Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, December 15, 2005

ഈ കഥ ഇനിയും തുടരും....

അഞ്ചോ ആറോ മാസങ്ങൾക്കു മുൻപ്‌.
എന്റെ സ്വന്തം മേഖലയിൽ, അതായത്‌, അടുക്കളയിൽ തരികിടയിൽ ആയിരുന്നു.
“സൂ”....
വിളി വന്നു.
“എന്താ?”
“ഇങ്ങോട്ടൊന്ന് വന്നിട്ട്‌ പോ”.
പോയി.
“എന്താ?”
ബ്ലോഗിലെ കമന്റ്‌ തുറന്നു വെച്ചിട്ടുണ്ട്‌.
“ഈ അനിൽ ആരാ?”
“ഓ.. അതോ അത്‌ സുധച്ചേച്ചിയുടെ അനിലേട്ടൻ അല്ലേ. ഫുജൈറയിൽ നിന്നുള്ള ബ്ലോഗ്ഗർ”.
“എന്താ വഴക്ക്‌?”
“വഴക്കൊന്നുമില്ല.”
“പിന്നെ?ഇതൊക്കെ എന്താ?”
“അതൊക്കെ തർക്കുത്തരം അല്ലേ”
“നിന്നിലും മൂത്തവരോടാണോ നിന്റെ തർക്കുത്തരം? നിനക്കു വേറെ ജോലിയില്ലേ”
അയ്യോ പാൽ....

കുറച്ചു ദിവസം കഴിഞ്ഞ്‌...

“സൂ..”
“എന്താ?”
“ഒന്നിങ്ങ്‌ വന്നാട്ടെ..”
അതൊരു സിനിമാസ്റ്റൈൽ ആണല്ലോ.
“വേഗം”
“എന്താ?”
ബ്ലോഗ്‌ ....കമന്റ്‌..
“ആരാ ഈ അതുല്യ?”
“അത്‌ അതുല്യച്ചേച്ചിയല്ലേ, ദുബായിലെ ബ്ലോഗർ”
“എന്താ ഒരു കശപിശ?”
‘ഒന്നൂല്ല, തർക്കുത്തരം ആ..”
“നിനക്കു വേറെ ജോലിയില്ലേ?”
“അയ്യോ.. തോരൻ....”

പിന്നൊരു ദിവസം.

“സൂ”
“എന്താ, വരുന്നൂ...”
ബ്ലോഗ്‌ ഫോർ കമന്റ്സ്‌.
“ഈ കുട്ട്യേടത്തി ആരാ?”
“ഓ.. ആ കുട്ടി മഞ്ചിത്തിന്റെ ഭാര്യയല്ലേ?”
“എന്താ ഒരു തർക്കം?”
“ഒന്നൂല്ലല്ലോ. ഞാൻ ഒന്നു ധരിച്ചു, ആ കുട്ടി തെറ്റിദ്ധരിച്ചു.”
“നിനക്കു വേറെ ജോലിയില്ലേ.”
“അയ്യോ... സാമ്പാർ....”

വേറൊരു ദിവസം.

“സൂ...”
“എന്താ? ഇന്നാരാ? ആ ലവൻ ആണെങ്കിൽ ഞാൻ അറിയില്ല. ഞാനൊന്നും പറഞ്ഞിട്ടില്ല. ലവൻ എന്തോ പറഞ്ഞു ഞാനും എന്തോ പറഞ്ഞു അത്രേ ഉള്ളൂ.”
“ഏത്‌ ലവൻ?”
“ ഏതോ... ഒരു ലവൻ.”
“ ലവനെപ്പറ്റി എന്തേലും ചോദിച്ചോ ഞാൻ.”
“പിന്നെ എന്തിനാ വിളിച്ചത്‌?”
“ബോയ് ഫ്രണ്ട്‌ എന്ന പടം കാണാൻ പോകണ്ടേ.”
‘വേണ്ട. എനിക്ക്‌ രാജമാണിക്യം കണ്ടാൽ മതി. അത്‌ കണ്ടിട്ട്‌ വേണം മൊഡ ന്നു വെച്ചാൽ എന്താന്ന് നോക്കാൻ.”
“കൊടയോ?”
“കൊടയല്ല.. മൊഡ...മൊഡ.”
“നിനക്കു വേറെ ജോലിയില്ലേ?”
“ഇല്ലെങ്കിൽ?”
‘പോയി നല്ലൊരു കഥയെഴുത് ”‌.
“ഉം.”

അതും കഴിഞ്ഞൊരു ദിവസം.

“സൂ...”
“എന്താ? വൈകുന്നേരം കൃത്യം 5.30 നു ഞാൻ റെഡി ആയിക്കോളാം.”
“എന്തിനു?”
“സിനിമയ്ക്ക്‌.”
“അതവിടെ നിൽക്കട്ടെ.ആരാ പ്രിയൻ വെള്ളാനി?”
“ആ ആർക്കറിയാം? എന്താ ഒരു തർക്കം.”
“പിന്നെ തർക്കം ഇല്ലാതിരിക്കുമോ. മനുഷ്യൻ തലപുകഞ്ഞ് ഓരോന്ന് ആലോചിച്ച്‌ ഉണ്ടാക്കി എഴുതിവിടുമ്പോൾ ചോദിക്കുന്ന ചോദ്യം കണ്ടില്ലേ.”
“നിനക്കു വേറെ ജോലിയില്ലേ.”
“അയ്യോ... കുക്കർ....”


“സൂ..”
“എന്താ?”
“ആരാ ഈ സൂഫി?”
“ഓ.. എന്നെ വഴക്കു പറഞ്ഞിട്ട്‌ പോയതല്ലേ.”
“അതേ അതെനിക്ക്‌ ഇഷ്ടപ്പെട്ടു.ഹഹഹ .. അസ്സലായി.”
“നിങ്ങക്കു വേറെ ജോലിയില്ലേ?”
“അയ്യോ.. ഓഫീസ്‌....”

18 Comments:

Blogger ചില നേരത്ത്.. said...

അയ്യോ.. സൂവിനെ വീഴ്ത്തിയത് പോലും സൂ വിദ്യ(പോസ്റ്റ്) ആക്കുന്നു. ഇതും ആസ്വദിച്ചു. ആ കമന്റുകളും ആസ്വദിച്ചു. സൂവിന്റെ മറുപടികളും ആസ്വദിച്ചു. ഇനിയെന്താ?...

Thu Dec 15, 04:18:00 pm IST  
Blogger Kalesh Kumar said...

കിടിലം സൂ കിടിലം!
വായിച്ചിരുന്ന് ചിരിച്ചുപോയി ഞാൻ!
സമ്മതിച്ചിരിക്കുന്നു സൂ വിന്റെ സർഗ്ഗശക്തിയെ!

Thu Dec 15, 05:30:00 pm IST  
Blogger അഭയാര്‍ത്ഥി said...

That is it Su:-

This the right sense, and Su:'s sixth sense start working. swear upon everything, I tell u , if u take everything in this way, u will always be invincible and victorious. Keep the spirit up


Sorry no time to sit for malayalam expedition and can't refrain from commenting, so tempting

Thu Dec 15, 05:48:00 pm IST  
Blogger സൂഫി said...

തള്ളേ!ഗോമഡികളു തീരുന്നില്ലല്ല്...

സൂ പുലിയാ‍ണു കേട്ടാ‍.. തനി സിങ്കം...
നർമബോധത്തിനു നമോവാകം!

പ്രിയപ്പെട്ട സൂ,
വഴക്കു പറഞ്ഞാണെങ്കിലും സൂവിന്റെ പോസ്റ്റിൽ ഒരു കഥാ‍പാത്രമായി കടന്നു കൂടിയതിൽ അളവറ്റ സന്തോഷം ഉണ്ടു.

ഇന്നീം എന്നെക്കൂറിച്ചു എഴുതാമെങ്കിൽ കൊറച്ചു വഴക്കൂടെ പറയാം.:)

സസ്നേഹം
സൂഫി

Thu Dec 15, 06:27:00 pm IST  
Blogger myexperimentsandme said...

ഹോ... ഇതുഗ്രൻ സൂ... ഒരു കഥാപാത്രമാകേണ്ടതെങ്ങിനെയാണെന്നുള്ള ടെക്നിക്ക് ഇപ്പോ പിടികിട്ടി... :))

വളരെ നന്നായിരിക്കുന്നു സൂ..

ഇന്നാ എന്റെ സമ്മാനം പിടിച്ചോ: ന്വെക്ഷ്ക്ക്സിജ്

Thu Dec 15, 06:34:00 pm IST  
Blogger കെവിൻ & സിജി said...

സൂ, കൊറനാളായി ഈ വഴിയ്ക്കൊക്കെ വന്നിട്ട്, ഇപ്പോ നല്ല ഫോമിലാണല്ലോ, ല്ലേ. പിന്നെ സാഹസികകൃത്യങ്ങളൊക്കെ മുടങ്ങാതെ നടത്തുന്നില്ലേ? ഈപ്രാവശ്യവും വായിച്ചു, രസിച്ചു.

Thu Dec 15, 06:54:00 pm IST  
Blogger aneel kumar said...

ഈ പോസ്റ്റിന്റെ തല റീഡറില്‍ കണ്ടപ്പോള്‍ തോന്നിയത് ആദ്യം പോയി സൂര്യഗായത്രി കുത്ത് ബ്ലോഗ്സ്പോട്ട് കുത്ത് കോമിനെ നിര്‍ത്തിക്കാനൊരപേക്ഷ കൊടുക്കാനാണ്.
പിന്നെ കണ്ണൂര്‍ ഹൈക്കോടതിയില്‍ ഒരു അപകീര്‍ത്തിക്കേസും.
നിങ്ങളെല്ലാം നല്ലതെന്നു പറയുന്ന നിലയ്ക്ക് എനിക്ക് സാക്ഷികളെ കിട്ടണമെങ്കില്‍ ചില്ലറ പൈസകള് പോരല്ല് എന്നുവച്ച് മിണ്ടാതിരിക്കുന്നു.

Thu Dec 15, 07:33:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

ചേട്ടന്റെ അടുത്ത വിളി ഇനി എപ്പോഴാണോ വരുന്നത്?
എന്തായാലും രസിച്ചു. ഇങ്ങനെതന്നെ പോരട്ടെ മുന്നോട്ട്!

Thu Dec 15, 09:27:00 pm IST  
Blogger reshma said...

ഉം..:)

Thu Dec 15, 11:22:00 pm IST  
Blogger Arun Vishnu M V said...

സു ഒരു സംഭവം തന്നെടേ.സു ഇൽ നിന്നും ഇനി എന്തെല്ലാം കാണാനും കേൾക്കാനുമിരിക്കുന്നു.

Fri Dec 16, 12:03:00 am IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

:)..:)..:)...!

Fri Dec 16, 09:06:00 am IST  
Blogger Adithyan said...

ഇതു സ്പാറി....
:-)

Fri Dec 16, 10:27:00 am IST  
Anonymous Anonymous said...

You guys should seriously consider publishing a book now... may be you guys should select your best entries and publish. first malayalam blog book. Atleast post on chinta.com

I am sure all others will like the idea...I seriously believe malayalam blogs can contribute something to our next generation!

ps: your sense of humor is amazing!

Fri Dec 16, 09:43:00 pm IST  
Blogger Sujith said...

സോറി.. കുറെ നാളായി ഇതുവഴിയൊക്കെ വന്നിട്ട്.. സംഭവവികാസങ്ങൾ ഒന്നും അറിയുന്നില്ലായിരുന്നു.. സു ഈയിടെയായി ആകെ പ്രശ്നം ആണോ?

Sat Dec 17, 02:06:00 am IST  
Blogger അതുല്യ said...

എത്തിയപ്പോ വൈകി. നന്നായിരിക്കുന്നു.
ക്ലാസ്സിലെ കുട്ടികൾ വാ‍ട്ടർ ബോട്ടിലിലേ വെള്ളമെടുത്തു കുടിച്ചതിനു ഗാർഡിയനെ കൂട്ടി വരുന്നതു ശരിയാണോ സൂ?

Sat Dec 17, 11:14:00 am IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

എന്തായിത്. സമ്മതിച്ചിരിക്കുന്നു.
ഒരു കാര്യം ഉറപ്പിച്ചു. സൂവിന്‍റെ ബ്ളോഗില്‍ എന്തെങ്കിലും കമന്‍റുന്നതിനു മുമ്പ് ഒന്നല്ല,മൂന്നല്ല, ഒരാറുവട്ടമെങ്കിലും ചിന്തിക്കണം.
"അയ്യോ, ബോസ്..!!" :-)

Sat Dec 17, 12:35:00 pm IST  
Blogger സു | Su said...

എല്ലാവർക്കും നന്ദി :)

Sat Dec 17, 01:23:00 pm IST  
Blogger പഞ്ചാരകുട്ടന്‍ -malarvadiclub said...

kollam kollam
www.malarvadiclub.com

Sun May 30, 04:37:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home