നു ചേട്ടന്‍ ചോദിച്ചിട്ടു ഒരാഴ്ച പോലും തികഞ്ഞിട്ടില്ല. സ്നേഹം കണ്ടിട്ടു ചോദിച്ചതാണത്രെ.അപ്പോഴാണു ഈ വാലെന്റൈന്റെ വരവു. അതു വരുന്നുണ്ടു എന്നു പറഞ്ഞപ്പോ ഇതൊക്കെയാരാ കണ്ടുപിടിച്ചതു എന്നൊരു മറുപടി ചോദ്യം കിട്ടി. എന്തായാലും ചേട്ടന്‍ അല്ല. കാരണം പിശുക്കന്‍മാര്‍ക്കു കണ്ടുപിടിക്കാന്‍ പറ്റിയ ഒരു സംഭവം അല്ല അതു, അതുതന്നെ. എന്നാലും ഈ വാലന്റൈന്‍സ്‌ ഡേക്കു നമ്മുടെ പരിപാടി എന്താന്നു ചോദിച്ചപ്പോള്‍ എല്ലാ ഡേക്കും ഉള്ള പരിപാടി തന്നെ എന്നൊരുത്തരം കിട്ടി. അല്ലെങ്കിലും ചേട്ടനോടു എന്തെങ്കിലും അഭിപ്രായം ചോദിക്കുക എന്നതു, കൂട്ടില്‍ കിടക്കുന്ന രാജവെംബാലയെ എടുത്തു മുടി കെട്ടുക, പ്രൈവറ്റ്‌ ബസിലെ ഫുട്ബോർ‌ഡില്‍ നിന്നു യാത്ര ചെയ്യുക, കാമുകീകാമുകന്‍മാർക്ക് പോസ്റ്റ്പെയ്ഡ്‌ മൊബൈല്‍ കണക്ഷന്‍ എടുത്തു കൊടുക്കുക എന്നൊക്കെയുള്ളതുപോലെ അപകടം പിടിച്ച കാര്യമാണ്. മര്യാദക്കുള്ള ഒരു വാക്കും കിട്ടില്ല. ഈ വാലന്റൈന്‍സ്‌ ഡെയുടെ കഥ പറയാന്‍ വിട്ടു. ചുരുക്കത്തില്‍ പറയാം. പണ്ടു ബിഷപ്പു വാലെന്റൈന്‍ താന്‍ സ്നേഹിച്ചിരുന്ന പെണ്ണിനു ഫ്രം യുവര്‍ വാലെന്റൈന്‍ എന്നു എഴുതിയിട്ടു ഒരു ലേഖനം കൊടുത്തയച്ചുവത്രെ. ഈ ബിഷപ്പ്‌ വാലെന്റൈനെ റോമിലെ ചക്രവര്‍ത്തി തടവില്‍ ഇട്ടതായിരുന്നു. പിന്നീടു വാലെന്റൈനെ കൊല്ലുകയാണുണ്ടായതു. ആ വാലെന്റൈന്റെ ഓർമ്മക്കു ആയിട്ടാണു വാലെന്റൈന്‍സ്‌ ഡേ ആഘോഷിക്കുന്നതു. അടുത്തയാഴ്ച്ച ആഘോഷിക്കാന്‍ പോണതു. ഈ "സു" ഡേ എന്നാ ആഘോഷിക്കുക എന്നു ചോദിച്ചപ്പൊ അതു കാലാകാലങ്ങള്‍ ആയിട്ടു ഏപ്രില്‍ ഒന്നിനു ആഘോഷിച്ചു വരുന്നതല്ലേന്നു ഒരു പറച്ചില്‍. ക്ഷമ എന്നതു കണ്ടുപിടിച്ചയാളെ ഇരുട്ടടി അടിക്കണം. എന്തായാലും എല്ലാരും സന്തോഷമായിട്ടു വാലെന്റൈന്‍സ്‌ ഡേ ആഘോഷിക്കുക. അയ്യോ ഒരു കാര്യം പറയാന്‍ വിട്ടു. നമ്മുടെ ഷാരൂഖ്ഖാന്‍ സീ റ്റിവിയില്‍ കരീനകരീന എന്ന സീരിയലില്‍ നുണ മാത്രം പറയുന്ന കരീനയുടെ കൂടെ വാലെന്റൈന്‍ ആയിട്ടു പോകുന്നുണ്ടത്രെ. ഇനി അതും ഒരു നുണയാണോന്നു ആര്‍ക്കറിയാം. അല്ലേലും സത്യം മാത്രം പറയുന്നവര്‍ക്കു ഈ ലോകത്തു ഒരു വിലയും ഇല്ലെന്ന സത്യം എനിക്കു മനസ്സിലായിട്ടു കുറച്ചു നാളായി. എന്തായാലും ഈ ഭൂമിയിലെ സ്നേഹമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും പ്രണയദിനാശംസകള്‍!!!!!

Labels:

2 Comments:

Blogger കെവിൻ & സിജി said...

സൂര്യയാണോ ഗായത്രിയാണോ നല്ലതു് എന്നു ചോദിച്ചാല്‍, സൂര്യഗായത്രി തന്നെ നല്ലതു്. പിന്നെ വാലന്മാരുടെ ദിവസമായിപ്പോയ വാലന്റൈന്‍സു് ഡേയില്‍ ഗായത്രിയുടെ ചേട്ടനെ അധികം ശല്ല്യപ്പെടുത്തി തല്ലുകൂടാതെ നോക്കണം.

Wed Feb 09, 04:01:00 pm IST  
Blogger രാജ് said...

രസായിട്ടുണ്ട്‌. പക്ഷെ കെവിന്‍ പറഞ്ഞപോലെ തല്ലുകിട്ടിയാല്‍ അതു ബ്ലോഗ്‌ ചെയ്യാന്‍ മറക്കരുത്‌.

Thu Feb 10, 03:07:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home