ഇങ്ങനെയും ഒരു ജീവിതം!
പ്രിയമുള്ള അച്ഛനും അമ്മയ്ക്കും,
അവിടെ നിങ്ങൾക്കൊക്കെ സുഖമെന്നു കരുതുന്നു. ഇവിടെ സുഖമായി എത്തിച്ചേർന്നു. ജോലി തന്നിരിക്കുന്ന അറബി വളരെ നല്ല മനുഷ്യനാണ്. തിരക്കുള്ളതിനാൽ എപ്പോഴും കത്തയക്കാൻ പറ്റിയെന്നു വരില്ല. ഇനി ഏകദേശം 25 ദിവസം കഴിഞ്ഞാൽ ശമ്പളം കിട്ടും. അത് അയക്കുന്നതിനോടൊപ്പം കത്തയക്കാം. എല്ലാവരോടും എന്റെ സ്നേഹാന്വേഷണം അറിയിക്കണം. ജോലിത്തിരക്കിൽ ആണ് ഇത് എഴുതുന്നത്. അതുകൊണ്ട് തൽക്കാലം മതിയാക്കട്ടെ.
എന്ന് സ്വന്തം
പ്രദീപൻ.
കത്ത് അടുത്തുകണ്ട പോസ്റ്റ് ബോക്സിൽ ഇട്ട് ,ഗൾഫിലേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞ് നല്ലൊരു തുക വാങ്ങി , മുംബൈയിൽ വരെ എത്തിച്ചു കടന്നുകളഞ്ഞ ഏജന്റിനെ എന്നെങ്കിലും മുന്നിൽ കൊണ്ടുത്തരുമെന്ന് വിശ്വസിച്ച്, കത്തിൽ മുംബൈയിലെ പോസ്റ്റൽ സീലും ഇന്ത്യൻ സ്റ്റാമ്പുകളും ശ്രദ്ധിക്കപ്പെടല്ലേന്ന് പ്രാർഥിച്ച്, മാസം കഴിയുമ്പോഴേക്കും വീട്ടുകാർക്ക് അയക്കാനുള്ള തുകയ്ക്ക് ഒരു വഴി ആലോചിച്ച്, കടം വാങ്ങിയിട്ടുള്ള ആൾക്കാരുടെ മുന്നിൽ പറഞ്ഞു നിൽക്കാൻ ഒരു വഴി കണ്ട വീട്ടുകാരുടെ ആശ്വാസഭാവം ഓർത്ത്, വായിച്ചു തീർന്ന വർത്തമാനപ്പത്രം വിരിച്ച് കൈയിലുണ്ടായിരുന്ന പെട്ടി തലയ്കടിയിൽ വെച്ച്, പ്രദീപൻ തെരുവോരത്തു കിടന്നു. നല്ലൊരു നാളെ പുലരുന്നതും കാത്ത്.
10 Comments:
പോസ്റ്റൽ സീൽ മാത്രമല്ലല്ലോ സൂ പ്രശ്നം. കവറിലാണെങ്കിൽ സ്റ്റാമ്പുകൾ ഇന്ത്യനാവില്ലേ?
അതല്ല ഇൻലൻഡിലാണ് അയപ്പെങ്കിൽ പറയണോ?
എന്തായാലും പാവം, പാവം പ്രദീപൻ.
:)
'എന്നെ ഇവിടെ കൊണ്ടെത്തിച്ചിട്ടു മടങ്ങുന്ന ഏജന്റിന്റെ കയ്യില്‍ കൊടുത്തു വിടാനാണീ കത്ത് തിരക്കിട്ടെഴുതുന്നത്’ എന്നുകൂടി ഒരു വരി ഞാന്‍ ചേര്‍ത്തുവായിച്ചു. :)
സു...
:(
നന്നായിട്ടുണ്ട്....
ഇനി ഞങ്ങളെയൊക്കെയൊന്ന് ചിരിപ്പിച്ചേ..
"കൂടെ ജോലി ചെയ്യുന്ന ഒരാള്‍ അത്യാവശ്യമായി നാട്ടിലേക്ക് വരുന്നുണ്ട്. പെട്ടെന്നുള്ള യാത്രയായത് കൊണ്ട് കത്ത് മാത്രമേ കൊടുത്തയക്കാന്‍ സാധിച്ചുള്ളൂ. വീട്ടിലേക്ക് വരാന്‍ തരപ്പെട്ടില്ലെങ്കില്‍ പോസ്റ്റ് ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്."
പാവം പാവം ഗഫൂർക്കാദോസ്ത്.
(അനില്‍, സ്വാര്‍ത്ഥന്‍ ഈ കടമ്പ ഒക്കെ കഴിഞ്ഞവരാന്ന് തോന്നുന്നു. യെന്തോരു ഭാവന!)
സ്വാര്‍ത്ഥന്‍ ഭാഗ്യവാനാ രേഷ്മാ,
വിസ കിട്ടിയ ശേഷമാ പാസ്പോര്‍ട്ടെടുത്തത്.
കുറച്ച് കാലം ബോംബെയിലുണ്ടായിരുന്നു. ഒരുപാട് പ്രദീപുമാരെയും ഗഫൂര്‍മാരെയും പരിചയമുണ്ട്.
ഗള്‍ഫിലെത്തിപ്പെട്ട ശേഷം ഇങ്ങനെ എഴുതേണ്ടി വരുന്നവരുമുണ്ട്...
:( അതെ ഏവൂരാനേ. തെറ്റിപ്പോയി.
അനിൽ അതു നന്നായി.
എന്താ തുളസി ? കലേഷ്?
സ്വാർഥൻ :)
രേഷ് :( ഉം പലരും ഉണ്ട്. ഇതിലും ദയനീയമായി.
ചിന്ത.കോമിനും, തർജ്ജനി ടീമംഗങ്ങൾക്കും ആശംസകൾ!
പെരിങ്ങോടൻ പറഞ്ഞതുപോലെ എന്റെ വരികളും പുതുവർഷത്തിലെ തർജ്ജനിയിൽ ഉണ്ട്.
തർജ്ജനി ടീമിന് നന്ദി. :)
ethRayO pER ingane, allE? nice post Su chEcchi.
Jo :) നന്ദി. ഇവിടെ വീണ്ടും വന്നതിന്. വഴക്കാണെന്നു വിചാരിച്ചു :(
Post a Comment
Subscribe to Post Comments [Atom]
<< Home