കുറച്ചു വരികള്‍
കവിത
ഒറ്റവാക്കിലൊരു കവിതയ്ക്കായി
ഹൃദയം കൊതിച്ചപ്പോള്‍
അവനെഴുതി അവളുടെ പേര്.
വിമര്‍ശകരുടെ ഒളിയമ്പേറ്റ്
അവന് പക്ഷേ, ആ കവിത തിരുത്തേണ്ടി വന്നു.
ഉപ്പ്
കണ്ണീരിന്റെ ഉപ്പ് സഹിക്കാന്‍ വയ്യാതെയാണവള്‍
കടലിലേക്കിറങ്ങിയത്.
കടലെത്ര മാത്രം കരയുന്നുണ്ടെന്ന് കണ്ട്
അവള് തിരികെ കയറിപ്പോന്നു.
കഥ
കഥയെഴുതാന്‍ തുടങ്ങുമ്പോള്‍,
ഓരോ വാക്കും, തന്നില്‍ കഥ തുടങ്ങണമെന്ന്
ശാഠ്യം പിടിച്ചു.
ഒരു ഫുള്‍സ്റ്റോപ്പിട്ട്, കഥ തുടങ്ങുന്നതിനുമുമ്പ് അവസാനിപ്പിച്ചു.
അവന്
അവന്, പാതിരാത്രിയില്‍ വഴക്കടിച്ച് വീട്ടില്‍ നിന്നിറങ്ങിപ്പോയി.
പോയപോലെ തിരിച്ചുവന്നില്ല.
പോയപോലെ തിരിച്ചുവരാന്‍ അവനെന്താ ബൂമറാങ്ങാണോ?
വീട്
ആനയും ഉറുമ്പും പ്രേമത്തിലായി.
ഒളിച്ചോടി കല്യാണം കഴിച്ചു.
ഉറുമ്പിന്റെ വീട്ടിലൊരിക്കല്‍ പോകണമെന്ന് ആന പറഞ്ഞപ്പോള്‍ ഉറുമ്പ് ഞെട്ടി.
ഉറുമ്പിന്റെ വീടൊരു ഏറുമാടത്തില്‍ ആയിരുന്നല്ലോ.
Labels: ക്ഷമപരീക്ഷണം, ടൈംപാസ്.
35 Comments:
സു.
ഭീകരമായ സ്ത്രീ പക്ഷം......ഈ ലോകം തന്നെ സ്ത്രീ പക്ഷം .പിന്നെ പെണ്ണിന്റെ ഈ കഷ്ട്പ്പാടിന്റെ പൊരുളെന്താണ്.
ആദ്യത്തെ മൂന്നെണ്ണത്തിന് നല്ല ആഴം...ഇഷ്ടമായി..:)
ഇത് നന്നായി സു, എനിക്ക് അവസാനത്തെ ഒഴിച്ച് എല്ലാം ഇഷ്ടപ്പെട്ടു. ആദ്യത്തേതും രണ്ടാമത്തതും സൂപ്പര്‍ബ്:)
പോയപോലെ തിരിച്ചുവരാന്‍ അവനെന്താ ബൂമറാങ്ങാണോ? --- ശരിയ്ക്കും ബൂമറാങ്ങ് ‘പോയ പോലെ‘ തിരിച്ചു വരുമോ?
വിമര്‍ശകരുടെ ഒളിയമ്പേറ്റ് --- ഇപ്പൊ വിമര്‍ശകരൊക്കെ ഗറില്ലാ യുദ്ധമാക്കിയോ? നേരെ ആരും അമ്പെയ്യാറില്ലേ?
qw_er_ty
‘ഉപ്പ്’ ഇഷ്ടമായി.
ഊറിവരുന്നതെല്ലാം കവിതയല്ല.ഊറിവരുന്നതില് നിന്ന് കുറുക്കിയെടുക്കുമ്പോഴതു കവിതയാകും.
മനോഹരമായ ആദ്യ രണ്ട് ഖണ്ഡങ്ങളെ പിന്നീടു വന്ന ചവറുകള്‍ കൊന്നുകളഞ്ഞതില്‍ ദുഖം തോന്നുന്നു.
നല്ല വരികള്‍. ഫുള്‍സ്റ്റോപ്പ്.
എനിക്ക് ഉപ്പ് ഇഷ്ടപ്പെട്ടു. പലരുടേയും ജീവിതവും ഇതുപോലെയല്ലേ, ഇറങ്ങിനോക്കുമ്പോഴറിയാം- നമ്മുടേത് ഒന്നോ രണ്ടോ തുള്ളികണ്ണുനീരേയുള്ളൂ, അവരുടേത് കണ്ണീര് കടലാണെന്ന്.
സൂ..... മനോഹരമായ വരികള്‍....
അവനും വീടും ചേര്‍ന്നുപോകുന്നില്ല ഇക്കൂട്ടത്തില്‍.....
വരികള്‍ നന്നായിരിക്കുന്നു.
qw_er_ty
നല്ലൊരു ഭാഗം പ്രണയങ്ങളുടെയും അവസ്ഥയാണിത്. നീണ്ടയാതനകള്‍ക്കൊടുവില്‍, സ്വന്തമാക്കി, പിന്നെ ഉടലെടുക്കുന്ന സ്വാര്‍ത്ഥത കൊണ്ട് അല്ലെങ്കില്‍ വിട്ടുവീഴ്ചാമനസ്ഥിതി ഇല്ലാത്തതു കാരണം തുടങ്ങും മുന്‍പേ പിരിയേണ്ടി വരുന്നു. യാത്ഥാര്ഥ്യത്തിന് സ്വപ്നവുമായി യാതൊരു സാമ്യവുമില്ല എന്നകാര്യം മനസിലാക്കുന്നതു തന്നെ പിന്നീടാണ്. പിന്നെയീ കണ്ണുനീരുമാത്രം ബാക്കി...
കവിത ഇഷ്ടമായി എന്നു വെറുതെ പറഞ്ഞാല്‍ അഭംഗിയാവും,
‘വളരെ ഇഷ്ടമായി!‘
കൊള്ളാം :)
കവിത-വര്ത്തമാനകാലപ്രണയത്തിന്റെ പ്രതീകമായി തോന്നി..
അവന് തിരുത്തേണ്ടി വന്ന അവളെന്ന സ്വപ്നം കൂടുതല്‍ മനോഹരമായി...
ഉപ്പ്-ഈ കവിതകളില്‍ ഏറ്റവും ഇഷ്ടമായത് ഇതാണ്..കണ്ണീരിന്റെ നനവ് ലോകത്തെ ആകമാനം ആവരണം ചെയ്തിരിക്കുകയാണെന്ന് തിരിച്ചറിയാന്‍ കഴിയും എന്ന് മനസിലാക്കിയ വരികള്‍...
കഥ-സ്വയം ഒതുങ്ങാനാകാതെ വീര്‍പ്പുമുട്ടേണ്ടി വരുന്നവരുടെ ചിന്തകളായി തോന്നി...
അവന്-അടങ്ങാത്ത പരിഭവങ്ങളുടെ തീരശീല ഉയരുന്ന വരികള്‍...
വീട്-ഇത് സ്വപ്നങ്ങള്‍ അന്യമാകുന്നവരുടെയും ജാള്യത വീര്പ്പുമുട്ടിക്കുന്നവരെ കുറിച്ചുമുള്ള ഹാസ്യത്മാകമായ വര്‍ണനായി തോന്നി...
ഈ കൊച്ചുകവിതകളില്‍ സമൂഹത്തിന്റെ നേര്കാഴ്ചകള് ആഴത്തില്‍ പതിഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടു...
അഭിനന്ദനങ്ങള്‍...
ആദ്യത്തെയിഷ്ടമായി,,,
ആനയെയും ഉറുമ്പിനെയും വേറൊരു പോസ്റ്റായിട്ടാല്‍ മതിയായിരുന്നെന്ന് തൊന്നുന്നു.
ഇഷ്ടമായി എല്ലാം.
കൂടുതല്‍ ഇഷ്ടപ്പെട്ടതിതും.
കടലെത്ര മാത്രം കരയുന്നുണ്ടെന്ന് കണ്ട്
അവള് തിരികെ കയറിപ്പോന്നു. .:)
കണ്ണീരിന്റെ ഉപ്പ് സഹിക്കാന്‍ വയ്യാതെയാണവള്‍
കടലിലേക്കിറങ്ങിയത്.
കടലെത്ര മാത്രം കരയുന്നുണ്ടെന്ന് കണ്ട്
അവള് തിരികെ കയറിപ്പോന്നു.
മറ്റുള്ളതിനെക്കാള്‍ ഇതിഷ്ടമായി.
ശെഠാ, ഇവിടെല്ലാവരും പറഞ്ഞിരിക്കുന്നത് ഒന്നുതന്നെ... അതുതന്നെയാണ് എനിക്കും തോന്നുന്നത്... ആദ്യമൂന്നെണ്ണം.. [:)]
--
ജീവിതകഥയിലെ വാക്കുകള്‍ ഇങ്ങനെ ശാഠ്യം പിടിക്കുമ്പോള്‍ ആണോ, ചിലര്‍ അതിനും ഫുള്‍സ്റ്റോപ്പ് ഇടുന്നത്....
എല്ലാം ഇഷ്ടമായി... പ്രത്യേകിച്ചും ഉപ്പ്.
എല്ലാവര്ക്കും അത് മുറിഞ്ഞ കവിതയായി തോന്നി! എനിക്കൊരൊറ്റ കവിതയായും! ദൈവമേ! എനിക്കിതെന്തുപറ്റി!
സൂ,ഇട്ഷമായി , പക്ഷെ ബൂമറാങ്ങിനേയും ആനയേയും ഉറുമ്പിനേയും വേറെ പോസ്റ്റ് ആക്കാമായിരുന്നു.
സൂ ചേച്ചി. നന്നായിട്ടുണ്ട്. പ്രത്യേകിച്ച് “ഉപ്പ്” എന്ന കവിത. നല്ലൊരു ആശയം നാലു വരിക്കുള്ളില്‍ എഴുതി ഫലിപ്പിച്ചിരിക്കുന്നു.
വായിച്ചു, എനിയ്ക്കും ആദ്യത്തെ മൂന്നെണ്ണം കുടുതല്‍ ഇഷ്ടമായോ എന്നൊരു സംശയം ഇപ്പോള്‍..??
ഫുള്‍സ്റ്റോപ്പ്=ഞാനെഴുതാറുള്ള കഥ സൂവിനെങനെ മനസ്സിലായി?
ഞാനേതായാലും ബൂമോറാങ് തന്നെ! (ഈ ബ്ലോഗിനെ സംബന്ധിച്ച്)
-സു-
വിനയന് :) ആദ്യത്തെ കമന്റിന് നന്ദി. ഇതില്‍ എന്താ സ്ത്രീപക്ഷം എന്നു മനസ്സിലായില്ല.
ലാപുട :) ബാക്കി രണ്ടെണ്ണം വെറുതെ എഴുതിയതാണ്.
സാജന് :)
ദീപൂ :) ബൂമറാങ്ങ് പോയപോലെ തിരിച്ചുവരുമെന്ന് കേട്ടു. ഒളിയമ്പല്ലേ ഉള്ളൂ ലോകം മുഴുവന്‍.
കുട്ടന്മേനോന് :)
സനാതനന് :) ചവറുകള്‍ ആപേക്ഷികം ആണ്.
ആരോ ഒരാള്‍ :)
ശാലിനീ :)
മുരളീ :)
കൃഷ് :)
സാല്‍ജോ :) ഇത് വേറെ വേറെ അല്ലേ? ഒരുമിച്ചു വായിച്ചു. അല്ലേ? സാരമില്ല.
നവന് :)
വിശാലമനസ്കന് :)
ദ്രൌപതീ :) വിശദമായ അഭിപ്രായം ആണല്ലോ. സന്തോഷം.
സച്ചിന് :)
വേണു :)
കരീം മാഷേ :)
ഹരീ :) എന്താ സ്മൈലി ബ്രായ്ക്കറ്റില്‍? ഹിഹിഹി. ഞാന്‍ കണ്ടു.
ഇട്ടിമാളൂ :) ജീവിതകഥയിലെ വാക്കുകള്‍ ശാഠ്യം പിടിച്ചാല്‍, നല്ലൊരു മായ്ക്കല്‍ അങ്ങോട്ട് മായ്ക്കുക. എന്നിട്ട് നമുക്കിഷ്ടം ഉള്ളപോലെ എഴുതുക. എന്നാല്‍ നല്ല തുടര്‍ക്കഥയാവും. (ഉപദേശമാണ് ഏറ്റവും എളുപ്പമുള്ള കാര്യം. ;) )
ഇത്തിരിവെട്ടം :)
മുസാഫിര്‍ :) അതും നിന്നോട്ടെ. ഒന്നും മോശമല്ലല്ലോ.
മെലോഡിയസ് :)
പി. ആര് :) അത് കൂടുതലിഷ്ടമായി അല്ലേ?
സുനില്‍ :) സന്തോഷം.
വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
Aaadyathethu randum ente kadha aanalloo... Su chechi kku evide ninnu kitti??:)
ഇതെന്താ എല്ലാവരും ആദ്യത്തെ മൂന്നെണ്ണം ഇഷ്ടമായീന്നു പറയുന്നേ. എനിക്കിഷ്ടമായത് അവസാനത്തെയാ :-)
ആനയും ഉറുമ്പും ഒഴികെ എല്ലാം നല്ല പോലെ ഇഷ്ടപ്പെട്ടു, സൂവേച്ചി....
:)
എംപ്റ്റിയുടെ കഥയാണോ? :)
കുതിരവട്ടാ :) അവസാനത്തേത് ഇഷ്ടമായത് നന്നായി.
ശ്രീ :) നന്ദി.
നന്നായിരിക്കുന്നു. ഉപ്പ് വളരെ ഇഷ്ടപ്പെട്ടു.
സൂ ഇഷ്ടപ്പെട്ടു.
[ഫുള്സ്റ്റോപ്പിനെന്താ കൊമ്പുണ്ടോ..?എല്ലാരും മത്സരിച്ചിട്ടും അവനേ മാത്രം എഴുതാന്‍ ]
ആദ്യത്തെ രണ്ടും വളരെ നന്നായി. മറ്റുള്ളവ പോരാ..
വക്കാരി :)
ഉണ്ണിക്കുട്ടന് :)
മാരാര്‍ :)
നന്ദി.
wow..valare nannayittundu varikal ellaam!!!! aval,kadha,kavitha..ellam thanne lalithamenkilum aazhamullava!!
അപ്പു :) സ്വാഗതം.
Post a Comment
Subscribe to Post Comments [Atom]
<< Home