കൈ വിട്ട വാക്ക്!
'അയ്യോ നേരം വൈകി. ഈ ഫയലൊക്കെ ഇനി ഇവിടെത്തന്നെ കിടക്കട്ടെ. ' സീന ഫയലൊക്കെ ഒന്ന് അടുക്കിവെച്ചു. 'പോകാം?'
'പോകാം നമുക്ക് പോകാം.....' ശരത് നോക്കിയിരുന്ന ഫയൽ അടച്ചു. എണീറ്റ് കമ്പ്യൂട്ടർ ഓഫ് ചെയ്തു.
'ശരത്ത്, പാട്ടും പാടിയിരുന്നാൽ ആറേകാലിന്റെ ബസ് പോകും. ഒന്നു വേഗാവട്ടെ.'
'അതു ശരിയാ, നീ ആ ബസിൽ കയറിയില്ലെങ്കിൽ ആ ബസിന്റെ ഒരു നിർഭാഗ്യം.'
'അധികം കളിയാക്കല്ലേ. ഓരോരുത്തരെ സഹായിക്കാൻ നിന്നതാ കുഴപ്പമായത്. എല്ലാരുടേം കൂടെ പോയാൽ മതിയായിരുന്നു.'
' ഞാൻ എന്റെ രാജകീയവാഹനത്തിൽ വീട്ടിൽ വിടാം. വേണോ?'
'വേണ്ടായേ.. എനിക്കു നാളേം ഓഫീസിൽ വരണം എന്നുണ്ട്.'
ഓഫീസിനു പുറത്തിറങ്ങി.
'ബസ്സ്റ്റോപ്പിൽ വിടാം.'
'വേണ്ട. നടന്നാൽ ആരോഗ്യം വർദ്ധിക്കും എന്ന് കേട്ടിട്ടില്ലേ?'
'എന്നാൽ നീ ഓടിക്കോ മോളേ. നിന്റെ സൌന്ദര്യോം വർദ്ധിക്കട്ടെ.'
'ഉത്തരവ്.'
'ഉം എന്നാൽ വിട്ടോ. ബൈ ഫോർ എവർ.'
'ഉം?' നടക്കാൻ തുടങ്ങിയ അവൾ തിരിഞ്ഞുനിന്നു. 'എന്താ പറഞ്ഞത്?'
'ബൈ ഫോർ എവർ എന്ന്. എന്താ നിനക്ക് ഇത്രേം കേട്ടാൽ മനസ്സിലാവില്ലേ?'
'എന്താ അതിന്റെ അർഥം എന്നാ ചോദിച്ചത്.'
'ബൈ ഫോർ എവർ എന്നു വെച്ചാൽ എന്നെന്നേക്കുമായി വിട എന്നർഥം.'
'അതെന്താ പതിവില്ലാത്ത ഒരു പറച്ചിൽ?' സീനയ്ക്ക് അരിശം വന്നു.
'ഓ അതോ, നാളത്തെ കാര്യം ആർക്കറിയാം. പാണ്ടിലോറികൾ തലങ്ങും വിലങ്ങും ഓടുന്ന വഴിയിൽക്കൂടെയാ മോളേ ഈ പാവം ബൈക്ക് യാത്രക്കാരനു പോകേണ്ടത്. അതുകൊണ്ട്
ബൈ പറഞ്ഞ് സ്വസ്ഥമായിട്ട് പോകാമെന്ന് വെച്ചാ. പിന്നെ പറയാൻ ഒരു അവസരം കിട്ടിയില്ലെങ്കിലോ.' അവൻ കളിയായി അവളുടെ മൂക്കിൽ തൊട്ടു. അവൾ നല്ല ശക്തിയോടെ തന്നെ കൈ തട്ടി മാറ്റി.
'അതേ അതു ശരിയാ. ബൈ ഫോർ എവർ. മിണ്ടാതെ പൊയ്ക്കോണം. വന്നിരിക്കുന്നു ഓരോ കഥേം കൊണ്ട്.' അവൾ ഒന്നും പിന്നെ കേൾക്കാൻ നിൽക്കാതെ വേഗം നടന്നു. അവൻ പുഞ്ചിരിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി.
ഭാരം വഹിച്ചും കൊണ്ട് ഒരു പാട് ലോറികൾ നാട് കടന്നു പോയി. പ്രഭാതത്തിലെ തണുപ്പിൽ സുഖനിദ്രയിൽ ആയിരുന്ന അയാളെ ഫോൺ ബെല്ലാണ് ഉണർത്തിയത്. കേട്ട വാക്കുകൾ ഉറക്കത്തേയും കൂടെക്കൂട്ടിയാണ് തിരിച്ചുപോയത്.
അത്രക്കും സ്പീഡിൽ ഇന്നുവരെ പോയിട്ടില്ല എന്ന് ശരത്തിനു ബൈക്ക് പായിക്കുമ്പോൾ തോന്നി. അവളുടെ വീട്ടിൽ എത്തിയപ്പോൾ ഓഫീസിലെ പലരും എത്തിയിട്ടുണ്ട്.
സുരേഷ് പറഞ്ഞു ‘കാലത്ത് എണീറ്റ് ചായ വെച്ചോണ്ടിരിക്കുമ്പോൾ തീ പിടിച്ചതാണത്രേ.
വീട്ടുകാർ അറിയുമ്പോഴേക്കും വൈകി. ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും കഴിഞ്ഞിരുന്നു.’
സുരേഷിന്റെ സ്വരം ഇടറി. ‘എന്തും ആലോചിച്ചാ ജോലി ചെയ്തത് എന്നാർക്കറിയാം.’
വേറേ ആർക്കും അറിയില്ലെങ്കിലും ശരത്തിനു അറിയാമായിരുന്നു അവൾ ചിന്തിച്ചുകൂട്ടിയത് എന്തായിരിക്കുമെന്ന് .
പൂമുഖത്തേക്ക് കയറി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ തന്റെ നാവിന്റെ ഒരു പിഴയോർത്ത് അവൻ വേദനിച്ചു. ബൈ ഫോർ എവർ എന്ന് പറയുമ്പോലെ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ ഉണ്ടെന്ന് അവനു തോന്നി.
17 Comments:
:-(((((((((((((((((((((((((((((
(
സൂ :(
വീണ്ടും മൂഡ് ഓഫ് ആയി അല്ലേ?
maraNakaavyangaL thannE uLLoo, soo?janichchaaL marikkaNam Sariyaa, pakshe ellaarEm soonte blOgilooTe vENO ~nnoru samSayam.
.::.
This comment has been removed by a blog administrator.
bye for ever! കൈ വിട്ട വാക്ക്!!
ഗുണപാഠം: ബൈ ഫോർ എവർ എന്ന് നമ്മൾ ആരോടും ഒരിക്കലും പറയാൻ പാടില്ല..!
ജിത്തുവേ :(
വി.പി. ((
കലേഷ് :( ആക്കിയതാ, സ്വയം ആയതല്ല.
സുനിൽ :) എന്താ ചെയ്യ?
അനിലേട്ടാ ;;;;
കുമാർ :(
വിശാലമനസ്കാ :( പറയാം ആരോടും പറയാം. പക്ഷേ ഇങ്ങനെയൊക്കെ പ്രതീക്ഷിച്ചോണം.
പുല്ലൂരാൻ :(
desp desp...
Why do you write desp stories?
Thanks for the advice.
സു ഈയെടെയായി ഇതുപോലുള്ള storykal ആണല്ലോ എഴുതുന്നത്. എന്തുപറ്റി? പിന്നെ അങ്ങോട്ടോന്നും കാണാറുമില്ലല്ലോ?
വിശാലാ: ബൈ ഫോർ എവർ ന്നു ശത്രുക്കളോടേ പറയാവൂ, ല്ലേ സൂ?
Kiran :( desp aayi irikkyaa.
കണ്ണൻ കുട്ട്യേ,
അവിടെ വരാറുണ്ട് കേട്ടോ. കമന്റ് വെക്കാഞ്ഞിട്ടാ.
ഇനി നല്ല സ്റ്റോറി എഴുതാൻ ശ്രമിക്കാം :)
ഉവ്വ്. പാപ്പാനേ ശത്രുക്കളോട് മാത്രേ പറയാവൂ :(
shedaa...
suukkuttiii...appo shediiiinnu parenam ,lle.
enthaayalum,ammu chirichu kaanaanaa bhangi.karachilinte bhangikkoru apaakatha.
അചിന്ത്യ :)
aaa ippo chundaryaayii tto
Post a Comment
Subscribe to Post Comments [Atom]
<< Home