പിറ്റ്സ!
പിറ്റ്സ തിന്നാന്‍ എനിക്കും നിങ്ങള്‍ക്കും ഒരുപോലെ ആഗ്രഹമുണ്ട് എന്ന് നിങ്ങള്‍ക്കും അറിയാം, എനിക്കും അറിയാം. സദ്യ, പുട്ട്, എന്നൊക്കെ നിങ്ങള്‍ കൊതി പറയുമെങ്കിലും ഒരു പിറ്റ്സ കിട്ടിയാല്‍, ഛെ! എന്നു നിങ്ങള്‍ പറയുമോ? പറയുന്നവരുണ്ടാകും. ഇത് അവര്‍ക്കുള്ളതല്ല. പിറ്റ്സായെങ്കില്‍ പിറ്റ്സ തിന്നുകളയാം എന്നു പറയുന്നവര്‍ക്കുള്ളതാണ് ഇത്.
തുടങ്ങാം. ആപ്പിള്‍ വളരെ ചെറുതായിട്ട് കൊത്തിയരിയുക. പിന്നെ കുറച്ച് തക്കാളി അതിനേക്കാള്‍ ചെറുതായി അരിയുക. കുറച്ച് കാരറ്റ്, ബീന്‍സ്, കാബേജ് ഇത്രയും അരിഞ്ഞെടുക്കുക. അരിഞ്ഞവയൊക്കെ മിക്സിയില്‍ ഇട്ട് നന്നായി അടിച്ചെടുക്കൂ. വെള്ളം ഒരു തുള്ളി പോലും ചേര്‍ക്കരുത്. നിങ്ങള്‍ വേണമെങ്കില്‍ കുടിച്ചോളൂ. കുഴപ്പമില്ല. അതുകഴിഞ്ഞ് നല്ല വൃത്തിയുള്ള പാത്രത്തില്‍ കുറച്ച് കടലമാവ് എടുക്കുക. അതില്‍ കുറച്ച് പാല്‍പ്പാട എടുത്ത് രണ്ടുംകൂടെ നന്നായി യോജിപ്പിക്കുക. ചെറുനാരങ്ങ ഒന്ന് പിഴിഞ്ഞെടുത്ത് കുറച്ച് നീര് അതില്‍ ചേര്‍ക്കുക. ബാക്കി മാറ്റി വെക്കണം. പിഞ്ചുവെള്ളരി വട്ടത്തില്‍ അരിഞ്ഞെടുക്കുക. അതുകഴിഞ്ഞാല്‍ ആദ്യം മിക്സിയില്‍ അരച്ചു വെച്ച കൂട്ടെടുത്ത് കടലമാവു കൂട്ടില്‍ യോജിപ്പിക്കുക. ഓ.. ജോലി പകുതി തീര്‍ന്നു.
ഇനി നിങ്ങള്‍ മുഖം കഴുകി വരണം. എന്നിട്ട് പതുക്കെ ഈ കൂട്ടെടുത്ത് കണ്ണാടി നോക്കി നിങ്ങളുടെ മുഖത്ത് തേച്ചു പിടിപ്പിക്കുക. എന്നിട്ട് നേരം കളയാതെ ഫോണ്‍ എടുത്ത് പിറ്റ്സ കിട്ടുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്ക് ഫോണ്‍ ചെയ്യുക. പിറ്റ്സ ഹട്ട് തന്നെ വേണമെന്നില്ല. പിറ്റ്സായ്ക്ക് ഓര്‍ഡര്‍ ചെയ്ത് അഡ്രസ്സ് പറഞ്ഞു കൊടുത്ത് ഫോണ്‍ വെച്ച് നേരം കളയാതെ വെള്ളരിക്ക അരിഞ്ഞു വെച്ചത് കണ്ണിന്മേല്‍ വെച്ച് മിണ്ടാതിരിക്കുക. നിങ്ങള്‍ ഫേസ് പായ്ക്ക് എടുത്തുകഴിയുമ്പോഴേക്കും പിറ്റ്സായുടെ പായ്ക്ക് നിങ്ങളുടെ വീട്ടില്‍ എത്തും. വാങ്ങി, പൈസ കൊടുത്ത് പിറ്റ്സ തിന്നാന്‍ നോക്കുക. മുന്‍പ് പിഴിഞ്ഞ് മാറ്റി വെച്ച നാരങ്ങാനീരില്‍ വേണ്ടത്ര വെള്ളം ചേര്‍ത്ത് അത് കുടിയ്ക്കാന്‍ എടുക്കുക. ഇത്രേ ഉള്ളൂ ജോലി.
14 Comments:
ഓ ഇത് പാരീസിലെ പിസ്സ അല്ലേ?
ഹി ഹി.സൂന്റെ പിറ്റ്സായല്ലേ, എല്ലാം മുറിപ്പിച്ച് വെച്ചിട്ട് മൂപ്പത്തിക്ക് സുഖിക്കാനായിരിക്കും എന്നാ കരുതിയേ...അല്ലെൻകിൽ അപ്പറ്ത്തെ വീട്ടിലെ പശുന്റെ അത്താഴം.കണ്ണൂരിൽ ഏടയാ പിറ്റ്സാ ഹട്ട് സൂ? കാൽറ്റെക്സിനടുത്തായി ഒരു cheer up ഇല്ലേ.അറിയോ?
റോക്സി അതല്ല ഇത്.:)
രേഷ് :) പിസ്സയോ പീറ്റ്സായോ എന്നൊരു സംശയത്തില്‍ ഇരിക്കുകയായിരുന്നു. തിരുത്തി.
കണ്ണൂരില്‍ എന്തിനാ പീറ്റ്സാഹട്ട്? വേറെ പല സ്ഥലത്തും ഉണ്ടല്ലോ. ഹി ഹി.
വന്നു വന്നു സൂ-ന്റെ പാചകക്കുറിപ്പുകൾ തുടങ്ങുമ്പോളേ ആൾക്കാർക്കറിയാം പറ്റിപ്പാണെന്ന് ... :-) :-)
-മറ്റൊരു പിസ്സാ തീനി..
കലക്കിയിട്ടുണ്ട് ലേഖനം.
ഞാന്‍ ആപ്പിളും നാരങ്ങയും മിക്സിയും ഒക്കെയായി പിറ്റ്സ ഉണ്ടാക്കാന്‍ തയ്യാറായതായിരുന്നു. Boeing boeing-ഇല്‍ മോഹന്‍ലാലിന് പറ്റിയ പോലെയായി അവസാനം. ചതിയായിപ്പോയി. :D
ഞാനും ഒരു കണ്ണൂര്‍ക്കാരനാണ്. പക്ഷെ cheer up ഇതു വരെ കണ്ടിട്ടില്ല. അവിടെ പിറ്റ്സ കിട്ടുമോ?
ഇന്നു തിരുവാതിര നൊയംബ് അല്ലെ അതു കൊണ്ടു ഞാൻ ഈ പിസ്സ തിന്നുന്നില്ല. :-)
ബിന്ദു
കണ്ണൂരിൽ കാൾട്ടെക്സ് ഉണ്ടോ സൂ/രേഷ്മ? അവരെന്താ അവിടെ ചെയ്യുന്നേ?
സൂ ചേച്ചീ..
ആളുകള്‍(സ്ത്രീകള്‍)പുട്ടുമാവും വെള്ളത്തില്‍ കലക്കി കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുമോ?.
cheer up കണ്ണൂരിനടുത്ത് മാഹി എന്ന സ്ഥലത്ത് പോയാല്‍ കിട്ടുമെന്ന് കേള്‍ക്കുന്നു. മൂലവെട്ടിയും മണവാട്ടിയും ആനമയക്കിയും കിട്ടുമെന്ന് കേള്‍ക്കുന്നു.
ആളുകളുടെ(പുരുഷന്മാരുടെ) ഓരോരൊ അഭിരുചികള്‍..
നന്നായിട്ടുണ്ട്.
കാല്റ്റെക്സ് ആരാണെന്നോ എന്ത് ചെയ്യുന്നെന്നോ എനിക്കറീല്ല ദേവേട്ടാ. കണ്ണൂരിൽ ഒരു caltex junction ഉണ്ടെന്ന് മാത്രം. cheer up അവിടെ ആണ് ശ്രീജിത്ത്-2 കൊല്ലം മുമ്പ് അവിടെ പിറ്റ്സ കണ്ടിട്ടുണ്ട്, കഴിച്ചിട്ടില്ല. റെയില്വേ സ്റ്റേഷനു മുമ്പിലുണ്ടായിരുന്ന പഴയ ഷീൻ ബേക്കരിയും ഇപ്പോ അവിടെയെത്തി, ഷീനിലും പിറ്റ്സാ കിട്ടാൻ സാധ്യത ഉണ്ട്. അല്ല, വെള്ളപ്പോം പുട്ടും ഇടിയപ്പോം കിട്ടുന്ന നാട്ടിലാർക്കാ പിറ്റ്സ വേണ്ടത്? (ഒരു വാക്യം മലയാളത്തിൽ എഴുതിയാൽ അതിൽ 4.64%)അങ്രേസി!
അതിഷ്ടപ്പെട്ടു..... മറ്റു പലരേയുംപോലെ ഞാനും ശരിക്കുമോർത്തത് പിറ്റ്‌സായുടെ പാചകക്കുറിപ്പായിരിക്കുമെന്നാ..
(സെബാന്റെ അമ്മിണിക്കഥ വായിച്ചപ്പോഴും ഇതുപോലൊരു ഓർമ്മപ്പിശകുണ്ടായി!)
ആദി :)
ശ്രീജിത് :) കിട്ടുമോന്ന് എനിക്കും അറിയില്ല.
ബിന്ദു :) എനിക്കും നോയമ്പ് ആയിരുന്നു. തീര്‍ന്ന സമയം നോക്കി മൂക്കുമുട്ടെ അടിച്ചു. ഹി ഹി ഹി.
ദേവന്‍ :) കണ്ണൂരില്‍ ഒരു കാല്‍ടെക്സ് ബസ് സ്റ്റോപ്പ് ഉണ്ട്.
ഇബ്രു :)സാക്ഷി :)രേഷ്മ :) വക്കാരി :)
ശ്ശെ, ഞാന്‍ ‘അകത്ത്‌ള്ളാള്‍ക്ക്‘ വായിക്കാന്‌വേണ്ടി ഒരു പ്രിന്റ് എടുത്തു. പേപ്പര്‍ വേയ്സ്റ്റായി.ഇനിമുതല്‍ മുഴുവന്‍ വായിച്ചേ പ്രിന്റ് ചെയ്യൂ.-സു-
ha ha ha thats a nice 1 my friend
Post a Comment
Subscribe to Post Comments [Atom]
<< Home