മധുശാല
വെളിച്ചവും വെള്ളവും ഒരേ നിറത്തില്‍ ഒഴുകിനടന്നു.
ഇരുണ്ട നിറത്തില്‍, ലോകം പതിയെ പോയ്ക്കൊണ്ടിരുന്നു.
വിറയ്ക്കുന്ന വാക്കുകളും വേച്ചുപോവുന്ന കാലുകളും, വഴിയറിയാതെ വിലപിച്ചു.
ശൂന്യമാവുമ്പോള്‍ നിറയുന്ന ഗ്ലാസ്സുകളും, നിറഞ്ഞിരുന്ന് ശൂന്യമാവുന്ന പണസ്സഞ്ചികളും, എല്ലാത്തിലും പങ്കുകൊള്ളുന്നപോലെ നിന്നു.
കുനിഞ്ഞുപോകുന്ന തലകള്‍ക്ക് മുന്നില്‍, തലപ്പാവിട്ട കാവല്ക്കാരന് പിന്നേയും തല കുനിച്ചു.
എല്ലാം മറക്കാന്‍ കുടിക്കുന്നെന്ന വാചകം കേട്ട്, മദ്യം മറയില്ലാതെ ചിരിച്ചുതുളുമ്പി.
മൊഴിയുന്ന കണ്ണുകള്‍ കാത്ത് നില്ക്കുന്നുണ്ടെന്ന ഓര്‍മ്മയില്ലാതെ,
മിഴിയാത്ത കണ്ണുകള്‍ കനം വച്ച് നിന്നു.
മരണം ഓരോ തുള്ളിയിലും അലിഞ്ഞ് ചേര്‍ന്ന്, മനുഷ്യനെ അറിയിക്കാതെ, അവനില്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരുന്നു.
സ്വന്തം വിശപ്പിന്റെ ഓര്‍മ്മയില്‍, വിളമ്പുകാരന് വിഷചഷകം നിറച്ചുകൊണ്ടിരുന്നു.
നിറഞ്ഞ പണപ്പെട്ടി, സന്തോഷമാണോ ദുഃഖമാണോ വേണ്ടതെന്ന് തീരുമാനിക്കാനാവാതെ, വെറുതേ കാഴ്ച കണ്ട് നിന്നു.
മദ്യം, ദൈവത്തിന്റെ വാടകക്കൊലയാളി.
Labels: ഗദ്യകവിത ;)
37 Comments:
ഇവിടെ ഒരു കരിക്കടിക്കുന്നു...
ചിയേഴ്സ്
കുനിഞ്ഞുപോകുന്ന തലകള്‍ക്ക് മുന്നില്‍, തലപ്പാവിട്ട കാവല്ക്കാരന് പിന്നേയും തല കുനിച്ചു.
ഞാന്‍ പിന്നെയും പിന്നെയും തല കുനിക്കുന്നു.:)
മദ്യപിച്ച് ആളേമാറി വെടിവെച്ച പാര്‍ട്ടിയ, ഇന്ന് മദ്യവിരുദ്ധ ഗദ്യകവിതയിറക്കിയിരിക്കുന്നത്... കൊള്ളാം... ;)
ഇന്നൊരു സുഹൃത്ത് പറഞ്ഞ തമാശയാണ്...
മദ്യപിച്ച ഒരു ബൈക്കുകാരന് ഒരു കാറിന്റെ പിന്നില്‍ കൊണ്ടിടിക്കുന്നു. പുറത്തിറങ്ങിവന്ന കാര്‍ ഡ്രൈവറോട് അയാള്‍ ആക്രോശിച്ചു: “താനെവിടുത്തെ ഡ്രൈവറാടോ, ടേണ്‍ ചെയ്ത് ഉടനെകൊണ്ട് ബ്രേക്ക് പിടിക്കാന്‍ തന്നോടാരു പറഞ്ഞു, അതും സഡന്‍ ബ്രേക്ക്, സിഗ്നല്‍ കാണിച്ചോടോ താന്‍, സ്റ്റോപ്പിന്റെ...” ഇതു കേട്ട് കാര്‍ ഡ്രൈവര്‍: “പ്ലീസ്, ഇതെന്റെ കാര്പ്പോര്ച്ചാണ്, നമുക്ക് വഴിയിലേക്കിറങ്ങാം...”
ഇത് പഴയതാണെങ്കിലും, തമാശയായിത്തോന്നാത്തവരു ക്ഷമിക്കുക... :)
--
അപ്പോ സു സ്മോളടി നിര്‍ത്തിയോ......
ഗുഡ് ന്യൂസ്.....
[അല്ലാ..ബാറിന്റെ വിവരണം.....ചഷുകം....തലകുനിക്കുന്ന പാറാവുകാരന്.....ചോരുന്ന പണം.....]
അയ്യൊ! അങ്ങിനെയൊന്നും പറയല്ലേ സൂവേച്ചിയേ...
മദ്യം ഇല്ലെങ്കില്‍ എങ്ങിനെ കവികളും കഥാകാരന്മാരും ഒക്കെ ഉണ്ടാവും?
ഇച്ചിരെ മദ്യം കഴിച്ചെന്ന് വെച്ച് കുഴപ്പമൊന്നുമില്ല.
മമ്മൂട്ടി, മോഹന്‍ലാല്‍, ബോറിസ് യെത്സിന് വരെ കുടിക്കും. വലിയ വലിയ ആളോളെക്കൊക്കെ ഇച്ചിരെ കുടിക്കും.
രണ്ട് ഗ്ലാസ്സ് മദ്യം പോരട്ടെ.... :):)
“മദ്യം വിഷമാണ്,പക്ഷേ അതു കഴിച്ചില്ലെങ്കില്‍ അതിനേക്കാള്‍ വിഷമമാണ്“(ഇരുപതാം നൂറ്റാണ്ട് അല്ലെങ്കില്‍ രാജാവിന്റെ മകന് അല്ലെങ്കില്‍ ഭൂമിയിലെ രാജാക്കന്മാര്). ;-)
ഓടോ:
ബൂലോകത്ത് വന്ന് ഗദ്യമേതാ കവിതയേതാ എന്നു വിഷമിച്ചിരിക്കുമ്പൊഴാ പുതിയൊരു വിഭാഗം, ‘ഗദ്യകവിത’.
അത് ശരി....
മോസ്കോ തെരുവിലെ 'ബാറിഞ്ചി' ബാര്‍.....
ഇഞ്ചീടെ ആണല്ലേ......
മമ്മൂട്ടീം കുടിക്കോ.....
എനിക്കിതു വായിച്ചിട്ട് സൂവിനാരോ ജ്യൂസാണെന്നു പറഞ്ഞിട്ട് വൈനോ മറ്റോ തന്നതു പോലെ തോന്നി. ;)അല്ലെങ്കില്‍ ഒരു റ്റ്രിപ്പ് റ്റു ബാര്‍ നടത്തിയൊ?
'മദ്യപാനം' ആരും കുടിക്കരുത്.ഗദ്യ കവിത എഴുതും. ;)
ഞങ്ങടെ വീട്ടീന്റെ അപ്പറത്തെ മമ്മൂട്ടി കുടിക്കും. ;)
ഞാന്‍ ശ്രീനിവാസന്റെ സിനിമേലേ പാര്‍വ്വതി പറഞ്ഞപോലെ പറ്യാന്‍ നോക്കീതാ..:)
ഇനി ഞാന്‍ ആണ് ഇവിടെ കള്ളിനെക്കുറിച്ച് പറയണത് എന്നാരും പറയില്ലല്ലോ....
ദേ സു കള്ള് പോസ്റ്റിട്ടു....
തൊട്ടപ്പുറത്ത് കുറിഞ്ഞിയില്‍ എങ്ങനെ വാറ്റാം എന്ന് ജോസഫ് സാറിന്റെ വക ക്ലാസ്സും......
'ഹാവൂ.....അഴിയാ...പൊന്നഴിയാ.....എന്തൂട്ടാണിതൊരു പൊക......'
എന്ന് പണ്ടൊരുത്തന്‍ ചോദിച്ച മാതിരി ഞാനും ചോദിക്കുന്നു...
സാന്റോസാണിവിടെ കള്ള് കുടി തുടങ്ങീത് ;) ദേ ഡീസന്റായിരുന്നോരേം മാമ്മോദീസാ മുക്കീല്ലേ? അതിനാര് സമാധാനം പറയും? ങ്ങേ? :)
(എന്നാലും കുറിഞ്ഞി ഓണ്‍ലൈന്‍ ഒരു വലിയ ചതിയായിപ്പോയി!)
തനി മലയാളത്തില്‍ എന്തേ സുവിന്റെ ഈ പോസ്റ്റ് തുറന്നു വരാതിരുന്നത് ഞാന്‍ ട്രൈ ചെയ്തിരുന്നു വായിക്കാന്‍ .. ഇപ്പൊ ഐഡി വഴി വന്നതാണ്
ഈ ചെറിയ കുറിപ്പും നന്നായി കേട്ടോ:)
:-)
"മദ്യം, ദൈവത്തിന്റെ വാടകക്കൊലയാളി".
കവിത നന്നായി.
ഇഞ്ചി വെള്ളമടി തുടങ്ങി, പഷ്ട്!
സൂ ആരിക്കുമോ ഒഴിച്ചു കൊടുക്കണത്...?
അല്ല ഈ ജിഞ്ചര്‍ ബറി എന്നൊക്കെ പറയണത് ഇഞ്ചിയടിക്കണതാണോ?
ചാത്തനേറ്::
കവിതയായ്തോണ്ട് കമന്റണ്ടാന്ന് വച്ചതാ..
ഇതിപ്പോ മറ്റൊരു ഉണ്ടാപ്രി പോസ്റ്റെങ്ങാന്‍ ആയാല്‍ നമ്മടെ പേരൂടെ നാഴികകല്ലില്‍ കിടന്നോട്ടെന്നു വച്ചാ..
qw_er_ty
word veri kalear --എന്നൂച്ചാ മൊത്തം കാളിയന്മാരെക്കൊണ്ടു നിറഞ്ഞൂന്നാ??
സുന്ദരന്‍ :) കരിക്കിനു നന്ദി. ചീയേഴ്സ് ഇല്ല. പിയേഴ്സ് മതിയോ? ഹിഹി.
വേണുവേട്ടാ :) തല കുനിക്കാന്‍, തലയില്‍ ഭാരം വെച്ചിട്ടുണ്ടോ? ;)
ഹരീ :) ഹി ഹി ഹി. നമ്മള് എല്ലാത്തിനേയും പ്രോത്സാഹിപ്പിക്കണം. ;) തമാശ ഇഷ്ടമായി.
സാന്ഡോസേ :) കവിതയെപ്പറ്റി അഭിപ്രായം പറയാന്‍, കവിത എഴുതാന്‍ അറിയേണ്ട എന്നല്ലേ? കവിത എഴുതാന്‍ പോലും, കവിത എന്താണെന്നറിയേണ്ട എന്നിട്ടല്ലേ. ;) അതുപോലെ വെള്ളമടിയെപ്പറ്റി എഴുതാന്‍ വെള്ളമടിക്കേണ്ട. ഭാവന മതി. കാവ്യാമാധവന് ആയാലും മതി. ;) വെള്ളമടി തുടങ്ങിയിട്ട് വേണം അതൊന്ന് നിര്‍ത്താന്‍.
ഇഞ്ചിപ്പെണ്ണേ :) അതും ശരിയാ. മദ്യം ഇല്ലെങ്കില്‍ എങ്ങനെ കവിതയും കഥയും വരും. അവയൊക്കെ മദ്യത്തിലൂടെ ഒഴുകിയാണോ വരുന്നത്?
മദ്യം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണോ ബ്ലോഗില്‍ക്കൂടെ? വലിയ വലിയ ആളൊക്കെ കുടിച്ചോട്ടെ. ഞാന്‍ അത്ര വലിയ ആളൊന്നും അല്ലാത്തതുകൊണ്ട് എനിക്ക് പ്രശ്നമില്ല. അവരുടെയൊക്കെ ഉയരം എത്രയാ? പത്തടി ഉണ്ടാവുമോ? ;)
കുതിരവട്ടന്‍ :) ഒരു ലേബല്‍ കൊടുത്തതാ. മദ്യം വിഷമമാണ് എന്നല്ലേ? കിട്ടാന്‍ ;)
ബിന്ദൂ :) ഞാനെവിടേം പോയില്ല. ആരും വൈനും ജ്യൂസും ഒന്നും തന്നുമില്ല. “മദ്യപാനം” കുടിക്കരുത് എന്തായാലും. ;)
സാജന് :) നന്ദി.
ചേച്ചിയമ്മേ :)
സ്നേഹിതന് :) നന്ദി.
അല്ല ഇതാര്? കപീഷോ? എന്താ ചെയ്യാ? ഇഞ്ചിയ്ക്ക് വെള്ളമടിച്ചാലേ കവിത എഴുതാന്‍, ഭാവന വരൂ എന്നു പറഞ്ഞു.
കുട്ടിച്ചാത്താ :) കുട്ടിച്ചാത്തന് കമന്റടിക്കാന്‍ പറ്റുന്ന തരത്തിലുള്ള പോസ്റ്റേ ഞാന്‍ എഴുതുന്നുള്ളൂ. മനസ്സിലാവാത്ത തരത്തില്‍ എഴുതാന്‍ ഞാന്‍ ബുദ്ധിജീവി ഒന്നും അല്ലല്ലോ. ;) ചാത്തനേറ്, സുല്‍ തന്ന പൂവ് കൊണ്ടാണോ?
ഒരു ഗ്ലാസ് ബ്രാണ്ടി എനിയ്ക്കും....
qw_er_ty
ഞാനും മലയാളത്തില്‍ ബ്ലൊഗാന് പഠിച്ചു
സഹായിച്ച കൊടകരപുരാണത്തിനും, സുവിനും, തമനുവിനും, കൈപ്പള്ളിക്കും നന്ധി.
മധുശാലയെ വേണ്ടെങ്കിലും, വിവരണം ഇഷ്ടമായി സൂ...
ഹര്‍ബന്‍ഷ് റായ് ബച്ചന്റെ പ്രസിദ്ധമായ മധുശാല വായിച്ചിട്ടുണ്ടോ ?
http://manaskriti.com/kaavyaalaya/mdhshla.stm
പി ആര് :)
തുളസീ :) വായിച്ചിട്ടുണ്ട്. മുഴുവന്‍ ചൊല്ലാന്‍ പഠിച്ചിട്ടുമുണ്ട്. ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ട് മുഴുവന്‍ കിട്ടുന്നില്ല. ലിങ്കിനു നന്ദി. ഈ പോസ്റ്റ്, പങ്കജ് ഉധാസിന്റെ ഗസലൊക്കെ കേട്ടതിന്റെ ഉത്സാഹത്തില്‍ എഴുതിയതാണ്.
"മദ്യം, ദൈവത്തിന്റെ വാടകക്കൊലയാളി"
-ഇതെന്താ ആരും ക്വാട്ടാഞ്ഞേ?
മദ്യം, ദൈവത്തിന്റെ വാടകക്കൊലയാളി!!
സുചേച്ചി..അപ്പോള്‍ ഈ ഫീലിങ്ങ്സ് ഒക്കെ വന്നാല്‍ എന്ത് ചെയ്യും?!!
വാടകക്കൊലയാളിയുടെ കാര്യം രാവിലെ വായിച്ചെങ്കിലും തലയുടെ ഭാരം അപ്പോഴും മാറാത്തതു കൊണ്ട് കമന്റിയില്ല..
ദൈവത്തിന്റെ വാടകക്കൊലയാളിയെ വാടകയ്ക്കെടുത്തു ഒന്നു കൊന്നു തരുമോന്നു ചോദിചോണ്ടിരിക്കുവാ :)
സുവേച്ചി...പോസ്റ്റ് കൊള്ളാം
പക്ഷേ ദൈവത്തിന്റെ വാടക കൊലയാളിയാണ് മദ്യം എന്നതിനോട് തീരെ യോജിപ്പില്ല. കാരണം, തിന്മയെ ഈശ്വരനോട് ചേര്‍ത്തുവയ്ക്കാന്‍ സാധിക്കില്ല, അതുതന്നെ. എല്ലാ തിന്മകളുടേയും, ആത്യന്തികമായി മരണത്തിന്റെയും അധിപന് ചെകുത്തനാണ്, അതിനാല്‍ അവസാനവരി “മദ്യം ചെകുത്താന്റെ വാടക കൊലയാളി“ എന്നു ഞാന്‍ വായിക്കുന്നു.
"കുനിഞ്ഞുപോകുന്ന തലകള്‍ക്ക് മുന്നില്‍, തലപ്പാവിട്ട കാവല്ക്കാരന് പിന്നേയും തല കുനിച്ചു."
സു നല്ല വരികള്‍.
അപ്പു: “ആത്യന്തികമായി മരണത്തിന്റെയും അധിപന് ചെകുത്തനാണ്“ ഇതെങ്ങനെ ശരിയാവും???? ജനനവും മരണവും ദൈവത്തില്‍ നിന്നുണ്ടാവുന്നതല്ലേ
WV : mexmixrl
-സുല്‍
സുല്ലേ.. ഞാന്‍ പറഞ്ഞ “മരണം” ശരീരത്തില്‍ നിന്ന് ജീവന് പിരിയുമ്പോഴുണ്ടാകുന്ന ശാരീരിക മരണമല്ല. അത് ഒരു അവസ്ഥാ പരിണാമം മാത്രമല്ലേ? മതപരമായി നോക്കുമ്പോള്‍ “ആത്മീയമരണം” എന്നൊന്നുണ്ടല്ലോ..ആത്മാവിന്റെ മരണം, അത്.
ശരാബ് ഇത്ത്നി ശരിഫാന ചീസ് ഹേ ആദം...
കെ പീത്തെ ആദ്മി സച്ച് ബോല്ത്താഹെ സുബ്ഹ് വ ശാം.
എ കറാത്തിഹേ സേറ് ജന്നത്ത് കി.
ഇസീ ലിയേ ശായിദ് ഹുവി ശരാബ് ഹറാം
(മദ്യം എത്ര പരിശുദ്ധ വസ്തുവാണ് മാനുഷ്യാ... മദ്യം കഴിച്ചവന് സത്യം മാത്രമേ പറയൂ... പ്രഭാതത്തിലും പ്രദോഷത്തിലും
ഇത് സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗമാണ്.
അത് കൊണ്ടാവാം നിഷിദ്ധമാക്കപ്പെട്ടത്
)
ശൈഖ് ആദം അബുവാല എഴുതി പങ്കജ് ഉധാസ് പാടിയ ഈ വരികളിലൂടെ ഞാന്‍ പ്രതിഷേധിക്കുന്നു.
ഓടോ : ഗസലുകളില്‍ തുളുമ്പുന്ന മദ്യത്തിലെ (ലഹരി)നല്ലൊരു ശതമാനവും മദ്യത്തെക്കുറിച്ചല്ല എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഉമര്‍ ഖയ്യാമിന്റെ കവിതകളില്‍ അത്മീയ മായ ആനന്ദത്തെയാണ് ഖയ്യാം മദ്യമാക്കിയത്.
നല്ല കവിത. തലകുനിക്കുന്നു ഞാനും
“സ്വന്തം വിശപ്പിന്റെ ഓര്‍മ്മയില്‍, വിളമ്പുകാരന് വിഷചഷകം നിറച്ചുകൊണ്ടിരുന്നു.“
നല്ല നിരീക്ഷണം.
എത്ര സിമ്പിളായിട്ടാണ് സു കവിത എഴുതിയിരിക്കുന്നത്...കൊതി തോന്നുന്നു അങ്ങിനെ എഴുതാന്‍.
പിന്നെ, കുട്ടൂന്റെ ലോകത്തില്‍ തിരുപ്പരപ്പിന്റെ പുതിയ ചിത്രങ്ങള്‍ ഇട്ടിട്ടുണ്ട് കെട്ടൊ...
http://kuttoontelokam.blogspot.com/
ഇപ്പോഴാണു വായിച്ചത് സൂ..നന്നായിട്ടുണ്ട്. 'മധുശാല' എന്ന പേരുതന്നെ ഇഷ്ടായി:) പിന്നെ ഇപ്പോള്‍ ആളുകള്‍ക്ക് മധുശാലയില്‍ പോകണമെന്നൊന്നും ഇല്ലെന്നു തോന്നുന്നു, ആഘോഷങ്ങള്‍ എല്ലാം മദ്യം വിളമ്പിയല്ലെ?
മരണം, കല്യാണം, കൊച്ചിന്റെ ആദ്യത്തെ പിറന്നാള്‍, ചോറൂണു എന്നുവേണ്ട സകല കാര്യങ്ങള്‍ക്കും ഒന്നാമത്തെ വിഭവം മദ്യമല്ലെ?
qw_er_ty
കൈതമുള്ളേ :)
സോന :) ഫീലിംഗ്സ് വന്നാല്‍ കുടിക്കാനുള്ളതാണോ മദ്യം ? ;)
അപ്പൂസ് :) അപ്പൂസിന് ജീവിച്ചുമതിയായോ?
അപ്പൂ :) ദൈവം നന്മ ചെയ്യും. പക്ഷെ ഇവിടെ തിന്മ ചെയ്യുന്നവരെ ശിക്ഷിക്കുകയാണ് എന്ന നിലയില്‍ ദൈവത്തിന്റെ വാടകക്കൊലയാളി എന്നത് ശരിയല്ലേ?
സുല്‍ :)
ഇത്തിരിവെട്ടം :) അങ്ങനെ ആയിരിക്കും. പക്ഷെ, ചിലതൊക്കെ മദ്യത്തെക്കുറിച്ചുതന്നെ.
കുട്ടു :) സ്വാഗതം
സാരംഗീ :) മദ്യം വിളമ്പുന്നുണ്ടാവും എല്ലാത്തിനും.
ഷാ:) ബ്ലോഗിങ്ങ് തുടങ്ങിയതില്‍ സന്തോഷം.
qw_er_ty
ശരാബ് ചീസ് ഹി ഐസി ഹേ , ന ഛോഡീ ജായെ ..
വോ മേരീ യാര് കീ ജൈസീ ഹെ , ന ച്ഛോഡീ ജായേ..
(മദ്യം എന്റെ അടുത്ത സുഹൃത്തിനെപ്പോലെയാണു,കൈ വിടാനേ പറ്റില്ല)
എന്ന പങ്കജ് ഉദാസിന്റെ ഗസലും കേട്ടു കണ്ണടച്ചിരുന്നു രണ്ടെണ്ണം വിടുന്നതിന്റെ സുഖം , എങ്ങിനെ പറഞ്ഞ് മനസ്സിലാക്കും,സൂ.
പാര്‍വതി പറഞ്ഞ പോലെ (ഇന്ജി ക്വാട്ട് ചെയ്തത്)
‘ഇച്ചിരെ മദ്യം കഴിച്ചെന്ന് വെച്ച് കുഴപ്പമൊന്നുമില്ല‘.
പക്ഷെ സമയവും,സന്ദര്‍ഭവും,മടിശീലയുമൊക്കെ ശരിയായിരിക്കണമെന്നു മാത്രം.
മദ്യം ദേവന്മാര് കണ്ടുപിടിച്ചത് അവര്‍ക്കായിട്ട് മാത്രമത്രേ! മനുഷ്യര്‍ അതെങ്ങനെയോ കട്ടെടുത്ത് അടിച്ചു. അതാ കൊഴപ്പം. ആ പുരാണകഥ അറിയുന്നവര്‍ ഒന്നൂടെ പറഞ്ഞുതരാമോ?
അമൃതിനു വേണ്ടി പാലാഴി കടഞ്ഞപ്പോള്‍ പൊന്തി വന്നതാണ് വാരുണി- മദ്യം. മദ്യത്തിന് സുര എന്നും പേരുണ്ട്. അത് ദൈത്യന്മാര്‍ക്ക് വേണോ എന്നു ചോദിച്ചു . അവര്‍ നിഷേധിച്ചു. ഹാ ഹാ ദേവന്മാര് സന്തോഷത്തോടു കൂടി അതെടുത്ത് കുടിച്ച് അര്‍മ്മാദിച്ചു. അന്നു മുതല്‍ സുരയോടു കൂടാത്തവര്‍ എന്നര്‍ത്ഥം വരുന്ന "അസുരന്" എന്ന പേര് ദൈത്യന്മാര്ക്കും സുരയില് ആനന്ദം കണ്ടെത്തുന്ന "സുരന്" എന്ന പേര് ദേവന്മാര്ക്കും കിട്ടി.
ഇത് വാല്മീകി രാമായണത്തിലുള്ളതാണേ (എന്റെ മൂന്നാം തൃക്കണ്ണില്‍ കണ്ടതൊന്നുമല്ല - പണ്ടൂ ചില്അര് ചോദിച്ച പോലെ)
ഇന്ദ്രന്റെ പല വേലത്തരങ്ങളും കാണൂമ്പോള്‍ ഇതൊക്കെ ശരിയാണെന്നു തോന്നിയിട്ടും ഉണ്ട്.
Can u pl remove this word veri?
സുരാസുരതയ്ക്ക് മറ്റൊരു ധ്വനി കൂടിയുണ്ട്.
ജാഗ്രത്തിനെ സുരലോകവും സ്വപ്നത്തിനെ അസുരലോകവും പ്രതിനിധാനം ചെയ്യുന്നു. സുരലോകത്തിനു നിയമമുണ്ട്. അസുരലോകത്തിനതില്ല. സ്വപ്നം ജാഗ്രത്തിനെ അതിക്രമിക്കുമ്പോള്‍ നിയമം തെറ്റുകയും ‘ഖയോസ്’ ഉണ്ടാവുകയും ചെയ്യുന്നു. രാവണന് സ്വപ്നത്തേയും രാമന് ജാഗ്രത്തിനേയും കുറിക്കുന്നു....
മുസാഫിര്‍ :) കുറേ നാളായല്ലോ. കഴിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. നമ്മള്, നമ്മെത്തന്നെ കൊന്നുകൊണ്ടിരിക്കുന്നു എന്നോര്‍ക്കണം. അധികമാവുമ്പോള്‍ അങ്ങനെയല്ലേ? ഇനി എന്തായാലും മരിക്കും, കുടിച്ചു മരിക്കാം എന്നാണെങ്കില്‍ ഓക്കെ.
ഏറനാടന്‍ :) കഥ താഴെ.
പണിക്കര്‍ ജീ :) കഥയ്ക്ക് നന്ദി. വേര്‍ഡ് വെരി ഇല്ലെങ്കില്‍ ശരിയാവുമോ?
leaves of mind :)
Post a Comment
Subscribe to Post Comments [Atom]
<< Home