അവനും അവളും.. 3
ആദ്യം...
അവൻ കറുത്ത വാവ് ആയി ;
അവൾ പൂർണചന്ദ്രൻ ആയി.
അവൻ കാൻസർ ആയി ;
അവൾ കീമോതെറാപ്പി ആയി.
അവൻ കഷണ്ടി ആയി ;
അവൾ എണ്ണ ആയി.
അവൻ അഴുക്ക് ആയി ;
അവൾ സോപ്പ് ആയി.
അവൻ പവർകട്ട് ആയി ;
അവൾ ജനറേറ്റർ ആയി.
അവൻ പ്രതി ആയി ;
അവൾ വക്കീൽ ആയി.
അവൻ ദരിദ്രൻ ആയി ;
അവൾ പണം ആയി.
അവൻ ചെകുത്താൻ ആയി ;
അവൾ മന്ത്രവാദിനി ആയി.
അവൻ രോഗി ആയി ;
അവൾ ഡോക്ടർ ആയി.
അവസാനം...
അവൻ അവൻ ആയി ;
അവൾ അവൾ ആയി.
രണ്ടാളും ഒളിച്ചോടി.
കഥ അവിടെ തുടങ്ങി....
6 Comments:
അവന്റെയും അവളുടേയും പേരില്‍ കേസു ചാര്‍ജ്ജ് ചെയ്തു ജയിലില്‍ അടക്കാന്‍ സമയം ആയി. ആള്‍മാറാട്ടമാണ് പ്രധാന കുറ്റം. അവന് മുരളീധരനും അവള് പദ്മജയും ആകാഞ്ഞത് നന്നായി. ഇല്ലെങ്കില്‍ സീറ്റിനു വേണ്ടി അടിച്ചു പിരിഞ്ഞേനേ:)
ee pazhaya 'number' mattaaraayille?
puthiya stock onnum illey?
boradippikkalle!
മുകളിൽ കമന്റ് എഴുതിയിരിക്കുന്ന വിദ്വാൻ സ്വന്തം പിതാവിനെ ഇടക്കിടക്ക് ബോറടിക്കുന്നതിന്റെ പേരിൽ മാറ്റാറുണ്ടൊ എന്തോ??
-മറ്റോരു അജ്ഞാതൻ
നവനീതാ :) ഇനീം ഉണ്ട്. എല്ലാം ഒന്നായിട്ട് ചാർജ് ചെയ്യാം.
അജ്ഞാതന്‍,
ഇപ്പോ ഇതേ ഉള്ളൂ. പുതിയത് വരുമ്പോൾ വായിക്കൂ.
മറ്റൊരു അജ്ഞാതന്‍,
ഒരു അജ്ഞാതൻ നടത്തിപ്പോയ നാടകത്തിന്റെ കർട്ടൻ വീണിട്ടില്ല ഇനീം. അതുകൊണ്ട് പ്ലീസ്... ഇങ്ങനത്തെ കമന്റ്സ് ഒഴിവാക്കൂ.
:)
അവൾ അങ്ങനെയൊന്നും മരിക്കുന്ന സൈസ് അല്ല തുളസീ.
കലേഷ് :)
Post a Comment
Subscribe to Post Comments [Atom]
<< Home