കേരളം മനോഹരം!
ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിക്കപ്പെടുന്ന കേരളത്തില്‍ ഇന്ന് ദൈവം ഉണ്ടോന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റില്ല. ഇന്ന് കേരളത്തില്‍ ജനങ്ങള്‍ ഇല്ല. ഞങ്ങളും നിങ്ങളും മാത്രമേയുള്ളൂ. വിപ്ലവം, ഉശിര്, നീതി, ഇതൊക്കെ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍ മാത്രം നിങ്ങള്‍ക്ക് കാണാം. അല്ലാത്ത ഒരു വിപ്ലവവും ഇവിടെ വിജയിക്കാന്‍ “ഞങ്ങളു” സമ്മതിക്കില്ല.
‘നിങ്ങള്‍ക്ക് വല്ല പരാതിയും ഉണ്ടോ. നിങ്ങള്‍ പൈസ ചിലവാക്കി കേസ് നടത്തിക്കൊണ്ടിരുന്നോളീന്‍. ഞങ്ങളെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ.’
‘വിളകള്‍ക്ക് തളിക്കാന്‍ നിങ്ങള്‍ക്ക് മാരകമായ വിഷം ആണോ ലഭിക്കുന്നത്? വേണമെങ്കില്‍ വാങ്ങി കൃഷി ചെയ്തോളീന്‍, ഇല്ലെങ്കില്‍ മിണ്ടാതിരുന്നോളീന്‍.’
‘വാഹനത്തിനു ചാര്‍ജ് കൂടീന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെന്നോ? എങ്കില്‍ നിങ്ങളു സ്വന്തം വാഹനം വാങ്ങിക്കോളീന്‍.’
‘നിങ്ങള്‍ക്ക് സ്കൂളിനെപ്പറ്റി വല്ല പരാതീം ഉണ്ടെങ്കില്‍ ടി.സി. തരാം. ടിസി. വാങ്ങിക്കോളീന്‍ കുട്ടിയെ വേറെ സ്കൂളില്‍ ചേര്‍ത്തോളീന്‍.’
‘ഹര്‍ത്താല്‍ ദിനത്തില്‍ ഒഴിവു പ്രഖ്യാപിച്ചില്ലെങ്കില്‍ നിങ്ങള്‍ ജോലിക്ക് വരുമെന്നോ? നിങ്ങള്‍ക്ക് കൈയും കാലും അല്ലെങ്കില്‍ ജീവനും വേണ്ടെങ്കില്‍ ജോലിക്കു വന്നോളീന്‍.’
‘നിങ്ങളുടെ കുട്ടിയുടെ മാനം പോയാല്‍ നിങ്ങള്‍ കേസ് കൊടുക്കുമെന്നോ? മാനമോ പോയി, ഇനി ഉള്ള പൈസയും കൂടെ തീര്‍ന്നു പോകട്ടെ എന്നാണെങ്കില്‍ നിങ്ങളു കേസ് കൊടുത്തോളീന്‍.’
‘ഇങ്ങനത്തെ ഭരണം കൊണ്ട് നിങ്ങളുടെ വീടിന് എന്താ ഗുണമെന്നോ?. നിങ്ങള്‍ക്ക് വീട് നന്നാക്കണമെങ്കില്‍ മക്കളെ പഠിപ്പിച്ച് കേരളത്തിനു പുറത്ത് ജോലിക്ക് അയച്ചോളീന്‍.’
‘അനാവശ്യ സമരം കൊണ്ട് നിങ്ങളുടെ ബിസിനസ്സ് നേരാം വണ്ണം നടക്കുന്നില്ലെന്നോ? അതു പൂട്ടി വെച്ച് വീട്ടിലിരുന്നോളീന്‍.’
ഇതൊക്കെയാണ് കേരളമെന്ന ഈ കൊച്ചു രാജ്യത്തില്‍ നടക്കുന്നത്. കേരളമെന്നു കേള്‍ക്കുമ്പോള്‍ നൊസ്റ്റാള്‍ജിയയും നൊവാള്‍ജിയയും ഒന്നും ഉണ്ടാവില്ല. ഞെട്ടല്‍ ആയിരിക്കും.
കുറേ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റു രാജ്യങ്ങളിലെ കുട്ടികള്‍ പഠിക്കും.' കേരളം എന്നൊരു നാടുണ്ട്. വിദ്യാഭ്യാസത്തിലും ആഭാസത്തിലും മുന്‍പില്‍ നില്‍ക്കുന്ന ഈ സ്ഥലത്തെ ആളുകളുടെ പ്രധാന പ്രശ്നം പ്രതികരണ ശേഷി ഇല്ലായ്മയാണ്. ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍ സീരിയലു കാണലും, അനാവശ്യകലാപം ഉണ്ടാക്കലും ആണ്. അനീതിക്കെതിരെ പ്രതികരിക്കുന്നവനെ നേരത്തോട് നേരം കൊണ്ട് നേരെയാക്കും എന്നൊരു പ്രത്യേകത ഈ നാട്ടിനുണ്ട്. തമിഴ് നാട്ടില്‍ നിന്ന് പച്ചക്കറികളും കര്‍ണാടകത്തില്‍ നിന്ന് വൈദ്യുതിയും ആന്ധ്രാപ്രദേശില്‍ നിന്ന് അരിയും ഗുജറാത്തില്‍ നിന്ന് വസ്ത്രങ്ങളും വാങ്ങി ഇവര്‍ സുഖമായി ജീവിക്കുന്നു. അമ്പലത്തിലും പള്ളികളിലും മൂര്‍ത്തികള്‍ ആയിട്ടുള്ളതും റോഡിലും മറ്റും പ്രതിമകള്‍ ആയിട്ടുള്ളതും ആയ വനിതകളെ മാത്രമേ ഇവര്‍ക്ക് ബഹുമാനമുള്ളൂ. ജീവനുള്ള സ്ത്രീകളെ ബഹുമാനിക്കുന്ന സ്വഭാവം ഈ നാട്ടില്‍ ഇല്ല.’
ഇനിയിപ്പോ ഒന്നേ ചെയ്യാന്‍ ഉള്ളൂ. പാട്ടു പാടാം.
"ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം,
ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം,
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി .
ഈശ്വരാ........?
എനിക്കിനിയൊരു ജന്മം കൂടി.”
28 Comments:
ശരിയാ സൂ...
ചേട്ടനോട് ഗൾഫിലെങ്ങാനും ഒരു ജോലി തിരക്കാൻ പറ. എന്നിട്ട് കുടുംബസമേതം ഇങ്ങ് പോര്!
അനീതിയ്ക്കെതിരെ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും കേരളത്തിനുകിട്ടിയ പുലിശിങ്കം എന്നു നമ്മള്‍ കരുതിയ അല്‍ഫോണ്‍സ് കണ്ണന്താനം എന്ന ധീരന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ഓര്‍മ്മവരുന്നത്.
TEST
ഗള്‍ഫില്‍ പോയാല്‍ സ്വര്‍ഗ്ഗം കിട്ടും! മലയാളികളേ, ഇങ്ങോട്ടു പോരൂ
This is just one of such cases going rounds here!
സൂ ചേച്ചീ.
ഇങ്ങനെ കുറേ കാലം കഴിയുമ്പോള്‍ ചിലറ്ക്ക് തോന്നും ഇതിനൊക്കെ പ്രതികരിച്ചാലെന്താ എന്ന്. ആ കാലത്തേക്കായുള്ള ഒരു ചെറിയ മയക്കം എന്ന് കരുതുന്നത് പ്രതിഷേധങ്ങള്‍ക്ക് നേരെ പ്രതികരിക്കാന്‍ തോന്നാത്തതിലുള്ള മനോവിഷമത്തിന്‍ ആശ്വാസം നല്‍കുന്നു.
-ഇബ്രു-
ദൈവത്തിന്റെ സ്വന്തം നാടേയ്..!!
കേരളത്തിന്റെ സുഖം(?) അറിയണമെങ്കിൽ ഈ നാടുവിടണം സൂ. അപ്പോൾ കേരളം മധുരമുള്ള ഒരു ഓർമ്മയാകും. കേരളം ഓർമ്മിക്കാനേകൊള്ളൂ.. ജീവിക്കാൻ കൊള്ളില്ല..
കേരളം മാത്രമല്ലല്ലോ... ഇന്ത്യ മുഴുവൻ ഇങ്ങനെതന്നെ അല്ലെ... രാഷ്ട്രീയക്കാരന്റെ അഴിമതിയും ദുർഭരണവും.... ഇതൊക്കെ കണ്ട് പോറുതിമുട്ടി അവസാനം എല്ലാവരും കൂടി ഒരു ഇറക്കം ഇറങ്ങും എന്നു പ്രതീക്ഷിക്കാം... എല്ലാം പൊളിച്ചടുക്കിക്കൊണ്ടൊരിറക്കം...
ഇബ്രു പറഞ്ഞപോലെ, ഇതു കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത ആണെന്നു വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം... സത്യമാണെങ്കിലും അല്ലെങ്കിലും...
പരീക്ഷണം
സൂ, ഇതൊന്നും അവിടെ പിന്മൊഴികളില്‍ കാണുന്നില്ലെങ്കില്‍, ബ്ലോഗ്‌സെന്‍ഡ് അഡ്രസ്സായി പിന്മൊഴികള്‍ (pinmozhikal) അറ്റ് ജീ-മെയില്‍.കോം (gmail.com) എന്നാക്കിക്കോളൂ...
This comment has been removed by a blog administrator.
ശരിയായല്ലൊ. ബ്ലോഗ്‌സെന്‍ഡ് അഡ്രസ്സ് മാറ്റിയല്ലേ.. :)
ഓര്‍മ്മിക്കാനും കൊള്ളില്ല കേരളം.. ഊതി വീര്‍പ്പിച്ച കുറേ statistics അല്ലാതെ ഒന്നും ഇല്ല നമുക്ക്
ന്തെയാലും ഒന്നൂടെ കമ്മന്റാം, അല്ലേ?
കലേഷേ:) തല്‍ക്കാലം ഞങ്ങള്‍ ഇവിടം വിട്ട് എങ്ങോട്ടും ഇല്ല. ഇവിടുത്തെ ഒരു സ്ഥിതിവിശേഷം പറഞ്ഞതല്ലേ.
അനില്‍:) പുലി പൂച്ചയായോ?
വി.പി. ലിങ്ക് അസ്സലായിട്ടുണ്ട്ട്ടോ. ഇനീം ഇത്തരം ലിങ്ക് ഇവിടെ ഇടുകയും ഞാന്‍ ഓരോരുത്തര്‍ക്ക് നോക്കിക്കോന്നും പറഞ്ഞ് കൊടുക്കുകയും ചെയ്താല്‍ ഇപ്പോ പറ്റിയതിനേക്കാള്‍ കൂടുതലൊന്നും പറ്റില്ല. ഉറപ്പാ :(
ഇബ്രൂ, പ്രതികരിക്കണംന്ന് എല്ലാവര്‍ക്കും ഉണ്ടാവും. പക്ഷെ സാധിക്കില്ല അത്ര തന്നെ.
സാക്ഷി :)
തുളസി :) അനാവശ്യത്തിനു പ്രതികരിക്കും .അതാ കുഴപ്പം.
ആദീ :) നല്ലതു വിശ്വസിക്കൂ.
കുമാര്‍ :) ഓര്‍മ്മിക്കാം ജീവിക്കാം :)
ഏവൂ :) നന്ദി.
എന്താ കണ്ണൂസേ ഒരു നിഷേധിയുടെ സ്വരമാണല്ലോ ?
കണ്ണൂസേ,
കേരളം പടവലങ്ങാ വളരുമ്പോലെ താഴോട്ടായിരിക്കാം വളരുന്നത്. ആന, കുതിര, ആട്, കോഴി, താടിമീശ പാരെടീ എന്നായിരിക്കാം മലയാളിയുടെ പുരോഗതി. എന്നാലും എന്റെ ജീവിതത്തിൽ നടുക്കിക്കളഞ്ഞ രണ്ടുമൂന്ന് സംഭവങ്ങളുണ്ടായപ്പോൾ ഇതൊന്നുമില്ലാത്ത എന്റെ കേരളം എന്തു നല്ല നാടെന്ന് ഓർത്തുപോയിട്ടുണ്ട്:
ഒന്ന്:
ക്യാമറ കൊണ്ടൊരു യുദ്ധം എന്ന ജിത്തുവിന്റെ ബ്ലോഗ്ഗിൽ കാണിച്ചമാതിരി
8-10 വയസ്സുള്ള കുട്ടി എന്റെ കയ്യിൽ വന്നു വലിച്ച് ലൈംഗിക വേഴ്ചക്കു ക്ഷണിച്ചപ്പോൾ ( ഒറീസ്സയിലെ കൊണാർക്കിൽ വച്ച്)
ഞാൻ നിലത്തു വലിച്ചെറിഞ്ഞ എച്ചിലെടുക്കാൻ രോഗികളായ ഒരച്ഛനും മകനും ഓടി വരുന്നത് കണ്ടപ്പോൾ (വാറംഗല്‍ റെയിൽവേ സ്റ്റേഷനിൽ)
ഞാൻ കേരളത്തെക്കുറിച്ച് അഭിമാനത്തോടെ ഓർത്തിട്ടുണ്ട്..
ദേവന്‍,
കേരളത്തെക്കുറിച്ച് ഓരോ മലയാളിയും അഭിമാനത്തോടെ ഓര്‍ത്ത് പുഞ്ചിരിക്കുന്ന ഒരു നാള്‍ ഉണ്ടാവും.
മേലേ വെള്ളിത്തിങ്കള്‍,
താഴേ നിലാക്കായല്‍,
കള്ളനെപ്പോലെ.. തെന്നല്‍...
(തന്മാത്ര)
:)
സു, നിഷേധിയുടെ അല്ല, നിസ്സഹായന്റെ സ്വരമാവാനെ വഴിയുള്ളു.
ദേവാ, ശരിയായിരിക്കാം. കേരളത്തേക്കാള്‍ വളരെ മോശം അവസ്ഥയില്‍ ആണ് പല സംസ്ഥാനങ്ങളും ഇപ്പോഴും. പക്ഷേ, നമ്മള്‍ താഴോട്ടു വളരുമ്പോള്‍ അവര്‍ യഥാര്‍ത്ഥത്തില്‍ വളരുന്നു എന്നു മാത്രം. ഒരാഴ്ച്ച മുന്‍പ് ദീപികയില്‍ കേരളത്തില്‍ child prostitution വ്യാപകമാകുന്നതിനെ കുറിച്ച് ഒരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇന്നലേയൊ മിനിഞ്ഞാന്നോ gulf news-ഇല്‍ ഗോവയിലും കേരളത്തിലും paedophily-ഉടെ വളര്‍ച്ച തായ്‌ലാന്റിനേക്കാളും വേഗത്തില്‍ ആണ് എന്നുണ്ടായിരുന്നു. ഒരു 15 വര്‍ഷം മുന്‍പ് പട്ടിണി മരണം കേരളത്തില്‍ ഉണ്ടാവുമെന്ന് നമ്മള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നോ? ഇന്ന്, പട്ടിണി മരണവും സാമ്പത്തിക തകര്‍ച്ച കാരണമുള്ള കൂട്ട ആത്‌മഹത്യകളും വാര്‍ത്തയേ അല്ലാതായി തീര്‍ന്നിരിക്കുന്നു.
സു പറഞ്ഞ പോലെ വീണ്ടും കേരളത്തെക്കുറിച്ച് അഭിമാനിക്കാന്‍ ഇടയാവട്ടെ എന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന. പക്ഷെ, ഇങ്ങിനെ പോയാല്‍ ലോകത്തെ ഏറ്റവും വളര്‍ച്ചയുള്ള സാമ്പത്തിക ശക്തിയാവന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഒരു കളങ്കമാവും കേരളം എന്ന സംസ്ഥാനത്തിന്റെ economic indices.
വിശ്വം,
'മൃഗീയം' എന്ന് പറഞ്ഞാല്‍ പൂര്‍ണ്ണമാകുമോ? ആ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാന്‍ വയ്യാതെ ഞാന്‍ സ്പീക്കര്‍ ഓഫ് ചെയ്തു :(
ബോംബെയിലായിരിക്കുമ്പോള്‍, ഇതുപോലൊരുവള്‍ കുഞ്ഞിനെ പ്രഷര്‍ കുക്കറിലിട്ട് വേവിച്ച് കടന്ന് കളഞ്ഞത് നടുക്കത്തോടെ ഓര്‍ക്കുന്നു!
വീഡിയോയ്ക്ക് നന്ദി.
കേരളത്തേക്കുറിച്ച് ഞാനൊന്ന് പറഞ്ഞോട്ടെ,
സൂ എഴുതിയതും കമന്റുകളും ഞാന്‍ അംഗീകരിക്കുന്നു. തുളസിയും ദേവനും പറഞ്ഞതിനോടാണ് എനിക്ക് പ്രതിപത്തി. മറ്റ് സംസ്ഥാനങ്ങളില്‍ അവയുടെ തലസ്ഥാനങ്ങളിലും ചില പോകറ്റുകളിലും മാത്രമാണ് പുരോഗതിയെങ്കില്‍, കേരളത്തില്‍ തെക്ക് നിന്ന് വടക്കോട്ട് സമഗ്രമാണ്.
പിന്നെ, തന്നേപ്പോലെയുള്ള ബ്ലോഗരുടെ ഈ നല്ല കൂട്ടായ്മയും കേരളത്തിന്റെ സംഭാവനയല്ലേ? യേത്? സോപ്പ്!
സു: എപ്പോഴാ ഇത്രയുമൊക്കെ എഴുതാൻ സമയം കിട്ടുന്നത്. ഉറക്കഗിളികയും വാങ്ങിതിന്നുകൊണ്ട് ഉറങ്ങിക്കളയല്ലെ. സുവിന്റെ ബ്ലോഗുകൾ ധാരാളം പേർ വായിക്കുന്നുണ്ട്. ഞാൻ അൽപ്പം തിരക്കിലായിപ്പോയി ക്ഷമിക്കുക.
we say God used to own this country.
People's attitude and our understanding of globalisation needs to be changed. We are going back to stone age. And thanks to our n number of newschannels for making every single news as a breaking news. Media needs to be educated and learns to ignore the politicans third class drama and focus on the life of common people.
Sad part is there is no hope in the end of the tunnel..it looks like youths of kerala always end up working in other countries and states for better living and to take care of his parents and family. Thats what we can expect from our own state. And yes, like anyone else I too enjoy those Onam and Christmas vacation with my family and comes back to work and talk about the beauty of kerala with my friends here.
കണ്ണൂസ് :)
സ്വാര്‍ത്ഥന്‍ :) കേരളം നന്മയിലും തിന്മയിലും ഒരു പോലെ പുരോഗതി കാണിക്കുന്നില്ലേ എന്നാണ് സംശയം.
ചന്ദ്രേട്ടന്റെ തിരക്കിനിടയില്‍ ഇവിടെ വന്നതില്‍ സന്തോഷം.
സാജ് :) മീഡിയകള്‍ നിലനില്‍ക്കുന്നതു തന്നെ ഇങ്ങനെ ഓരോ ഡ്രാമ കാണിക്കുന്നതുകൊണ്ടാണ്. സെന്‍സേഷനല്‍ വാര്‍ത്തകള്‍ ലൈവ് ആയിട്ട് കാണിക്കുന്ന ചാനലുകള്‍ക്കും, നാലു പേജ് എഴുതിനിറച്ച പത്രങ്ങള്‍ക്കും മാത്രമേ നിലനില്‍പ്പുള്ളൂ. സാധാരണക്കാരന്റെ സാധാരണ ജീവിതത്തെക്കുറിച്ച് എഴുതാനും ചിന്തിക്കാനും ആരുണ്ട്? പിന്നെ ജോലിയുടെ കാര്യം. ഇവിടെ ഒരു വ്യവസായവും നേരെ നടക്കാന്‍ ആരും സമ്മതിക്കില്ല. അതുകൊണ്ടു തന്നെയാണ് ആള്‍ക്കാര്‍ വിദേശത്തേക്ക് പോകുന്നത്.
എല്ലാത്തിനും അതിന്റേതായാ സമയമുണ്ട് ദാസാ..
പ്രശ്നങ്ങളൊക്കേയും പ്രശ്നങ്ങളാണല്ലോ, അതുകൊണ്ടാണല്ലോ പ്രശ്നമെന്ന വാക്കുതന്നെയുണ്ടായത്....
പ്രശ്നങ്ങളൊക്കേയും പങ്കു വെയ്ക്കാം,
പ്രശ്നഭാരങ്ങളും പങ്കു വെയ്ക്കാം..
എന്നീ സിനിമാക്കാര്യങ്ങൾ മാറ്റി നിർത്തിയാൽ എല്ലായിടത്തും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രശ്നങ്ങളുണ്ട്. ജനപ്പെരുപ്പം നമ്മുടെ നാട്ടിലെ പ്രശ്നം. ഇവിടുത്തെ പ്രശ്നം ജനമില്ലായ്മ.. ഒരു സമൂഹമെന്നു പറഞ്ഞാൽ ഇത്തരം പ്രശ്നങ്ങളുടേയും പോക്രിത്തരങ്ങളുടേയും എല്ലാമൊരു സങ്കരമാണെന്നാണ് തോന്നുന്നത്. ഈ പ്രശ്നങ്ങളെയോർത്ത് സങ്കടപ്പെടുന്ന നമ്മളാലും അണ്ണാറക്കണ്ണനും തന്നാലായത് രീതിയിൽ കുറെ കൊച്ചു കൊച്ചു പ്രശ്നങ്ങളെയെങ്കിലും പ്രശ്നങ്ങളല്ലാതാക്കാൻ വയ്യേ... ഒത്തിരി പറഞ്ഞതാണ് എങ്കിലും, ഉദാഹരണത്തിന് കൈക്കൂലി-വേണമെന്ന് വെച്ചാൽ ഒന്നോ രണ്ടോ സ്ഥലങ്ങളിലെങ്കിലും നമുക്ക് കുറച്ച് എക്സ്ട്രാ എഫർട്ടെടുത്ത് കൈക്കൂലി കൊടുക്കാതെ കാര്യങ്ങൾ നടപ്പാക്കാൻ വയ്യേ.. ചന്ദ്രേട്ടൻ മറ്റെവിടെയോ പറഞ്ഞതുപോലെ നിരന്തരം പരിശ്രമിച്ചാൽ നമ്മുടെ ശ്രമങ്ങൾക്ക് കുറച്ചൊക്കെ പരിഹാരങ്ങളുണ്ടാവില്ലേ..
സ്കൂളിന്റെ പ്രശ്നം: നല്ല അധ്യാപകർ സർക്കാർ സ്കൂളിലുണ്ട്. പക്ഷേ നമ്മൾ കുട്ടികളെ അവിടെ വിടില്ലല്ലോ.. കാരണം, നിലവാരത്തകർച്ച. നല്ലൊരു ശതമാനം മാതാപിതാക്കന്മാരും കുട്ടികളെ അത്തരം സ്കൂളുകളിലേ പഠിപ്പിക്കൂ എന്ന് തീരുമാനിക്കുകയും, നിലവാരമുയർത്താൻ അധ്യാപകരോടൊത്ത് പരിശ്രമിക്കുകയും, ആ സ്കൂളിനും അവിടുത്തെ കാര്യങ്ങളിലും എപ്പോഴും ഒരു കണ്ണ് വെക്കുകയും ചെയ്താൽ കുറച്ചെങ്കിലും നിലവാരം ഉയർത്താൻ സാധിക്കില്ലേ. അഛനമ്മമാർ എപ്പോഴും വാച്ച് ചെയ്യുന്നുണ്ട് എന്നൊരു തോന്നലുണ്ടായാൽ അധ്യാപകരും കുറേയൊക്കെ അലേർട്ടാവില്ലേ. അങ്ങിനെ വോട്ടുകൊടുക്കുന്ന ആൾക്കാരൊക്കെ മക്കളെ സർക്കാർ സ്കൂളിലേ പഠിപ്പിക്കൂ എന്നൊരു സ്ഥിതിവശേഷം വന്നാൽ സർക്കാരും ഉണരില്ലേ. അപ്പോ പിന്നെ ആരെങ്കിലും സ്പൂൺ ഫീഡിംഗിനും മറ്റു കലാപരിപാടികൾക്കും പേരുകേട്ട മാനേജ്‌മെന്റ് സ്കൂളുകളിൽ മക്കളെ വിടുമോ, ഇല്ലാത്ത കാശും ഉണ്ടാക്കി? പക്ഷേ, എത്രമാത്രം ഉത്തരവാദിത്തബോധം നമ്മൾ കാണിച്ചിട്ടുണ്ട് ഈ കാര്യത്തിൽ. ഡീപ്പീയീപ്പീ വന്നപ്പോൾ പോലും അതെന്താണെന്നുപോലും അറിയാതെ, അതുകൊണ്ടുള്ള പ്രയോജനങ്ങൾ മനസ്സിലാക്കാതെ, കുട്ടികൾക്ക് പരീക്ഷയ്ക്ക് മാർക്ക് കിട്ടില്ലാന്നും മറ്റും പറഞ്ഞ് നമ്മളൊക്കെത്തന്നെയല്ലേ, അതിനെ തുരത്തിയത്. മാതാപിതാക്കന്മാർ ഡീപ്പീയീപ്പീയുള്ള സ്കൂളിലേ കുട്ടികളെ ചേർക്കൂ എന്ന് വാശിപിടിച്ചിരുന്നെങ്കിൽ സ്വകാര്യസ്കൂളുകളും തുടങ്ങില്ലായിരുന്നോ പ്രസ്തുത പരിപാടി?
ഹർത്താലെന്നു കേട്ടാലേ, അവധി എങ്ങിനെ ചിലവഴിക്കണമെന്ന് നമ്മളിൽ ചിലരും പ്ലാൻ ചെയ്യാറില്ലേ? അങ്ങിനത്തെ ടെസ്റ്റ് ഡോസിട്ടുകൊടുത്ത് സംഗതി ഏശുമെന്ന് കണ്ടപ്പോഴല്ലേ, ബിൽ ക്ലിന്റൻ ഡൽഹിയിൽ വന്നതിനുപോലും കേരളത്തിൽ ഹർത്താൽ നടത്തി വിജയിപ്പിച്ചത്? ഹർത്താൽ പ്രഖ്യാപിക്കുന്ന ഒരൊറ്റ പാർട്ടിക്കും ഞങ്ങൾ വോട്ടു ചെയ്യില്ലാ എന്നോ, ഏറ്റവും കുറച്ച് ഹർത്താൽ പ്രഖ്യാപിച്ച പാർട്ടിക്കു മാത്രമേ, അത് ഏതുപാർട്ടിയാണെങ്കിലും വോട്ടു ചെയ്യൂ എന്നൊക്കെയുള്ള ധീരതീരുമാനമൊന്നും നമ്മളും എടുത്തിട്ടില്ലല്ലോ. നാടിനു വേണ്ടി ആർ എന്തു ചെയ്താലും ചെയ്തില്ലെങ്കിലും അവസാനം പാർട്ടിനോക്കി മാത്രം വോട്ടുചെയ്യുന്ന ശീലം വളർത്തിക്കൊണ്ടുവന്നത് നമ്മളും കൂടിയല്ലേ.. എന്തിലും ഏതിലും രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിന് നമ്മളെത്രമാത്രം ഉത്തരവാദികൾ..?
ഇതിങ്ങിനെ പറയാൻ തുടങ്ങിയാൽ അങ്ങോട്ടും ഇങ്ങോട്ടും ധാരാളം പറയാൻ കാണുമല്ലേ.. അതുകൊണ്ട് നമുക്ക് ചെയ്യാവുന്നത് എന്തൊക്കെയാണ് സമൂഹത്തോട് നമുക്കുള്ള ഉത്തരവാദിത്തങ്ങൾ എന്ന് നമ്മൾ മനസ്സിലാക്കുക; നമ്മുടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. ഇവിടെ കുട്ടികൾ പ്രായപൂർത്തിയാകുന്നതിനോടനുബന്ധിച്ച് അവരെ സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ഒരു പ്രത്യേക ദിവസം തന്നെയുണ്ട്. റോക്സിയുടെ സൈറ്റിൽ കിമോണായുമിട്ട് പോകുന്ന പെമ്പിള്ളേരുടെ ഫോട്ടോ കാണാം. സിറ്റി ഓഫീസിലോട്ടൊക്കെ പോകുന്നവരാ..
ഏതായാലും കഴിഞ്ഞ തലമുറയേയോ ഇപ്പോളുള്ള തലമുറയേയോ പറഞ്ഞു മനസ്സിലാക്കി നേർവഴിക്ക് നടത്താൻ നോക്കുന്നതിലും എളുപ്പവും പ്രയോജനപ്രദവും അടുത്ത തലമുറയേയെങ്കിലും നേരാംവണ്ണമാക്കുക എന്നതാണെന്ന് തോന്നുന്നു. അവരെ മനുഷ്യസ്നേഹികളാക്കുക, പ്രകൃതിസ്നേഹികളാക്കുക, ദേശസ്നേഹികളാക്കുക.
പ്രസിഡന്റ് കലാം പറഞ്ഞതുപോലെ, ഒരാളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന മൂന്നു വ്യക്തികൾ അച്ഛൻ, അമ്മ, പ്രൈമറി സ്കൂൾ ടീച്ചർ. അപ്പോ ഇതൊക്കെ പറ്റില്ലേ നമ്മളേക്കോണ്ടും?
ഇനിയും ഉണ്ടൊരു ഞങ്ങളും നിങ്ങളും.
“ഓര് ഞങ്ങളെയാളെ തൊട്ടാൽ ഓരെ ഞങ്ങൾ ...”
“പുതിയ അയൽക്കാർ നമ്മളെ കൂട്ടരാണോ?”
സൂ കേട്ടിരിക്കുമല്ലോ?
വക്കാരീ അപ്പോ എല്ലാത്തിനും പരിഹാരം ആയല്ലോ അല്ലേ?
രേഷ് :)
തുളസി :)
നല്ല ഒന്നാന്തരമൊരു സദ്യയും, പതുപതാന്നുള്ള മൂന്നുകുറ്റി പുട്ടും നല്ല എരിവുള്ള കടലക്കറിയും, മധുരം സ്വല്പം കൂട്ടിയടിച്ച ചൂടുചായയും കിട്ടാതെ ഒന്നിനും ഒരു പരിഹാരവുമുണ്ടാകില്ല, സൂ..
സൂവിനും എന്നൊട് പിണക്കമാണോ എന്ന് നോക്കട്ടെ. വിശാലൻ പിണങ്ങി, സ്വാർത്ഥൻ പിണങ്ങി, കുമാറും പിണങ്ങി. ആരും എന്നെ പഞ്ചായത്തിൽ കയറ്റുന്നില്ല. ഇതെങ്കിലും വരുമോ എന്ന് നോക്കട്ടെ, പഞ്ചായത്തിൽ
appreciate your effort..:)
Post a Comment
Subscribe to Post Comments [Atom]
<< Home