Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, October 30, 2006

നഷ്ടങ്ങള്‍

വൃക്ഷങ്ങളുടെ നിഴലില്‍ മറഞ്ഞിരുന്ന വീടുകളുടെ, തട്ടിന്‍പുറത്ത് ഇരുന്ന് കുറുകിയിരുന്ന പ്രാവുകള്‍, എണ്ണിയാലൊടുങ്ങാത്ത നിലകള്‍ ഉള്ള, പറന്നെത്താന്‍ കഴിയാത്ത, ഫ്ലാറ്റുകള്‍ നോക്കി, വെട്ടിമാറ്റലും പ്രതീക്ഷിച്ച് ഇരിക്കുന്ന, മരക്കൊമ്പിലിരുന്ന്, പഴയകാലം ഓര്‍ത്ത്, നിസ്സഹായതയോടെ നെടുവീര്‍പ്പിട്ടു.

4 Comments:

Blogger പാച്ചു said...

ഓര്‍മ്മ വന്നത്‌ ചില വരികളാണ്‌.

"കൂടുകള്‍ക്കുള്ളില്‍
കുറുകിയിരിക്കുന്നൂ ...
മോഹങ്ങള്‍...

പറയാതെയുള്ളില്‍
ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പില്‍
തുടിച്ചു നിന്നൂ...."

onv

Mon Oct 30, 12:00:00 pm IST  
Blogger മുസാഫിര്‍ said...

സു,
പതിമൂന്നാം നിലയില്‍ താമസിക്കുന്ന എന്റെ ഫ്ലാറ്റിന്റെ ഏ.സിക്കുള്ളീലാണു പ്രാവുകള്‍ കുടു കുടിയിരിക്കുന്നത്.ചിലപ്പോള്‍ അവയുടെ കുറുങ്ങലുകള്‍ ശല്യമാവുമ്പോള്‍ ആട്ടി ഓടിക്കാറുണ്ട്.
ഇനി ചെയ്യില്ല.പാവം മരങ്ങള്‍ കുറവായ ഇവിടെ കുടു കുട്ടുന്നതിന്റെ വിഷമങ്ങള്‍ പറഞ്ഞ് തീര്‍ക്കുകയാവും അല്ലെ ?

Mon Oct 30, 12:30:00 pm IST  
Blogger സുല്‍ |Sul said...

“പ്‌രാവുകല്‍ കുരുകുന്നൂ
മനസ്സില്‍
പ്രനയം നിരയുന്നൂ“
എന്നു പറയുന്ന പുതുതലമുറക്കു പ്രാവിന്റെ കുറുകല്‍ എപ്പോഴും അരോചകമായിരിക്കും. സമാധാനപക്ഷികള്‍ എന്നും നിസ്സഹായരാണല്ലോ.

Mon Oct 30, 04:43:00 pm IST  
Blogger സു | Su said...

പാച്ചൂ :) സ്വാഗതം.

മുസാഫിര്‍ :) അങ്ങനെ ചെയ്തത് നന്നായി. അവര്‍ക്കും വേണ്ടേ ഒരു കൂട്?

സുല്‍ :)പ്രണയം നിറയുന്നത് നല്ല കാര്യമല്ലേ.

Mon Oct 30, 06:55:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home