അറിയില്ലേ..........
ഹൃദയത്തിൽ അല്ലേ എനിക്കുള്ള സ്ഥാനം?
അതേ...
അവിടെ നിന്നാണ് ഞാൻ വരുന്നത്...
ഉള്ളിന്റെയുള്ളിൽ നിന്ന്...
പക്ഷേ ആർക്കും വേണ്ടാത്തവളല്ലേ ഞാൻ...
കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ എന്ന ചൊല്ല് എനിക്കു വേണ്ടിയാണോ?
പണക്കാർക്കും പാവപ്പെട്ടവർക്കും, പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും, കൂട്ടുകാർക്കും.....
പക്ഷിമൃഗാദികൾക്കും...
എന്തിന്... സ്വാർഥമതികൾ പോലും ചിലപ്പോൾ എന്നെ കൂട്ടുപിടിക്കുന്നു.
ഒരിക്കലെങ്കിലും എന്നെ ആശ്രയിക്കാത്ത ജീവജാലങ്ങൾ ഉണ്ടാവുമോ?
എന്നിട്ടോ? കാര്യം നേടിക്കഴിഞ്ഞാൽ എല്ലാവരും വെറുക്കുന്നു...
ദൂരെക്കളയാൻ മത്സരിക്കുന്നു.
ആർക്കോ വേണ്ടി ജീവിച്ച് ആർക്കോ വേണ്ടി മരിക്കുന്നു...
എത്ര ഉപയോഗിച്ചാലും ഒടുവിൽ വിസ്മൃതിയിൽ നിർത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്...
ഒരു വിളിപ്പാടകലെ..
അല്ലെങ്കിൽ...
കൈയെത്തും ദൂരത്ത്...
നിൽക്കാൻ വിധിക്കപ്പെട്ട ജന്മം..
ഉള്ളിന്റെയുള്ളിൽ നിന്ന് വന്ന് ഉള്ളിന്റെയുള്ളിൽ അലകളുയർത്തി ഒടുവിൽ ഒരു പുഞ്ചിരിക്ക് ആധിപത്യം സ്ഥാപിക്കാൻ വഴിമാറിയൊഴിഞ്ഞ് എന്നോ എവിടെയോ ഒരു തിരിച്ചുവരവിന്റെ ഊഴവും കാത്ത് ഇരിക്കാൻ വിധിക്കപ്പെട്ടവൾ.
തേങ്ങൽ! അതല്ലേ ഞാൻ ?
അതെ.................
5 Comments:
അയ്യോ ആകെ ചളം ആയി! ഞാന്‍ വലിയ സീരിയസ് ആയി ഇരുന്നു വായിക്കുകയായിരുന്നു. അവസാനം ഈ പറയുന്ന ബൊള്‍ഷെവിക് സംഭവം എന്താണ് എന്നു ചിന്തിച്ചിരിക്കുമ്പോളാണ് "തേങ്ങ" . ഞാന്‍ കരുതി ഇതു എന്താ ഇങ്ങനെ? പാമ്പും പഴുതാരയും, മിസ്റ്റര്‍. സിംഹനും ഒക്കെ തേങ്ങാ ചമ്മന്തി കൂട്ടി തുടങ്ങിയ കാര്യം ഞാനെന്നാ അറിയാതെ പോയത് എന്നൊക്കെ ചിന്തിരിക്കുമ്പോളാണ് തലയിലെ വോള്‍ട്ടേജ് ശരിയായി കാര്യം പിടി കിട്ടിയത്. തേങ്ങ അല്ല തേങ്ങല്‍ ആണ് നായകന് എന്ന്. ആ പോട്ടെ..എന്നാലും നല്ല ഒരു രചന...
ഹമ്.. ക്ലൈമാക്സ് തിരിച്ചുവിടാന്‍ മിടുക്കിയാ!
കുറച്ചുനാൾ ആയി ഈ വഴിയൊക്കെ വന്നിട്ട്. എല്ലാർക്കും സുഖം തന്നെയല്ലേ? ഉറക്കം വരുന്നു,പിന്നെ വായിക്കാം. ഹ്മ് റ്റാറ്റാ
ഞാനെന്തൊക്കെ ആലോചിച്ചുകൂട്ടിയെന്റീശ്വരാ...
A+++ = SUPERB
(കടപ്പാട് : അതുല്യ ഏകാംഗ കമ്മീഷൻ ഗ്രേഡിംഗ് സിസ്റ്റം)
Post a Comment
Subscribe to Post Comments [Atom]
<< Home