Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, April 26, 2007

മൈമൂന

ഏകാന്തതകളില്‍, കൂട്ടായി, നിസ്സാരമായൊരു സാന്നിദ്ധ്യമായി മാത്രമേ, അവള്‍ക്കൊരു സ്ഥാനം ഉണ്ടായിരുന്നുള്ളൂ. ജോലിത്തിരിക്കുകള്‍ക്കിടയിലോ, സലീമുമൊത്ത്‌ ആള്‍ക്കൂട്ടത്തില്‍ ഒരാളായി ഒഴുകിനടക്കുമ്പോഴോ, മൈമൂന ഒരിക്കലും അവളെ ശ്രദ്ധിച്ചിരുന്നുമില്ല. ഏറെക്കുറെ ഇഷ്ടപ്പെടുന്ന പ്രകൃതം എന്ന് തോന്നിയതുകൊണ്ട്‌ അവഗണിക്കാന്‍ മൈമൂന ശ്രമിച്ചിരുന്നുമില്ല.

എപ്പോഴാണ്‌ ആ അടുപ്പത്തില്‍ അല്‍പ്പം അനിഷ്ടം കലര്‍ന്നതെന്ന് മൈമൂനയ്ക്ക്‌ ഇന്നും നല്ല ഓര്‍മ്മയുണ്ട്‌. തലയിലെ വെള്ളിനൂല്, അതീവശ്രദ്ധയോടെ പിഴുതുകളഞ്ഞ ദിവസമാണ്‌, അവള്‍, അപ്രതീക്ഷിതമായി, സത്യസന്ധമായി, തികച്ചും അപ്രിയമായ ചോദ്യം, മൈമൂനയുടെ ഉത്തരം പ്രതീക്ഷിച്ച്‌ വിട്ടുകൊടുത്തത്‌.

"പേടി തുടങ്ങി. അല്ലേ?" തലയിലേക്ക്‌ ഇഷ്ടമില്ലാതെ കയറിയ വെള്ളിനൂലുകളേക്കാള്‍, അവളെ പേടിക്കാന്‍ തുടങ്ങിയതും അന്നു തന്നെ. ഇഷ്ടപ്പെടാത്ത വാക്കുകളോട്‌ ചെവിയോടൊപ്പം മനസ്‌ കാട്ടിയ അനിഷ്ടം മറച്ചുപിടിക്കാന്‍ ശ്രമിച്ചുവെങ്കിലും, അവളുടെ ഉത്തരത്തില്‍, അത്‌ അല്‍പം പ്രകടമാവുക തന്നെ ചെയ്തു.

"അങ്ങനെയൊന്നുമില്ല. ചേര്‍ച്ചയില്ലാത്തത്‌ ഒഴിവാക്കുമ്പോള്‍, അല്‍പം കൂടെ സുന്ദരമാവും പല കാര്യങ്ങളും."

ഉത്തരം പറഞ്ഞുകഴിഞ്ഞാണ്‌ സലീമിന്റെ ഉമ്മ, അയല്‍ക്കാരിയോട്‌ പറയാറുള്ളതും ഏതാണ്ട്‌ ഇതേ വാചകങ്ങള്‍ ആയിരുന്നെന്ന് മൈമൂന ഓര്‍ത്തത്‌. എത്ര കയ്പ്പായിരുന്നു, ഈ വാചകങ്ങള്‍ക്ക്. അതുകൊണ്ട്‌ തന്നെ ആ ചോദ്യോത്തരത്തിനു ശേഷമാണ്‌, അവളോട്‌ മൈമൂനയ്ക്ക് അകല്‍ച്ച തോന്നിത്തുടങ്ങിയത്‌. എന്തെന്നറിയാത്ത ഒരു നീരസവും. പാത്രം വൃത്തിയാക്കുമ്പോള്‍, നഖത്തിനിടയിലുള്ള അഴുക്കും, വസ്ത്രങ്ങളില്‍പ്പുരളുന്ന കരിയുമൊക്കെ, മൈമൂന കണ്ടുതുടങ്ങിയതും, അല്ലെങ്കില്‍, ഉണ്ടെന്ന് തിരിച്ചറിയാന്‍ തുടങ്ങിയതും, അവളുടെ സ്ഥിരമായുള്ള വരവിനുശേഷമാണ്‌. അണിഞ്ഞൊരുങ്ങിയുള്ള വരവിനു ശേഷം എന്ന് പറയുന്നതാകും കൂടുതല്‍ ചേര്‍ച്ച.

മൈമൂനയില്‍ വന്ന മാറ്റങ്ങള്‍ നിരവധിയായിരുന്നു. ടൌണില്‍ പോയപ്പോള്‍, പുതിയ മേക്കപ്പ്‌ ബോക്സ്‌ വാങ്ങിയതുകണ്ട്‌ സലീം ആശ്ചര്യവാനായി. അണിഞ്ഞൊരുങ്ങി മൈമൂനയെ കണ്ടിരുന്നത്‌ ഏതോ കാലത്തായിരുന്നെന്ന് തോന്നുകയും ചെയ്തു.

ചിലപ്പോഴൊക്കെ പൊതുസ്ഥലങ്ങളിലും മൈമൂന അവളെ കാണാന്‍ തുടങ്ങി. വാഹനത്തിലും, റെസ്റ്റോറന്റുകളിലും, ഊഴവും കാത്ത്‌ നിന്ന ആശുപത്രി വരാന്തയിലും ഒക്കെ അവള്‍ കൂടെയെത്താന്‍ തുടങ്ങി. മാറ്റം വന്നു തുടങ്ങിയതിനനുസരിച്ച്‌ അവളോടുള്ള നീരസം അലിഞ്ഞുപോകുന്നത്‌ മൈമൂന അറിഞ്ഞു. പലപ്പോഴും, ജോലിയെല്ലാം കഴിഞ്ഞ്‌, അത്യാവശ്യം അണിഞ്ഞൊരുങ്ങി ഇരുന്ന, സമയത്ത്‌ കണ്ടുമുട്ടുമ്പോള്‍, അവളുടെ കണ്ണില്‍ തെളിഞ്ഞിരുന്ന അമ്പരപ്പ്‌, അസൂയയുടേതാവാം എന്ന് കണ്ടെത്തിയ മൈമൂന ഉള്ളില്‍ ചിരിച്ചിരുന്നു. മൈമൂനയുടെ മാറ്റം ശ്രദ്ധിച്ച അവള്‍ അധികമൊന്നും ചിലപ്പോള്‍ സംസാരിക്കാറില്ല.

മൈമൂനയ്ക്ക്‌ ആദ്യം തോന്നിയതുപോലെ ഒരു ഭീഷണി ആയി അവളെയിപ്പോള്‍ കാണാനാവുന്നില്ല. എന്നാലും, അന്ന് അവള്‍ വരുമ്പോള്‍, ഫുട്‌ പാത്തിലെ കച്ചവടക്കാരനോട്‌ വാങ്ങിയ ബെസ്റ്റ്‌ സെല്ലര്‍ വായിച്ചുംകൊണ്ട്‌, സന്തോഷവതിയായി കാണപ്പെട്ട മൈമൂനയ്ക്ക്‌ നേരെ അവളെറിഞ്ഞുകൊടുത്ത ചോദ്യം മൈമൂനയ്ക്ക്‌ അവഗണിക്കാനായില്ല. ഇരട്ടിക്കാത്ത മയില്‍പ്പീലികളെക്കുറിച്ചുള്ള ചോദ്യത്തിനു ശരിയായൊരുത്തരം കൊടുക്കാനുമായില്ല. നിസ്സഹായത പൊട്ടിത്തെറിച്ചതും അതുകൊണ്ടു തന്നെ. മൈമൂന കൈയ്യില്‍ക്കിട്ടിയത്‌ എടുത്ത്‌ അവളെ എറിഞ്ഞു.

വൈകുന്നേരം സലീം വരുമ്പോള്‍, മൈമൂനയ്ക്ക്‌ പറയാന്‍ രണ്ട്‌ കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്, ഇനി ഒരിക്കലും പറയില്ലെന്ന് കരുതിയ മനസ്സില്‍ സൂക്ഷിച്ച, ഇരട്ടിക്കാത്ത മയില്‍പ്പീലിയെക്കുറിച്ച്‌. പിന്നൊന്ന്, അലമാരയില്‍പ്പിടിപ്പിച്ച കണ്ണാടിച്ചില്ലുകള്‍ മാറ്റുന്നതിനെക്കുറിച്ച്‌. പൊട്ടിയത്‌ എങ്ങനെയെന്ന് സലീം ചോദിക്കില്ലെന്ന് അവള്‍ക്കെന്തോ തോന്നി. മൈമൂനയുടെ മാറ്റം അവനെ സന്തോഷിപ്പിച്ചിരുന്നല്ലോ.

പക്ഷെ, അവളെക്കുറിച്ച്‌ മാത്രം, ഏകാന്തതകളില്‍ വരുന്ന, അവളെക്കുറിച്ച്‌, കൂട്ടുകാരിയെന്നോ, അസൂയക്കാരിയെന്നോ, മിടുക്കിയെന്നോ, ഉപദേഷ്ടാവെന്നോ ഇനിയും പേരിട്ട്‌ വിളിക്കാത്ത, ഓര്‍മ്മയുടെ ചില്ലുകളില്‍ തെളിയുന്ന തനിക്കെന്നോ കൈവിട്ടുപോയ, പൂര്‍ണ്ണമായും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന തന്റെ തന്നെ അസ്തിത്വത്തെ, പഴയ മൈമൂനയെക്കുറിച്ച്‌ മാത്രം ഒന്നും പറഞ്ഞില്ല. സലീമിന് അവളെ കാണാനോ, അറിയാനോ ഒരു അവസരം ഇനി കൊടുക്കരുതെന്ന് അവള്‍ തീര്‍ച്ചയാക്കി. തനിക്കിനിയും ഒരു നഷ്ടം സഹിക്കാനാവില്ല. ഇത്രയും കാലം, തങ്ങളെ കുറച്ചെങ്കിലും അകറ്റിനിര്‍ത്തുന്നതില്‍ ഒരു പങ്ക് അവള്‍ക്കുണ്ടായിരുന്നല്ലോ.

പുതിയ കണ്ണാടി വരുന്ന ദിവസം, നേരില്‍ കാണുന്ന ദിവസം, അവളുടെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ തയ്യാറായി, മൈമൂന, സലീം വരുന്നതും പ്രതീക്ഷിച്ച് ഇരുന്നു.

Labels:

28 Comments:

Blogger ടി.പി.വിനോദ് said...

ഇഷ്ടമായി കഥയും എഴുത്തും...:)
ഒരുപാടെല്ലാം പറഞ്ഞുപൊള്ളിക്കുന്നു മൈമുനയും അവളുടെ പെണ്‍നിഴലും..

Thu Apr 26, 08:14:00 pm IST  
Blogger ബിന്ദു said...

ഇവിടേയും ഉണ്ടൊരെണ്ണം, മനുഷ്യനെ പേടിപ്പിക്കാനായിട്ട്. :)
ഇതിലെ എഴുത്ത് ഇഷ്ടായി.

Thu Apr 26, 08:21:00 pm IST  
Blogger കരീം മാഷ്‌ said...

വാര്‍ദ്ധക്യം ബാധിക്കാത്ത,
കാല്‍പ്പനികത കൈവിടാത്ത.
പ്രതിഫലനം കാട്ടി ഭീതിപ്പെടുത്താത്ത ഒന്നു നെഞ്ചിനകത്തുണ്ട്,
അതു കൊണ്ടു പരസ്പരം കാണാന്‍ ശ്രമിച്ചാല്‍ കണ്ണാടി നോക്കാതെ പങ്കാളിയെ ചങ്ങാതിയെന്നു വിളിക്കാം
നല്ല ചങ്ങാതി.

Thu Apr 26, 08:42:00 pm IST  
Blogger ചീര I Cheera said...

നന്നായി എഴുതിയിരിയ്ക്കുന്നു സൂ...

Thu Apr 26, 09:08:00 pm IST  
Blogger വേണു venu said...

കഥ ഇഷ്ടമായി.:)

Thu Apr 26, 09:22:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ ഈ മയില്‍പ്പീലി ഇരട്ടിക്കല്‍ ഇടയില്‍ കടന്ന് വന്നത് മനസ്സിലായില്ല.

Thu Apr 26, 09:32:00 pm IST  
Blogger വാണി said...

നല്ല എഴുത്ത്..
മൈമുന മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

Fri Apr 27, 02:51:00 am IST  
Blogger സാജന്‍| SAJAN said...

നല്ല ആവിഷ്കാരം:)

Fri Apr 27, 08:35:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

കുട്ടിച്ചാത്താ.. തിരിച്ചൊരേറ്... മയില്പീലികളുടെ ഇരട്ടിക്കലിനെ കുറിച്ച് മനസ്സിലാവാനും ആകുലപ്പെടാനും ഒന്നുകില്‍ പ്രായം ആറായിരിക്കണം അല്ലെങ്കില്‍ മുപ്പത്തിആറ് അവസാനം അറുപത്തിയാറിലും ...

സു ... മൈമൂനയും മയില്‍‌പീലിയും മനസ്സില്‍നിന്നുപോവാന്‍ മരുന്നടിക്കേണ്ടിവരുമോ.. സാരമില്ലല്ലെ...
“അവളോ“ട് പറയുക ... എന്റെ മയില്പീലികല്‍ മാനം കണ്ടു വളര്‍ന്നതാണെന്ന്... ആകാശം കണ്ട മയില്‍ പീലികള്‍ ഇരട്ടിക്കില്ലെന്നാ പ്രമാണം ...

എന്നാലും വെറുതെ ഒരു കാര്യം ചോദിച്ചോട്ടെ... എപ്പൊഴാ മൈമൂനയെ പരിചയപ്പെട്ടെ...? ഇന്നലെ മിനിഞ്ഞാന്ന്... അതോ ...ഒരു മാസം മുമ്പ് ....

ച്ചെ .. ഞാന്‍ എന്തിനാ വെറുതെ ... അപ്പൊ മൈമൂനയോട് എന്റെ ഒരു അന്വേഷണം പറയണേ...

Fri Apr 27, 09:31:00 am IST  
Blogger കണ്ണൂരാന്‍ - KANNURAN said...

അവളിപ്പോള്‍ മൈമൂനയുടെ അടുത്ത്... ഇന്നോ നാളെയോ ഇവിടെയും വരും.. വരാതെ എവിടെപോകനല്ലെ? നന്നായിട്ടുണ്ട്...

Fri Apr 27, 09:59:00 am IST  
Blogger G.MANU said...

Nalla ezhuthu Su..ji...Vellikettia vaTiyichchu kaTannu varunna kaalam..

Fri Apr 27, 10:26:00 am IST  
Blogger സു | Su said...

ലാപുട :) നന്ദി. ആ‍ദ്യത്തെ കമന്റിനും അഭിപ്രായത്തിനും.

ബിന്ദൂ :)

കരീം മാഷേ :)

പി. ആര്‍ :)

വേണു :)

സാജന്‍ :)

കുട്ടിച്ചാത്താ :) മയില്‍പ്പീലി, മൈമൂന. മൈമൂനയുടെ ചില മോഹങ്ങള്‍. സ്വപ്നങ്ങള്‍. ഇരട്ടിച്ച് കാണാന്‍, ഉള്ള ആഗ്രഹം. ബാക്കിയൊക്കെ ഇട്ടിമാളു പറഞ്ഞത്. അതില്‍ കുട്ടിച്ചാത്തന്‍ പരിഭവിക്കരുത്.

എന്റെ കിറുക്കുകള്‍ :) സ്വാഗതം. നന്ദി.

ഇട്ടിമാളൂ :) മറുപടി കൊടുത്തതില്‍ നന്ദി. മൈമൂനയെ എനിക്ക് പരിചയം ഇല്ല എന്ന് പറഞ്ഞാല്‍പ്പോരേ?

കണ്ണൂരാന്‍ :)

മനൂ :)

Fri Apr 27, 10:28:00 am IST  
Blogger Pramod.KM said...

നല്ല കഥ,സൂവേച്ചീ

Fri Apr 27, 12:23:00 pm IST  
Blogger ഗുപ്തന്‍ said...

വളരെ നന്നായി സൂ..
പുതുമയുള്ള കയ്യടക്കമുള്ള അവതരണം
അഭിനന്ദനങ്ങള്‍

Fri Apr 27, 12:55:00 pm IST  
Blogger ഗുപ്തന്‍ said...

ഓ. ടോ. ഇട്ടിമാളൂ : "മൈമൂനയും മയില്‍‌പീലിയും മനസ്സില്‍നിന്നുപോവാന്‍ മരുന്നടിക്കേണ്ടിവരുമോ.. "

ശ്ശൊ... കടുംകൈ ഒന്നും കാണിക്കല്ലേ..
സു..ഷെമി :)

word-veri കണ്ടുപിടിച്ച കശ്മലനെ എന്റെ കയ്യില്‍കിട്ടിയാ‍ല്‍..whufqwzd Zandos ഒരിടത്തെഴുതിയ പോലെ പള്ളിക്കൂടത്തില്‍ പഠിക്കുമ്പം പോലും ഇതുപോലെ ഒരു മാരണം എഴുതേണ്ടിവന്നിട്ടില്ല

Fri Apr 27, 01:19:00 pm IST  
Blogger സു | Su said...

പ്രമോദ് :) നന്ദി.

മനൂ :) നന്ദി. ഇട്ടിമാളു അടിക്കാമെന്ന് പറഞ്ഞ മരുന്ന്, തെങ്ങിന്റെ മുകളില്‍ കിട്ടുന്നതാ. ഈ കഥ വായിച്ച് ഇട്ടിമാളു മരുന്നടിച്ച് നാലുകാലില്‍ നടന്നാല്‍, എന്റെ കാലില്ലാതെയാക്കും, ഇട്ടിമാളുവിന്റെ വീട്ടുകാര്‍. ഹി ഹി ഹി.

Fri Apr 27, 01:27:00 pm IST  
Blogger സാരംഗി said...

സൂ ..മൈമൂനയെ ഇഷ്ടമായി..

(ഹി ഹി .വെള്ളിവരകള്‍ എനിയ്ക്കും വന്നുതുടങ്ങി ഇപ്പോള്‍ മൂന്നെണ്ണം..)

Fri Apr 27, 01:56:00 pm IST  
Blogger Haree said...

ചേര്‍ച്ചയുള്ളതും ഇല്ലാത്തതും പലകാര്യങ്ങളിലും എനിക്ക് തിരിയാറില്ല... അതിന്റെ പ്രശ്നങ്ങളാണ് കൂടുതലും...
:)
--

Fri Apr 27, 02:33:00 pm IST  
Blogger സജിത്ത്|Sajith VK said...

:)

Sat Apr 28, 11:03:00 am IST  
Blogger നിമിഷ::Nimisha said...

ഇരട്ടിക്കാത്ത മയില്‍പ്പീലികളെക്കുറിച്ചുള്ള ചോദ്യം! അതെന്നും എല്ലാവരുടെയും ആവനാഴിയിലെ അവസാന അമ്പായിരുന്നല്ലോ, അവളും അത് തന്നെ തിരഞ്ഞെടുത്തല്ലേ കുത്തി മുറിവെല്‍പ്പിയ്ക്കാന്‍? നന്നായി അവളെ അകറ്റിയത്, മൈമുനയ്ക്കിനി സലീമുവൊത്ത് സമാധാനത്തിന്റെ നാളുകള്‍!

Sat Apr 28, 01:31:00 pm IST  
Blogger സുല്‍ |Sul said...

സു കഥനന്നായി. നന്നായി പറഞ്ഞിരിക്കുന്നു.
-സുല്‍

Sun Apr 29, 09:38:00 am IST  
Blogger Rasheed Chalil said...

സൂചേച്ചീ കഥി ഒത്തിരി ഇഷ്ടമായി... പിന്നെ ഈ ശൈലിയും.

Sun Apr 29, 10:27:00 am IST  
Blogger Sona said...

സൂചേച്ചി..കഥ ഇഷ്ടായി.

Sun Apr 29, 10:53:00 am IST  
Blogger Unknown said...

വിഷാദത്തിനടിപ്പെട്ട ഒരാളുടെ വികാരങ്ങളല്ലാതെ, തീവ്രമായ എന്തൊരു വികാരമാണ് ‘മൈമൂന’വായനക്കാരന്റെ മനസ്സില്‍ സ്രിഷ്ടിക്കുന്നത്? മൈമൂന എന്തു സന്ദേശമാണ് അനുവാചകന് നല്‍കുന്നതെന്ന് മനസ്സിലായില്ല. അവതരണത്തിലെ സമീപനം ഇഷ്ടമായിയെങ്കിലും, കഥയുടെ പ്രമേയം ഒരു പുതുമയും ഇല്ലാത്തതായിപ്പോയി എന്നൊരഭിപ്രായമുണ്ട്.

നിങ്ങളുടെ മറ്റു രചനകളെ അപേക്ഷിച്ച് ‘മൈമൂന’ ശോഭിക്കാതെ പോയി.

Mon Apr 30, 12:17:00 am IST  
Blogger സു | Su said...

സാരംഗീ :) നന്ദി. വെള്ളിവരെകളെ പേടിക്കേണ്ട. എല്ലാവര്‍ക്കും വരുമല്ലോ.

ഹരീ :) അത് സാരമില്ല.

സജിത്ത് :)

നിമിഷ :)

സുല്‍ :)

ഇത്തിരിവെട്ടം :)

സോന :)

Mon Apr 30, 09:01:00 am IST  
Blogger സു | Su said...

മഹിമ :) സ്വാഗതം.

qw_er_ty

Mon Apr 30, 09:06:00 am IST  
Blogger ശാലിനി said...

ഒരു വെള്ളിവര കണ്ടു ഞെട്ടിയിട്ടാണ് ഇന്ന് വന്നിരിക്കുന്നത്. അല്ലങ്കിലേ ഈ കൂട്ടുകാരിയേ അത്ര ഇഷ്ടമല്ല, ഇനിയിപ്പോ പറയുകയും വേണ്ട്.

Mon Apr 30, 02:47:00 pm IST  
Blogger സു | Su said...

ശാലിനീ :) കഥ വായിച്ചതില്‍ നന്ദി. വെള്ളിവര കണ്ട് പേടിക്കേണ്ട കാര്യം എന്താ? എല്ലാവര്‍ക്കും വരില്ലേ?

Mon Apr 30, 07:32:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home