Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, April 09, 2007

ആത്മവിശ്വാസം

മഹാന്മാര്‍ ത്യാഗം സഹിച്ചും, നന്മ വരുത്താന്‍ ശ്രമിക്കുന്നത്‌, സ്വന്തം മഹത്വം കൊട്ടിഘോഷിക്കാനല്ല,

പിന്തുടരുന്നവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാണ്‌‍.

ചെടി, ഉയരത്തില്‍ വളരുന്നത്‌, ആകാശം കീഴടക്കാനല്ല.

ഉയര്‍ത്തിവിട്ട വേരുകള്‍ക്ക്‌ ആത്മവിശ്വാസം നല്‍കാനാണ്‌.

രാത്രിയില്‍ വഴിവിളക്കുകള്‍ പ്രകാശിച്ച്‌ നില്‍ക്കുന്നത്‌, പകലുറങ്ങുന്നത്‌ ശീലമായതുകൊണ്ടല്ല.

രാത്രിയില്‍ വഴി നടക്കുന്നവര്‍ക്ക്‌ ആത്മവിശ്വാസം ഉണ്ടാക്കാനാണ്‌‍.

ചെരിപ്പുകള്‍, കാലടിയില്‍ കിടക്കുന്നത്‌, മേന്മയില്ലാത്തതുകൊണ്ടല്ല,

നടക്കുന്നവര്‍ക്ക്‌ ആത്മവിശ്വാസം കൊടുക്കാന്‍ ആണ്‌.

അറിവുള്ളവര്‍ ഉപദേശം നല്‍കുന്നത്‌, അറിവ്‌ കാണിക്കാനല്ല,

താല്‍പര്യമുള്ളവര്‍ക്ക്‌ ആത്മവിശ്വാസമേകാനാണ്‌.

26 Comments:

Blogger ആഷ | Asha said...

അങ്ങനെയോ :)

Mon Apr 09, 10:09:00 am IST  
Blogger വേണു venu said...

ഇതു വായിക്കുന്നവര്‍ക്കും തീര്‍ച്ചയായും ആത്മ വിശ്വാസം ഉണ്ടാകും.:)

Mon Apr 09, 10:09:00 am IST  
Blogger ചേച്ചിയമ്മ said...

അങ്ങനെയുമാവാമല്ലേ....

Mon Apr 09, 10:23:00 am IST  
Blogger മുസ്തഫ|musthapha said...

ചെടി, ഉയരത്തില്‍ വളരുന്നത്‌, ആകാശം കീഴടക്കാനല്ല.

ഉയര്‍ത്തിവിട്ട വേരുകള്‍ക്ക്‌ ആത്മവിശ്വാസം നല്‍കാനാണ്‌.

*****

ചെരിപ്പുകള്‍, കാലടിയില്‍ കിടക്കുന്നത്‌, മേന്മയില്ലാത്തതുകൊണ്ടല്ല,

നടക്കുന്നവര്‍ക്ക്‌ ആത്മവിശ്വാസം കൊടുക്കാന്‍ ആണ്‌.

സൂ... നല്ല പോസ്റ്റ് :)

Mon Apr 09, 10:40:00 am IST  
Anonymous Anonymous said...

നല്ല വരികള്‍...വിപ്ലവഗാനം പോലെ!!!

Mon Apr 09, 11:05:00 am IST  
Blogger Haree said...

ഞാനിവിടെ കമന്റുന്നത്, കമന്റുവാന്‍ കഴിവുണ്ടെന്ന് കാണിക്കുവാനല്ല, സുവിന് ആത്മവിശ്വാസം നല്‍കുവാനാണ്... ഹി ഹി ഹി :)
--

Mon Apr 09, 11:18:00 am IST  
Blogger ഉണ്ണിക്കുട്ടന്‍ said...

ബ്ലോഗ്ഗന്മാര്‍ ബ്ലോഗുന്നത് വേറെ പണി ഇല്ലാത്തതു കൊണ്ടല്ല.
മറ്റുള്ളവര്‍ വായിച്ചു കമിന്റിട്ടു രസിക്കട്ടെ ഇന്നു കരുതിയാണ്‌.

സൂ ... ഹി ഹി ... :)

Mon Apr 09, 11:23:00 am IST  
Blogger സുല്‍ |Sul said...

ഉണ്ണിക്കുട്ടന്‍ പറഞ്ഞ പോലെ ഞാന്‍ ബ്ലോഗുന്നത് വേറെ പണിയൊന്നുമില്ലാഞിട്ടല്ല.

ഇമ്മാതിരിയെഴുതിയാലും ബ്ലോഗാവുമെങ്കില്‍ എനിക്കെന്തുകൊണ്ടെഴുതിക്കൂടാ എന്നു പുറമെയുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കുവാനാണ്.

നല്ല കുറിപ്പ് സു.

-സുല്‍

Mon Apr 09, 11:55:00 am IST  
Blogger ശാലിനി said...

സൂ, ഇതു നന്നായി. എനിക്കിഷ്ടപ്പെട്ടത് അവസാനത്തെ രണ്ടു വരികളാണ്

Mon Apr 09, 11:55:00 am IST  
Blogger വിചാരം said...

നാവ് വൃത്തിയാക്കുന്നത് ഉപയോഗിച്ച് ദിനവും നാവുവടിക്കുന്നത് നാവ് വൃത്തിയാകാന്‍ മാത്രമല്ല സംസാരിക്കുമ്പോള്‍ ദുര്‍ഗന്ധം വരാതിരിക്കുവാനും പൂര്‍ണ്ണമായ ആത്മവിശ്വാസത്തോടെ (മണം അടിക്കുന്നില്ലാന്നുള്ള) ധൈര്യായിട്ട് സംസാരിക്കുവാനുമാണ്
സൂ വെ ഞാന്‍ ഓടി ....

Mon Apr 09, 12:03:00 pm IST  
Blogger സാരംഗി said...

"മഹാന്മാര്‍ ത്യാഗം സഹിച്ചും, നന്മ വരുത്താന്‍ ശ്രമിക്കുന്നത്‌, സ്വന്തം മഹത്വം കൊട്ടിഘോഷിക്കാനല്ല,

പിന്തുടരുന്നവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാണ്‌‍".
നല്ല വരികള്‍ സൂ..ഇഷ്ടമായി ..

Mon Apr 09, 12:29:00 pm IST  
Blogger Kaithamullu said...

അറിവുള്ളവര്‍ ഉപദേശം നല്‍കുന്നത്‌, അറിവ്‌ കാണിക്കാനല്ല.....
-ഉലഗം നന്നാക്കാനാണ്!

Mon Apr 09, 12:43:00 pm IST  
Blogger Sona said...

സുചേച്ചിടെ ഈ വരികള്‍ എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുട്ടൊ.നല്ല പോസ്റ്റ്.

Mon Apr 09, 12:53:00 pm IST  
Blogger ഉണ്ണിക്കുട്ടന്‍ said...

വിചാരം ......ഹോ വല്ലാത്തൊരു വിചാരം തന്നെ!!!

Mon Apr 09, 02:08:00 pm IST  
Blogger അപ്പു ആദ്യാക്ഷരി said...

സൂവേച്ചി നല്ല ചിന്തകള്‍, പതിവുപോലെ...

(ഇവിടെ കമന്റില്‍ ചിരി രേഖപ്പെടുത്തുന്നുവര്‍ “ഹി.ഹി..ഹി..“ എന്ന് ചിര്‍ക്കാതെ “ഹ..ഹ..ഹാ” എന്നായാല്‍ ഒരു മലയാളിത്തം കിട്ടിയേനേ... (ഓടി)

Mon Apr 09, 02:25:00 pm IST  
Blogger സു | Su said...

ആഷ :) ആദ്യത്തെ കമന്റിന് നന്ദി.

വേണു :) സന്തോഷം.

ചേച്ചിയമ്മേ :) ആവാം.

അഗ്രജന്‍ :)

കാളിയന്‍ :)

ഇത്തിരിവെട്ടം :)

ഹരീ :) എനിക്ക് ആത്മവിശ്വാസം കിട്ടി.

ഉണ്ണിക്കുട്ടന്‍ :)

സുല്‍ :) അത് നന്നായി.

ശാലിനീ :)

വിചാരം :)

സാരംഗീ :)

കൈതമുള്ളേ :)

സോന :) നല്ലത്.

അപ്പൂ :)


പോസ്റ്റ് വായിച്ചവര്‍ക്കും, അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി.

Mon Apr 09, 09:03:00 pm IST  
Blogger Satheesh said...

നല്ല തനിമയുള്ള ചിന്തകള്‍!

ഇത്രയെങ്കിലും പറയാതെ പോയാല്‍ സൂവിനെന്ത് തോന്നും എന്നു വിചാരിച്ചിട്ടല്ല, എനിക്ക് കമന്റാന്‍ തോന്നിയതുകൊണ്ടാണ്‍! :-)

Mon Apr 09, 09:05:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വൈകിപ്പോയീ ഹാജര്‍പ്പട്ടിക കൊണ്ടോയാ...

Mon Apr 09, 09:27:00 pm IST  
Blogger ഗുപ്തന്‍ said...

സു ബ്ലോഗെഴുതുന്നത് .... :)

നല്ല പോസ്റ്റ് ട്ടാ...
ഈ തലയില്‍ ഇനീം ആശയങ്ങള്‍ കുരുക്കട്ടെ

Mon Apr 09, 09:36:00 pm IST  
Blogger Sathees Makkoth | Asha Revamma said...

നല്ല ചിന്ത.

Mon Apr 09, 10:38:00 pm IST  
Blogger സാജന്‍| SAJAN said...

അയ്യൊ ഇതെപ്പം വന്നു.. ഞാന്‍ താമസിച്ചുപോയല്ലോ..എന്തൊരു കഷ്ടമായി പോയി കുട്ടിച്ചാത്തന്‍‌വരെ കമന്റിയേമിച്ചു പോയല്ലോ ഇനീപ്പോ ഞാന്‍ കമന്റുന്നില്ല.. തിരിച്ചു പോകുവാ എന്നാലല്ലേ അടുത്തപോസ്റ്റിനു നേരത്തെ വന്നു കമന്റാന്‍ ഒരാത്മവിശ്വാസമൊക്കെ വരൂ..:)

Tue Apr 10, 04:38:00 am IST  
Blogger സു | Su said...

സതീഷ് :)

കുട്ടിച്ചാത്താ :) വായിക്കാന്‍ സമയം ഉള്ളപ്പോള്‍ വായിക്കൂ. ധൃതിയൊന്നുമില്ല.

മനു :)

സതീശ് :)

സാജന്‍ :) വൈകിയൊന്നുമില്ല. സമയം ഉള്ളപ്പോള്‍, വന്ന് വായിക്കാം.

Tue Apr 10, 09:28:00 am IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ആത്മവിശ്വാസം കൂടി, പൈപ്പ്‌ കനാലിന്റെ മേളിലൂടെ പുല്ലുപോലെ നടക്കാമെന്നത്‌ മോള്‍ക്ക്‌ കാണിച്ചുകൊടുക്കുന്നതിന്നിടയില്‍ കഴിഞ്ഞ അവധിക്ക്‌ ഞാന്‍ പാടത്തേയ്ക്ക്‌ വീണു :)

Tue Apr 10, 10:31:00 am IST  
Blogger തമനു said...

സൂ,

അണികളെയും, വേരുകളേയും, ചെരുപ്പുകളേയും പോലെ താങ്ങി നിര്‍ത്തുന്നവരേയും, ചവുട്ടി മെതിക്കപ്പെട്ടവരേയും ആശ്വസിപ്പിക്കാന്‍ പറയുന്ന വാക്കുകള്‍ മാത്രമല്ലേ ഇത്‌.

മറ്റുള്ളവര്‍ക്ക്‌ ആത്മവിശ്വാസം നല്‍കുകയാണ് താങ്ങിനിര്‍ത്തുന്നവന്റെയും, ചവുട്ടിമെതിക്കപ്പെടുന്നവന്റെയും ജീവിത ലക്ഷ്യം എന്ന ചിന്ത, എന്തോ എനിക്കിഷ്ടപ്പെടുന്നില്ല. (എനിക്കിഷ്ടപ്പെടുന്നില്ല എന്നു മാത്രം)

Tue Apr 10, 11:09:00 am IST  
Blogger സുല്‍ |Sul said...

തമനുവിന്റെ വേറിട്ട ചിന്തയും അത്യുത്തമം.

-സുല്‍

Tue Apr 10, 11:18:00 am IST  
Blogger സു | Su said...

പടിപ്പുര :) അത് മനസ്സിലോര്‍ത്ത് ഞാന്‍ ചിരിച്ചു. ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ആ പരിപാടിയൊക്കെ.

തമനൂ :) അങ്ങനെയാണോ? എന്നാല്‍, അത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമായിരിക്കും എന്നും ചിന്തിച്ചുകൂടേ? അവര്‍ ചെയ്യുന്നത് നല്ല കാര്യങ്ങള്‍ ആവുമ്പോള്‍, ആണെന്ന് തെളിയിക്കുമ്പോള്‍, അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കില്ലേ?

ജീവിതലക്‍ഷ്യം അത് മാത്രം ആവില്ല. പക്ഷെ അങ്ങനെ ആത്മവിശ്വാസം നല്‍കാനും അവര്‍ വിചാരിച്ചാല്‍ പറ്റും എന്നേ പറഞ്ഞുള്ളൂ.

സുല്‍ :)

Tue Apr 10, 12:32:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home