വര്‍ണ്ണപ്പൂന്തോട്ടം
കുഞ്ഞുമണ്ചട്ടിയില് മഞ്ഞപ്പൂ,
ഇന്നലെ വിരിഞ്ഞൊരു ജമന്തിപ്പൂ.
തലയാട്ടി നില്ക്കുന്ന തുളസിച്ചെടി,
ഇലമാത്രമായൊരു റോസാച്ചെടി.
പലപലവര്ണത്തില് ചെമ്പരത്തി,
പലനാളായുള്ളൊരു പാരിജാതം.
അവിടുന്നും, ഇവിടുന്നും, കൂടെ വന്ന,
പേരറിയാത്തൊരാ കുഞ്ഞുപൂക്കള്‍.
നീളത്തില്‍, ഉയരത്തില്‍, മുല്ലപ്പൂവും,
രണ്ടുവര്ണങ്ങളില് തെറ്റിപ്പൂവും.
തോട്ടം നനയ്ക്കാന്‍ മഴ വരുമ്പോള്‍,
പുഞ്ചിരി തൂകുമീ പൂക്കളൊക്കെ.
ചിത്രശലഭങ്ങള്‍ വന്നിരിക്കും,
വണ്ടുകള്‍ പാറിപ്പറന്നു വരും.
കുഞ്ഞിളം കൈയ്യുകള്‍ കുസൃതി കാട്ടി,
പൂവിനെ നുള്ളിപ്പറിച്ചെടുക്കും.
മഞ്ഞു കുളിരേകി വന്നു നില്ക്കും,
സൂര്യന് ജ്വലിക്കുമ്പോള്‍ വാടി നില്ക്കും.
മിന്നുവിന് മുറ്റത്തെയാ പൂന്തോട്ടം,
വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്ന മായാജാലം.
Labels: കുഞ്ഞുകവിത
22 Comments:
കുഞ്ഞുകവിത നല്ല കവിത
സൂ നല്ലൊരു കുഞ്ഞികവിത. പൂമ്പാറ്റയിലേക്കൊക്കെ അയച്ചു കൊടുക്കാന്‍ പറ്റുന്ന തരത്തില്‍ ഉള്ളത്. കുട്ടിപാട്ട്.:)
ഇതു നന്നായിട്ടുണ്ട്.നല്ലൊരു വാങ്മയചിത്രം വരച്ചിട്ടിരിക്കുന്നു.
നല്ല കുഞ്ഞുകവിത..നല്ല താളത്തില്‍ പാടാന്‍ പറ്റിയത്.
[പൂമ്പാറ്റ എന്നൊക്കെ കേട്ടപ്പഴേ നമുക്ക് പറ്റിയതാണെന്ന് എനിക്ക് ഉറപ്പായിരുന്നു...അതു കൊണ്ടാ ഞാന്‍ ഓടി വന്നത്]
“പപ്പേ, ഒരു പാട്ടു പാടീ തര്വോ” എന്ന് ഇന്നലെ അവന് ചോദിച്ചതേയുള്ളൂ....
സൂ അത് എങ്ങിനെ അറിഞ്ഞു!!!!!!!!!!!!!!!!!!!!!!
ഒരുപാടിഷ്ടമായി, ഈ കുഞ്ഞുകവിത...
(കട്/കോപ്പി കാര്‍മേഘങ്ങള്‍ പിന്‍വലിയുമ്പോള്‍ സൂമാനം പൂത്തുലയുന്നു...)
സൂവെ,ഞാന്‍ ഇതൊന്ന് എന്റെ ബ്ലോഗില്‍ ചൊല്ലുന്നതില്‍ കുഴപ്പമുണ്ടോ?
ഓ:ടോ:സൂവിന്റെ ഇ-തപാല്‍ അറിയില്ലാത്തത് കൊണ്ടാണ് ഇവിടെ ചോദിക്കുന്നത്.
qw_er_ty
അതെ,
എല്ലാവരും പറയുമ്പോലെ, ഇത് കുട്ടികള്‍ക്കു പറ്റിയതാണല്ലോ... ഇത് സുവിന്റെ തോട്ടത്തിന്റെ ചിത്രമാണോ? മിന്നു സുവിന്റെ മകളാണോ, പിന്നാരാ?
--
അതുകൊള്ളാം... പൂ നുള്ളിയെടുക്കുന്നത് കുഞ്ഞിളം കൈകള്‍ മാത്രമോ? വളയിട്ട കൈകളുമില്ലേ കൂട്ടത്തില്‍, കുസൃതിക്കല്ലെന്നു മാത്രം...
--
കുഞിക്കവിത കേള്‍ക്കാന്‍ ഇമ്പമുണ്ട്..
കൃഷ് | krish
നവന് :) ആദ്യത്തെ കമന്റിന് നന്ദിയുണ്ട്.
ബിന്ദൂ :) അയക്കേണ്ടിവരില്ല.;)
പൊതുവാള് :) നന്ദി.
സാന്‍ഡോസ് :) എനിക്കറിയാമായിരുന്നു സാന്‍ഡോസ് ഓടി വരുമെന്ന്.
സ്വാര്‍ത്ഥന്‍ :) ഉച്ചയ്ക്ക് പത്ത് മിനുട്ട് കിട്ടി. ഉറക്കം ഇല്ല. അപ്പോ എന്തെങ്കിലും എഴുതിയേക്കാമെന്നു കരുതി. എഴുതിയപ്പോള്‍ ഇങ്ങനെ ആയി. നന്ദി.
അനംഗാരീ :) ചൊല്ലാം. ചോദിച്ചതില്‍ വളരെ സന്തോഷമായി. കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്. പക്ഷെ ഈ കവിത എന്റേതാണ്, എന്റേതാണ്, എന്റേത് മാത്രമാണ്.
ഹരീ :) അതെ എന്റെ മിന്നുവിന്റെ തോട്ടം ആണ്. മിന്നു മഹാദുസ്സ്വഭാവക്കാരിയാണ് കേട്ടോ. ഇഷ്ടായില്ലേ ഇത്? അതെ വല്യ കൈകള്‍ നുള്ളിയെടുക്കുന്നത്, കൊടുക്കാനും, തലയില്‍ ചൂടാനും.
കൃഷ് :) നന്ദി.
എന്റെ മനസ്സിലുമുണ്ട് ഇതേപോലൊരു ഭംഗിയുള്ള പൂന്തോട്ടം.നിറയെ ചെത്തിയും ചെമ്പരത്തിയും മുല്ലയും ഒക്കെ പൂത്തുമറിഞ്ഞുകിടക്കുന്ന പൂന്തോട്ടം. പക്ഷെ, ഇവിടുത്തെ തണുപ്പില്‍ അതൊക്കെ സ്വപ്നങ്ങളായിത്തീരുന്നു... എങ്കിലും ഓരോ വേനല്‍ക്കാലത്തും പിന്നെയും എന്തെങ്കിലുമൊക്കെ നട്ടുപിടിപ്പിച് സന്തോഷം കണ്ടും ശൈത്യകാലത്ത് അവ കരിഞ്ഞു പോകുന്നതു കണ്ട് വിഷമിചും കഴിയുന്നു....
കുഞ്ഞിക്കവിത നന്നയി ആസ്വദിച്ചു. മിന്നുവേ,പൂ പറിക്കല്ലേ....
കൊള്ളാം :)
യാമിനീ :) നന്ദിയുണ്ട്. ചെടികള്‍, പൂക്കള്‍ ഉണ്ടെങ്കില്‍ത്തന്നെ, വല്യ സന്തോഷം ആവും അല്ലേ?
നൌഷര്‍ :) ഐഡി ഉണ്ടാക്കേണ്ടി വന്നു അല്ലേ? നിവൃത്തി ഇല്ലാതെ ആയി. അതാണ് കേട്ടോ.
സൂചേച്ചീ: വല്യാ വല്യ കവിതകളുകാണുമ്പോള് ഞാന്‍ അരികത്തൂടെ പോവാറില്ല.. ഇതു കൊള്ളാം എന്തായാലും ദഹനക്കേട് വരില്ല.. എവിടെയും തടയുന്നില്ല. നല്ല ഒഴുക്ക്...
കല്യാണം കയിച്ച്..വാവേണ്ടാവുമ്പം..ഞാനും പാടിക്കൊടുക്കും ഈ കുഞ്ഞിപ്പാട്ട്;..ങ്ഹാ!
കുട്ടിച്ചാത്തന് കുട്ടിക്കുട്ടിക്കവിതകള് വായിക്കൂ. :) നന്ദി.
പീലിക്കുട്ട്യമ്മൂ :)എന്നോട് ചോദിച്ചിട്ട് വേണേ ;)
സൂവിന്റെ 'വര്‍ണ്ണപ്പൂന്തോട്ടം ' നല്ല ഇഷ്ടമായി. അനംഗാരി പാടിയതും കേട്ടു, കൊള്ളാം. ഇത്രയും ഭംഗിയുള്ള പൂന്തോട്ടം അക്ഷരങ്ങളില്‍ തീര്‍ത്തതിനു അഭിനന്ദനങ്ങള്‍!!!
സാരംഗീ നന്ദിയുണ്ട്. കേട്ടിട്ട് ഇഷ്ടമായി അല്ലേ? എനിക്ക് കേള്‍ക്കാന്‍ പറ്റിയില്ല. അവിടെ പേജില്‍ നിന്ന് ശരിക്കും പോകുന്നില്ല. ഇനിയും ശ്രമിക്കണം.
qw_er_ty
സൂ...
കുഞ്ഞു നീണ്ട കവിത എന്നല്ലെ നന്ന്
സൂ ഈ പൂന്തോട്ടം ശരിക്കുമുള്ളതാണോ? എങ്കില്‍ എനിക്ക് അസൂയ തോന്നുന്നു.
മനസില്‍ ഒരു പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്, അവിടെ നട്ടിട്ടുള്ള ചെടികളാണിതൊക്കെ. എന്നെങ്കിലും അതൊരു തുണ്ട് ഭൂമിയിലേക്ക് മറ്റണം.
മനു :) കുഞ്ഞു നീണ്ട കവിത ആയി അല്ലേ?
ശാലിനീ :)വീടിന്റെ ടെറസ്സില്‍ ഉണ്ട്. അമ്മയ്ക്ക്. പലതരം ചെമ്പരത്തികളും, വേറെ വേറെ ചെടികളും ഒക്കെ ആയിട്ട്. ഇവിടെ കുറച്ചേ ഉള്ളൂ. ഇല്ല എന്നുതന്നെ പറയാം. കാരണം, കുറച്ചുദിവസത്തേക്ക് എവിടെയെങ്കിലും പോകേണ്ടിവന്നാല്‍, വരുമ്പോഴത്തേക്ക് ഒക്കെ കരിഞ്ഞിട്ടുണ്ടാവും. അതൊരു നല്ല കാര്യം അല്ലല്ലോ.
qw_er_ty
ഒരു മസാഫി കുപ്പിയില്‍ വെള്ളം നിറച്ചു..ഒരു കുഞ്ഞു ദ്വാരം ഇട്ടു ചട്ടിയില്‍ കുത്തി വെച്ചോളു..
പൂക്കള്‍ക്ക് കുറച്ചു ദിവസത്തേക്കുള്ള വെള്ളമായല്ലൊ.. ചേച്ചിക്കു ധൈര്യമായി എവിടെ വേണമെങ്കിലും പോകാമല്ലോ...
ഒടിയന് :)
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home