സമ്മതം
സമ്മതം ചോദിച്ചിരുന്നു അവന്.
അടുത്തിരുന്നോട്ടെ?
മിണ്ടിക്കോട്ടെ?
സ്നേഹിച്ചോട്ടെ?
സ്വപ്നം കണ്ടോട്ടെ?
ഒന്ന് തൊട്ടോട്ടേ?
അങ്ങനെ പലതും...
എല്ലാത്തിനും ഉം എന്നൊരുത്തരം കൊടുത്തു.
പക്ഷെ, പാടില്ലെന്നൊരു ഉത്തരം, ഒരു ചോദ്യത്തിനവള്‍ കരുതിവെച്ചിരുന്നു.
അതവന് ചോദിക്കാതെ പോയി.
ഉപേക്ഷിച്ചോട്ടെ എന്ന്!
Labels: കുഞ്ഞുകഥ
29 Comments:
ചോദിക്കാതെതന്നെ ഉത്തരമറിയാവുന്ന ചോദ്യങ്ങള്‍ എന്തിന് ചോദിച്ച് കഷ്ടപ്പെടണം? പ്രത്യേകിച്ചും ഉത്തരം അനുകൂലമല്ലാത്തതാവുമ്പോള്!!!
--
പറയാതെ പോയാല്‍ പറയാതെ തിരിച്ചുവരാന്‍ പറ്റുമെന്നോര്ത്തിട്ടല്ലേ സു.. ക്ഷെമി :)
നന്നായി എഴുതീട്ടോ...വീണ്ടും.
:-)
ചാത്തനേറ്:
സൂചേച്ചീ “അതവന് ചോദിക്കാതെ പോയി”
== ചോദ്യം ചോദിക്കാതെ വേറേ എവിടേക്കോ പോയി.
== ആ ചോദ്യം ചോദിക്കാന്‍ വിട്ടുപോയീ
ഏതാ ശരി???
ചോദിക്കണംന്നാണോ? സമ്മതിച്ചു ! :P
ചോദിക്കാതെ തന്നെ ഉത്തരം അവന് മനസില്‍ കണ്ടിട്ടുണ്ടാകാം :( ( അത് തെറ്റായ ഉത്തരം ആയിരുന്നു എങ്കിലും കൂടി. നന്നായിട്ടുണ്ട് സൂ ചേച്ചി. ആശംസകള്‍!!
ഇതിങ്ങിനെ ആയിരുന്നെങ്കില്‍ ഞാന്‍ ഉറക്കെയൊരു ക്ലാപ് ചെയ്തേന്നേ.
സമ്മതം ചോദിച്ചിരുന്നു അവന്.
.. ?
.. ?
.. ?
.. ?
.. ?
എല്ലാറ്റിനും 'പാടില്ല' എന്നൊരുത്തരം കൊടുത്തു.
പക്ഷെ 'ഉം' എന്നൊരു ഉത്തരം, ഒരു ചോദ്യത്തിനായി കരുതിവച്ചിരുന്നു.
അതവന് ചോദിക്കാതെ പോയി,
'ഉപേക്ഷിച്ചോട്ടേ?' എന്ന്.
:)
രണ്ടു കൊല്ലം കൂടി കഴിയട്ടെ,പെരിന്ങ്ങോടന് ഈ കഥയ്ക്ക് ക്ലാപ് ചെയ്യും!
എല്ലാ ചോദ്യത്തിനുത്തരവും “ഉം”
എന്നായതു കൊണ്ടാവും
അവസാനത്തെ ചോദ്യം ചോദിക്കേണ്ടതില്ലന്നവന് തീരുമാനിച്ചു സ്ഥലം വിട്ടത്.
"സ്വപ്നം കണ്ടോട്ടെ?" എന്നും അവന് ചോദിച്ചിരുന്നു അല്ലേ, ഭയങ്കരന്‍
[!!! + :):):)]
എഴുത്ത് ഇഷ്ടമായി...:)
എല്ലാത്തിനും സമ്മതം ചോദിയ്ക്കാന്‍ തോന്നിയ അവന്, ഉപേക്ഷിയ്ക്കാന്‍ തോന്നില്ലന്നേ... തോന്നിയാലല്ലേ ചോതിയ്ക്കണ്ടൂ..
എഴുത്ത് ഇഷ്ടമായി..
സൂ, നന്നായിട്ടുണ്ട്.
നല്ല പോസ്റ്റ് സൂ..
ഇഷ്ടമായി.
(വേര്‍ഡ് വെരി: lzagjddm)
:)
എല്ലാത്തിനും ഒരേ ഉത്തരം കിട്ടുമ്പോള്‍ അടുത്ത ചോദ്യത്തിനും അതേ ഉത്തരം പ്രതീക്ഷിക്കുന്നയാള്ക്കും (വെറുതേ ചോദിച്ച് സമയം കളയണ്ടാ എന്നു കരുതി) പിന്നത്തെ ചോദ്യം ഒഴിവാക്കാവുന്നതല്ലേ?:)
അതു കൊണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരം നല്‍കുന്നത് നല്ലതല്ലെന്ന് ഗുണപാഠം.
“...അങ്ങനെ പലതും...“
എല്ലാറ്റിനും അവള് “ഉം”എന്നുത്തരം കൊടുത്തു.
- വായ് തുറക്കാന്‍ അവന് സമ്മതിക്കാതിരുന്നതിനാലോ വായ് തുറന്നാലവന് തനിക്ക് നഷ്ടപ്പെട്ടാലൊ എന്നു കരുതീട്ടോ എന്തോ മനസ്സവള്‍ തുറന്ന് വച്ചു, വായ് തുറന്നതേയില്ല.
അടുത്തതായി വായ് തുറക്കേണ്ടതിന്റെ ആവശ്യകത എന്ന വിഷയത്തേപ്പറ്റി സൂ സംസാരിക്കുന്നതാണ്!
സൂ :( ..വെറുതെ തട്ടിക്കൂട്ടിയ എഴുത്തു പോലെ തോന്നി. ഒരു കാമ്പും കഴമ്പും തോന്നിയില്ല വായിച്ചിട്ട്. സമയമെടുത്ത് നല്ലതെഴുതാന്‍ ശ്രമിക്കൂ. സൂവില്‍ നിന്നും അങ്ങനെയുള്ള സൃഷ്ടികളാണ് പ്രതീക്ഷിക്കുന്നതു. വെറുതെ നൂറെണ്ണമെഴുതുന്നതിനെക്കാള് നല്ലത് പത്തെണ്ണമെഴുതുന്നതല്ലെ നല്ലത്?
ഹരീ :)
മനു :)
കുതിരവട്ടന്‍ :)
കുട്ടിച്ചാത്തന് :) ചോദ്യം ചോദിക്കാതെ എവിടേക്കോ പോയി.
നിക്ക് :)
ലാപുട :)
മെലോഡിയസ് :)
പെരിങ്ങോടാ :) ഒരു ഫസ്റ്റ് വേര്‍ഷന്‍ ഉള്ളതുകൊണ്ടല്ലേ സെക്കന്റ് ഉണ്ടാക്കിയത്. അതിനെങ്കിലും ഒരു ക്ലാപ്.... അല്ലെങ്കില്‍ വേണ്ട സൂക്ഷിച്ചുവെയ്ക്ക്. ക്ലാപ് ചെയ്യാനുള്ള പോസ്റ്റ് എന്നെങ്കിലും ഇറക്കാം. അന്ന് മറക്കാതെ വന്ന് ക്ലാപ് ചെയ്താല്‍ മതി.
സന്തോഷ് :)
കരീം മാഷേ :)
പി. ആര് :)
ശാലിനീ :)
സാരംഗീ :)
പൊതുവാള് :)
കൈതമുള്ളേ :)
നന്ദൂ :) നന്നായില്ല അല്ലേ? നല്ലതെഴുതാന്‍ ശ്രമിക്കാം.
എല്ലാവര്ക്കും നന്ദി.
പൊതുവെയുള്ള സ്ത്രീ സ്വഭാവം , മനസ്സിലുള്ളതു പുറത്തുകാണിക്കില്ല.നല്ല കഥ.
ഇതു താനല്ലയോ അതെന്ന് വര്‍ണ്ണ്യത്തിലാശങ്ക!!!
--
:)
നന്നായി വീണ്ടും..........
ഇത്രേം കാലം ചോദിച്ചു... ഇനി ചോദിക്കേണ്ട... എന്നും എല്ലാം ചോദിച്ചു ചെയ്യേണ്ട... സ്വന്തമായി തീരുമാനങ്ങള്‍ എടുക്കണം ന്നൊക്കെ തോന്നിക്കാണും :)[ചുമ്മാ പറഞ്ഞതാണേ... എന്നെ തല്ലരുത്]
qw_er_ty
മുസാഫിര്‍ :)
ഹരീ :)
കുട്ടമ്മേനോന്‍ :)
ശരണ്യ :)
ദീപൂ :) ഹിഹിഹി.
എല്ലാവര്ക്കും നന്ദി.
qw_er_ty
Masha Allah :)
ഐസിബി :) സ്വാഗതം.
qw_er_ty
സു.
കൊള്ളാം നന്നായി.
പെരിങ്ങോടന്ജിയുടെ സെക്കന്റ് വേര്‍ഷനും കൊള്ളാം.
ചെറുതും വലുതുമായ ചോദ്യങ്ങളുടെ ജീവിതം.പലരും പലതും ചോദിക്കാതെ പോവുന്നുണ്ടാവാം.ചിലത് കേട്ടിട്ടും കേട്ടില്ലെന്ന് നടിക്കുന്നുണ്ടാവാം...........
കൊള്ളാം. :)
qw_er_ty
വിനയന് :)
നവന് :)
രണ്ടുപേര്‍ക്കും നന്ദി.
qw_er_ty
“പക്ഷെ, പാടില്ലെന്നൊരു ഉത്തരം, ഒരു ചോദ്യത്തിനവള്‍ കരുതിവെച്ചിരുന്നു.
അതവന് ചോദിക്കാതെ പോയി.“
ഇത് ഉഗ്രനായി കേട്ടോ സൂവേച്ചി.
:)
Post a Comment
Subscribe to Post Comments [Atom]
<< Home