ദേ പിന്നേം വന്നു!
കാലന്‍, കോമയില്‍ നിന്നുണര്‍ന്ന് ഫ്രഷ് ലൈം ജ്യൂസ് കുടിച്ച്, ഫ്രഷായി വന്നു. പോത്തിനും കയറിനും അല്‍പം പരിചയക്കേടും മടിയും വന്നെങ്കിലും ജസ്റ്റ് റിമംബര്‍ ദാറ്റ് ഡേയ്സ് എന്ന് പറഞ്ഞോര്‍മ്മിപ്പിച്ച് ഓര്‍മ്മകളെയൊക്കെ പൊടിതട്ടിയെടുപ്പിച്ചു.
“ഹ... ഹ... ഹ...”
"എന്താ?"
"ഞാന്‍ കോമയില്‍നിന്നുണര്‍ന്നു. ഇനി ചിലരെയൊക്കെ ഫുള്‍സ്റ്റോപ്പിടും."
"ഹി... ഹി... ഹി..."
"എന്ത് കിക്കിക്കീ?" കാലനു ദേഷ്യം വന്നു.
"കോമയില്‍നിന്ന് ഉണര്‍ത്തിയപ്പോള്‍, പ്രതിഫലമായിട്ട് ഒരു വാഗ്ദാനം ഉണ്ടായിരുന്നു. എന്താവശ്യപ്പെട്ടാലും തരുമെന്ന്."
"ശരി ചോദിക്കൂ, ഡയമണ്ടിന്റെ നെക്ലേസ് വേണോ? രാജസ്ഥാനി സ്റ്റൈല്‍ വളകള്‍ വേണോ? മുത്തുകള്‍ പിടിപ്പിച്ച സാരികള്‍ വേണോ? എന്തും തരാന്‍ നാം ഒരുക്കമാണ്."
"ഇതൊന്നും വേണ്ടേ...ഇതിനൊന്നും ഇവിടെ ഒരു ആഗ്രഹവും ഇല്ല."
"ങേ... പിന്നെ എന്താണ് വേണ്ടത്? വേഗം ചോദിക്കൂ. സമയം കുറവാണ്. "
"ലോകത്തില്‍ അസൂയ എന്നൊരു കാര്യവും, അതുള്ളതിനാല്‍ ഉണ്ടാകുന്ന തിന്മകളും ഇല്ലാതാകുമ്പോഴേ ഈ വഴിക്ക് വരാവൂ."
"ഹോ..."കാലന്‍ തല ചൊറിഞ്ഞു. നിലത്ത് രണ്ട് ചവിട്ട് കൊടുത്തു. പോത്ത് സ്റ്റാര്‍ട്ട് ആയി. കാലന്‍, കയറും എടുത്ത് ലെറ്റ് അസ് ഗോ പറഞ്ഞു.
22 Comments:
സന്ദര്‍ഭം വ്യക്തമാക്കി ആശയം വിശദീകരിക്കുക....എന്നൊരു ചോദ്യത്തിനു വകുപ്പുണ്ടല്ലോ?
തിരിച്ചുവരവില്‍ ആദ്യ കമന്റ് സൂവിനു തന്നെയിരിക്കട്ടെ.
ബൂലോഗത്ത് കഴിഞ്ഞ ഒരു മാസം എന്തൊക്കെ നടന്നു എന്നൊന്നു നോക്കി വരാം (യാഹൂ വധം ബാലെ അറിഞ്ഞിരുന്നു!)
"ഞാന്‍ കോമയില്‍നിന്നുണര്‍ന്നു. ഇനി ചിലരെയൊക്കെ ഫുള്‍സ്റ്റോപ്പിടും."
-എന്താ കഥ, സൂ! (കോമേ തന്നെ കെടന്നാ മത്യാര്‍ന്നൂ.)
:)
ഇതെന്താണ്..അത്രയ്ക്ക് കഷ്ടാണോ ബൂലോഗത്തെ സംഗതികളുടെ കുടികിടപ്പ് ?...
..എന്നാലും പേടിയ്ക്കാനില്ല..സൂവിന്റെ നിബന്ധനപ്രകാരം കാലന്‍ അടുത്തൊന്നും തിരിച്ചുവരാനുള്ള ലാഞ്ചനപോലുമില്ലല്ലോ.!!!!..
ha ha... su congratulations :)... Su veenTum thirichchu vannathil oththiri santhosham...
ഫൈസല്‍ :)
കൈതമുള്ളേ :)
വല്യമ്മായീ :)
കൊച്ചുഗുപ്തന്‍ :)
കുഞ്ഞന്‍സേ :)
ഇട്ടിമാളൂ :)
കലക്കി സൂവേച്ചി.
"ഞാന്‍ കോമയില്‍നിന്നുണര്‍ന്നു. ഇനി ചിലരെയൊക്കെ ഫുള്‍സ്റ്റോപ്പിടും."
ചിലരൊക്കെ ഇപ്പത്തന്നെ ഫുള്‍സ്റ്റോപ്പിട്ടല്ലോ!
‘സന്ദര്‍ഭം വ്യക്തമാക്കി ആശയം വിശദീകരിച്ച് ‘ കഥാപാത്രത്തെ കണ്ടുപിടിക്കുക! ആ ‘ഹി ഹി ഹി’ന്ന് ചിരിച്ചതാരാ?! :-)
"ഞാന്‍ കോമയില്‍നിന്നുണര്‍ന്നു. ഇനി ചിലരെയൊക്കെ ഫുള്‍സ്റ്റോപ്പിടും."
കിടിലന്‍:)
km :)
സുഗതരാജ് :)
സതീഷ് :)
മയൂരയ്ക്ക് സ്വാഗതം. :)
ഇത് ഞാനും കാലനും തമ്മിലുള്ള “ഫ്രണ്ട്ഷിപ്പിന്റെ” കഥയാണ്. ഇതൊരു തുടര്‍ക്കഥയാണ്. അല്ലാതെ വേറൊന്നുമല്ല. :)
അതാവും പിന്നെ കാലനെയാരും കണ്ടിട്ടില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ അസിസണ്ടാ സര്‍വ്വീസില്‍ :)
കാലനെ തുരത്താന്‍ പറ്റിയ ഐഡിയ.. കാലന്‍ ഇനി എ ബൂലോഗത്തേക്ക് ഒരിക്കലും തിരിച്ചുവരുമെന്ന് തോന്നുന്നില്ല.
കരീം മാഷേ :) കാലന്‍ വരില്ല, പിന്നെയല്ലേ അസിസ്റ്റന്റ്.
കൃഷ് :) ബൂലോഗത്തേക്ക് എന്തായാലും വരില്ല.
കാലനേയും വെറുതെ വിടൂലാ ല്ലേ.. :)
qw_er_ty
ഹ ഹ ഹ... :)
സൂവേച്ചിയാണൊ അപ്പോഴാ പാതകം ചെയ്തത്... ഹല്ല, കാലനെ ഉണര്‍ത്തിയതേ...
--
ഞാന്‍ കരുതി ബൂലോകത്ത് വര്‍മ്മക്കളി, കോപി പേസ്റ്റ് ഇതെല്ലാം കഴിഞ്ഞിട്ട് വരാന്‍ പറയുമെന്ന്. ഇതൊരുമാതിരി പഴയ സ്റ്റൈല്‍.
-സുല്‍
സൂ ചേച്ചീ...
കാലന് ഒരു കാലത്തും ആ വഴിക്ക് വരാനാവും എന്ന് തോന്നുന്നില്ല... പാവം കാലന്.
:)
ചാത്തനേറ്: ഓ ആ പാവം കാലനായിരുന്നോ പിന്നേം വന്നത്..ഞാന്‍ വെറുതേ കല്ലും കൊണ്ടു വന്നു...
:D
പാവം കാലന്‍. കുഴപ്പിച്ചു കളഞ്ഞല്ലോ
നൌഷര്‍ :)
ഹരീ :) അതെയതെ.
സുല്‍ :)ആ സ്റ്റൈല്‍ മതിയെന്നുവെച്ചു.
ഇത്തിരിവെട്ടം :) അതെ. വരാന്‍ പറ്റില്ല.
കുട്ടിച്ചാത്താ :) പിന്നെ ആരാവും എന്ന് വിചാരിച്ചു?
മുല്ലപ്പൂ :)
:)
സോന :)
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home