Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, November 22, 2005

അവനും അവളും.. 3

ആദ്യം...

അവൻ കറുത്ത വാവ് ആയി ;
അവൾ പൂർണചന്ദ്രൻ ആയി.

അവൻ കാൻസർ ആയി ;
അവൾ കീമോതെറാപ്പി ആയി.

അവൻ കഷണ്ടി ആയി ;
അവൾ എണ്ണ ആയി.

അവൻ അഴുക്ക് ആയി ;
അവൾ സോപ്പ് ആയി.

അവൻ പവർകട്ട് ആയി ;
അവൾ ജനറേറ്റർ ആയി.

അവൻ പ്രതി ആയി ;
അവൾ വക്കീൽ ആയി.

അവൻ ദരിദ്രൻ ആയി ;
അവൾ പണം ആയി.

അവൻ ചെകുത്താൻ ആയി ;
അവൾ മന്ത്രവാദിനി ആയി.

അവൻ രോഗി ആയി ;
അവൾ ഡോക്ടർ ആയി.

അവസാനം...

അവൻ അവൻ ആയി ;
അവൾ അവൾ ആയി.
രണ്ടാളും ഒളിച്ചോടി.
കഥ അവിടെ തുടങ്ങി....

6 Comments:

Blogger Navaneeth said...

അവന്റെയും അവളുടേയും പേരില്‍ കേസു ചാര്‍ജ്ജ്‌ ചെയ്തു ജയിലില്‍ അടക്കാന്‍ സമയം ആയി. ആള്‍മാറാട്ടമാണ്‌ പ്രധാന കുറ്റം. അവന്‍ മുരളീധരനും അവള്‍ പദ്മജയും ആകാഞ്ഞത്‌ നന്നായി. ഇല്ലെങ്കില്‍ സീറ്റിനു വേണ്ടി അടിച്ചു പിരിഞ്ഞേനേ:)

Tue Nov 22, 12:00:00 pm IST  
Anonymous Anonymous said...

ee pazhaya 'number' mattaaraayille?
puthiya stock onnum illey?
boradippikkalle!

Tue Nov 22, 02:02:00 pm IST  
Anonymous Anonymous said...

മുകളിൽ കമന്റ്‌ എഴുതിയിരിക്കുന്ന വിദ്വാൻ സ്വന്തം പിതാവിനെ ഇടക്കിടക്ക്‌ ബോറടിക്കുന്നതിന്റെ പേരിൽ മാറ്റാറുണ്ടൊ എന്തോ??

-മറ്റോരു അജ്ഞാതൻ

Tue Nov 22, 03:36:00 pm IST  
Blogger സു | Su said...

നവനീതാ :) ഇനീം ഉണ്ട്. എല്ലാം ഒന്നായിട്ട് ചാർജ് ചെയ്യാം.

അജ്ഞാതന്,
ഇപ്പോ ഇതേ ഉള്ളൂ. പുതിയത് വരുമ്പോൾ വായിക്കൂ.

മറ്റൊരു അജ്ഞാതന്,
ഒരു അജ്ഞാതൻ നടത്തിപ്പോയ നാടകത്തിന്റെ കർട്ടൻ വീണിട്ടില്ല ഇനീം. അതുകൊണ്ട് പ്ലീസ്... ഇങ്ങനത്തെ കമന്റ്സ് ഒഴിവാക്കൂ.

Tue Nov 22, 05:51:00 pm IST  
Blogger Kalesh Kumar said...

:)

Wed Nov 23, 12:07:00 pm IST  
Blogger സു | Su said...

അവൾ അങ്ങനെയൊന്നും മരിക്കുന്ന സൈസ് അല്ല തുളസീ.

കലേഷ് :)

Thu Nov 24, 10:35:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home