യാത്ര - തുടക്കം - ഒടുക്കം
ആദ്യം അയാള്‍ യാത്ര പോയത് ചെറിയ പെട്ടിയും പിടിച്ചാണ്.
വലിയ പെട്ടികളുമായി തിരികെ വന്നു.
പിന്നെ പോയത് വലിയ പെട്ടിയും എടുത്താണ്.
വലിയൊരു പെട്ടിക്കുള്ളില്‍ തിരിച്ചുവന്നു.
പിന്നെ എവിടേയും പോകാനാവാതെ, തുരുമ്പ് പിടിച്ചൊരു പെട്ടിക്കുള്ളില്‍, ഫോട്ടോയ്ക്കുള്ളിലായി അയാള്‍.
Labels: കുഞ്ഞുകഥ
32 Comments:
സൂ, വര്‍ഷം ഒന്നോ രണ്ടോ കഴിഞ്ഞു അല്ലേ, ഞാനിവിടെയൊരു കമന്റിട്ടിട്ടു്. ഏതായാലും ആ ഗാപ്പു് ഇതോടെ തീര്‍ക്കുന്നു. നുറുങ്ങു് നന്നായിരിക്കുന്നു. അവസാനം ഫോട്ടോയ്ക്കുള്ളിലായി എന്നു് എടുത്തുപറയേണ്ടിയിരുന്നില്ല. വായനക്കാര്‍ക്കും എന്തെങ്കിലുമൊരു പണി വേണ്ടേ!
വലിയ പെട്ടികളുമായി തിരിച്ചുവന്നതു നന്നായി... അല്ലെങ്കില്‍ പെട്ടിയിലായി തിരിച്ചുവരുമ്പോള്‍ എന്താവുമായിരുന്നോ!
--
എന്തായാലും ഒരു ദിവസം പെട്ടിക്കുള്ളില്‍ ആവും, എന്നാല്‍ പിന്നെ പെട്ടിയിലെന്തെങ്കിലുമൊക്കെ നിറച്ചിട്ടാവട്ടെ. :)
ഇഷ്ടായീ കുഞ്ഞു കഥ
അവിടെയാണ് സുഖവും ശാന്തിയും സമാധാനവും എന്ന് അയാള്‍ തിരിച്ചറിഞ്ഞു. അല്ലേ? :)
സു ചേച്ചീ... പെട്ടി മൊത്തത്തില്‍ കൊള്ളാം... പെട്ടിയാണ് താരം :-)
really thought provoking!
പിന്നെ എവിടേയും പോകാനാവാതെ, തുരുമ്പ് പിടിച്ചൊരു പെട്ടിക്കുള്ളില്‍, ഫോട്ടോയ്ക്കുള്ളിലായി അയാള്‍..
kevin paRanjathu pOle
ithrayum ozhivaakkiyaal kuREkkooTE nannaayirunnu ennu thOnni:):)
qw_er_ty
:)
:) കൊള്ളാം
-സുല്‍
ചാത്തനേറ്:
ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നു അല്ലേ?. അറിഞ്ഞില്ല. രണ്ട് ദിവസം നാട്ടിലായിരുന്നു. ഇത് വായിച്ചശേഷമാ തൊട്ട് മുന്‍പത്തെ പോസ്റ്റ് വായിച്ചത്. അതേതായാലും നന്നായീന്ന് തോന്നുന്നു. അതാ ഒന്നൂടെ ഇഷ്ടപ്പെട്ടത്..
:-)
ചെറിയ പെട്ടി കൊടുത്തു വലിയ പെട്ടി വാങ്ങുന്ന മനുഷ്യന് ..(ങേ?)
[മരപ്പെട്ടി തുരുമ്പിക്കും ..അല്ലെ?]
വേഡ് വെരി :ffnbox
(അതും പെട്ടി! ഈ വേഡ് വെരി എന്നെ പെട്ടീലാക്കിയേ അടങ്ങൂ)
:)
സൂ ശരിക്കും ഈ വേര്‍ഡ്വേരി ബുദ്ധിമുട്ടാണ്.
സു,:)
ഇതും പ്രവാസിയെക്കുറിച്ചാണോ?
എങ്കില്‍ ഇത് കഥയല്ല യാഥാര്‍ത്ഥ്യമാണ്....
ആയ കാലത്ത് അയാള്‍ പെട്ടിയുടെ വെയ്റ്റ് ഒത്തിരി സഹിച്ചതല്ലെ..ഇനി അയാളെ പെട്ടി ഇത്തിരി സഹിക്കട്ടെ!
സൂ :)
വരുമ്പോള്‍ കൈയ്യില്‍ പെട്ടികള്‍ മാത്രം കാണാന്‍ കൊതിക്കുന്നവര്‍ കാത്തിരിക്കുന്ന ലോകത്തിലേയ്ക്ക് പെട്ടിയിലായി വരുമ്പോള്‍ പക്ഷെ യാത്രികന് ഒന്നുമറിയാന്‍ കഴിയുന്നില്ലല്ലോ!!. തുരുമ്പെടുത്ത ഫ്രെയിമിനുള്ളില്‍ തൂക്കിയിടുന്ന കാലവും പണ്ടായിരുന്നു. ഇപ്പോള്‍ മനസ്സിലെ ഏതെങ്കിലും ഒരു കോണില്‍ തുരുമ്പെടുക്കാതെയിരിക്കവുന്ന ഒരു അല്‍പ്പം ഇടമെങ്കിലും ആരെങ്കിലും നല്‍കാറുണ്ടോ എന്നും സംശയമാണ്.
നല്ല കുറിപ്പ്.
സുവേച്ചി ഇതുവരെ പറഞ്ഞ ചിന്തകളെല്ലാം സത്യങ്ങള്‍ തന്നെയല്ലേ? അതുപോലെതന്നെ ഇതും.
qw_er_ty
ഹരി .. ആ കമന്റൊന്ന് കടം തരാമോ?..
This comment has been removed by the author.
ചെറിയപെട്ടിക്കുള്ളില്‍ ഒരു കുടുംബത്തിന്റെ സ്നേഹവും ഉത്തരവാദിത്വവും ഉണ്ടായിരുന്നു.....
പെട്ടി വലിതായപ്പൊ കുടുംബത്തിന്റെ സ്നേഹം കുറഞ്ഞും ഉത്തവാദിത്വം വലുതായും വന്നു...
പിന്നെ... അവസാനം പെട്ടിക്കുള്ളില്‍ അയാള്‍ സ്നേഹവും ഉത്തരവാദിത്വവും ഒന്നുമല്ലാതെ... വെറും വേസ്റ്റായി കിടന്നു, ഫൊട്ടോയില്‍ ചിരിച്ചിരിക്കാന്‍ ....
സൂവെ വണക്കം
നല്ല കുഞ്ഞുകഥ :)
അതേയ്, സൂവേച്ചിയെ ഞാന്‍ കഴിഞ്ഞ ദിവസം സ്വപ്നം കണ്ടൂട്ടോ...
ഈ കെവി വായനക്കാര്‍ക്ക് പണിയുണ്ടാക്കാന്‍ നടക്കുകയാ സൂവേച്ചി.. അല്ലേ കെവിയേ? ഹിഹിഹി ;)
:)
qw_er_ty
കെവിന് :) അത്രയൊക്കെയായോ? എന്തായാലും വന്നതിനും വായിച്ചതിനും ആദ്യത്തെ കമന്റിട്ടതിനും നന്ദി. വായനക്കാര്‍ക്ക് ഒന്നും വിട്ടുകൊടുക്കേണ്ടെന്ന് വെച്ചു. ;)
ഹരീ :) അതെ. അല്ലെങ്കില്‍ എന്തായേനെ.
ബിന്ദൂ :) പെട്ടിക്കുള്ളില്‍ നിറയ്ക്കുന്നതു തന്നെ നല്ലത്.
അപ്പൂസ് :) നന്ദി.
പടിപ്പുര :) തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
സൂര്യോദയം :) പെട്ടിയാണ് താരം.
സാജന് :) അതെ അല്ലേ? ഇനി ശ്രദ്ധിക്കാം.
ഇത്തിരിവെട്ടം :)
സുല്‍ :)
കുട്ടിച്ചാത്തന് :) അതിനും ഇതിനും കൂടെച്ചേര്‍ത്ത് ഇമ്മിണി വല്യൊരു നന്ദി.
സിജു :)
ഉണ്ണിക്കുട്ടാ :) മരപ്പെട്ടി തുരുമ്പിക്കുമോ? തുരുമ്പിക്കുന്ന ട്രങ്ക് പെട്ടി കണ്ടിട്ടില്ലേ?
ശാലിനീ :) മാറ്റാം.
പൊതുവാള് :) യാഥാര്‍ത്ഥ്യവും ആവാം.
സോന :) അതെ. അങ്ങനേയും കരുതാം.
നന്ദൂ :) അടുപ്പമുള്ളവര്‍ അല്‍പ്പം ഇടം നല്കുന്നുണ്ടാവും. ബാക്കിയുള്ളവര്‍, എന്നോ കണ്ടുമറന്ന ഒരു നിഴല്‍ ആയി പിറകിലേക്ക് ഇട്ടുകാണും.
അപ്പൂ :)
ഇട്ടിമാളൂ :)
വെമ്പള്ളീ :) ശരി തന്നെ. വണക്കം.
നിക്കേ :) സന്ധ്യയ്ക്ക് നാമം ജപിക്കാതെ ബ്ലോഗിലൂടെ നടന്നാല്‍ അങ്ങനത്തെ പേടിസ്വപ്നങ്ങളൊക്കെ കാണും. ;)
ദീപു :)
ആ അവസാനം പറഞ്ഞ പെട്ടിയും പ്രതീക്ഷിച്ച് എല്ലാവരും....ഈ ഞാനും...
ആദ്യം അയാള്‍ യാത്ര പോയത് ചെറിയ പെട്ടിയും പിടിച്ചാണ്.
വലിയ പെട്ടികളുമായി തിരികെ വന്നു.
പിന്നെ പോയത് വലിയ പെട്ടിയും എടുത്താണ്.
....
"പിന്നെ കാണുന്നത് ടി വി വാര്‍ത്തയില്‍, തോക്കുകള്‍ക്കിടയിലാണ്...
പിന്നെ ഫോര്‍മറ്റ് ചെയ്തുപോയ ഹാര്‍ഡ് ഡിസ്കിലെ രിട്രീവ് ചെയ്യാനാവാത്ത ഒരു ഇമേജ് ആയി അയാള്‍."
ഇപ്പൊ പുതിയ ഫാഷനല്ലെ ചേച്ചി, തന്നെയുമല്ല ട്രങ്ക് പെട്ടിയൊക്കെ ഏതുവീട്ടിലാ ഉള്ളതിപ്പോള്‍..
:)
നന്നായിട്ടുണ്ട്.. ട്ടോ..:)
ആദ്യം അയാള്‍ യാത്ര പോയത് ചെറിയ പെട്ടിയും പിടിച്ചാണ്.
വലിയ പെട്ടികളുമായി തിരികെ വന്നു.
ഒഴിഞ്ഞപെട്ടിയുമായാണയാള് എന്നും തിരിച്ചു പോകാറുള്ളത്.
അവസാനം അയാള്‍ വലിയൊരു പെട്ടിക്കുള്ളില്‍ തിരിച്ചുവന്നു.
പിന്നെ എവിടേയും പോകാനാവാതെ, തുരുമ്പ് പിടിച്ചൊരു പെട്ടിക്കുള്ളില്‍, ഫോട്ടോയ്ക്കുള്ളിലായി അയാള്‍.
എന്നെഴുതിയാല്‍ അതു പ്രവാസിക്കൊരു ചരമക്കുറിപ്പായി
നല്ല ചിന്ത.
(എന്നെയൊന്നും പെട്ടിയില്‍ പോലും ആക്കാനാവില്ല, ബോംബോ, റോക്കറ്റോ ഏറ്റു ചാവുന്ന എന്നെ കാര്‍ബേജ് ബാഗില്‍ വാരികൂട്ടാം... ഹ ഹ ഹ)
അനംഗാരീ :) വീണ്ടും സ്വാഗതം.
എട്ടുകണ്ണാ :) അങ്ങനെ, ഒക്കെ പുതിയ ഫാഷന്‍ ആവില്ലല്ലോ. ട്രങ്ക് പെട്ടി എന്റെ വീട്ടിലുണ്ട്.
കരീം മാഷേ :)
വിചാരം :)
:)
സു . നന്നായി
ഇപ്പോള്‍ യു.എ.യില്‍ പൊതുമാപ്പിന്റെ സമയം.
പെട്ടികള്‍ ഒന്നുമില്ലാതെ വെട്ടിയിതുക്കിയ ചിറകുകളുമായി പ്രവാസികള്‍ പറന്നെത്തുകയായി.
വിനയന് :) വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം. നന്ദി.
qw_er_ty
എത്രയായാലും എല്ലാവരുടെയ്ം അവസാനം ഇങ്ങനെ തന്നെ... അല്ലേ?
:)
നല്ല ഗദ്യമെഴുതാന്‍ എളുപ്പമല്ല. സൂര്യഗായത്രി സരളവും മനോഹരവുമാണ്. അനായാസമായ ഗദ്യ രചനയുടെ രഹസ്യമെന്തായിരിക്കും....?
Post a Comment
Subscribe to Post Comments [Atom]
<< Home