Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, September 17, 2005

തിരുവോണം നാളിലെ അതിഥി!

"നീ എങ്ങോട്ടാ?"

അമ്മയാണ്. മോഹനൻ കണ്ണാടിക്ക്‌ മുന്നിൽ നിന്നും അമ്മയുടെ നേർക്ക്‌ തിരിഞ്ഞു. ഷർട്ടിന്റെ കുടുക്കുകൾ ഇട്ട്‌ മുഴുമിച്ചും കൊണ്ട്‌ പറഞ്ഞു.

‘പണിയുണ്ട്‌.’

‘തിരുവോണമായിട്ടോ?’

‘ഓ... അമ്മയ്ക്കെന്താ . സർക്കാരുദ്യോഗം ആണോ തിരുവോണത്തിനു വീട്ടിലിരിക്കാൻ?’

‘എന്നാലും’..... ‘ഒരെന്നാലും ഇല്ല. ഇന്ന് 29 ആയി. അവിടെ കല്യാണം 7 നാണെന്നു അമ്മയ്ക്കറിയില്ലേ?’ 3 ദിവസത്തിനുള്ളിലെങ്കിലും പെയിന്റിങ്ങ്‌ തീർത്തുകൊടുക്കണം,'

‘ഊണു കഴിക്കാൻ വരില്ലേ ?’

'എന്തായാലും വരും. പക്ഷേ നിങ്ങൾക്ക്‌ കഴിക്കാൻ സമയം ആയാൽ കാത്തുനിൽക്കേണ്ട. എപ്പോഴാ വരാൻ പറ്റുക എന്നറിയില്ല.’

അമ്മ തിരിഞ്ഞ്‌ നടന്നു കഴിഞ്ഞു. മോഹനൻ ഒന്നു കൂടെ കണ്ണാടിയിൽ നോക്കി മുടി നേരെയാക്കി പുറത്തേക്കിറങ്ങി. അച്ഛൻ പതിവുപോലെ പത്രവും വായിച്ച്‌ ഇരിപ്പുണ്ട്‌. ഇന്നലെയേ പറഞ്ഞതുകൊണ്ട്‌ എങ്ങോട്ടാ എന്ന ചോദ്യം ഇല്ല. പണ്ടു ചെയ്തോണ്ടിരുന്ന ജോലി ആയതുകൊണ്ട്‌ അതിന്റെ കാര്യങ്ങളൊന്നും അച്ഛനെ പറഞ്ഞ്‌ മനസ്സിലാക്കേണ്ടതില്ല. ഇറങ്ങി നടന്നു.

‘ഏട്ടാ...’ശ്രീജയാണ്.

‘എന്താ?’

' തിരിച്ചുവരുമ്പോൾ സരളച്ചേച്ചിയുടെ വീട്ടിൽ നിന്ന് തയ്ക്കാൻ കൊടുത്തത്‌ വാങ്ങിക്കൊണ്ട്‌ വരുമോ? എന്റെ ഒരു ചുരിദാറും അമ്മയുടെ 2 ബ്ലൌസും ഉണ്ട്‌.'

‘ഉം.’

റോഡിലേക്കിറങ്ങി.

*
‘സജൂ, സജൂ.’ വാതിലിൽ ഇടിക്കുന്നശബ്ദം.

അമ്മയാണ് . ഓ... ഒന്നു മര്യാദക്ക്‌ ഉറങ്ങാനും സമ്മതിക്കില്ല. പുതപ്പ്‌ നീക്കി എണീറ്റു. കണ്ണും തിരുമ്മി വാതിൽ തുറന്നു.

‘ഇത്‌ എത്രനേരമായി കൊണ്ട്‌ വെച്ചിട്ട്‌ എന്നറിയാമോ?’വാതിലിനു അടുത്തുള്ള ചെറിയ ടേബിളിൽ കാപ്പിക്കപ്പ്‌. വേലക്കാരി വെച്ചിട്ട്‌ പോയതായിരിക്കും.

‘എന്താടാ ഇത്‌ ഇന്ന് തിരുവോണം ആയിട്ടെങ്കിലും എല്ലാരുടേം കൂടെ വന്ന് ഇരുന്നു രണ്ട്‌ വാക്ക്‌ മിണ്ടിക്കൂടെ?’അമ്മ ദേഷ്യത്തിൽ തന്നെ കോണിയിറങ്ങി പോയി.

സജീഷ്‌ കപ്പെടുത്തു. ഇന്നലെ ഒരു മണി എങ്കിലും ആയിക്കാണും വീട്ടിൽ എത്താൻ. എല്ലാവരും നല്ല ഉറക്കം ആയതുകൊണ്ട്‌ കണ്ടില്ലായിരിക്കും. അല്ലെങ്കിലും ഈ വീട്ടിൽ ആർക്കാ മറ്റൊരാളുടെ കാര്യം നോക്കാൻ സമയം. വീട്ടിന്റെ താക്കോൽ എല്ലാവരുടെ കൈയിലും ഓരോന്ന്. സ്വന്തം മുറികൾ, വാഹനങ്ങൾ. ഇടപെടലുകളില്ലാത്ത ജീവിതം. വായ കഴുകി കാപ്പി കുടിച്ചു. ടി. വി. ഓൺ ചെയ്ത്‌ ചാനൽ മാറ്റി മാറ്റി നോക്കി. ഓഫ്‌ ചെയ്ത്‌ പാട്ട്‌ വെച്ചു. ബാത് റൂമിൽ ഷവറിനു കീഴിൽ നിന്നപ്പോഴാണ് തലയുടെ ഭാരം അൽപം കുറഞ്ഞത്‌. ഇന്നലെ ശ്യാമിന്റെ പാർട്ടി ആയിരുന്നു. ബാറിൽ നിന്ന് 11 മണിക്ക്‌ ഇറങ്ങി . പിന്നെ ഹോട്ടലിൽ ശ്യാമിന്റെ മുറിയിൽ. അവന്റെ ഡാഡിയുടെ തന്നെ ഹോട്ടൽ . ശ്യാമിനെ ഇനി 3 മാസത്തെ ഫോറിൻ ട്രിപ്‌ കഴിഞ്ഞേ കിട്ടൂ എന്നുള്ളതുകൊണ്ട്‌ എല്ലാവരും നന്നായി ആഘോഷിച്ചു. ഇന്ന് റെക്സിന്റെ പാർട്ടി ആണ്. കുറച്ച്‌ ദൂരെയുള്ള ഡ്രൈവ്‌ ഇൻ റെസ്റ്റോറന്റിൽ കൂടാമെന്നാണ് തീരുമാനിച്ചത്‌. ഒരുങ്ങുന്നതിനിടയിൽ സെൽ ഫോൺ ശബ്ദിച്ചു. ശ്യാം! ‘ഉറങ്ങുവാണോടേയ്‌...’‘അല്ലല്ല. റെഡി ആയിക്കൊണ്ടിരിക്ക്യാ. പത്തേമുക്കാലിനു പ്ലാസയുടെ മുൻപിൽ കാണാം എന്നല്ലേ എല്ലാരും പറഞ്ഞത്‌.’‘നീ വണ്ടി എടുക്കുന്നുണ്ടോ?’‘ഉണ്ട്‌.’ ‘ എന്നാൽ ബൈക്ക്‌ മതി. എന്നാലേ ഒരു ത്രിൽ ഉള്ളൂ.’‘ഓക്കെ ഡാ കാണാം.’ സെൽ ഓഫ് ചെയ്തു.പാട്ടും എ സി യും ഓഫ്‌ ചെയ്ത്‌ പുറത്തിറങ്ങി. സ്വീകരണമുറിയിൽ എത്തിയപ്പോൾ പതിവില്ലാതെ അഛനും അമ്മയും രാജേഷും സജിതയും ടി വിയും നോക്കി ഇരിപ്പുണ്ട്‌. ‘എങ്ങോട്ടെങ്കിലും പോവാൻ ഉള്ള പ്ലാൻ ആണോ ഏട്ടാ...’ സജിത.‘ഉം’ ‘ എന്തെങ്കിലും കഴിച്ചോ.?’ അച്ഛൻ .‘ഒന്നും വേണ്ട വിശപ്പില്ല.’ ‘അതോ ഇന്നലെ കഴിച്ചതിന്റെ കെട്ട്‌ വിടാഞ്ഞിട്ടോ...?’ രാജേഷ്‌. അവനെ ഒന്ന് തറപ്പിച്ച്‌ നോക്കി. ‘തിരുവോണമായിട്ടും വേണോടാ ഇറങ്ങിപ്പോക്ക്‌ ഇന്നെങ്കിലും വീട്ടിൽ ഭക്ഷണം കഴിച്ചൂടെ? അമ്മ. ‘പറ്റില്ല. ശ്യാം മറ്റന്നാളാ പോകുന്നത്‌. അതിനു മുൻപ്‌ കൂടാമെന്ന് എല്ലാരും തീരുമാനിച്ചു കഴിഞ്ഞതാ.’ ഇറങ്ങി. പുതിയ ബൈക്ക്‌ എടുത്തു. ഒരു മാസം ആയില്ല വാങ്ങിയിട്ട്‌. ശ്യാം പറഞ്ഞത്‌ നേരാ. കാറിൽ പോയാൽ ഒരു ത്രിൽ കിട്ടില്ല. മഴ ഇല്ലാത്തതുകൊണ്ട്‌ സ്പീഡിൽ പോവുകയും ചെയ്യാം.
***മോഹനൻ അവിടെ നിന്നും തിരിച്ചിറങ്ങി. ചെന്നപ്പോൾ തന്നെ രാജിച്ചേച്ചി പറഞ്ഞു ‘ ഇന്നു പെയിന്റിംഗ്‌ വേണ്ട മോഹനാ, എല്ലാരും വന്നിരുന്നു. തിരിച്ചുപോയതാ. ഇന്ന് സീതയെക്കാണാൻ ചെറുക്കന്റെ അമ്മാവനും അമ്മായീം വരുന്നുണ്ട്‌ ഉച്ചക്ക്‌. അവർ അമേരിക്കേന്ന് മിനിയാന്ന് എത്തിയതേ ഉള്ളൂ. പെയിന്റിങ്ങ്‌ ഇന്ന് ശരിയാവില്ല. എല്ലാം കൂടെ ഒരു തിരക്കാവും.’ ‘എന്നാൽ നാളെ വരാം.’‘എന്തെങ്കിലും കഴിച്ചിട്ടു പോകൂ.’‘വേണ്ട ചേച്ചി വീട്ടിൽ എത്തുമ്പോഴേക്കും ഊണിനു സമയം ആകും. പോട്ടെ’ ‘എന്നാ ശരി.’ ഒരു ദിവസത്തെ ജോലി കുറഞ്ഞു. സാരമില്ല. ഓണമല്ലേ വീട്ടിൽ വേഗം ചെന്നാൽ എല്ലാർക്കും സന്തോഷമാവും.
**
ഓ... സജീഷിനു ദേഷ്യം വന്നു. പശുവിനു റോഡ്‌ ക്രോസ്‌ ചെയ്യാൻ കണ്ട നേരം. ആൾക്കാർക്ക്‌ പശുവിനെ സ്വന്തം വീട്ടിൽ മേയാൻ വിട്ടാൽപ്പോരേ തിരക്കുള്ള ഹൈവേയിൽ തന്നെ വേണോ. പശുവിനു വേണ്ടി രണ്ട്‌ മിനുട്ട്‌ കളഞ്ഞതിന്റെ ദേഷ്യത്തിൽ സജീഷ്‌ സ്പീഡ്‌ ഒന്നു കൂടെ കൂട്ടി.
***
സരളച്ചേച്ചിയുടെ വീട്ടിൽ നിന്നും തുണികൾ വാങ്ങി മോഹനൻ റോഡിലേക്കിറങ്ങി. തന്റെ വീട്ടിലേക്കുള്ള മൺ റോഡിലേക്കെത്താൻ റോഡ്‌ ക്രോസ്സ്‌ ചെയ്യാൻ തുടങ്ങി.ഉച്ചക്ക്‌ അമ്മയേയും ശ്രീജയെയും കൂട്ടി ഒരു സിനിമയ്ക്കു പോകാം. കുറെ നാൾ ആയിട്ട്‌ അലച്ചിൽ തന്നെ ആയിരുന്നു. വിചാരങ്ങളിൽ മുഴുകിയപ്പോൾ വാഹനത്തിന്റെ ഒച്ച മോഹനൻ കേട്ടില്ല. ഒരു ബൈക്ക്‌ സ്പീഡിൽ വന്ന് ഇടിച്ചു. മോഹനൻ തെറിച്ച്‌ മുകളിലേക്ക്‌ പോയി താഴേക്ക്‌ വീണു. നിശ്ചലം ആയി.......... ****
എല്ലാരും എത്തിക്കാണും. സ്പീഡ്‌ ഇനി കൂട്ടാൻ ഇല്ല. ഒരുത്തൻ റോഡിനു നടുവിൽ. ബ്രേക്ക്‌ ഇടാൻ പറ്റിയില്ല അതിനു മുൻപ്‌ അയാളെ തട്ടിത്തെറിപ്പിച്ചു. ബൈക്ക്‌ മുന്നിൽ നിന്നും വന്ന ലോറിക്കു മുകളിൽ ശക്തിയോടെ ചെന്നിടിച്ചു. സജീഷ്‌ തെറിച്ചുപോയി. നിശ്ചലം ആയി............
*****
പിറ്റേ ദിവസം പത്രത്തിലെ വലിയ വാർത്തയായി ആ അപകടവും മോഹനന്റേയും സജീഷിന്റേയും ഫോട്ടോയും വായനക്കാർ കാണുമ്പോൾ മരണം പതിവുപോലെ പുഞ്ചിരി തൂകിക്കൊണ്ടിരുന്നു. കാണാമറയത്ത്‌ നിന്ന്. ഓണമായാലും വിഷുവായാലും സമ്പന്നനായാലും ദരിദ്രനായാലും ആരുടേയും വീടുകളിലേക്ക്‌, ജീവിതങ്ങളിലേക്ക്‌, ക്ഷണിക്കാതെ കടന്നു ചെല്ലാൻ പറ്റുന്ന, ആർക്കും നിഷേധിക്കാൻ പറ്റാത്ത, ഒരേയൊരു അതിഥി താൻ മാത്രം ആണെന്നുള്ള ഗർവിൽ!

23 Comments:

Blogger Visala Manaskan said...

സൂ ആളൊരു പുലി തന്നെ,
സംശയല്ല്യ.

Sat Sept 17, 02:35:00 pm IST  
Blogger Kalesh Kumar said...

സൂ...
രംഗബോധമില്ലാത്ത കോമാളിക്ക് ഓണമെന്നോ സംക്രാന്തിയെന്നോ ഉണ്ടോ?
നന്നായിട്ടുണ്ട് കഥ!

Sat Sept 17, 05:45:00 pm IST  
Blogger aneel kumar said...

മ.ര.ണം. വാതിൽക്കലൊരുനാൾ
മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ...

Sat Sept 17, 07:24:00 pm IST  
Blogger ചില നേരത്ത്.. said...

su..
aareyum marippikaathe blOg cheyyumbOl ariyikkuka..Vrithiyil onnu comment Ezhuthuvaanaa..
-ibru-

Sat Sept 17, 07:31:00 pm IST  
Blogger Sujith said...

hmm.. nice one..

Sat Sept 17, 10:09:00 pm IST  
Blogger monu said...

:(

Sun Sept 18, 11:56:00 am IST  
Blogger അതുല്യ said...

su ethu oru katha yaaye parayumbo njan ethu oru kan mumbil kanda karya mayi parayan kazhiyum-ente makane kalum enikku makan ennu parayumbo adya mayee parayumbo kanmumbil varunnathu ente ettante mootha makan harikuttan aanu - degree vare ente koode ninnu padichavan - enthilum ethilum ennodu mathram soukaryam paranju, kaashu thatti kondu pokunnavan - ammayee oru kootu kari po le avante koode ennum - ente videsha vasam enna teerumanam er e talarthiyathum avane yaaanu - emailum callu kal um - mba kazhinja santhosham - city bank kittyia santhosham ellam isd callukal manikoorolam avan panku vaikkunnu - puthiya medicha patti kuttiyum - eni ente appu vanna avante oppom ninotte enna avasana vakkum oru diwasam ochaikku moonu manikku parayunnu - pittey diwasam avante aniyante nte plus passaya santhoshathinu njan kathu ezhuthunnu - darling boys - randu perum 50 50 share cheyyuka - thallu koodi ammaikku kaiikku pani aakalle makkale, baaki amayee vanittu aaakam - njan cheque ezhuthunnu hari de peril - ente mobile il 10 kollam koodumbo vilikkunna valiyettante phone call - karuthi aniyathi de mobile work cheyyunno ennu nokkunnu vo aavo - parayunnu-hari de bike maranju, enthayalum ningal poku - njan saudi il exit entry adikkan vaikum - manassu onnu paaali-cheque pakuthi ezhuthiya 'ha" enna randu aksharathil - tution nu poya appu vine polum edukkathey njan panju dubai airport work cheyyunna barthavinte adukkalikku - uniform il thanne njangal randu perum air india il rathri 9 nte flight - 24 vayassil daivam kothi theerkathey kondu pokumo-accident mathramo - marano mo?alla chumma flase call -njan veruthey karayathey erunnu nenju neeri neeri-airport il etiyavar parayunnu amayee kondu pokanda nnu - njan karuthi - icu vil aavum enthina tube okke fit cheyunnathu kanuthatnu - barthavu parayunnu - varu - koode nikkan allu vende - taxi poyathu -thripunitura govt hospital mortuary le kku - oru thari nnu polum paranju pettiyil aakan undavathey - entho oru poti kettu ente kanmumbil - tourist mari kadakkan shramicha hari kuttan - ente kinetic honda thakkol mathramaan jeevita lakshyam ennu palapoozhum chilappo avan parayum-bike aanu jeevitha thinte ettavum valiya agrahavum nnu-kalyanathinu vilicha kootukaranodu ella nnu paranju thirinju kidanna avane aa njayarazcha maranam veendum veendum vilipichu kolluka aayirunnu mobile vazhi - nee vada nee vada nee vada eni city bank il confirmation aaya koodan pattilla polum - koode avante oru haripadu suhruthum (shreejitum marichu) avarude amma eppozhum koma il aanu - njangal daiva sahayathil pinneyum jeevithatheine neri podukalil. Daivam thine poonthottathile pookal aaanu makkal- nammale oru thotta karante joli eppikkunnu - vellamozhikkanaum valarthanum okke-pookal nullan aavumbo udamasthan aaaya daivam varum - chodya thinum utharathinum savakasham tharathey.eppo njna ente valarnnu varunna appu vine kanumbo orkum - eeshwara ethra naal eni ente koode - snehichu theerumo - alla baaki vaikkumo - eppo enikku oru parthana aanu aarude kuttikal eyum kanumbo - nammade kan adayunna var ey evar okke koode undavane nnu, suga samrudhi onnum ellengilum aaayussanu pradhanam nnu thonnunnu - ellayma oru valiya durantham aanu.

Sun Sept 18, 02:58:00 pm IST  
Blogger ചില നേരത്ത്.. said...

jebSu..
???????..

Sun Sept 18, 06:33:00 pm IST  
Blogger സു | Su said...

സു=പുലി? ഹിഹി. വിശാലമനസ്കന്റെ വിശാലമായ മനസ്സ് ആയതുകൊണ്ടാവും അങ്ങിനെ തോന്നുന്നത്.
കലേഷ് :)
അനിലേട്ടാ :(
ഇബ്രൂ :( ജേബ്സു ന്നു വെച്ചാൽ എന്താ?
ജിത്തു :)
മോനു :(
അതുല്യ :( എന്താ പറയേണ്ടത്....

Mon Sept 19, 03:21:00 pm IST  
Blogger Arun Vishnu M V said...

ഹേയ് വായിൻ സമയമില്ല.കറന്റെ പോയി,സൊ പിന്നെ വരാമേ.

Mon Sept 19, 11:15:00 pm IST  
Anonymous Anonymous said...

so sad story SU :( ..

Tue Sept 20, 12:40:00 pm IST  
Blogger ചില നേരത്ത്.. said...

su..
jebSu- oru typing mistake..-ibru-

Tue Sept 20, 02:56:00 pm IST  
Blogger സു | Su said...

പുല്ലൂരാനു സ്വാഗതം. ഒന്നും പറഞ്ഞില്ലെങ്കിലും എനിക്ക് പിണക്കം ഇല്ല. എന്നാലും ഇവിടം വരെ വന്നിട്ട് എന്തിനാ ഒന്നും പറയാതെ പോകുന്നത്.

കണ്ണൻ കുട്ട്യേ,
കറന്റ് ഇനീം വന്നില്ലേ?

Gauri, hmm :(

Ibru, ok ok :)

Tue Sept 20, 09:48:00 pm IST  
Blogger പാപ്പാന്‍‌/mahout said...

സെൻ‍റ്റി കഥകൾ വായിച്ചാൽ ഞാൻ കരയും. അടുത്തിരുന്നു ജോലി ചെയ്യുന്ന സഹപ്രവർത്തകർ എന്താ കാര്യം ന്നു ചോദിക്കും. കാര്യമറിയുമ്പോൾ “ഓഫീസിലാണോടോ തന്റെ സാഹിത്യപാരായണം” എന്ന് എന്റെ മാനേജൻ ഇംഗ്ലീഷിൽ എന്നോടു ചോദിക്കും. ഞാനാകെ വളിക്കും, വിറയ്ക്കും, ജോലി പോകുന്ന കാര്യമോർത്ത് കൂടുതൽ കരയും.

ചിരിക്കഥകൾ വായിച്ചാൽ ഞാൻ അലറിച്ചിരിക്കും. മാനേജൻ ഓടിയെത്തിയാൽ ജോലി ചെയ്യുന്ന സന്തോഷത്താൽ ചിരിച്ചുപോയതാണെന്നു ഞാൻ പറയും. “നല്ല ആൺകുട്ടി” എന്നു ഇംഗ്ലീഷിൽ പറഞ്ഞ് അയാളും സന്തോഷത്താൽ അട്ടഹസിക്കും (അയാളെക്കണ്ടാലും ഒരട്ടയെപ്പോലെയാണ്).

ചിരിക്കഥകളെഴുതൂ, ഒരു സഹോദരന്റെ ജോലി സം‍രക്ഷിക്കൂ... :-)

Tue Sept 20, 10:11:00 pm IST  
Blogger സു | Su said...

പാപ്പാനേ,
എനിക്കും എന്നും ചിരിക്കണം , ചിരിക്കഥകൾ എഴുതണം, വായിക്കുന്നോരെല്ലാം സന്തോഷിക്കണം എന്നൊക്കെയുണ്ട്. പക്ഷെ എന്തു ചെയ്യാനാ. ഈ കൊച്ച് ബുദ്ധിയിൽ ഇടയ്ക്ക് ഇങ്ങനെയെ വരുന്നുള്ളൂ.

Tue Sept 20, 10:38:00 pm IST  
Blogger സു | Su said...

പുല്ലൂരാനേ,
പുലി പോയിട്ട് ഒരു എലി പോലും അല്ല ഞാൻ. വായനക്ക് നന്ദി :)

Wed Sept 21, 12:58:00 pm IST  
Anonymous Anonymous said...

pulloorante blog vazhi ethiyathanenkilum..........sarikkum .....wonderful. njan muzhuvan blog um utta iruppinu vayichu theerthu.

Bindu

Wed Sept 21, 10:00:00 pm IST  
Blogger സു | Su said...

പുല്ലൂരാൻ കുട്ടിയുടെ ബിന്ദു എന്ന ഓപ്പോളുകുട്ടീ,
ഏത് വഴി വന്നാലും സാരമില്ല. വായിച്ചല്ലോ. പിന്നെ മുഴുവൻ വായിച്ചു തീർത്തു എന്നത് എനിക്കത്രക്കങ്ങ് വിശ്വാസം ആയില്ല. ഡിസമ്പർ 2004 മുതൽ ഉള്ളത് വായിച്ചോ? ദാ.. ആ archives click ചെയ്ത് മുഴുവൻ വായിക്കൂ. എന്നിട്ട് നമുക്ക് നേരിൽ കാണാം. ഹിഹിഹി.

പുല്ലൂരാനേ ഒരു പൂച്ച വന്നാൽ അതിനെ ഓടിക്കാൻ ആരെയേലും വിളിക്കുന്ന എന്നെ പുലി എന്നു പറഞ്ഞാൽ പുലി മാനനഷ്ടത്തിനു കേസു കൊടുക്കും കേട്ടോ. പിന്നെ എന്നെപ്പറഞ്ഞിട്ട് കാര്യമില്ല.

Thu Sept 22, 10:25:00 am IST  
Anonymous Anonymous said...

Pullooran vazhi ennu paranjathu, ithinu munpu malayalam blog ennoru karyam undennu enikkariyillayirunnu. Orennathil chennappozhalle manassilayathu enganeyum chila karyangal ee bhoomimalayalam thil undennu. Muzhuvanum vayichu ..........aadyam thiruvonam nalile adithi yil thudangi interesting aayi thonniyappol muzhuvanum ottayadikku irunnu vayichu....sathyam parayallo..........kavitha enikku athra interesting aaya karyamalla...veruthe mood kalayunna oru sadhanam ennanu "ente vicharam". Pakshe ennalum njan athum vayichu. appol ini neril kanallo alle?

Bindu

Thu Sept 22, 06:38:00 pm IST  
Blogger evuraan said...

പ്രിയപ്പെട്ട സൂ,

കാലനെ എനിക്ക് വിട്ട് തരൂ...

ഹാസ്യമാണ് സൂവിന് കൂടുതൽ ചേരുന്നത്.

സസ്നേഹം,

ഏവൂരാൻ.

Fri Oct 07, 08:21:00 am IST  
Blogger സു | Su said...

പ്രിയപ്പെട്ട ഏവൂരാനേ,

കാലൻ എന്റെ സുഹൃത്താ. വിട്ടു തരുന്ന പ്രശ്നം ഇല്ല. ഹി ഹി ഹി. ഏവു കാലനെ ഒക്കെ വിട്ടു എന്നു കേട്ടല്ലോ.

Sat Oct 15, 08:34:00 am IST  
Anonymous Anonymous said...

njan vere oru profile search cheyyukayayirunnu.appolanu ee site nte details kandathu.. a good one..

All the best

Santiago

Wed Aug 16, 02:20:00 pm IST  
Blogger M@mm@ Mi@ said...

u said it all with the last sentence !!!

Wed Nov 10, 09:53:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home