രാഹുല്‍
അച്ഛമ്മയുടെ കൈ പുറത്ത് വീണതും രാഹുലിനു വേദനിച്ചു. ഹൃദയം നിറഞ്ഞാല്ക്കൂടെ, കണ്ണില്‍ നിന്ന് ഒഴുക്ക് പാടില്ല. പിന്നെ ശകാരങ്ങളുടെ ആഴം കൂടും. സ്നേഹം അപൂര്‍വ്വം ആണ് ഈയിടെയായിട്ട്. കുറച്ചുകാലം മുമ്പ് വരെ "എന്റെ പൊന്നുങ്കുടം" എന്നേ വിളിച്ചിരുന്നുള്ളൂ. മാറ്റത്തിനു കാരണം അവനല്ല എന്നാണ് അവനു തോന്നിയിട്ടുള്ളത്. അവന്റെ അമ്മയാണ്. എവിടെപ്പോയോ എന്തോ. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍, പുറപ്പെടുവിക്കാനും, സ്കൂളില്‍ വിടാനും അച്ഛന് മാത്രമേ ഉള്ളൂ. വേനലവധിയ്ക്ക് വീട്ടില്‍ അമ്മയുടെ പോയപ്പോഴാണ്, ഒരു ദിവസം അമ്മ എവിടെയോ പോയിട്ട് വരാതിരുന്നത്. വീട്ടില്‍ എല്ലാവരുടേയും മുഖം അവനോര്‍മ്മയുണ്ട്. ആരും ഉറക്കെ മിണ്ടുന്നില്ലായിരുന്നു. അവിടെ, എന്തു ബഹളമായിരുന്നു. സന്ധ്യ വരെ അമ്മാമന്റെ കുട്ടികളോടൊത്ത് കളിയും ചിരിയും ആയിരുന്നു. അമ്മ എപ്പോഴാണ് പോയതെന്ന് മനസ്സിലായില്ല. ഇനീം വന്നില്ലേ വന്നില്ലേന്ന് എല്ലാവരും ചോദിക്കുന്നത് കേട്ടു. മുത്തശ്ശന്റെ ഒച്ചയും പൊങ്ങിക്കേട്ടത് അന്നാണ്. ഊണു കൊടുത്ത അമ്മയെ അവന് പിന്നെ കണ്ടില്ല. രാത്രി, അച്ഛനും അമ്മയുമില്ലാതെ ആയപ്പോള്‍ അവനു സങ്കടം വന്നിരുന്നു. പിറ്റേ ദിവസം അവന് എണീക്കുമ്പോള്‍ത്തന്നെ അച്ഛമ്മയേയും അച്ഛനേയും കണ്ടു. അച്ഛമ്മ അവനെ അടുത്ത് പിടിച്ച് തലയില്‍ തലോടി. അച്ഛന്റെ മുഖം അവനിഷ്ടപ്പെട്ടില്ല. അവനു അസുഖം വരുമ്പോഴൊക്കെ അച്ഛന്റെ മുഖം ഇങ്ങനെയാണ് കണ്ടിട്ടുള്ളത്. അവന് അന്നും പതിവുപോലെ ഊഞ്ഞാലിലും, ഗേറ്റിനുമുകളിലും ഒക്കെ കളിച്ചു. ഉച്ചയ്ക്ക് അച്ഛന്റേയും അച്ഛമ്മയുടേയും കൂടെ വീട്ടിലേക്ക് വന്നതാണ്.
പിന്നെ കുറച്ചുകാലമായി അമ്മാവന്റെ വീട്ടിലേക്ക് പോയിട്ടില്ല. മുത്തശ്ശന് ഇടയ്ക്ക് വരുമ്പോഴൊക്കെ അവന് പോകാന്‍ വാശി പിടിയ്ക്കാറുണ്ട്. അച്ഛമ്മ, എന്തെങ്കിലും സൂത്രം പറയും. മുത്തശ്ശന് തെറ്റിക്കഴിഞ്ഞാല്‍ പറയും.
'അനുസരണയില്ലാത്ത വക. അല്ലേലും എങ്ങനെയാ നന്നാവ്വാ. തള്ളമാരു നന്നാവണം. ഇറങ്ങിപ്പോകുമ്പോ ആ ജന്തൂനു ഇതിന്റെ വല്ല വിചാരോം ഉണ്ടായിരുന്നോ?'
അമ്മയെക്കുറിച്ച് എന്തൊക്കെയോ ദേഷ്യപ്പെടുകയാണെന്ന് അവനു മനസ്സിലായിട്ടുണ്ട്. പല പുതിയ വാക്കുകളും അച്ഛമ്മയില്‍ നിന്ന് അവന് പഠിച്ചിട്ടുണ്ട്. പക്ഷെ അമ്മ പോയതിനു അച്ഛമ്മ ഇത്രയ്ക്കും ദേഷ്യപ്പെടാന്‍ കാരണം മാത്രം അവനറിയില്ല. അവന്റെ ക്ലാസ്സിലെ ദീപൂന്റെ അമ്മയും അവന്റെ കൂടെയില്ല. എന്നിട്ടും അവന്റെ അച്ഛമ്മ അവനെ ദേഷ്യപ്പെടുന്നത് ഇതുവരെ രാഹുല്‍ കണ്ടില്ല. രണ്ടുവീടുകള്‍ക്ക് അപ്പുറമാണ് അവര്‍. എന്നാലും ദീപൂന്റെ അമ്മ ഇടയ്ക്കെപ്പോഴോ വന്ന് കണ്ടിട്ടുണ്ട്. ഒരുപാട് ചോക്ലേറ്റും കളര്‍ പെന്‍സിലും ഒക്കെ രാഹുലിനും കൊടുത്തിട്ടുണ്ട്. അമ്മ പോയി ഇങ്ങനെ കുറേ വസ്തുക്കളും കൊണ്ടുവരാന്‍ ആണെങ്കില്‍ അവനും സന്തോഷമുള്ള കാര്യം തന്നെ. പക്ഷെ അവന്റെ അമ്മ ഇതുവരെ വന്നില്ല. അച്ഛനുമായിട്ടും ചിലപ്പോള്‍ അച്ഛമ്മ വഴക്കിടുന്നത് കേള്‍ക്കാം. അച്ഛന് കേട്ടതായിപ്പോലും ഭാവിക്കില്ല.
________
അന്നും എന്തോ കാര്യത്തിനു വഴക്ക് കേട്ടപ്പോഴാണു മിണ്ടാതെ ഒരു മൂലയ്ക്കിരിക്കാം എന്ന് അവനു തോന്നിയത്. മയക്കം വന്ന് തുടങ്ങുമ്പോഴാണ് കുറേ ആള്‍ക്കാരുടെ ശബ്ദം കേട്ടത്. ആരെങ്കിലും വരുന്നത് അവനു വല്യ ഇഷ്ടം ഉള്ള കാര്യമാണ്. അച്ഛമ്മ എവിടേം കൊണ്ടുപോകാറില്ല. അവന് പതുക്കെ എണീറ്റ് അച്ഛമ്മ എവിടെയെന്നു നോക്കി. അവന് അമ്പരന്നുപോയി. അച്ഛമ്മ മുറിയില്‍ കട്ടിലില്‍ ഇരുന്നു ഉറക്കെയുറക്കെ കരയുന്നുണ്ട്. അവനു പേടിയായി. അച്ഛമ്മയ്ക്ക് വല്ല അസുഖവും ആയോ? . ചുറ്റും കുറേ സ്ത്രീകളും കരയുന്നുണ്ട്. ഇവര്‍ക്കൊക്കെ എന്തു പറ്റിയോ എന്തോ.
അവനെ ആരോ എടുത്തു. ചെറിയച്ഛന് ആണ്. ഇവരൊക്കെ എന്തിനു വന്നതാണെന്ന് ചോദിക്കണമെന്നുണ്ട്. ആരോട് ചോദിക്കും പക്ഷെ. ചെറിയച്ഛന് അവനെ എടുത്തുകൊണ്ടു നടന്നു. അവനു അതിശയം ആയി. ഒന്നാം ക്ലാസ്സില്‍ ആയതിനു ശേഷം അച്ഛന് പോലും എടുക്കുന്നത് അവനു വല്ല പനിയോ മറ്റോ വരുമ്പോഴാണ്.
_________
ഒരുപാട് നാളുകള്‍ കഴിഞ്ഞിരുന്നു. അച്ഛന് ഉമ്മറത്ത് കിടക്കുന്നതും , അവനു പരിചയമുള്ളതും ഇല്ലാത്തതും ആയ ഒരുപാട് പേര് വന്ന് അവനെ തലോടിയതും ഒക്കെ അവനു ഓര്‍മ്മയുണ്ട്. അമ്മയെ മാത്രം കണ്ടില്ല. അമ്മയോ അച്ഛനോ ഇല്ലാതെ ആദ്യമായി ഉറങ്ങുന്നത് അമ്മ പോയിട്ട് വരാതിരുന്ന ആ ദിവസം മാത്രമാണ്. ഇന്നവനുറങ്ങുന്നത് അച്ഛമ്മയുടെ കൂടെയാണ്. ചെറിയച്ഛനും കുട്ടികളും വരുമ്പോള്‍ അവരോടൊപ്പവും.
എന്തോ കേസു കൊടുക്കണമെന്നും അവന്റെ അച്ഛന്റെ തെറ്റല്ലെന്നും ലോറി വന്നിടിക്കുകയായിരുന്നുമെന്നൊക്കെ അച്ഛമ്മയോട് ചെറിയച്ഛന് പറഞ്ഞിരുന്നു. അവനൊന്നും അറിയില്ല. അമ്മയുടെ അടുത്തേക്കാണോ അച്ഛന് പോയത് എന്ന് ചോദിക്കണമെന്നുണ്ട്. അവന്റെ അച്ഛന് മരിച്ചുപോയതാണെന്നും, അമ്മ പോയത് എങ്ങോട്ടാണെന്നറില്ലെന്നും ദീപു അവന്റെ അച്ഛമ്മയോട് സൂത്രത്തില്‍ ചോദിച്ചറിഞ്ഞ് പറഞ്ഞിട്ടുണ്ട്. അമ്മ പോയതില്‍ അവനു കേള്‍ക്കേണ്ടി വന്ന വഴക്കുകള്‍ ഒരിക്കലും അച്ഛനും പോയപ്പോള്‍ അവനു കേള്‍ക്കേണ്ടി വന്നില്ല എന്നതില്‍ അവനിത്തിരി സന്തോഷമുണ്ട്. "അത് നിന്റെ അച്ഛന് അച്ഛമ്മയുടെ മോനായതുകൊണ്ടാ, പിന്നെ മരിച്ചും പോയില്ലേ?" എന്ന് ദീപു പറഞ്ഞു. അവനു എല്ലാത്തിനും ഉത്തരം ഉണ്ട്. അച്ഛമ്മ ഇപ്പോള്‍ വഴക്കേ പറയാറില്ല. സ്കൂളില്‍ വിടുന്നു. കൊണ്ടുവരുന്നു. ഗൃഹപാഠം ചെയ്യിക്കുന്നു. പക്ഷെ ഇതൊന്നും അവനൊരു രസമില്ല. അമ്മ പോയത് എവിടേക്കാണെന്ന് അവനറിയില്ല. അതുകൊണ്ട് അവനു അച്ഛന് ഉള്ളിടത്തേക്ക് പോയാല്‍ മതി. മരിച്ചവര്‍ എവിടെയാണോ ആവോ പോകുന്നത്? നാളെ ദീപുവിനോട് ചോദിക്കാം. അച്ഛമ്മ അത്താഴം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകുന്നതും നോക്കി അവന് അടുക്കളപ്പടിയില്‍ ഇരുന്നു. മയക്കം തുടങ്ങിയിരുന്നു. എവിടെയോ നിന്ന് വന്ന് ഒരു ഇളം കാറ്റ് അവനെ തഴുകിക്കൊണ്ടിരുന്നു. അവന്റെ അച്ഛനേയും അമ്മയേയും ഓര്‍ത്ത് അവന് പുഞ്ചിരിച്ചുകൊണ്ടിരുന്നു. ഒന്നും അറിയാതെ. ജീവിതം എന്തെന്നറിയാതെ.
25 Comments:
nice post..
nannayirikkunnu...
some reading problems... chilappo ente computerinte avum...
pinne check the 10th sentence...
asamsakal...
കിളിയേ.... ദിക്കിറ് പാടി കിളിയേ...
സുബഹിക്ക് മീനാരത്തെ വലം വെചു പറക്കുന്ന
ദിക്കിറ് പാടി കിളിയേനീ നില്ല്
നീല മേലാപ്പിട്ടൊരാകാശത്തിന്നപ്പുറത്തെ സുബര്‍ക്കത്തിന്‍
അതൃപ്പങ്ങള്‍ പലതുണ്ട് ചൊല്ല്.....
നന്നായിരിക്കുന്നു സു.
-സുല്‍
കൊള്ളാം..
qw_er_ty
മനസ്സിനെ വളരെ ആഴത്തില്‍ സ്പര്‍ശിച്ച കഥ.... കണ്ണ് നിറഞ്ഞുപോയി.... (നന്നായി എഴുതിയിരിക്കുന്നു)
സൂ ചേച്ചി കഥ മനസ്സില്‍ തട്ടി
:-(
ഹൃദയസ്പര്‍ശിയായ കഥ. നന്നായിരിക്കുന്നു ചേച്ചീ.......
:-(
സൂ ഇത് ചേച്ചി ഒത്തിരി ഇഷ്ടമായി...
നല്ല കഥ സൂ...
ടച്ചിംഗ്!
സൂവെ, കഥ നന്നായിരിക്കുന്നു. കുറെ കഥ സ്റ്റോക്കുണ്ടല്ലൊ!
അനോണി :) നന്ദി.
സുല്‍ :) നന്ദി. പാട്ട് മുഴുവന്‍ അറിയാമോ?
സിജു :) സ്വാഗതം. നന്ദി.
സൂര്യോദയം :) നന്ദി. ഇങ്ങനെ കുറേ ജീവിതങ്ങള്‍ ഉണ്ടെന്ന് എപ്പോഴും ഓര്‍മ്മയില്‍ വരും.
വല്യമ്മായീ :) നന്ദി.
കുട്ടമ്മേനോന്‍ :( നന്ദി.
വേണു :( നന്ദി.
ഷെഫീ :) നന്ദി.
ഇത്തിരിവെട്ടം :) ഇഷ്ടമായതില്‍ സന്തോഷം.
അഗ്രജന് :) നന്ദി.
വെമ്പള്ളീ :) കാണാന്‍ ഇല്ലല്ലോ? തിരക്കാണല്ലേ? കഥയില്ല എന്നു പറഞ്ഞില്ലല്ലോ ഭാഗ്യം.
:'-(
സൂ....ആഗ്രഹങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയില്‍ ഞെരിഞുപോവുന്ന കുഞുങ്ങള്‍....ഒരുപാടുണ്ട് ലോകത്തില്‍, ആരറിയുന്നു അവരുടെ വേദന! ശരിക്കും ടച്ചിംഗ് ആയ കഥ. നന്ദി
സൂ, കഥ എന്തൊക്കെയോ ഓര്‍മ്മിപ്പിച്ചു, ചിരിക്കാനും ചിരിപ്പിക്കാനുമാ ഇഷ്ടം..അതിനിടയില്‍ മറക്കാന്‍ കൊതിക്കുന്നതെന്തോ കരള്‍ കടഞ്ഞ് തികട്ടി വന്നു. അനുഭവിച്ചറിഞ്ഞ വേദന, പക്ഷേ ഇപ്പോ അതൊക്കെ ഒരുപാടുദൂരെയാനെങ്കിലും.....ഇരുള് നിറഞ്ഞ വലിയവീടും, അതില്‍ ഒറ്റയ്ക്കായ മുത്തശ്ശിയും, ഇരുളിനേയും മുത്തശ്ശിയേയും പേടിച്ച് ഉമ്മറത്തിണ്ണയില്‍ കമഴ്ന്നു കിടന്നു കരഞ്ഞ ഒരാറു വയസ്സുകാരനും, ഉറയ്ക്കാത്ത കാലുകളുമായി വല്ലപ്പോഴും വന്നു കയറുന്ന അച്ഛനും പിന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച പാറപ്പള്ളിക്കുന്നും ഒക്കെ ഒരുപാടു ദൂരത്താ ഇപ്പൊള്‍..എങ്കിലും ഹൃദയം കൊണ്ടൊരു മടക്കയാത്രയായി എനിക്കീ കഥ! സൂ ഈ കഥ ഞാനെന്റെ ആത്മാവില്‍ കുറിക്കുന്നു. നാലുവയസ്സു വരെ സ്നേഹത്തിന്റെ നറുപാല് ചുരത്തിത്തന്ന് പിന്നെ ഒരു മായയായ് മറഞ്ഞ അമ്മയെ കാത്ത് ഉറങ്ങാതെ കരഞ്ഞിരുന്ന രാത്രികള്‍ ഈ നിമിഷം എന്നില്‍ നിറയുന്നു. നന്ദി പറയാനില്ല, എങ്കിലും ഈ കഥ എനിക്കു വേണ്ടി മാറ്റി വെയ്ക്കുക...എന്നേയ്ക്കും!
സൂ ചേച്ചീ,
എപ്പോഴത്തേയും പോലെ സൂ ചേച്ചിയെ ഇറിറ്റേറ്റ് ചെയ്യുന്ന അലമ്പ് കമന്റിടാന്‍ വന്നതാണ്. സങ്കടം വരുന്നു. :-(
സൂചേച്ചി, നല്ല കഥ. കുട്ടോള്‍ക്ക് എന്താ അറിയാലേ?
I also noticed some reading problems.
The top part of the story was faded!
എവിടെയൊക്കെയോ ഉരഞ്ഞു.
സാരമില്ല...
കാലം മായ്കാത്ത മുറിവുകളില്ലെന്നല്ലേ.!!
കുഞ്ഞന്‍സേ :) കഥ മോശമായിപ്പോയോ?
ഫൈസല്‍ :) വായിച്ചതിലും, അഭിപ്രായം പറഞ്ഞതിനും നന്ദി. ആഗ്രഹങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും ഇടയില്‍പ്പെടുന്ന ഒരുപാട് ജന്മങ്ങള്. അവരുടെ വേദന, മറ്റുള്ളവര്‍ അറിയാന്‍ ശ്രമിക്കുന്നില്ല.
magnifier എന്താ ഞാന്‍ പറയേണ്ടത് എന്ന് മനസ്സിലാകുന്നില്ല. വിഷമം പങ്കിടുന്നു. അല്ലെങ്കില്‍ എന്തിനാ പങ്കിടുന്നത്? മുഴുവന്‍ ഞാന്‍ എടുത്തോളാം.
ദില്‍ബൂ :)
ഡാലീ :) നന്ദി.
Mallu Films :) നന്ദി. ടെമ്പ്ലേറ്റിന്റെ കുഴപ്പം ആണോ ആവോ? എനിക്കറിയില്ല.
പാച്ചു :) മുറിവുകള്‍ കാലം മായ്ക്കും അല്ലേ? അല്ലെങ്കില്‍ ജീവിതം എന്തായേനെ.
പോസ്റ്റ് വായിച്ച എല്ലാവര്ക്കും നന്ദി.
അയ്യോ സു ഇഷ്ടപ്പെട്ടില്ല എന്നല്ല, ഈ കഥ വായിച്ചപ്പോള്‍ ഒരു വിഷമം വന്നു.. രാഹുലിനെ ഓര്‍ത്ത്
കുഞ്ഞന്‍സേ :) വെറുതെ ചോദിച്ചതാ.
qw_er_ty
സൂച്ചേച്ച്യേ...
കഥ ഹൃദ്യമാണ്. പലേ ബാല്യങ്ങള്‍ക്കും സ്നേഹത്തിന്റെ തലോടലുകളില്‍ നിന്ന് എത്ര പെട്ടെന്നാണ് അകന്നു പോകേണ്ടിവരുന്നത് എന്ന് കുറച്ചുവാക്കുകളിലൂടെ..... ഇത് ഹൃദ്യം പക്ഷേ നൊമ്പരപ്പെടുത്തുന്നത്.......
മുരളീ :)കൊഴിഞ്ഞുപോകുന്ന തണല്‍ വൃക്ഷങ്ങള്‍.
qw_er_ty
ലച്ചൂ :) സ്വാഗതം. നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home