Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, May 18, 2007

മനുഷ്യന്‍

ജലത്തില്‍, നിലയില്ലാതെ ഒഴുകിനടന്ന ഉറുമ്പ്,
സഹായം കിട്ടിയപ്പോള്‍ പറഞ്ഞു;
ദൈവത്തെപ്പോലെ.

പിറകെ ഓടിപ്പിടിച്ച്,
കൊല്ലാന്‍ തുടങ്ങുമ്പോള്‍ കോഴി പറഞ്ഞു;
കാലനെപ്പോലെ.

ഓന്ത് മാത്രം വേലിയിലിരുന്ന്
ചിരിച്ചുകൊണ്ട്, എന്നും, പറഞ്ഞു;
മനുഷ്യാ, നീയെന്നെപ്പോലെ!

Labels:

41 Comments:

Blogger Haree said...

ഓന്തിന് ജീവന്‍രക്ഷയാണതിന്റെ നിറം മാറ്റം, മനുഷ്യര്‍ക്കോ? അവാം അല്ലേ?
--

Fri May 18, 09:50:00 pm IST  
Blogger കരീം മാഷ്‌ said...

തടിപ്പാലത്തിലൂടെ ഗ്രന്ഥം ചുമന്നു,
പുഴക്കക്കരെ കിടക്കുന്നതിനിടയില്‍ കഴുത പറഞ്ഞു, മനുഷ്യാ നീയെന്നെപ്പോലെ!

Sat May 19, 12:23:00 am IST  
Blogger അനംഗാരി said...

സൂ :)

Sat May 19, 07:29:00 am IST  
Blogger ജിസോ ജോസ്‌ said...

സു ചേച്ചി, :)

Sat May 19, 09:25:00 am IST  
Blogger സാരംഗി said...

സൂ..കുഞ്ഞു ചിന്ത ഇഷ്ടായി. ന്നാലും ഓന്ത്‌ മനുഷ്യനെ തെറ്റിദ്ധരിച്ചുവെന്നു തോന്നുന്നു..നിറം മാറുമെങ്കിലും അതെന്തൊരു പാവം ജീവിയാണു, മനുഷ്യന്‍ അതിനേക്കാളും എത്രയോ മടങ്ങു ദുഷ്ടനും..

Sat May 19, 11:38:00 am IST  
Blogger ശാലിനി said...

:)

Sat May 19, 12:12:00 pm IST  
Blogger കുടുംബംകലക്കി said...

അനന്തരം, ബ്ലോഗ് കവിത വായിച്ച ഓന്ത് ഹൈക്കോടതിയില്‍ ലൈബെല്‍ ഫയല്‍ ചൈതു.
:)

Sat May 19, 12:30:00 pm IST  
Blogger ശരണ്യ said...

kollamallo

Sat May 19, 02:34:00 pm IST  
Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

Sat May 19, 02:35:00 pm IST  
Blogger സാജന്‍| SAJAN said...

എല്ലാരും പാവംമനുഷ്യനെ കുറ്റം പറയുവാണല്ലോ..
കവിതയിലെ പോലെ മിക്ക മനുഷ്യനും സാഹചര്യം കൊണ്ട് നിറം മാറേണ്ടി വന്നവര്‍ ആണ്..
ഒരിക്കല്‍ കൂടെ നന്നായി എഴുതിയിരിക്കുന്നു:)

Sat May 19, 03:08:00 pm IST  
Blogger Kaithamullu said...

മുതലമടയില്‍ നീന്താന്‍ വന്ന നേതാവിനെ കണ്ട് ഭയന്നോടിയ മുതല, മാളത്തിലെത്തി തന്റെ കണവനോട് അടക്കം പറഞ്ഞു: ഹൌ, എന്തൊരു തൊലിക്കട്ടി!

Sat May 19, 05:06:00 pm IST  
Blogger ടി.പി.വിനോദ് said...

ഉറുമ്പ് ദൈവത്തെയും, കോഴി കാലനെയും ഓന്ത് മനുഷ്യനെയും ഓര്‍ത്തതുപൊലെ കവിത എന്തിനെയായിരിക്കും ഓര്‍ക്കുന്നത്?

കവിത നന്നായി....:)

Sat May 19, 05:17:00 pm IST  
Blogger Inji Pennu said...

ഹൌ! ഓന്ത് ഒരു വൃത്തികെട്ട ജീവിയാണ്.
നമ്മള് മനുഷ്യന്മാരൊക്കെ നല്ല ഡീസന്റാ:)

കവിത എനിക്ക് തോന്നണെ, കൊറിയക്കാരെപറ്റി തന്നെയായിരിക്കും ഓര്‍ക്കണത്, എന്നെ വെറുതെ വിടൂലല്ലോയെന്ന് ;)

Sat May 19, 05:40:00 pm IST  
Blogger Saha said...

കുഞ്ഞുവാക്കുകളിലൂടെ അത്ര കുഞ്ഞല്ലാത്ത ചിന്ത. കൊള്ളാം.

Sun May 20, 12:51:00 am IST  
Blogger ശ്രീ said...

സൂവേച്ചി....
കുഞ്ഞു ചിന്തയാണെങ്കിലും എത്ര സത്യം!
നന്നായിരിക്കുന്നു...
:)

Sun May 20, 07:09:00 am IST  
Blogger അപ്പൂസ് said...

ഇഷ്ടായി ചിന്ത.. പക്ഷേ സാരംഗിയേച്ചി പറഞ്ഞതാണതിന്‍റെ സത്യം :)

Sun May 20, 08:12:00 am IST  
Blogger സു | Su said...

ഹരീ :) മനുഷ്യര്‍ക്കും ആവാം അങ്ങനെ

കരീം മാഷേ :) പാവം കഴുത.

അനംഗാരീ :)

തക്കുടൂ :)

സാരംഗീ :) അതും ശരിയാണ്. ഓന്ത് എത്ര പാവം.

ശാലിനീ :)

കുടുംബം കലക്കി :) അതുണ്ടാവും.

ശരണ്യ :) നന്ദി.

വഴിപോക്കന്‍ :)

സാജന്‍ :) മാറുന്നുണ്ടല്ലോ. പാവം മനുഷ്യരും ഉണ്ട്.

ലാപുട :) കവിത ഓര്‍ക്കുന്നതെന്തെന്ന് അറിയില്ല. എന്നെയൊന്ന് വെറുതേ വിടുമോ എന്നാവും. അതുകൊണ്ടല്ലേ ലേബലില്‍ കവിത എന്ന് വെയ്ക്കാഞ്ഞത്. ഹിഹി.

ഇഞ്ചിപ്പെണ്ണേ :) അതെയതെ. വൃത്തികെട്ട ഓന്ത്.

കൈതമുള്ളേ :)ഹി ഹി.

സഹ :) നന്ദി.

ശ്രീ :) നന്ദി.

അപ്പൂസ് :) നന്ദി.

Mon May 21, 09:14:00 am IST  
Blogger സുല്‍ |Sul said...

ഓന്തും സു വും തമ്മിലുള്ള ബന്ധം കുറിക്കുന്ന
സു ന്ദരമായ ചിന്ത.
സു നന്നായി.
-സുല്‍

Mon May 21, 09:27:00 am IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഉറുമ്പ്, കോഴി, ഓന്ത് ഇനി നേരെ മൃഗശാലു പോട്ടെ അടുത്ത സീരീസ്..

ഈ മുങ്ങിച്ചാവാന്‍ പോണ ഉറുമ്പിനെപ്പറ്റി മുന്‍പൊരിക്കല്‍ എഴുതീട്ടുണ്ടായിരുന്നു...ഓര്‍ക്കുന്നു..

Mon May 21, 09:49:00 am IST  
Blogger സു | Su said...

സുല്‍ :) അതെ അതെ. സുല്ലും ഓന്തും തമ്മിലുള്ള ബന്ധത്തിന്റെ ചിന്ത ആയിരുന്നു ഇത്. ഹിഹി.

കുട്ടിച്ചാത്താ :) ഉറുമ്പിന്റെ കഥ ഓര്‍മ്മവെച്ചതിന് നന്ദി. ഞാന്‍ വിചാരിച്ചത്, വായനക്കാരൊക്കെ, വായിച്ചുവിട്ടുകളയുന്ന കഥകളാണ് ഞാന്‍ എഴുതുന്നതൊക്കെ എന്നാണ്. ഹിഹിഹി.

Mon May 21, 11:15:00 am IST  
Blogger സുല്‍ |Sul said...

സു
ഒരിക്കല്‍ അടിച്ച ഗോള്‍ പിന്നെയും അടിക്കാനാവില്ല.
അതു അതുമാത്രമേയുള്ളു.
അതു യുണിക്
ബാക്കിയെല്ലാം ഓന്തുകള്‍ :)
-സുല്‍

Mon May 21, 11:25:00 am IST  
Blogger Rasheed Chalil said...

ബസ്റ്റോപ്പില്‍ നിര്‍ത്താതെ പോവുന്ന ബസ്സിന്റെ ഡ്രൈവറേ തെറിപറയുന്നവന്‍ മറ്റൊരു ബസ്സില്‍ കയറി അത് അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ വീണ്ടും ബസ് ഡ്രൈവറേ തെറി പറയുന്നത് ഓന്തായത് കോണ്ടാണൊ മനുഷ്യനായത് കൊണ്ടാണോ (ഇനി മനുഷ്യനാവത്തത് കൊണ്ടാണോ... ?)

സുചേച്ചി നല്ല ചിന്ത.

ഓടോ : തേങ്ങയേയും മാങ്ങയേയും മച്ചിങ്ങയേയും മാറി മാറി തേങ്ങ എന്ന് വിളിക്കുന്ന സുല്ലും ഇതില്‍ പെട്ടോ...? (ഓഫിന് ഒരു കുന്ദകുള രഹിത വേള്‍ഡ് മാപ്പ് ഇവിടെ വെച്ചിട്ടുണ്ടേ...)

Mon May 21, 11:48:00 am IST  
Blogger സുല്‍ |Sul said...

ഇത്തിരിക്കൊത്തിരി ഓന്തിസം അറിയാലോ.
ഐ മീന്‍ എക്സ്പീരിയന്‍സ് എക്സ്പീരിയന്‍സ്
:)
-സുല്‍

Mon May 21, 11:51:00 am IST  
Blogger Unknown said...

സു,
നന്നായിരിക്കുന്നു ഈ ചിന്ത.

Mon May 21, 12:04:00 pm IST  
Blogger Pramod.KM said...

നല്ല കണ്ടെത്തലുകള്‍:)

Mon May 21, 12:39:00 pm IST  
Blogger ഉണ്ണിക്കുട്ടന്‍ said...

കൊച്ചു ചിന്ത:

വെറുതേ ഇരുന്നു ബോറടിച്ചപ്പോള്‍ കേട്ടു..
ബ്ലോഗ്ഗര്‍ ഫ്രീ ആണ്‌..ചുമ്മാ എഴുതാം...

ചുമ്മാ എഴുതീ തേങ്ങാചമ്മന്തി..മാങ്ങാച്ചമ്മന്തി..
ഏതോ ഒരുത്തന്‍ അതെഴുതി എടുത്തു..അറിവില്ലാതെ
മറ്റൊരു ചമ്മന്തി സൈറ്റിലിട്ടു..
അയ്യോ..കട്ടോണ്ടു പോയേ..എന്റെ ചമ്മന്തി പോയേ..
ഡാ..ചെക്കാ..മപ്പു പറയെടാ..ജോലി കളയൂടാ ഞാന്‍ ..

ബ്ലോഗ്ഗര്‍ ചിരിച്ചു ഞാന്‍ വെറുതേ തന്നിടത്തല്ലേ
നീ ചമ്മന്തി അരച്ചത്...

കമന്റുകള്‍ :

കുഞ്ഞു ചിന്ത മനൊഹരം ..!!

നല്ല ചിന്ത..!!

എന്നെ ചിന്തിപ്പിച്ചു..!!

എന്താ ചിന്താ...എത്ര സത്യം ..!!

ചിന്ത കുഞ്ഞെങ്കിലും വലിയ ആശയം ..!!

Mon May 21, 02:23:00 pm IST  
Blogger സു | Su said...

സുല്‍ :) ഗോള്‍ പിന്‍‌വലിച്ചു.

ഇത്തിരിവെട്ടം :) ഡ്രൈവര്‍ ഓന്താവാതിരുന്നാല്‍ ഭാഗ്യം.

പൊതുവാള്‍ :) നന്ദി.

പ്രമോദ് :) നന്ദി.

ഷാ :) ....

Mon May 21, 02:32:00 pm IST  
Blogger ബീരാന്‍ കുട്ടി said...

എന്റെ വക ഒരു ഇസ്മയ്‌ലി.

ചെറിയ വാക്കുകളിലൂടെ വലിയ ഒരു ലോകത്തിന്റെ ചിത്രം.

Mon May 21, 03:06:00 pm IST  
Blogger ചേച്ചിയമ്മ said...

ചിന്ത കൊള്ളാം.:)

Mon May 21, 04:41:00 pm IST  
Blogger ചീര I Cheera said...

ഓന്തിനു നിറം മാറുകയാണെങ്കില്‍, മനുഷ്യന്‍ അവന്റെ നിറം മാറ്റുകയാണല്ലേ.. എന്തിനൊക്കെയാണെന്ന് അവനു മാത്രം നിശ്ചയം. അല്ലെ..
കുഞ്ഞു ചിന്ത ഇഷ്ടപ്പെട്ടു.

Mon May 21, 05:45:00 pm IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

കത്തിയുടെ പിടിവരെ വയറില്‍ കുത്തി കയറുമ്പോള്‍, മനുഷ്യന്‍ തന്നെ എന്തായിരിക്കും പറഞ്ഞിരിക്കുക?
(കട്‌:ഇത്തിരിവെട്ടത്തിന്റെ അന്‍പതാം പോസ്റ്റ്‌)

Mon May 21, 06:19:00 pm IST  
Blogger ഗുപ്തന്‍ said...

സു .. ഞാന്‍ കുറെ നേരമെടുത്ത് പഴയ പോസ്റ്റുകള്‍ കുറെയൊക്കെ വായിച്ചു... (ഒരു ബുദ്ധിജീവി സിംഹം നടത്തിയ കമന്റ് ആക്രമണം ഉള്‍പടെ. ദേവേട്ടന്റെ കമന്റയില്‍ സീയെസ് ഒരു ലിങ്ക് ഇട്ടിരുന്നു)

മുന്‍പ് വായിക്കേണ്ടതായിരുന്നു എന്ന് തോന്നി. ചില കാര്യങ്ങളിലൊക്കെ നിങ്ങള്‍ പ്രതികരിക്കുന്ന രീതി കൂടുതല്‍ മനസ്സിലായേനേ.

ഇപ്പോള്‍ നിങ്ങളോട് കൂടുതല്‍ ബഹുമാനം തോന്നുന്നു. (നേരത്തേ ഇല്ലായിരുന്നു എന്നല്ല.)

ഇത്രയും പറയണമെന്ന് തോന്നി. പലതുകൊണ്ടും.
****** *********

ഈ കവിതയും നന്നായി കേട്ടോ... ഇഷ്ടപ്പെട്ടു.

This is meant to be a personal message to the author. ഈ കമന്റിന്റെ വാലേല്‍ ആരും ദയവുചെയ്ത് തൂങ്ങാതിരിക്കുക. നന്ദി.

qw_er_ty

Tue May 22, 01:41:00 am IST  
Blogger ദീപു : sandeep said...

:)

Tue May 22, 12:44:00 pm IST  
Blogger സു | Su said...

ബീരാന്‍‌കുട്ടീ :) ഇങ്ങക്ക് സ്വാഗതംണ്ട്ട്ടോ.

ചേച്ചിയമ്മേ :)

പി. ആര്‍ :) മനുഷ്യന്‍ മാറട്ടെ. പക്ഷെ, അത് നല്ലതിനാവട്ടെ.

പടിപ്പുര :) എന്തെങ്കിലും പറഞ്ഞിരിക്കും തീര്‍ച്ച.

മനു :)

ദീപു :)

Tue May 22, 01:55:00 pm IST  
Blogger കുട്ടു | Kuttu said...

:) നല്ല ചിന്ത.

Wed May 23, 11:16:00 am IST  
Blogger Sona said...

സൂചേച്ചി... ചിന്ത! ഒരു പാവം ഓന്ത് ഇവിടെ സൂചേച്ചിയെ അന്വേഷിച്ചു നടപ്പുണ്ട്..

Wed May 23, 01:15:00 pm IST  
Blogger സു | Su said...

കുട്ടു :)

സോന :) ആ ഓന്ത് സോനയാണോ? എന്നാല്‍ ഞാന്‍ ഓടിയേക്കാം. ഹിഹിഹി.

Wed May 23, 05:05:00 pm IST  
Blogger വേണു venu said...

ഉറുമ്പും, കോഴിയും, ഓന്തും പറയുന്ന കേട്ട മനുഷ്യന്‍‍ പറഞ്ഞു, ഞാന്‍‍ എന്നെപോലെ.
നല്ല ശകലങ്ങള്‍‍ സൂ.:)

Wed May 23, 05:17:00 pm IST  
Blogger സു | Su said...

വേണു ജീ :) നന്ദി.

qw_er_ty

Thu May 24, 09:54:00 am IST  
Blogger കണ്ണുനീര്‍ തുള്ളി said...

excellant
:)

Sun May 27, 07:44:00 pm IST  
Blogger സു | Su said...

കണ്ണുനീര്‍ത്തുള്ളീ :)

qw_er_ty

Mon May 28, 12:59:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home