Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, October 29, 2006

പ്ലാവും മുയലും

ഒരു ചക്ക വീണു.

ഒരു മുയല്‍ ചത്തു.

പ്ലാവ്‌ കുറ്റമേറ്റു.

മറ്റൊരു മുയല്‍ വന്നു.

ഇലകള്‍ മൂടിയ പ്ലാവിന്റെ ചുവട്ടിലിരുന്നു.

ഉള്ളില്‍ ചിരിച്ചു.

ഇപ്പോഴൊരു ചക്ക വീഴും.

താനോടി രക്ഷപ്പെടും.

കൊല്ലാന്‍ നോക്കിയെന്ന ആരോപണം ഉന്നയിക്കും.

പ്ലാവ്‌ വീണ്ടും കുറ്റമേല്‍ക്കും.

പാവം പ്ലാവ് പരിഹസിക്കപ്പെടും.

സെക്കന്റുകള്‍, മിനുട്ടുകളായി, മണിക്കൂറായി.

ചക്ക വീഴുന്നില്ല.

മുയല്‍ മുകളില്‍ നോക്കി.

ഒറ്റ ചക്ക കാണാനില്ല.

പാത്തും പതുങ്ങിയും നോക്കി.

പ്ലാവിനു പിന്നിലൊരു വേരില്‍ ചക്ക ചിരിച്ചു നില്‍ക്കുന്നു.

കൂട്ടിനു പ്ലാവും ചിരിക്കുന്നു.

മുയല്‍ ഇളിഭ്യനായി.

വന്ന വഴിക്ക്‌ ഓടിപ്പോയി.

10 Comments:

Blogger സുല്‍ |Sul said...

പാവം മുയല്‍ സു ചേച്ചി. സു ചേച്ചിക്കിതുപോലേ വല്ല അനുഭവവും ഉണ്ടോ?

Sun Oct 29, 11:11:00 am IST  
Blogger ബയാന്‍ said...

'വേണമെങ്കില്‍ ചക്ക മരത്തിലും കായ്കും' - ചക്കയ്കു നന്ദി ഓരേറ്റുമുട്ടല്‍ ഒഴിവാക്കിയതിന്നു.

Sun Oct 29, 11:32:00 am IST  
Anonymous Anonymous said...

അതാ പറഞ്ഞത് ഒരു ഫാക്ടറി ആക്കല്ലേന്ന്..
കുറച്ചുകൂടി ക്ഷമിച്ചെഴുതെന്നേ...
(ഈ പറയുന്ന ഞാനും അങ്ങിനെ തന്നെ)
പിന്നെ ദാ. അപ്പുറം എന്‍റെ ബ്ലോഗില്‍ ഒരു ‘വിവാദ കഥ ഉണ്ട്. ശ്രദ്ധിക്കുമല്ലൊ

Sun Oct 29, 11:57:00 am IST  
Blogger Rasheed Chalil said...

സൂ ചേച്ചീ ഇത് കൊള്ളാല്ലോ...

Sun Oct 29, 12:45:00 pm IST  
Anonymous Anonymous said...

നല്ല കവിത.

Sun Oct 29, 02:54:00 pm IST  
Blogger മുസ്തഫ|musthapha said...

സാരമില്ല സൂ...

മുയലുകള്‍ വന്നില്ലെങ്കിലും വേണ്ടില്ല... കായ്ക്കുക എന്നതു പ്ലാവിന്‍റെ ധര്‍മ്മം... :)

കിട്ടിയ വേര്‍ഡ് വെരി അടിപൊളി

buzuudm ബുസൂഡം... ചക്ക വീഴണ ശബ്ദേര്‍ക്കും :))

Sun Oct 29, 03:07:00 pm IST  
Blogger Aravishiva said...

മുയല്‍ക്കഥ നന്നായീട്ടോ... :-)

Sun Oct 29, 03:22:00 pm IST  
Blogger Satheesh said...

ഒരു വേറിട്ട കഥ! എനിക്കിഷ്ടപ്പെട്ടു!

Sun Oct 29, 04:57:00 pm IST  
Blogger ബാബു said...

വക്കാണം വേണ്ടെങ്കില്‍ ചക്ക വേരിലും കായ്ക്കും

Sun Oct 29, 07:23:00 pm IST  
Blogger സു | Su said...

സുല്‍ :) പിന്നില്ലാതെ. അനുഭവം ചക്കക്കുരു. ഞാന്‍ മുയല്‍ അല്ല പക്ഷെ. ;)

ബയന്‍ :)

രാജൂ :) കുറച്ചുകൂടെ ക്ഷമിച്ചാലും ഇതേ വരൂ. അതുകൊണ്ട് പോസ്റ്റിയതാ. കഥ വായിക്കാം കേട്ടോ.


ഇത്തിരിവെട്ടം :)

വിഷ്ണുപ്രസാദ് :) നന്ദി.

അഗ്രജന്‍ :)അതെ അതെ.

അരവിശിവ :) നന്ദി.

സതീഷ് :) നന്ദി.

ബാബു :)

Sun Oct 29, 07:40:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home