Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, January 06, 2005

ഒരു ഗോവ യാത്ര

ഈ പ്രാവശ്യവും നമ്മള്‍ ഗോവയിലേക്കാണു പോകുന്നത്‌ എന്നു കേട്ടപ്പോള്‍ സന്തോഷം തോന്നി. എവിടേക്കായാലും യാത്ര എനിക്ക്‌ ഇഷ്ടമുള്ള ഒരു കാര്യമാണ്‌. ഗോവയാണെങ്കില്‍ ഏറ്റവും ഇഷ്ടമുള്ള ഒരു സ്ഥലവും.രാവിലെ തന്നെ പുറപ്പെട്ടു, കൂട്ടുകാരുടെ കൂടെ. ഗോവയില്‍ എത്തുന്നതുവരെ പാട്ടും തമാശകളും ആയി അങ്ങനെ സമയം പോക്കി. ഗോവയില്‍ എത്തിയിട്ട്‌ ആദ്യം തന്നെ മങ്കേഷി ടെമ്പിളിലേക്കാണു പോയത്‌. റോഡിന്‌ ഇരുവശവും പൂക്കളും പഴങ്ങളും വില്‍ക്കുന്ന സ്ത്രീകള്‍ നിരയായി ഇരിപ്പുണ്ട്‌. പിന്നെ ഇരുവശത്തും കടകള്‍. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പലതരത്തിലുള്ള വസ്തുക്കള്‍ വില്‍ക്കാന്‍ വെച്ചിട്ടുണ്ട്‌. അമ്പലത്തിലേക്കുള്ള പടികള്‍ കയറി. ചെരിപ്പ്‌ അഴിച്ചുവെച്ചു നിലത്തു കാല്‍ വെച്ചപ്പോള്‍ നല്ലചൂട്‌! എന്നാലും അമ്പലത്തിന്റെ ഉള്ളിലേക്ക്‌ കയറിയപ്പോള്‍ നല്ല ആശ്വാസം. അവിടെ പ്രാര്‍ത്ഥിച്ചു പുറത്തിറങ്ങി. എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിലാണ്‌. വീണ്ടും പുറപ്പെട്ടു. ഫുഡ്‌ കഴിച്ച്‌ മിരാമാര്‍ ബീച്ചിലേക്കു പോയി. അവിടേയും റോഡിനിരുവശത്തും കടകള്‍. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നതുകൊണ്ട്‌ നല്ല തിരക്കായിരുന്നു അവിടെയൊക്കെ. അന്നു ബീച്ചില്‍ ഷാന്‍ എന്ന ഗായകന്റെ പാട്ട്‌ ആയിരുന്നു ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള പരിപാടി. രാത്രി ആവാറായതുകൊണ്ടും തിരകള്‍ക്കു ശക്തി കൂടുതല്‍ ആയതുകൊണ്ടും വെള്ളത്തിലേക്കു കൂടുതല്‍ ദൂരം പോകാന്‍ അവിടെയുള്ള ഗാര്‍ഡുകള്‍ അനുവദിച്ചില്ല. എന്നാലും പറ്റുന്നത്ര വെള്ളത്തില്‍ ഇറങ്ങി. അതുകഴിഞ്ഞു പത്തു മണി വരെ ഷാനിന്റെ പാട്ടു കേട്ടു. അങ്ങോട്ടുമിങ്ങോട്ടുമനങ്ങാന്‍ പോലും പറ്റാത്തത്ര തിരക്കായിരുന്നു. അതു കഴിഞ്ഞു പിന്നെയും ഒരു മണിക്കൂര്‍ വേണ്ടീവന്നു വാഹനം ഒന്നു പുറപ്പെട്ടു കിട്ടാന്‍. ഫുഡ്‌ ബീച്ചിലെ കടകളില്‍ നിന്നു തന്നെ കഴിച്ചു. പിന്നെ താമസിക്കാന്‍ ഏര്‍പ്പാടു ചെയ്ത സ്ഥലത്തുപോയി സുഖമായി ഉറങ്ങി. അതിരാവിലെ തന്നെ എല്ലാരും റെഡി ആയി. ചര്‍ച്ചിലേക്ക്‌. സെന്റ്‌ ഫ്രാന്‍സീസ്‌ ചര്‍ച്ച്‌. അതിന്റെ എതിര്‍വശത്തുള്ള റോഡില്‍ രണ്ടു കിലോമീറ്റര്‍ നീളത്തില്‍ നിരയായി ജനങ്ങള്‍ നില്‍ക്കുന്നു. സെന്റ്‌ ഫ്രാന്‍സീസിന്റെ എംബാം ചെയ്ത ശരീരം കാണാനുള്ള തിരക്ക്‌. സമയം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ അവിടെ നിന്നില്ല. ചര്‍ച്ചിന്റെ അകത്തു കയറി നോക്കി വന്നു. പിന്നെ പുറത്തുള്ള കടകളില്‍ ഒക്കെ കണ്ണോടിച്ചു നടന്നു. പല പ്രാവശ്യം വന്നിട്ടുള്ളതിനാല്‍ ആര്‍ക്കും സ്ഥലങ്ങള്‍ കണ്ടു നടക്കാന്‍ താല്‍പര്യമില്ല. ബീച്ചിലേക്കു പോവാം എന്നായി. അങ്ങനെ കലാന്‍ഗുട്ടി ബീച്ചില്‍. മൂന്നു മണിക്കൂര്‍ അവിടെ വെള്ളത്തില്‍. പോവാന്‍ പറ്റുന്നത്ര ദൂരം എല്ലാരും ഇറങ്ങി. എനിക്ക്‌ അവിടെനിന്നു കയറിപ്പോവാനേ തോന്നാറില്ല. ബോട്ടില്‍ പോവാന്‍ ടൈം ആയപ്പോള്‍ കയറിപ്പോരേണ്ടിവന്നു. പിന്നെ അലങ്കരിച്ച ബോട്ടില്‍ ഒരു മണിക്കൂര്‍ യാത്ര. ഡാന്‍സ്‌ പാട്ട്‌ ഒക്കെ ആയിട്ട്‌. ബോട്ടില്‍ പാട്ടുകാരന്‍ മൈക്‌ ടെസ്റ്റിംഗ്‌ വണ്‍ ടൂ വണ്‍ ടൂ എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാരും കൂടെ ത്രീ എന്നു എല്ലാ പ്രാവശ്യവും പറഞ്ഞു ചിരിച്ചു. രസകരമയ ആ ജലയാത്ര കഴിഞ്ഞ്‌ എല്ലാവരും ഫുഡ്‌ കഴിച്ചു സ്വന്തം നാട്ടിലേക്കു പുറപ്പെട്ടു. മടുപ്പിക്കാത്ത ഗോവയിലേക്ക്‌ ഇനിയും വരാം എന്നുള്ള പ്രതീക്ഷയോടെ. ഗോവയില്‍ ഇനിയും അമ്പലങ്ങളും ബീച്ചുകളും ഒക്കെയുണ്ടായിരുന്നു. പക്ഷേ സമയം ഇല്ലാത്തതിനാല്‍ ഞങ്ങളുടെ യാത്ര കുറച്ചു സമയം മാത്രമായി ചുരുങ്ങി. ഇനി പോകുമ്പോള്‍ എല്ലായിടത്തും പോകണമെന്നു മനസ്സില്‍ ഉറപ്പിച്ചുകൊണ്ട്‌ തല്‍ക്കാലം മതിയാക്കുന്നു. ഇനി അടുത്ത ഗോവാ യാത്ര വരേക്കും............

2 Comments:

Anonymous Anonymous said...

converted:(Retyped)

ഈ പ്രാവശ്യവും നമ്മള്‍ ഗോവയിലേക്കാണു പോകുന്നത്‌ എന്നു കേട്ടപ്പോള്‍ സന്തോഷം തോന്നി.
എവിടേക്കായാലും യാത്ര എനിക്ക്‌ ഇഷ്ടമുള്ള ഒരു കാര്യമാണ്‌. ഗോവയാണെങ്കില്‍ ഏറ്റവും ഇഷ്ടമുള്ള ഒരു സ്ഥലവും.

രാവിലെ തന്നെ പുറപ്പെട്ടു, കൂട്ടുകാരുടെ കൂടെ. ഗോവയില്‍ എത്തുന്നതുവരെ പാട്ടും തമാശകളും ആയി അങ്ങനെ സമയം പോക്കി.
ഗോവയില്‍ എത്തിയിട്ട്‌ ആദ്യം തന്നെ മങ്കേഷി ടെമ്പിളിലേക്കാണു പോയത്‌.റോഡിന്‌ ഇരുവശവും പൂക്കളും പഴങ്ങളും വില്‍ക്കുന്ന സ്ത്രീകള്‍ നിരയായി ഇരിപ്പുണ്ട്‌. പിന്നെ ഇരുവശത്തും കടകള്‍. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പലതരത്തിലുള്ള വസ്തുക്കള്‍ വില്‍ക്കാന്‍ വെച്ചിട്ടുണ്ട്‌.
അമ്പലത്തിലേക്കുള്ള പടികള്‍ കയറി. ചെരിപ്പ്‌ അഴിച്ചുവെച്ചു നിലത്തു കാല്‍ വെച്ചപ്പോള്‍ നല്ലചൂട്‌! എന്നാലും അമ്പലത്തിന്റെ ഉള്ളിലേക്ക്‌ കയറിയപ്പോള്‍ നല്ല ആശ്വാസം.

അവിടെ പ്രാര്‍ത്ഥിച്ചു പുറത്തിറങ്ങി. എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിലാണ്‌. വീണ്ടും പുറപ്പെട്ടു. ഫുഡ്‌ കഴിച്ച്‌ മിരാമാര്‍ ബീച്ചിലേക്കു പോയി. അവിടേയും റോഡിനിരുവശത്തും കടകള്‍. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നതുകൊണ്ട്‌ നല്ല തിരക്കായിരുന്നു അവിടെയൊക്കെ.അന്നു ബീച്ചില്‍ ഷാന്‍ എന്ന ഗായകന്റെ പാട്ട്‌ ആയിരുന്നു ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള പരിപാടി.


രാത്രി ആവാറായതുകൊണ്ടും തിരകള്‍ക്കു ശക്തി കൂടുതല്‍ ആയതുകൊണ്ടും വെള്ളത്തിലേക്കു കൂടുതല്‍ ദൂരം പോകാന്‍ അവിടെയുള്ള ഗാര്‍ഡുകള്‍ അനുവദിച്ചില്ല.എന്നാലും പറ്റുന്നത്ര വെള്ളത്തില്‍ ഇറങ്ങി. അതുകഴിഞ്ഞു പത്തു മണി വരെ ഷാനിന്റെ പാട്ടു കേട്ടു. അങ്ങോട്ടുമിങ്ങോട്ടുമനങ്ങാന്‍ പോലും പറ്റാത്തത്ര തിരക്കായിരുന്നു.

അതു കഴിഞ്ഞു പിന്നെയും ഒരു മണിക്കൂര്‍ വേണ്ടീവന്നു വാഹനം ഒന്നു പുറപ്പെട്ടു കിട്ടാന്‍. ഫുഡ്‌ ബീച്ചിലെ കടകളില്‍ നിന്നു തന്നെ കഴിച്ചു. പിന്നെ താമസിക്കാന്‍ ഏര്‍പ്പാടു ചെയ്ത സ്ഥലത്തുപോയി സുഖമായി ഉറങ്ങി.
അതിരാവിലെ തന്നെ എല്ലാരും റെഡി ആയി. ചര്‍ച്ചിലേക്ക്‌. സെന്റ്‌ ഫ്രാന്‍സീസ്‌ ചര്‍ച്ച്‌. അതിന്റെ എതിര്‍വശത്തുള്ള റോഡില്‍ രണ്ടു കിലോമീറ്റര്‍ നീളത്തില്‍ നിരയായി ജനങ്ങള്‍ നില്‍ക്കുന്നു. സെന്റ്‌ ഫ്രാന്‍സീസിന്റെ എംബാം ചെയ്ത ശരീരം കാണാനുള്ള തിരക്ക്‌.
സമയം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ അവിടെ നിന്നില്ല. ചര്‍ച്ചിന്റെ അകത്തു കയറി നോക്കി വന്നു. പിന്നെ പുറത്തുള്ള കടകളില്‍ ഒക്കെ
കണ്ണോടിച്ചു നടന്നു. പല പ്രാവശ്യം വന്നിട്ടുള്ളതിനാല്‍ ആര്‍ക്കും സ്ഥലങ്ങള്‍ കണ്ടു നടക്കാന്‍ താല്‍പര്യമില്ല. ബീച്ചിലേക്കു പോവാം എന്നായി. അങ്ങനെ കലാന്‍ഗുട്ടി ബീച്ചില്‍.

മൂന്നു മണിക്കൂര്‍ അവിടെ വെള്ളത്തില്‍. പോവാന്‍ പറ്റുന്നത്ര ദൂരം എല്ലാരും ഇറങ്ങി.എനിക്ക്‌ അവിടെനിന്നു കയറിപ്പോവാനേ തോന്നാറില്ല. ബോട്ടില്‍ പോവാന്‍ ടൈം ആയപ്പോള്‍ കയറിപ്പോരേണ്ടിവന്നു. പിന്നെ അലങ്കരിച്ച ബോട്ടില്‍ ഒരു മണിക്കൂര്‍ യാത്ര. ഡാന്‍സ്‌ പാട്ട്‌ ഒക്കെ ആയിട്ട്‌. ബോട്ടില്‍ പാട്ടുകാരന്‍ മൈക്‌ ടെസ്റ്റിംഗ്‌ വണ്‍ ടൂ വണ്‍ ടൂ എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാരും കൂടെ ത്രീ എന്നു എല്ലാ പ്രാവശ്യവും പറഞ്ഞു ചിരിച്ചു. രസകരമയ ആ ജലയാത്ര കഴിഞ്ഞ്‌ എല്ലാവരും ഫുഡ്‌ കഴിച്ചു സ്വന്തം നാട്ടിലേക്കു പുറപ്പെട്ടു. മടുപ്പിക്കാത്ത ഗോവയിലേക്ക്‌ ഇനിയും വരാം എന്നുള്ള പ്രതീക്ഷയോടെ.
ഗോവയില്‍ ഇനിയും അമ്പലങ്ങളും ബീച്ചുകളും ഒക്കെയുണ്ടായിരുന്നു.പക്ഷേ സമയം ഇല്ലാത്തതിനാല്‍ ഞങ്ങളുടെ യാത്ര കുറച്ചു സമയം മാത്രമായി ചുരുങ്ങി. ഇനി പോകുമ്പോള്‍ എല്ലായിടത്തും പോകണമെന്നു മനസ്സില്‍ ഉറപ്പിച്ചുകൊണ്ട്‌ തല്‍ക്കാലം മതിയാക്കുന്നു. ഇനി അടുത്ത ഗോവാ യാത്ര വരേക്കും.


-----------------
പരിഭവം പറയരുത്, പ്ലീസ്‌. ബാക്കിയുള്ളതും കൂടി ഇങ്ങനെയാക്കുമല്ലോ.
english കണ്ട് സഹിക്കാതെയാണ്‌. ഇഷ്ടമില്ലെങ്കില്‍ വെറുതെ delete ചെയ്തു കളഞ്ഞോളൂ.
------------------
v

Thu May 19, 02:27:00 AM IST  
Blogger സു | Su said...

viswam,
time kittanjitta. kurachu divasam ayittu oru moodum illa. sunilinte blogil vecha mambazhakkavitha kandathilppinne oru punjiri polum sherikkilla. kanichukoottal matre ullu. kuttikkalathu thanne athu enikku ishtamilla. he he he ennu type cheyyunnathu chirichum kontu vendallo.
thanks.
Su.

Thu May 19, 11:31:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home