ജോ (JOE ) എന്ന അപരിചിതനായ പരിചിതന്.
ജോ ഇതാ ഈ ബ്ലോഗ് ഒരു വർഷം തികയ്ക്കുകയാണ്. ജോ യെപ്പറ്റി എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ വായിക്കാൻ ആണ് ആദ്യമായി ബ്ലോഗ് എന്നൊരു കാര്യം കണ്ടത്. തുടങ്ങുന്നത് എങ്ങനെ എന്ന് ജോ യോടാണ് ചോദിച്ചത് . പിന്നെ ആദ്യത്തെ കമന്റ് പറഞ്ഞതും ജോ.
“കൊള്ളാം ”എന്ന് പറഞ്ഞു കേട്ടപ്പോ സന്തോഷം തോന്നി. പക്ഷേ ഓരോ ആൾക്കാരുടെ പരിഹാസവും അജ്ഞാതകമന്റുകളും കണ്ടപ്പോൾ " ഇത് നിർത്തിയാൽ നിനക്ക് കൊള്ളാം" എന്നാണോ ജോ അന്ന് പറഞ്ഞത് എന്ന് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്. ഓരോരുത്തർ ഞാൻ വായിക്കാൻ വേണ്ടി വെക്കുന്ന പരിഹാസ- വിമർശന കമന്റ്സ് കണ്ടാൽ ജോ തലകുത്തി നിന്ന് ചിരിക്കും. ഇതൊക്കെ ഇവളോട് തന്നെയാണോ പറയുന്നത് എന്നോർത്ത്. അങ്ങനെ ചിരിക്കരുത്. തല തേഞ്ഞു പോകും. :@ പിന്നെ, വെറുപ്പു കാണിച്ച ആൾക്കാരേക്കാൾ ഒരുപാട് പേർ ബ്ലോഗ് വായിച്ച് പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട് അങ്ങനെ ഉരുട്ടിയുരുട്ടി പോവുകയാണ്. ജോ വായിക്കാറില്ലെങ്കിലും....ജോ പറഞ്ഞതാ 'നേരമില്ല, ഫോണ്ട് ഇല്ല’ എന്നൊക്കെ. ഞാൻ വെറുതെ വിചാരിച്ചതല്ല.
പിന്നെന്താ? നന്ദി എന്നൊരു വാക്ക് വേണ്ടാന്ന് എനിക്കറിയാം. അതുകൊണ്ട് ഇല്ല. ഇനി വേണംന്ന് തോന്നുന്നുണ്ടെങ്കിൽ പോയി കേസ് കൊടുക്കൂ. എന്തെങ്കിലും കിട്ടും. പിന്നെ, നേരം കിട്ടുമ്പോൾ ബ്ലോഗ് വായിക്കൂ എന്ന് ഞാൻ പറയില്ല. വേണമെങ്കിൽ വായിക്ക് അല്ല പിന്നെ...
ഉം... പാട്ട്...
हर घटी बदल रही हे रूप सिन्दगी ;
छाव हे कही , कभी तो धूप सिन्दगी,
हर पल यहाम जी भर जियो,
जो हे समा कल हो ना हो .
4 Comments:
ആ വകയിൽ ഞങ്ങൾ പലർക്കും ജോവിനോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു..
ചിത്രം സിനിമയിൽ ആ കാർന്നോര് പറഞ്ഞപോലെ, 'അല്ലെങ്കിൽ ഞങ്ങൾക്ക് ഇത്രയും നല്ലൊരു ബ്ലോഗറെ കിട്ടുമായിരുന്നോ?'
Thanks You SU
-S-
May I know, Who is this JOE in your post?....
ജോ എന്റെ സുഹൃത്താണ്. :)
Post a Comment
Subscribe to Post Comments [Atom]
<< Home