Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, August 24, 2005

മനസ്സ്‌ .....

മറ്റുള്ളവരുടെ മനസ്സ്‌ കാണാൻ ശ്രമിക്കൂ, അവിടെ നമ്മളെ കാണാം എന്ന് അനിലേട്ടൻ പുതിയ പോസ്റ്റിൽ പറഞ്ഞു. അനിലേട്ടൻ അങ്ങിനെ കാണുന്നുണ്ടോ അറിയില്ല. മറ്റുള്ളവരുടെ മനസ്സ്‌ നമ്മൾ കാണാൻ ശ്രമിക്കേണ്ട കാര്യമേയില്ല. മറ്റുള്ളോർ മറ്റുള്ളോർ അല്ലേ? നമ്മുടെ സ്വന്തം പോലെ ഒരാളെ നമ്മൾ കാണുന്നുണ്ടെങ്കിൽ പിന്നെ മനസ്സ്‌ കാണാൻ ശ്രമിക്കേണ്ട കാര്യം ഇല്ല. അവരെപ്പോലെ ആ മനസ്സും നമ്മുടെ സ്വന്തം പോലെ കരുതിയാൽപ്പോരേ? പലരും സ്വന്തം മനസ്സു മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ച്‌ അതു കാണാനാ ശ്രമിക്കുന്നത്‌. നമ്മുടെ മനസ്സ്‌ നമുക്കു നമ്മിൽ കണ്ടാൽപ്പോരേ. എന്റെ അഭിപ്രായത്തിൽ എല്ലാവരും ചെയ്യേണ്ടത്‌ എന്താന്നു വെച്ചാൽ നമ്മുടെ മനസ്സ്‌ എത്ര ശാന്തം ആയിക്കാണണം എന്ന് നമ്മൾ ആഗ്രഹിക്കുന്നോ ആ ശാന്തത മറ്റുള്ളോരുടെ മനസ്സിൽ കൊടുക്കുക. നദിക്കരയിൽ പോയി വെള്ളത്തിൽ കല്ലെറിഞ്ഞാൽ നമ്മുടെ ദേഹത്തും വെള്ളം ആവില്ലേ? അതുപോലെയാണു മനസ്സും. മറ്റുള്ളോരുടെ മനസ്സിൽ ഓളങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നാൽ അതു നമ്മുടെ മനസ്സിനേയും ബാധിക്കും. അതുകൊണ്ട്‌ സ്വന്തം മനസ്സിനെ സ്നേഹിക്കുക. മറ്റുള്ളോരുടെ മനസ്സിനെ അവർക്കു വിടുക. അവർ പാസ്‌ വേർഡ്‌ വെക്കുകയോ പൂട്ടിവെച്ച്‌ താക്കോൽ കടലിൽ ഇടുകയോ ചെയ്യട്ടെ.
നമുക്ക്‌ കാത്തിരിക്കാം... ആ പാസ്സ്‌ വേർഡ്‌ അവർ നമ്മെ സ്വയം ഏൽപ്പിക്കുന്നത്‌ വരെ. അല്ലെങ്കിൽ കടലിൽ നിന്ന് കിട്ടുന്നതുവരെ. കാരണം നമ്മെ സ്നേഹിക്കുന്നവർ ആണെങ്കിൽ അവരുടെ മനസ്സ്‌ പൂട്ടിവെക്കുന്നതിന്റെ പിന്നിലുള്ള കാരണം നമ്മെ വേദനിപ്പിക്കുന്നതായിരിക്കും. അത്‌ തുറന്ന് കണ്ടാൽ നമ്മൾ വിഷമിക്കേണ്ട എന്നു വിചാരിച്ചായിരിക്കും. നമ്മെ സ്നേഹിക്കാത്തവരുടെ മനസ്സ്‌ നാം എന്തിനറിയണം?

19 Comments:

Blogger SunilKumar Elamkulam Muthukurussi said...

Confusion theer_kkaNamE..ente..illa vaayaTachchu njaan.

Wed Aug 24, 08:12:00 pm IST  
Blogger aneel kumar said...

ഞാനും...

Wed Aug 24, 09:01:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

സൂ, സൂ.....!
എന്തൊരു വലിയ സത്യമാണു സൂ, നീ പറഞ്ഞത്!


മുൻപൊരിക്കൽ പറഞ്ഞത് ഞാൻ ഒരിക്കൽ കൂടി ആവർത്തിക്കട്ടെ:
“എങ്ങനെയാണ് സത്യം ഒരു കളിക്കൂട്ടുകാരനെപ്പോലെ നിന്നെ ഇത്രയും അടുത്ത് തോൾ ചേർത്ത് പിടിച്ചിരുത്തിയിരിക്കുന്നത്!?

മറ്റാർക്കും പറഞ്ഞുകൊടുക്കാത്ത മഹാരഹസ്യങ്ങൾ നിനക്കു മാത്രം മന്ത്രിച്ചുതരാൻ തക്കവണ്ണം, നിന്റെ ഏതു തപസ്സാണ് അവന്റെ മനസ്സിളക്കുന്നത്?“

Thu Aug 25, 03:56:00 am IST  
Blogger Jo said...

മറ്റുള്ളവരുടെ മനസ്സിൽ നമ്മളെ കാണാൻ ശ്രമിച്ചാൽ പിന്നെ നമ്മൾ നമ്മൾ നമ്മളല്ലാതെയായി പോവില്ലേ? ഓരോരുത്തർക്കിഷ്ടപ്പെട്ട വിധത്തിൽ ജീവിക്കുന്നതിനേക്കാൾ നല്ലത്‌ നാം നമ്മുടെ വഴിക്കു പോകുന്നതു തന്നെ. :-)

Thu Aug 25, 11:50:00 am IST  
Anonymous Anonymous said...

aa sunil chettan padiyapole njanum pattu padatte.. confusin therkaname ente confusion theerkanamee SU ... :(

pinne aa DB entha varumbolum pogumbolum enne adichittu pone?? njan entha ambalathile bell aano???

Thu Aug 25, 12:15:00 pm IST  
Blogger സു | Su said...

സുനിൽ & അനിൽ :) ഇതിൽ ഒരു കൻഫ്യൂഷനും ഇല്ല.

വി.പി,
നൂറ് ആയുസ്സാണല്ലോ. ഞാൻ കാലന് ഫോൺ ചെയ്യാൻ തുടങ്ങുകയായിരുന്നു. അത്രേം വല്യ തിരക്കിൽ ആയിരുന്നോ? ഞാൻ ഇപ്പറഞ്ഞതൊക്കെ സത്യമാണല്ലോ?
ഭാഗ്യം. ഒരാൾക്കെങ്കിലും മനസ്സിലായല്ലോ.

ജോ,
നന്ദി :)
ഈ വി.പി. യോട് ബ്ലോഗ് ഫോർ കമന്റ്സിന്റെ കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കിക്കോളൂ.

Gauri,
enthu confusion? onnulleda. mood mahaapokkaayi. appo thalayil ninnu purathekkozhukivannathu ithokkeyaa :( enthu cheyyaan?
D.B. kku njaan ivide ninnu randu bomb vangngivechchittundu. vannaal vizhungngaan kodukkaam. hehe.

Thu Aug 25, 12:39:00 pm IST  
Blogger ചില നേരത്ത്.. said...

സൂ-
അനിലേട്ടന്‍ പറഞ്ഞത്‌ താത്വികവും സൂ- പരാമര്‍ശിച്ചത്‌ പ്രായോഗികവും ആണ്‌ എന്നതാണെന്റെ കാഴ്ചപ്പാട്‌..
ഒരു താരതമ്യ പഠനത്തിന്ന് ഒതുങ്ങാത്തത്ര ഗഹനമായ വിഷയങ്ങള്‍. എന്തായാലും പതിവ്‌ പോലെ കമന്റുകള്‍ പ്രവഹിക്കട്ടെ, രണ്ട്‌ ബ്ലോഗുകളിലും..
ഇബ്രു-

Thu Aug 25, 12:54:00 pm IST  
Blogger Kalesh Kumar said...

താത്വികവും പ്രായോഗികവുമായ നീർഭോലകങ്ങളുടെ ആകെത്തുകയായ ഉത്ഭോടനങ്ങളിൽ പെട്ട്....
എനിക്കൊന്നും മനസ്സിലായില്ലേ.......

കുറച്ചൂടെ കഴിഞ്ഞ് വീണ്ടും വന്ന് സമാധാ‍നമായി മനസ്സിരുത്തി ഒന്നൂടെ വായിച്ച് നോക്കാം. അപ്പഴ് മനസ്സിലാകുമായിരിക്കും.

Thu Aug 25, 02:38:00 pm IST  
Anonymous Anonymous said...

hooo ee manassu ithrem complicated anennu ippola enikku manassilaye; motham vaayichu kazhinjappo orumathiri dhey "manassilavathe manasilayittu manasilayilla ennu parayaruthu IPPO MANASSILAYO" ennu pandaro paranjatha orma vanne... njan karuthi manassu enne pole valare simple ayittulla enthelum akumennu; enthokkeya dear SU aa kochu thalel vechondu nadakkane? kodu SKY //handshake

athey Gauri; ambala mani ethra puniyam cheytha onnanennariyamo? athine ninnodu compair cheythu athine ABUSE cheyyale pls leave the mani alone

grrr SU inguva Bomb theettikkan; hmmm appo ningalokke oru SET annalle;

Have a good day dear friends

Thu Aug 25, 04:12:00 pm IST  
Anonymous Anonymous said...

:)

Thu Aug 25, 05:13:00 pm IST  
Anonymous Anonymous said...

arengilum odi varane.. evide oruthanu prandhu moothu :O ohno....pidichu changalakku edarayi lol

Thu Aug 25, 05:49:00 pm IST  
Anonymous Anonymous said...

DB ee SU de blog oru yudhakalam aakan eniku agrahum ilyathathu kondu njan nnne veruthe vittirikunne ;)

Thu Aug 25, 05:51:00 pm IST  
Anonymous Anonymous said...

ഞാന്‍ എണ്ണി.... 15 പ്രാവശ്യം ഈ പൊസ്റ്റില്‍ സൂ 'മനസ്സ്‌' എന്നു പറഞ്ഞിട്ടുണ്ട്‌. എന്നെ കൊണ്ട്‌ ഇത്രയൊക്കേ പറ്റൂ........ :)

Fri Aug 26, 12:46:00 am IST  
Anonymous Anonymous said...

പിന്നെ ഒരു കാര്യം .. ഇവിടെ ആരെങ്ങിലും മനസ്സ്‌ കണ്ടിട്ടുണ്ടെങ്കില്‍ അതെങ്ങനെ ഇരിക്കും എന്നു പറഞ്ഞു തന്നാല്‍ നന്നായിരുന്നു.. ഞാന്‍ ഇതു വാരെ ആ സാധനം കണ്ടിട്ടില്ലാ :P

(Sorry, If 'chilukal' looks weird.. I havent downloaded the latest fonts )

Fri Aug 26, 01:00:00 am IST  
Blogger സു | Su said...

ഇബ്രു :)
കലേഷ്,
മനസ്സിലായില്ലെങ്കിൽ നല്ലത്. :) മനസ്സിലാവേണ്ടാത്തത് മനസ്സിലാക്കിയാലാ കുഴപ്പം മുഴുവൻ :(

D.B. ellaarutem manassu D.Bye ppole simple aayirunnenkil ennaa njaanum vichaarikkunnathu :) Have a good day .

Gauri :) janmaashtami aasamsakal.
aaromalum unniyaarchayum koode ingane poru thudangiyaal njaan chanthuvine vilikkum paranjekkaam .;)

raathri :)

സിങ്ങ്,
നീ മനസ്സ് കണ്ടിട്ടില്ല എന്നു മാത്രമല്ല, ഇനി കാണാനും പൊകുന്നില്ല :(

Fri Aug 26, 10:06:00 am IST  
Anonymous Anonymous said...

janmashtami ashamsagal to u too SU :) .. kalathu thanne njan Kannane soap ittitta varunne :)..pinne ente veetil kurumbu katti nadakunna kannanu randu adiyum vechu koduthitta njan varane.. havooo enthoru samadhanam .. ;)

Fri Aug 26, 11:46:00 am IST  
Blogger സു | Su said...

Bigit :)

Gauri...,
aa D.B. yodulla deshyam muzhuvan aadunodu theerthaal sariyaavilla ketto. hehehe

Fri Aug 26, 01:58:00 pm IST  
Blogger പാപ്പാന്‍‌/mahout said...

സൂ, മറ്റു ല.സാ.ഗു. ജനതയെപ്പോലെ എനിക്കും ഒന്നുമേ മനസ്സിലായില്ല കേട്ടൊ :-) ഏതോ മുകുന്ദന്‍ കഥയില്‍ വായിച്ച

നീ ചെ ആണോ?
ഞാന്‍ ചെ ആണ്‍.
നീ കഞ്ചാവു വലിക്കുമോ?
ഞാന്‍ കഞ്ചാവു വലിക്കില്ല.
അപ്പോള്‍ നീ ചെ അല്ല

പോലത്തെ വാചകങള്‍ ഓറ്മ്മ വന്നു :-)

Thu Sept 01, 05:25:00 pm IST  
Anonymous Anonymous said...

Mallu MakkaLE,

Enna neengaL pEsaRathu onnum puriyalaiyE? EthO koncham koncham arththam puriyuthu. Paravaayille. Nalla site thaan. Yaaraavathu enakku malayaaLam solli thaanga please.

Sat Dec 23, 06:42:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home