Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, September 10, 2005

അവൾ!

അയാൾക്ക്‌ ഓരോ ദിവസവും അരിശം കൂടി വന്നതേയുള്ളൂ. സ്വൈര്യം തരില്ലാന്നുവെച്ചാൽ എന്താ പിന്നെ ചെയ്യുക? വൈകീട്ട്‌ ഓഫീസിൽ നിന്നു വന്നാൽ തുടങ്ങും. ചുറ്റും കിടന്ന് ചിലയ്ക്കാൻ. ഓഫീസിൽ പോകുമ്പോൾ മാത്രമാണ് അൽപം സ്വസ്ഥത. വീട്ടിനകത്തേക്ക്‌ കയറുന്ന നിമിഷം മുതൽ തുടങ്ങും അലോസരപ്പെടുത്താൻ. പേപ്പർ വായിക്കാൻ പറ്റില്ല, ഭക്ഷണം കഴിക്കാൻ പറ്റില്ല, ടി.വി.കാണാൻ പറ്റില്ല, വിശ്രമിക്കാൻ പറ്റില്ല, എന്തിനു ഒന്നു ബാത്‌ റൂമിൽ പോലും പോകാൻ പറ്റില്ല. അവളെ ഒഴിവാക്കാൻ ആവുന്നത്ര ശ്രമിച്ചു. ദേഷ്യപ്പെട്ടു, അവഗണിച്ചു, എന്തിനു , കൈയേറ്റത്തിനു വരെ ശ്രമിച്ചു. എന്തു പ്രയോജനം? അന്നേരം ഒഴിഞ്ഞ്പോയിട്ട്‌ പിന്നേം വന്നു തുടങ്ങും ശല്യം. ആരോടെങ്കിലും പറയാമെന്നു വെച്ചാൽ ഈ നിസ്സാര വീട്ടുകാര്യം എല്ലാവരും ചിരിച്ചു തള്ളും.
അവസാനം ഗതികെട്ട്‌ ഒരു ദിവസം അയാൾ വന്നത്‌ അവളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള സൂത്രവുമായിട്ടാണ്. വീട്ടിലെത്തി. പതിവുപോലെ ശല്യത്തിനു വന്നു. അയാൾ ഒന്നും പ്രതികരിച്ചില്ല. അധികസമയം കഴിയുന്നതിനു മുമ്പ്‌ തന്നെ അയാളുടെ സൂത്രപ്രയോഗത്തിൽ അവൾ കീഴടങ്ങി ജീവൻ വെടിഞ്ഞു. അയാൾ കുറേക്കാലത്തിനു ശേഷം സ്വൈര്യമായി വിശ്രമിക്കുമ്പോൾ കത്തിച്ചു വെച്ച കൊതുകുതിരി ഒരു വല്ലാത്ത പുകയുമായി മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.

11 Comments:

Blogger monu said...

:))

pakshey inyum avalumaru istam poley varum .... :D

Sat Sept 10, 11:21:00 am IST  
Blogger SunilKumar Elamkulam Muthukurussi said...

ithoru aadhuneekam aayallO! Su.

Sat Sept 10, 12:36:00 pm IST  
Blogger aneel kumar said...

साला एक मछर आदमी को िहजडा बना देता है।

Sat Sept 10, 12:58:00 pm IST  
Anonymous Anonymous said...

സു, ഒരു സംശയം. കൊതു വന്നത്‌ ചുണ്ടിൽ ലിപ്സ്റ്റിക്ക്‌ ഇട്ടായിരിന്നോ. അവൾ എന്ന് പറഞ്ഞതു കൊണ്ട്‌ ചോദിച്ചതാണ്‌:)

Sat Sept 10, 02:19:00 pm IST  
Blogger Sujith said...

ഈ അവൾ കാരണം ഇവിടെ മനുഷ്യന് ജീവിക്കാൻ വയ്യ. മലേറിയ, ഡങ്കിപ്പനി അങ്ങനെ എന്തൊക്കെയാ ഒപ്പിച്ചു കൂട്ടുന്നത്... ശവം!!! പറഞ്ഞു നാവെടുത്തില്ല. പുകയ്ക്കൽ യന്ത്രവുമായി അണ്ണന്മാ‍ർ ഇപ്പൊ പോയതേ ഉള്ളു. ഹി ഹി ഹി..

Sat Sept 10, 08:15:00 pm IST  
Blogger Unknown said...

രാത്രീ, ആൺ കൊതുകുകൾ ചോര കുടിക്കാറില്ല...

Mon Sept 12, 10:54:00 am IST  
Blogger Jayan said...

ഈ അവളുമ്മാരുടെ വര്‍ഗ്ഗമുണ്ടല്ലോ, ഒന്നു കൊന്നുവെന്നുവച്ച്‌ തീരില്ല, സൂ. പുതിയവന്മാര്‍ക്കു കൊതുകുതിരി കത്തിച്ചു വച്ചിട്ടും കാര്യമില്ല. ഏറ്റവും പുതിയ All Out തന്നെ വേണ്ടിവരും :)

Mon Sept 12, 11:31:00 am IST  
Blogger സു | Su said...

മോനൂ :) അതെ അതെ

സുനിൽ :) ആധുനികം ?

തുളസി :) ഉത്തരാധുനികം ?

അനിലേട്ടാ, ഇതു ചൈനീസ് ആണോ?

രാത്രി :) പെൺകൊതുകു മാത്രേ കടിക്കൂ.
ജിത്തു :)

സിമ്പിൾ പേരു മാറ്റിയോ? കിരൺ? ഏതു കൊതുകിനെ പേടിച്ചാണ്?
ജയൻ :)

Mon Sept 12, 01:19:00 pm IST  
Blogger Unknown said...

ഞാൻ കിരൺ ആണ്... സിമ്പിൾ എന്നുള്ള പേര് എനിക്ക്‌ യോജിക്കില്ല എന്നു തോന്നി..

Mon Sept 12, 01:51:00 pm IST  
Anonymous Anonymous said...

ആൺകൊതുകുകളെ മാപ്പ്‌, ഞാൻ നിങ്ങളെ തെറ്റിദ്ധരിച്ചു. രക്തദാഹികൾ അല്ലാത്ത നിങ്ങൾ എത്ര മഹാന്മാർ :)

Mon Sept 12, 02:02:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

അവളുടെ മരണം ഞാൻ അറിഞ്ഞത് ഇന്നാണ്. കത്തിച്ചുവച്ചിരുന്ന തിരിയുടെ ചാരം മാത്രം അവിടെ വളഞ്ഞുകിടക്കുന്നു. കഷ്ടം. അവളെ കൊന്നുകളഞ്ഞു അയാൾ. ഇനിയെന്റെ സ്വപ്നങ്ങൾക്ക് ആരു ശ്രുതിമീട്ടും? എന്റെ ചോരയുടെ ഗന്ധം ആരു നുണയും? അവളെ തകർത്തുകളഞ്ഞില്ലേ നിങ്ങളുടെ അയാൾ..

(സാരമില്ല, ഓരോതുള്ളിചോരയിൽ നിന്നും ഒരായിരം അവളുമാർ ഉണർന്നെണീൽക്കും)

സൂ നന്നായിരിക്കുന്നു ഈ സൂസങ്കൽ‌പ്പം..

Mon Sept 12, 02:45:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home