കടം
എല്ലാവരും വേദിയിലേക്ക് കണ്ണും നട്ട് ഇരുപ്പാണ്. ഓരോ വാക്കിനും അതീവശ്രദ്ധയും കൊടുത്ത്. അദ്ദേഹം പ്രസംഗിച്ച് തകര്‍ക്കുന്നു. എത്ര തിരക്കിലായാലും ആരും ചെവികൊടുക്കുന്ന വാക്കുകള്‍. അദ്ദേഹത്തിന്റെ നാവില്‍നിന്ന് വീഴാന്‍ തുടങ്ങിയാല്‍, അതങ്ങനെ പ്രവഹിച്ച് കൊണ്ടിരിക്കും. ശ്രോതാക്കള്‍ക്ക് ഒരിക്കല്‍പ്പോലും നിരാശയുളവാക്കാത്ത വാക്കുകള്‍. പ്രസംഗം നിര്‍ത്തിയതും കരഘോഷം ഉയര്‍ന്നു. അദ്ദേഹം ഒന്നും ശ്രദ്ധിച്ചില്ല. സംഘാടകര്‍ ഏര്‍പ്പെടുത്തിയ കാറിലേക്ക് കയറിയിരുന്ന ശേഷം, ചെവിയില്‍ വച്ചിരുന്ന പഞ്ഞികള്‍ എടുത്ത് മാറ്റി. കടം കൊണ്ട വാക്കുകളോട് തന്റെ ചെവികള്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുള്ളത് നന്നായി മനസ്സിലാക്കിയിരുന്നു അദ്ദേഹം. മറ്റൊരാള്‍, ആരാധനയും അത്ഭുതവും ഒന്നും അറിയാതെ, ഒരിടത്തിരുന്ന്, കടലാസുകളില്‍ നിന്ന് കടലാസുകളിലേക്ക് വാക്കുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. വാക്കുകളാവട്ടെ അടുത്ത പ്രസംഗത്തില്‍ കിട്ടാന്‍ പോകുന്ന മോക്ഷത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലും.
Labels: കുഞ്ഞുകഥ
25 Comments:
അറുപഴഞ്ചന്‍ വാക്കുകളിലൂടെ, ആശയങ്ങളിലൂടെ നമ്മെ നിരന്തരം പീഡിപ്പിക്കുന്ന പ്രസംഗവിദ്വാന്മാരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു. ഇതില്‍ രാഷ്ട്രീയക്കാരെയാണ് തീരെ സഹിച്ചുകൂടാത്തത്. സാഹിത്യകാരന്മാര് 'വാചകമേള'കളില്‍ പേരുവരാനെങ്കിലും പുതിയ എന്തെങ്കിലും ഉണ്ടാക്കിപ്പറയും..
Nice to see you back to action.
Nalla AAsayam. Nalla ezhuthu.
Lekha
ആഹാ.. വീണ്ടും വന്നോ?
പുതിയ സ്റ്റോക്ക് ഒന്നും ഇല്ലേ?
നല്ല ചുട്ട എഴുത്തുകാര്‍ ഒരുപാടു വന്നു അറിഞ്ഞില്ലേ?
ലേഖ.
:)
ബെന്യാമിന് :)അഭിപ്രായത്തിന് നന്ദി. പേരുണ്ടാക്കാന്‍ ആണല്ലോ പലരും പലതും കളിക്കുന്നത്. പാവങ്ങള്‍.
ആദീ :)
Lekha :) Thanks.
കടം :) ഇതും കടം, ആദിയില്‍ നിന്ന്.
വാക്കുകളിലുടെ മായജാലം തീര്‍ക്കുന്നവരുടെ ജീവിതം പലപ്പോഴും അതുമായി ഒരു ബന്ധവും ഉണ്ടാവാറില്ല എന്നത് ഒരു ലോകതത്വം... അത് ലോക സമാധാനത്തെ പറ്റി പ്രസംഗിക്കുന്ന ലോക പോലീസുകാര്‍ മുതല്‍ രണ്ടെണ്ണം വീശി മദ്യവിരുദ്ധ സമരം ഉദ്ഘാടനം ചെയ്യാനെത്തുന്ന ഛോട്ടാ നേതാക്കള്‍ വരേ ഒരുപോലെ. പറയുന്നവന് ബാധകമാല്ലാത്ത ശ്രോതാവിന് മാത്രം ബാധകമായ സൈദ്ധാന്തികര്‍...
അങ്ങനെയല്ലേ മുമ്പോരിക്കല്‍ ഒരു സാംസ്കാരിക നായകന് നാണംകെട്ടത്.
സൂചേച്ചീ നല്ലൊരു നുറുങ്ങ്.
എന്തിനാ രാഷ്ട്രീയക്കാരെ കുറ്റം പറയുന്നത് സാഹിത്യകാരന് മാരെന്താ മോശാ...?
ശരിയാണ് പേരുണ്ടാക്കാനാണ് പലരുടേയും പുറപ്പാട്. അതുകൊണ്ടു തന്നെ എന്തും പറയും എന്തും ചെയ്യും. അല്ലെ ചേച്ചി. എന്തായാലും ‘കടം’ പഴയതുപോലെ ഹിറ്റായില്ല എന്നു പറയുന്നതില്‍ ചേച്ചി പരിഭവിക്കേണ്ട.
കഥയിലല്ല കാര്യം. ആശയത്തിലും ഇടപെടുന്നതിലുമാണല്ലൊ.
സ്നേഹത്തോടെ
രാജു.
അപ്പോള്‍ ഒരു മാസം ലീവെടുത്ത് രാഷ്ട്രിയക്കാരുടെ പ്രസംഗം കേള്‍ക്കുകയായിരുന്നു അല്ലെ :-)
തിരിച്ചു വരവില്‍ സന്തോഷം... :)
തിരിച്ചുവരവ് തകര്പ്പനാക്കീല്ലോ..സൂ നന്നായിരിയ്ക്കുന്നു...
ഇപ്പോ കുട്ടിപോസ്റ്റുകളില് അവസാനിപ്പിക്കയാണല്ലോ എല്ലാം
നന്നായിരിക്കുന്നു
സൂചേച്ചീ, ചെറുതെങ്കിലും കനമുള്ള പോസ്റ്റാണ്.... നല്ലത്...
ഇവിടാരൂല്ലേ?
ഹലൊ...
ഒരു വായനക്കാരന്
സൂ എവിടെ സൂ എവിടെ എന്നു പലരും ചോദിച്ചു കണ്ടിരുന്നു. അങ്ങനിരിക്കുമ്പോള്‍
ദാ വന്നല്ലോ വനമാല..
പ്രസംഗത്തൊഴിലാളികള്‍ സൂ വിനെ നോട്ടമിട്ടിട്ടുണ്ട് ..ട്ടോ
വല്ല്യേച്ചീ.... കണ്ടിട്ടെത്ര നാളായി.. നല്ല പോസ്റ്റ് നുറുങ്ങ് കൊള്ളാട്ടോ... ആ പിന്നെ ഹാര്‍ട്ടി വെല്‍ക്കം ബായ്ക്ക് :):):)
സ്വാഗതം സൂര്യഗായത്രി...
ഇഷ്ടമായി
സൂ തിരിച്ചെത്തിയോ? സ്വാഗതം
ഇങ്ങനെയാണല്ലെ?? :)വെല്‍ക്കം ബായ്ക്ക്.
വെല്‍ക്കം ബ്യാക്ക്:)
qw_er_ty
അല്പമെങ്കിലും ആത്മാര്‍ത്ഥത ഉള്ള ആളാന്ന് മനസ്സിലായ്..പഞ്ഞി വെച്ചതു കൊണ്ട്.
പാവം ജീവിച്ചു പൊയ്ക്കോട്ടെ സുചേച്ചീ :)
തിരിച്ചുവന്നത് സന്തോഷമുണ്ടാക്കുന്നൂ..
സുല്‍ :) കടം വാങ്ങി ജീവിച്ചുപോട്ടെ.
ഇത്തിരിവെട്ടം :)പലരും പലതും പറഞ്ഞുപോകും. കേള്ക്കുന്നവന് ഓര്‍മ്മയും പരീക്ഷിച്ചുനില്ക്കും. നന്ദി.
രാജൂ :) ഫ്ലോപ്പുകള്‍ ഉണ്ടായാല്‍ അല്ലേ ഹിറ്റിന്റെ മധുരം അറിയൂ. രാജു ഇരിങ്ങല്‍ എന്നാക്കാന്‍ പറ്റുമെങ്കില്‍ ആക്കൂ.
മുസാഫിര്‍ :) അതെ. അതെ.
അഗ്രജന് :) എനിക്കും സന്തോഷം.
അരവിശിവ :) നന്ദി.
കുറുമാനേ :) അങ്ങനെയൊന്നുമില്ല. സമയം പോലെ.
മുരളി :) നന്ദി.
ഇടങ്ങള്‍ :)ഉണ്ടല്ലോ.
വൈക്കന് :) ഉം. ഞാന്‍ വൈക്കനെ കാണിച്ചുകൊടുക്കും.
കിച്ചുണ്ണീ... :) ഹാര്‍ട്ടി വെല്‍ക്കം ബാക്ക് എന്നതിനുപകരം വെല്‍ക്കംബാക്ക് പാര്‍ട്ടി എന്നായിരുന്നേല്‍ കുറച്ചുംകൂടെ നന്നായിരുന്നേനെ. ഹി ഹി.
കര്ണ്ണന് :) നന്ദി.
മര്ത്യന് :) നന്ദി.
ദേവന് :) എത്തി. നന്ദി.
ബിന്ദൂ :) അതെ. അതെ.
രേഷ് :) തിരിച്ചെത്തിയോ? കാണണമെന്നുണ്ടായിരുന്നു. ഓട്ടം ആയിപ്പോയി.
പച്ചാളം :) അതെ. ആത്മാര്‍ഥത ഉണ്ട്. നന്ദി.
സു ചേച്ചി,
ഇതാ തിരിച്ചുവരവിന് എന്റെ വക ഇതാ ഒരു സ്വാഗത പ്രസംഗം. :-)
ദില്‍ബൂ :) നന്ദി. ചുരുങ്ങിയ പ്രസംഗം മതിയേ. ;)
Post a Comment
Subscribe to Post Comments [Atom]
<< Home