Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, June 02, 2005

കച്ചവടം .

ഭാര്യ കൊടുത്ത ഭക്ഷണപ്പൊതി അയാള്‍ സൈക്കിളിന്റെ പുറകിലെ സീറ്റിലേക്കു വെച്ചു.
"അടുക്കളയിലെ സാധനങ്ങളൊക്കെ തീരാറായി. ഇന്നു തന്നെ വാങ്ങിയാല്‍ നന്നായിരുന്നു." ഭാര്യ ഓര്‍മ്മിപ്പിച്ചു.
ഉം.. അയാള്‍ മൂളി.
ഇന്നു തന്നെ എത്രാമത്തെ പ്രാവശ്യം ആണു ഇതു കേള്‍ക്കുന്നതെന്നു അയാള്‍ വെറുതെ ഓര്‍ത്തു.
അയാള്‍ സൈക്കിളുരുട്ടി നടന്നു. പിള്ളേര്‍ മണ്ണില്‍ കളി തുടങ്ങിയിരുന്നു.

' സ്കൂള്‍ ഇല്ലാത്തത്‌ നന്നായി. എന്നാലും ഇനി തുറക്കാനാവുമ്പോഴേക്കും എന്തൊക്കെ ഉണ്ടാക്കണം. പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, കുട. പിന്നേയും ഒരു നൂറു കൂട്ടം കാര്യങ്ങള്‍. മഴക്കാലവും വരാനായി. വീടിനു ചെറിയ തോതിലെങ്കിലും നന്നാക്കല്‍ നടത്തിയില്ലെങ്കില്‍ മഴക്കാലത്തു അതിനുള്ളില്‍ താമസിക്കാമെന്നു കരുതേണ്ട. ഈശ്വരാ... എന്തൊക്കെ പരീക്ഷണങ്ങള്‍. ഇന്നെങ്കിലും ശരിക്കു കച്ചവടം നടക്കണേ എന്നു പ്രാര്‍ഥിക്കാതെ വീട്ടില്‍ നിന്നു ഇറങ്ങുന്ന ഒരു ദിവസം പോലും ഇല്ല. എന്നിട്ടെന്തു കാര്യം. ശരിക്കും ഓര്‍ത്താല്‍ അങ്ങിനെ ഞാന്‍ പ്രാര്‍ഥിക്കാന്‍ പാടുണ്ടോ. ശാപം കിട്ടുന്ന ജന്‍മം ആകുമോ ദൈവമേ എന്റേതു. ഉടനെ തന്നെ തിരുത്തി. ആത്മനിന്ദ എന്തിനാണു? എന്റെ ജോലിയല്ലേ ഞാന്‍ ചെയ്യുന്നതു. അതും കുടുംബം പോറ്റാന്‍ മാത്രം. ബാക്കിയുള്ളവരൊക്കെ എന്തൊക്കെ ചതിപ്പണികള്‍ എടുത്തിട്ടാണു ജീവിക്കുന്നതു'.

ആലോചനയില്‍ മുഴുകി നടന്നു അയാള്‍ കടയ്ക്കു മുന്നിലെത്തി. സൈക്കിള്‍ ചുമരിന്റെ വശത്തു ചാരി വെച്ചു. കടയുടെ പൂട്ട്‌ തുറന്നു വാതില്‍പ്പാളികള്‍ ഓരോന്നായി എടുത്തു ഒരു വശത്തേക്ക്‌ അടുക്കി വെച്ചു. കടയ്ക്കുള്ളില്‍ കടന്ന്‌ നിറം മങ്ങിയ ഒരു തകരബോര്‍ഡെടുത്തു പുറത്തെ ചുമരില്‍ ഉള്ള ആണിയില്‍ തൂക്കി.
"ശവപ്പെട്ടികള്‍ ഇവിടെ വില്‍ക്കപ്പെടും" എന്നെഴുതിയ ബോര്‍ഡ്‌!

28 Comments:

Blogger .::Anil അനില്‍::. said...

.

Thu Jun 02, 11:20:00 PM IST  
Blogger ഉമേഷ്::Umesh said...

സു എന്നു മുതല്ക്കാ ഏവൂരാനെപ്പോലെ കഥ എഴുതാന്‍ തുടങ്ങിയതു്?

- ഉമേഷ്

Fri Jun 03, 12:08:00 AM IST  
Blogger കലേഷ്‌ കുമാര്‍ said...

ഉദരനിമിത്തം ബഹുകൃതവേഷം!

Fri Jun 03, 12:43:00 AM IST  
Blogger ഉമേഷ്::Umesh said...

(എനിക്കു തെറ്റി. ഏവൂരാനെഴുതിയിരുന്നെങ്കില്‍ അവസാനം ഇതുകൂടി കണ്ടേനേ:)

അയാള്‍ ഉച്ചവരെ കാത്തിരുന്നു. ഒരു ശവപ്പെട്ടിപോലും വിറ്റുപോയില്ല. ജീവിതച്ചെലവുകളുടെ പട്ടിക അയാളെ വീണ്ടും അലട്ടി. മൂന്നു ശവപ്പെട്ടി കൂടെയെങ്കിലും വിറ്റെങ്കിലേ ഇന്നത്തെ കാര്യം നടക്കൂ. എന്തോ തീരുമാനമെടുത്തതുപോലെ അയാള്‍ കട പൂട്ടിയിട്ടു്‌ ഇറങ്ങി നടന്നു.

വീട്ടില്‍ ഭാര്യ അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു. മൂക്കും വായും ചേര്‍ത്തു മൂന്നു മിനിറ്റേ പിടിക്കേണ്ടിവന്നുള്ളൂ.

ഭാര്യയുടെ ശവം താഴെക്കിടത്തിയിട്ടു ശേഷിച്ച രണ്ടു ശവപ്പെട്ടികള്‍ക്കുവേണ്ടി അയാള്‍ കുട്ടികളുറങ്ങുന്ന മുറിയിലേക്കു കയറി....

Fri Jun 03, 03:07:00 AM IST  
Blogger സിബു::cibu said...

ഉമേഷേ.. കലക്കി!

Fri Jun 03, 04:15:00 AM IST  
Blogger Paul said...

ഉമേഷ്‌.... അതു ശരിക്കും എവുറാന്‍ എഴുതുന്നതു പോലെ തന്നെ... കലക്കി...

Fri Jun 03, 04:37:00 AM IST  
Blogger evuraan said...

മുല്ലപൂന്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം എന്നല്ലേ...?

അരഗ്ളാസ്സുള്ള‍ വെള്ളം ചിലര്‍ക്കു പാതി നിറഞ്ഞ ഗ്ളാസെന്നും, മറ്റു ചിലര്‍ക്കു പാതി കാലിയായ ഗ്ളാസ്സെന്നും തോന്നും.

സമ്മതിച്ചു, ഞാന്‍ ഗ്ളാസ്സ് പാതി കാലിയെന്നു കരുതുന്നവരുടെ കൂടെയാണു.

ഒരു ബൂലോകമായാല്‍ എല്ലാം വേണ്ടേ?

--ഏവൂരാന്‍.

Fri Jun 03, 07:44:00 AM IST  
Blogger ഉമേഷ്::Umesh said...

ഏവൂരാനേ,

കളിയാക്കാന്‍ എഴുതിയതല്ല. താങ്കളുടെ കഥകളുടെ അവസാനം എല്ലായ്പോഴും വളരെ മികച്ചതാണു്. മുമ്പു ഞാന്‍ പറഞ്ഞതുപോലെ, ഒ. ഹെന്‍റിയെയും, പുനത്തില്‍ കുഞ്ഞബ്ദുള്ളയെയും, എം. പി. നാരായണപിള്ളയെയും ഓര്‍മ്മിപ്പിക്കുന്ന ശൈലി.

പലപ്പോഴും ഞാന്‍ വിചാരിക്കാറുണ്ടു്, പെരിങ്ങോടനും താങ്കളും കൂടി ഒരു കഥയെഴുതിയാല്‍ എത്ര നന്നായിരിക്കുമെന്നു്. പെരിങ്ങോടന്റെ കഥകള്‍ എല്ലാം എനിക്കിഷ്ടമാണു് - അവസാനഭാഗമൊഴിച്ചു്.

സുവിന്റെ കഥ കണ്ടപ്പോള്‍ ഒരു ഏവൂരാന്‍ ടച്ചു തോന്നി. അപ്പോഴാണു് ആദ്യത്തെ കമന്റെഴുതിയതു്. പിന്നീടാണു രണ്ടാമത്തെ കമന്റെഴുതാനുള്ള കുസൃതി തോന്നിയതു്.

മറ്റുള്ളവരുടെ കൃതികളുടെ വാല്ക്കഷണങ്ങളും വിമര്‍ശനങ്ങളും തര്‍ജ്ജമകളും പാരഡികളുമല്ലാതെ ഒറിജിനലായി ഒന്നുമെഴുതാന്‍ ത്രാണിയില്ലാത്ത ഒരു പാവം എഴുത്തുകാരനു മാപ്പു നല്കൂ!

- ഉമേഷ്

Fri Jun 03, 07:57:00 AM IST  
Anonymous Anonymous said...

കഥയിലെ ദു.ഖം (how do I write ദു.ഖം) പ്രതികരണങ്ങള്‍ വായിച്ചു മാറിക്കിട്ടി. :) ഏവൂരാന്റെ കഥകള്‍ക്കു പുനത്തിലിന്റെ ഒരു ശൈലി ഉണ്ടെന്നു തോന്നിയതില്‍ ഞാന്‍ ഏകനല്ലെന്നറിയുന്നതില്‍ സന്തോഷം!

-Najeeb
http://www.indigolog.com/malayalam

Fri Jun 03, 09:14:00 AM IST  
Anonymous gauri said...

SU enniku ettokke vayichittu sangadam varunnu.. :( ...

Fri Jun 03, 11:49:00 AM IST  
Blogger സു | Su said...

അനില്‍ ,
ആ കുത്തു എന്റെ തലയ്ക്കാണോ?

ഉമേഷ്,
അതു ഞാന്‍ ഒന്നു ഗൗരവിച്ചു നോക്കിയതാ. ഉമേഷ് അനുകരിച്ചതു കുറച്ചു ക്രൂരമായിപ്പോയിട്ടോ.

കലേഷ് :)

സിബു & പോള്‍ ,
നിങ്ങള്‍ക്കു ഉമേഷിനെ അനുമോദിക്കാന്‍ എങ്ങനെ കഴിഞ്ഞു?

ഏവൂരാനേ,
ഞാന്‍ അനുകരിച്ചിട്ടൊന്നുമില്ല കേട്ടോ. ശരിയല്ലാത്ത മൂഡില്‍ ഈയൊരു കഥയാണു മനസ്സില്‍ വന്നു കിട്ടിയതു.

നജീബ് :)
ദു:ഖം .

gauriiii,
enthaada ithu? inganeyonnu njaan ezhuthanamenkil ente avasthha onnu aalochichchu nokkiye. BE HAPPY DA .
ini nallathe ezhuthu ketto. DREAMU engottu poyi? 2 divasam aayallo illathe.

Fri Jun 03, 01:32:00 PM IST  
Blogger The Inspiring said...

Alllooon Su, how are you?

Fri Jun 03, 01:35:00 PM IST  
Blogger സു | Su said...

INSPIRING :)
EPPO THIRICHETHI? KOCHIYIL ENTHUNTU VISHESHAM? hehe

Fri Jun 03, 01:39:00 PM IST  
Blogger Jithu said...

hey su,
reading ur blogs for a few days now. ur creativity is absolutely awesome! do write more. btw y dont u venture into publishing these short stories?

Fri Jun 03, 01:58:00 PM IST  
Blogger സു | Su said...

ജിതു,
വായിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ടു. ഇതൊക്കെ കഥകള്‍ ആണോ? എനിക്കു തോന്നുന്നതൊക്കെ എഴുതി വെക്കുകയല്ലേ. ബ്ലോഗ്ഗിങ് തന്നെയല്ലെ നല്ലതു?
സു.

Fri Jun 03, 04:17:00 PM IST  
Anonymous gauri said...

Su thanks...eni eppozhum chirpikkunna shoryies ezhuthiya mathi tto.. :) ... pinne dreamsu evideya ennu enikum ariyillya.. naale koodi kandilengil patrathil parasyam kodukanam...;)

Fri Jun 03, 05:53:00 PM IST  
Blogger mannu said...

സൂ, കലക്കി.. ഉമേഷിന്റെ വേര്‍ഷന്‍ അതിലും കലക്കി...

Fri Jun 03, 05:55:00 PM IST  
Blogger ഉമേഷ്::Umesh said...

നജീബ്,

ഏവൂരാന്റെ കഥകള്‍ക്കുള്ള കുഞ്ഞബ്ദുള്ള സ്റ്റൈല്‍ ഞാന്‍ നേരത്തേ ശ്രദ്ധിച്ചിട്ടുണ്ടു്. ദയവായി
ഇതു വായിക്കുക.

അങ്ങനെ ചിന്തിച്ചതില്‍ ഞാന്‍ ഒറ്റയ്ക്കല്ലെന്നതു് എനിക്കും സന്തോഷം!

പിന്നെ, ഏവൂരാനു് O. Henry-യുമായി വലിയ സാദൃശ്യമൊന്നുമില്ല, ശൈലിയില്‍. കഥയുടെ അവസാനത്തിലുള്ള ആ twist മാത്രമാണു ഞാന്‍ ഉദ്ദേശിച്ചതു്.

പിന്നെ, ദുഃഖം എന്നെഴുതാന്‍ വരമൊഴിയിലും കീമാനിലും duHkham എന്നു ടൈപ്പു ചെയ്താല്‍ മതി.

- ഉമേഷ്

Fri Jun 03, 07:08:00 PM IST  
Blogger The Inspiring said...

Su, vishesham onnum aayilla ;)

Fri Jun 03, 08:09:00 PM IST  
Blogger .::Anil അനില്‍::. said...

സു,
ആ കുത്തു ഞാനെന്റെ തലയ്ക്കിട്ടു കൊടുത്തതായിരുന്നു.
ഇതുവരെയെഴുതിയ ബ്ളോഗുപോലായില്ലായിരുന്നു ഇത്.
ഇത്രമതി കമന്റ്.

Sat Jun 04, 01:22:00 AM IST  
Blogger സു | Su said...

മന്നു :)
അനില്‍ ,
എല്ലായ്പ്പോഴും ഒരുപോലെ എഴുതാന്‍ ഞാന്‍ വല്യ സാഹിത്യകാരി ആണോ?

Sat Jun 04, 01:27:00 PM IST  
Blogger .::Anil അനില്‍::. said...

.
സു,
അങ്ങിനെയൊന്നും എന്റെ കമന്റിനര്‍ത്ഥമില്ല. സുവിന്റെ (ഞാന്‍ കണ്ടിട്ടുള്ള) മുഖഛായ ആ എഴുത്തില്‍ കണ്ടില്ല. അത്രമാത്രം. 'തണുത്തിരിക്കൂ.'

Sat Jun 04, 01:45:00 PM IST  
Blogger evuraan said...

നല്ല വാക്കുകള്‍ക്കു നന്ദി.

അഗ്രഗണ്യരായ എഴുത്തുകാരുടെ പോലത്തെ ശൈലിയൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല...

തോന്നുന്നതു പോലെ എന്തൊക്കെയോ എഴുതിക്കൂട്ടുന്നു എല്ലാതെ...

മലയാളത്തില്‍ എനിക്കും ബ്‍ളോഗാന്‍ കാരണമായവര്‍ക്കും നന്ദി.

--ഏവൂരാന്‍.

Sun Jun 05, 01:01:00 AM IST  
Anonymous വിശ്വാകാരം said...

താങ്കള്‍ എഴുതിയതില്‍ ഏറ്റവും ഹൃദ്യമായി തോന്നിയത് 'കച്ചവടം' ആണു. ഇരിട്ടു മുറിയില്‍ അലസമായി കണ്ണടച്ച് കിടക്കുമ്പോള്‍ ആരോ പെട്ടെന്നു ലൈറ്റ് ഇട്ട പ്രതീതി. ഒഴുക്കന്‍ മട്ടിലാണ്‍ ഞാന്‍ വായിച്ചു തുടങ്ങിയതു, പക്ഷെ അവസാന വാചകം ഒരു പ്രഹരമായി കുറേ ദിവസം മനസ്സില്‍ ഉണ്ടായിരുന്നു.

Thu Jun 09, 10:59:00 AM IST  
Blogger സു | Su said...

വിശ്വാകാരത്തിന്,
എല്ലാരും പറഞ്ഞത് ഇതു ഇഷ്ടപ്പെട്ടില്ല എന്നാണ്. ഞാനും ഒരു നല്ല മൂഡില്‍ എഴുതിയതല്ല. എന്തായാലും വായിച്ചതില്‍ നന്ദി :)

Thu Jun 09, 01:23:00 PM IST  
Blogger അതുല്യ said...

how do i see my comments??

Sun Aug 28, 06:36:00 PM IST  
Blogger അതുല്യ said...

su- enikkum ethu pole ezhuthanam ennu undu - njan athu evide thudangi evide avasanippikkum? njan kochi yil janichu valuthayee eppo dubaiyil - barthavu from delhi - athu kondu ente ezhuthu oru paruvathilum ethiyilla - eppo oru kollamayee ethu pole ku rey nurungungal ezhuthunnu-pranayam aaanu kooduthal njan ezhtapedunna subject-makan onnu - valuthayee - 9il padikkunnu - dubayil work cheyyunnu njan - vayasu 38 - njan enthokkeyo evide okkeyo kurichu vachittundu-njan oru email vazhi ayachu taran ishtapedunnu - can u please let me know - how do i get in touch with you. ente email peaceindia@hotmail.com. please let me know by return.

Sun Aug 28, 06:37:00 PM IST  
Blogger സു | Su said...

Athulya (chechi)?,
ezhuthaan ullathu okke chechiyute aa blogil ezhuthivecholu. veruthe enikku mail ayachu samayam kalayendallo :) ini malayaalaththil ezhuthanam enkil vere ellaavarudem blogil athinulla nirddesangngal undu :) ivide comment post cheythittulla chilarude blogil poyal athokke manassilaakkaam . Ithil mail ayachch manassilaakkan onnum illa.

Sun Aug 28, 10:35:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home