Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, September 28, 2006

സ്വന്തം

റിട്ടയര്‍ ചെയ്യുന്ന അയാള്‍ക്ക്, സഹപ്രവര്‍ത്തകര്‍ കൊടുത്ത യാത്രയയപ്പിന് ശേഷം, അയാള്‍, ശരീരവും, മനസ്സും, ഒരുമിച്ച് സ്വന്തമാക്കി, വീട്ടിലേക്ക് കൊണ്ടുപോയി. വളരെയധികം വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം!

29 Comments:

Blogger ഞാന്‍ ഇരിങ്ങല്‍ said...

സ്വന്തം വളരെ നന്നായി. കുറുങ്കഥകള്‍ എഴുതാനുള്ള പ്രവണത അനുകരണീയമാണ്. ജീവിതത്തിന്‍റെ മുക്കാല്‍ പങ്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന പെന്‍ഷനറിന്‍റെ മനസ്സുതന്നെയാണ് ‘സ്വന്തം’
അഭിനന്ദനങങ്ങള്‍

Thu Sept 28, 09:15:00 am IST  
Blogger Rasheed Chalil said...

വലിയ കാര്യങ്ങള്‍ ഗുളികരൂപത്തില്‍ പറയാനുള്ള മിടുക്ക് തന്നെ... നന്നായി സൂ ചേച്ചി, അസ്സലായി

Thu Sept 28, 09:50:00 am IST  
Blogger മുസ്തഫ|musthapha said...

എല്ലാതും പോലെ ഇതും സുന്ദരം... :)


[ഞാനൊരു തേങ്ങ കൊണ്ട് വന്നിരുന്നു... അതിനി കറിയിലേക്കരച്ചോളു]

Thu Sept 28, 10:41:00 am IST  
Blogger Visala Manaskan said...

വളരെ ഇഷ്ടപ്പെട്ടൂ സൂ ചേച്ഛീ!

(6 മാസത്തെ മൂപ്പ്/പ്രായക്കൂടുതല്‍ അത്ര ചെറുതൊന്നുമല്ല!)

Thu Sept 28, 11:00:00 am IST  
Blogger ഇടിവാള്‍ said...

അങ്ങനെ എല്ലാം സ്വന്തമാക്കി ...
ആറു മാസത്തിനകം, ശരീരമുപേക്ഷിച്ചു പോകേണ്ടി വന്ന ദേഹിയെ എനിക്കറിയാം..

എന്റെ അച്ഛന്‍ ;(

Thu Sept 28, 11:14:00 am IST  
Anonymous Anonymous said...

സ്വന്തമെന്ന പദത്തിനെന്തര്‍ഥം?

Thu Sept 28, 12:02:00 pm IST  
Blogger മുസാഫിര്‍ said...

സു,
നല്ല മൈക്രൊ കഥ.മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിലെ ശാരദയുടെ യാത്രയയപ്പു ഓര്‍ത്തു പോയി.

Thu Sept 28, 12:09:00 pm IST  
Blogger കണ്ണൂരാന്‍ - KANNURAN said...

ഇന്നു ഞാന്‍, നാളെ നീ....

Thu Sept 28, 01:02:00 pm IST  
Blogger bodhappayi said...

പിന്നെ ആളൊരു മെഗാസീരിയല്‍ കാമുകനായി.

Thu Sept 28, 01:07:00 pm IST  
Blogger അതുല്യ said...

സൂ.. റിട്ടയര്‍മെന്റിന്റെ പിറ്റേ ദിവസം ഒരുപാടു നൊമ്പരം സമ്മാനിയ്കുന്ന ഒരു ദിവസമാണു കേട്ടൊ.

Thu Sept 28, 01:18:00 pm IST  
Blogger Steve de Ron said...

റിട്ടയറായതു കഷ്‌ടായി.ഇനി അയാള്‍ക്ക് ആ ശരീരവും മനസ്സും അസൂയയുടെയും ദുഷ്‌ടത്തരത്തിന്‍റെയും ഹെഡ് ഓഫീസായ ഭാര്യയ്ക്ക് മുന്നില്‍ പൂര്‍ണ്ണമായും അടിയറ വയ്‌ക്കേണ്ടി വരും.പാവം...നന്നായി സൂര്യാ..

Thu Sept 28, 01:21:00 pm IST  
Blogger ഇഡ്ഡലിപ്രിയന്‍ said...

സൂച്ചേച്ചീ...
കഥകള്‌ വല്ലാണ്ടങ്ങട്ട്‌ കുറുക്കണ്‌ണ്ടല്ലോ.. എന്താ ഇതിന്റെ സൂത്രം?. ഇഷ്ടായിട്ടോ...

Thu Sept 28, 01:28:00 pm IST  
Blogger സു | Su said...

ഞാന്‍ ഇരിങ്ങല്‍ :) നന്ദി. ഓരോ ഉദ്യോഗസ്ഥനും, ഒന്നുകില്‍ മനസ്സ്, അല്ലെങ്കില്‍ ശരീരം, ജോലി ചെയ്യുന്നിടത്ത് വയ്ക്കുന്നുണ്ട്. റിട്ടയര്‍ ചെയ്യുമ്പോഴാണ് അത് ഒരുമിച്ച് വീട്ടിലേക്കെടുക്കുന്നത്. എന്നാലും ഓര്‍മ്മകള്‍ ഉണ്ടാകും.

ഇത്തിരിവെട്ടം :) മധുരമുള്ള ഗുളിക ആവണേന്ന് വിചാരിക്കാറുണ്ട്.

അഗ്രജാ :) തേങ്ങ കിട്ടുന്നതില്‍ കുഴപ്പമൊന്നുമില്ല.

വിശാലാ :) എന്നാലും ച്ഛീ എന്നു പറയേണ്ടായിരുന്നു ;)

ഇടിവാള്‍ :(

കാളിയന്‍ :) സ്വാഗതം.

മുസാഫിര്‍ :) നന്ദി.

കണ്ണൂരാന്‍ :) അതെ.

കുട്ടപ്പായീ :) അങ്ങനെ ചിന്തിക്കരുത്. പലരുടേം ജീവിതം തുടങ്ങുന്നത് തന്നെ റിട്ടയര്‍മെന്റിന് ശേഷം ആണ്.

അതുല്യച്ചേച്ചീ :) നന്നായി അറിയാം. ഉദ്യോഗസ്ഥകളും, ഉദ്യോഗസ്ഥന്മാരും ഒരുപാട് ഉള്ള കുടുംബം ഉണ്ടിവിടെ.

രവിശങ്കരാ :) അങ്ങനെയല്ല. ജോലിക്ക് വേണ്ടി ഉഴിഞ്ഞ് വെച്ച ജീവിതം തീര്‍ന്നീട്ട്, കുടുംബത്തോടൊപ്പം നല്ലൊരു ജീവിതം നയിക്കാന്‍ കഴിയുന്നു എന്നതാവാം സത്യം.

ഇഡ്ഡലിപ്രിയാ :) സ്വാഗതം. ഇവിടേം ഒരു ഇഡ്ഡലിപ്രിയന്‍ ഉണ്ട് . സൂത്രം ഒന്നും പറഞ്ഞുതരില്ലാട്ടോ.

Thu Sept 28, 01:39:00 pm IST  
Blogger ശാലിനി said...

കാച്ചികുറുക്കിയെടുക്കുന്നതുകൊണ്ടാവും ഈ നുറുങ്ങുകഥകള്‍ക്ക് ഇത്ര സ്വാദ്.

പതികുപൊലെ ഇതും നന്നായിട്ടുണ്ട്.

Thu Sept 28, 01:43:00 pm IST  
Blogger thoufi | തൗഫി said...

നന്നായിരിക്കുന്നു,സൂചേച്ചീ

Thu Sept 28, 02:09:00 pm IST  
Blogger അളിയന്‍സ് said...

മൂന്നേ മൂന്ന് ലൈനില്‍ ഒരു സുന്ദര നൊമ്പര പോസ്റ്റ്...
മനോഹരം.....

Thu Sept 28, 03:16:00 pm IST  
Blogger സ്വാര്‍ത്ഥന്‍ said...

:)

Thu Sept 28, 03:22:00 pm IST  
Blogger ചന്തു said...

അപ്പൊ റിട്ടയര്‍ ചെയ്തൂല്ലേ ! ആള്‍ ദ ബെസ്റ്റ് :-))

Thu Sept 28, 03:33:00 pm IST  
Blogger കരീം മാഷ്‌ said...

പിന്നെ കുടുംബത്തോടൊപ്പം നല്ലൊരു ജീവിതം

Thu Sept 28, 03:45:00 pm IST  
Blogger സൂര്യോദയം said...

ഇപ്പോ കാച്ചിക്കുറുക്കിയ വളരെ കുറച്ച്‌ വരികളിലൂടെ തീവ്രമായ പലതും വിവരിക്കുന്ന രീതിയാണല്ലോ..... നന്നായിട്ടുണ്ട്‌...

Thu Sept 28, 03:50:00 pm IST  
Blogger ടി.പി.വിനോദ് said...

This comment has been removed by a blog administrator.

Thu Sept 28, 04:20:00 pm IST  
Blogger ടി.പി.വിനോദ് said...

ഗംഭീരമായിരിക്കുന്നു ഈ കുറുങ്കഥ...
അഭിനന്ദനങ്ങള്‍....

Thu Sept 28, 04:21:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ,

എല്ലാം വായിക്കാറുണ്ട്‌. നന്നായീ നന്നായീ എന്നു പറഞ്ഞ്‌ ബോറടിപ്പിയ്ക്കണ്ട എന്നു കരുതി എല്ലാത്തിലും കമന്റ്‌"വെയ്ക്കാറില്ല".

പക്ഷേ ഇങ്ങനെ എഴുതിക്കൊണ്ടിരുന്നാല്‍ എത്രകണ്ട്രോള്‍ ചെയ്താലും കമന്റ്‌ വെയ്ക്കാതിരിയ്ക്കാന്‍ കഴിയില്ല, കേട്ടോ.

നന്നായി. നന്നായി. (ഈ മൂന്നക്ഷരത്തിന്‌ എത്രപറയാന്‍ കഴിയും ആവോ?)

അഗ്രജന്‍ജീ വരും കല്ലുപ്പ്‌ മന്ത്രിച്ചൂതാന്‍:-)

Thu Sept 28, 04:42:00 pm IST  
Blogger ബിന്ദു said...

ഈയിടേ ആയി അവിടെ കുറുക്കു കാളന്‍ ആണോ? ;)നല്ല ടേസ്റ്റ്.

Thu Sept 28, 08:13:00 pm IST  
Blogger സു | Su said...

ശാലിനീ :) സ്വാദ് ഉണ്ടെന്ന് പറഞ്ഞതിന് നന്ദി.

മിന്നാമിനുങ്ങേ :) നന്ദി.

അളിയന്‍സ് :) സ്വാഗതം . നന്ദി.

സ്വാര്‍ത്ഥന്‍ :)

ചന്തു :) റിട്ടയര്‍ ചെയ്യാം അല്ലേ?

സൂര്യോദയം :)കാച്ചിക്കുറുക്കിയേക്കാം എന്ന് കരുതി. നന്ദി.

കരീം മാഷേ :) എല്ലാവരും അതാഗ്രഹിക്കുന്നില്ലേ?

ലാപുട :) നന്ദി.

ജ്യോതീ :) എന്നാലും നിങ്ങളൊക്കെ നന്നായീ, നന്നായീ എന്ന് പറഞ്ഞാല്‍ അല്ലേ എനിക്കും നന്നായീന്ന് തോന്നൂ. അതുകൊണ്ട് സമയം കിട്ടുമ്പോള്‍ പറയണം.

ബിന്ദൂ :) ഓണത്തിന് കുറുക്കിയ കാളന്റെ ടേസ്റ്റ് ഇനീം പോയില്ല. അതാ.

Fri Sept 29, 11:49:00 am IST  
Blogger മീനാക്ഷി said...

സൂ ചേച്ചി, കുട്ടി കഥ അസ്സലായി.

Fri Sept 29, 12:07:00 pm IST  
Blogger സു | Su said...

മീനാക്ഷീ :) സ്വാഗതം. നന്ദി.

Fri Sept 29, 12:28:00 pm IST  
Blogger Santhosh said...

ഹ! ഇത് എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണല്ലോ. അപ്പോ, റിട്ടയര്‍ ചെയ്യുന്നതു വരെ കാത്തിരിക്കണമെന്നാണോ. സൂ, കരിനാക്കല്ലല്ലോ! :)

qw_er_ty

Sat Sept 30, 05:03:00 am IST  
Blogger സു | Su said...

വേണം, വേണം, സന്തോഷ് :)

qw_er_ty

Sat Sept 30, 10:42:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home