Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, July 31, 2007

അവള്‍

ആദ്യമാദ്യമൊന്നും രാഖിയ്ക്ക്, അവളെക്കൊണ്ട് ഒരു വിഷമവും തോന്നിയില്ല. അവള്‍ വന്ന് ഒളിഞ്ഞും തെളിഞ്ഞും ചിരിച്ചുപോകുന്നത് കാര്യമാക്കിയതേയില്ല. കുറച്ചുകഴിഞ്ഞപ്പോള്‍, ആശങ്കയായിത്തീര്‍ന്നു. അവളെക്കൊണ്ട്, ഇനി തന്റെ ഭര്‍ത്താവിനു സ്നേഹം കുറഞ്ഞുപോകുമോന്നൊരു പേടി. അദ്ദേഹത്തിന്റെ ശ്രദ്ധ അങ്ങോട്ട് തിരിയുമോ. വാരാന്ത്യത്തിലെ ഒത്തുകൂടലില്‍, കൂട്ടുകാരികളില്‍ ചിലര്‍ സ്നേഹത്തോടെ താക്കീതും തന്നപ്പോള്‍ രാഖി പിന്നെ ഒന്നും ചിന്തിച്ചില്ല. അവളെ നശിപ്പിക്കുക തന്നെ. പിറ്റേന്ന് ഭര്‍ത്താവും കുട്ടികളും വീട്ടില്‍നിന്നിറങ്ങിയപ്പോള്‍, രാഖി തീരുമാനിച്ചുറപ്പിച്ച് ഇറങ്ങി. അവളെ ഇല്ലാതാക്കി. വൃത്തിയാക്കിക്കഴിഞ്ഞ് കണ്ണാടിയില്‍ നോക്കിയപ്പോള്‍, തലയിലെ കറുത്ത മുടികള്‍ അവളെ അനുകമ്പയോടും, അല്പം പേടിയോടേയും നോക്കി. തങ്ങളുടെ ഊഴം വരുന്നത്, രാഖിയുടെ ശത്രു ആവുന്നത്, എപ്പോഴാണെന്നറിയില്ലല്ലോ. എന്നാലും രാഖി, തല്‍ക്കാലത്തേക്ക് ആശ്വസിച്ച്, വീട്ടുജോലികളില്‍ മുഴുകി.

Labels:

33 Comments:

Blogger സണ്ണിക്കുട്ടന്‍ /Sunnikuttan said...

സു,

ഇത്രക്ക് പേടിയാണല്ലെ?

രണ്ട് മുടി നരച്ചുവെന്ന് വച്ച് സ്നേഹമുള്ള ഭര്‍ത്താവിന്റെ സ്നേഹം ഒന്നും കുറയില്ല ട്ടോ !!!

Tue Jul 31, 08:52:00 pm IST  
Blogger ഇക്കു said...

ഹ് ഹ് ഹ്..
ഞങളുടെ നാട്ടിലൊരമ്മുമ്മയുണ്ട്..അമ്മൂമ്മയുടെ തലയും ഇതുപൊലെ ആയിരിക്കും മൊട്ടത്തലയായത് എന്നു ഞാന്‍ ഇപ്പൊള്‍ സംശയിക്കുന്നു...

ഇഷ്ടപെട്ടു..

Tue Jul 31, 09:57:00 pm IST  
Blogger വേണു venu said...

രാഖിയുടെ ഭര്‍ത്താവും ഇങ്ങനെ തന്നെ ചിന്തിച്ചിരിക്കുമല്ലോ. കാലം ഒരാള്‍ക്കു മാത്രമല്ലല്ലോ.:)

Tue Jul 31, 11:24:00 pm IST  
Blogger Mr. K# said...

മുടിയൊക്കെ നരച്ചു തുടങ്ങീല്ലേ? :-)

Tue Jul 31, 11:29:00 pm IST  
Blogger മയൂര said...

മുടി നരയ്‌ക്കുന്നത് പ്രായകൂടുത്തല്‍ കൊണ്ട് മാത്രം അല്ല:)...നന്നായി എഴുതിയിരിക്കുന്നു...

Tue Jul 31, 11:50:00 pm IST  
Blogger Unknown said...

അത് ശരി സൂവിന് നരയെ പേടിയാ... ഒരുപാട് ബുദ്ധി കൂടിയവര്ക്ക്, പിന്നെ ഒരുപാട് ചിന്തിക്കുന്നവര്ക്ക് ഒക്കെയാ തല വേഗം നരയ്ക്കുന്നേ (അല്ലാതെ എനിക്കും വയസ്സായിട്ടില്ല ;) )

ഓ.ടോ. വ്യത്യസ്തതയുള്ള എഴുത്ത്, കൊള്ളാം

Wed Aug 01, 12:36:00 am IST  
Blogger സാജന്‍| SAJAN said...

അപ്പൊ രാഖിക്കും വയസ്സായി അല്ലേ:)
അതിന്റെ കോമ്പ്ലക്സ് ഒന്നും വേണ്ടാ, അങ്ങനെ വല്ലതും ഞാന്‍ ചിന്തിച്ചിരുന്നെങ്കില്‍ തമനുവിന്റേയും, കുറൂസിന്റേയും യൂണിയനില്‍ ചേരേണ്ടി വന്നേനേ:(

Wed Aug 01, 04:00:00 am IST  
Blogger സാജന്‍| SAJAN said...

എഴുത്ത് നന്നായീ , പറയാന്‍ മറന്ന് പോയീരുന്നു പഴയകമന്റില്‍:)

Wed Aug 01, 04:06:00 am IST  
Blogger myexperimentsandme said...

ഇതല്ലേ നരനായാട്ട്

(രാഖിയായതുകൊണ്ട് നരിനായാട്ട്)

Wed Aug 01, 05:08:00 am IST  
Blogger ദിവാസ്വപ്നം said...

:-)

ഞാനുമൊരു നര(ക്കാര)ന്‍ (only 33 yrs old)

:-)

Wed Aug 01, 07:15:00 am IST  
Blogger Haree said...

പിറ്റേന്ന് ഭര്‍ത്താവും കുട്ടികളും വീട്ടില്‍നിന്നിറങ്ങിയപ്പോള്‍, രാഖി തീരുമാനിച്ചുറപ്പിച്ച് ഇറങ്ങി. - എന്നു പറയുമ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ഡൈ ചെയ്യുവാനായി ഇറങ്ങി എന്നാണോ? അങ്ങിനെയാണെങ്കില്‍ തുടര്‍ന്ന് അവളെ ഇല്ലാതാക്കി എന്നത് ശരിയാവുമോ? അവളെ മറച്ചെന്നോ മറ്റോ അല്ലേ നല്ലത്. ഇനി അവളെ പിഴുതു കളഞ്ഞു എന്നാണെങ്കില്‍ തീരുമാനിച്ചുറപ്പിച്ച് ഇറങ്ങി എന്നെഴുതേണ്ടതുണ്ടോ?

കൊള്ളാം, പക്ഷെ അത്രയ്ക്കങ്ങോട്ട് ഒത്തില്ല... :
--

Wed Aug 01, 09:17:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

ഞാനൊരു നരി ..???

Wed Aug 01, 09:17:00 am IST  
Blogger സാല്‍ജോҐsaljo said...

നരച്ചമുടി മഹത്വത്തിന്റെ മകുടമാണെന്ന് ബൈബിളില്‍ സങ്കീര്‍ത്തകന്‍...

Wed Aug 01, 09:25:00 am IST  
Blogger സൂര്യോദയം said...

അവളോ, അവനോ? ;-)
എന്തായാലും വല്ല്യ ശ്രദ്ധ കൊടുക്കും തോറും ടെന്‍ഷനാകുകയേ ഉള്ളൂ... അതിന്റെ വഴിയ്ക്ക്‌ വിട്ടേക്കുകയാണ്‌ നല്ലതെന്ന് തോന്നുന്നു. :-)

Wed Aug 01, 09:46:00 am IST  
Blogger കുഞ്ഞന്‍ said...

സൂവേച്ചീ,

കണവന്റെ സ്നേഹം കുറയുമെന്നപേടിയാക്കാള്‍, ഈയുള്ളവന്‌ മനസ്സിലാക്കാന്‍പറ്റിയത്‌ സൂവേച്ചിയുടെ യവ്വനം നഷ്ടപ്പെടുന്നതിന്റെ ആധിയും വേദനയുമാണെന്നാണ്‌ :) :) :)

Wed Aug 01, 10:03:00 am IST  
Blogger കുഞ്ഞന്‍ said...

This comment has been removed by the author.

Wed Aug 01, 10:10:00 am IST  
Blogger സു | Su said...

സണ്ണിക്കുട്ടാ :) ആദ്യത്തെ കമന്റിന് നന്ദി. ഇതു വെറും കഥയാണ്. ഹിഹിഹി. എനിക്കു പേടിയൊന്നുമില്ല. എന്റെ ജീവിതമല്ല. തല നരച്ചാലോ മുഖത്ത് ചുളിവ് വീണാലോ സ്നേഹം കുറയുന്ന ഒരു ഭര്‍ത്താവല്ല എന്റേത്.

ഇക്കൂ :) ഹിഹിഹി. മൊട്ടത്തല ആയാല്‍ ബെസ്റ്റ്.

വേണു :) അതെ. ചിന്തിച്ചിരിക്കും.

മയൂര :) അല്ല കേട്ടോ. 28- 29 വയസ്സില്‍ നരച്ചവരുണ്ട്. കുറേ. നന്ദി.

കുഞ്ഞന്‍സ് :) എനിക്കു പേടിയില്ല. അങ്ങനെയാണോ? എന്നാല്‍ എനിക്കു വേഗം നരച്ചോട്ടെ.

സാജന്‍ :) രാഖിയ്ക്ക് വയസ്സായി. ഹിഹി.

വക്കാരീ :) നരനായാട്ട് തന്നെ.

ദിവ :) നരച്ചോ? സാരമില്ല. നല്ല നല്ല കളര്‍ അടിക്കാമല്ലോ.

ഹരീ :) തീരുമാനിച്ചുറപ്പിച്ചിറങ്ങി എന്നുവെച്ചാല്‍ ചെയ്യാന്‍ മുന്നിട്ടിറങ്ങി എന്ന്. അതിനെവിടേക്കും ഇറങ്ങിപ്പോകേണ്ടല്ലോ.

ഇട്ടിമാളൂ :) നരച്ചോ? നരച്ചിട്ടുവേണം എനിക്ക് കഴുത്തൊപ്പം മുടിമുറിച്ച്, ബ്രൌണ്‍ കളര്‍ ചെയ്യാന്‍ എന്നു കാത്തിരിക്കുന്നു.

സാല്‍ജോ :) അങ്ങനെ ഉണ്ടല്ലേ.

സൂര്യോദയം :) ഇത് വെറും കഥയാണ്.

കുഞ്ഞന്‍ :) ഭയങ്കര തമാശയാണല്ലോ. കുറച്ചൊന്നു കുറച്ചേക്കണേ. ഇത്രയധികം വേണ്ട.

Wed Aug 01, 10:25:00 am IST  
Blogger ചീര I Cheera said...

സൂ, പോസ്റ്റ് കലക്കി ട്ടൊ..
ഇവിടെ ഒന്നു തിരിഞ്ഞിട്ടാണെന്നു മാത്രം. സ്ഥലം മാറ്റമായി പുതിയ സ്ഥലത്ത് വന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ, ഇവിടെ ട്രാഫികും ഓഫീസ്സിലെ പിരിമുറുക്കങ്ങളും കുറവ്, ശാന്തം സമാധാനം എന്നു ആശ്വസിച്ചിരിയ്ക്കുമ്പോഴാണ് എന്റെ നേരെ ഇളിച്ചു കാണിച്ചു കൊണ്ട് അമ്മൂന്റച്ഛന്റെ തലയില്‍ നിറയെ നരന്മാര്‍ പൊങി വന്നിരിയ്ക്കുന്നു..
:)
കാലം ഓടുന്നത് നമ്മളറിഞ്ഞില്ലെങ്കിലും ശരീരം അതോര്‍മ്മിപ്പിയ്ക്കുക തന്നെ ചെയ്യും അല്ലേ..

Wed Aug 01, 10:26:00 am IST  
Blogger സു | Su said...

കുതിരവട്ടന്‍ :) മുടിയൊക്കെ നരച്ചുതുടങ്ങട്ടെയെന്നൊരുമാത്ര വെറുതേ നിനച്ചുപോയീ. ഹിഹി.

പി.ആര്‍. :) കാലാവസ്ഥയും, വെള്ളവും, നര കൊണ്ടുവരും. അമ്മൂന്റച്ഛനു നല്ല കളര്‍ വാങ്ങി തേച്ചുകൊടുക്കൂ. പക്ഷെ, പിന്നെ വേണ്ടാന്നുവെച്ചാല്‍, മുടി ഒരുമാതിരി ഇരിക്കും.

Wed Aug 01, 10:37:00 am IST  
Blogger വിനയന്‍ said...

ഒരു എഴുത്തു കാരിക്ക് അല്ലെങ്കില്‍ എഴുത്തുകാരന് എഴുത്താണ് അവരുടേ ആശ്വാസവും പ്രചോദനവും.അനുഭവങ്ങളും ആശങ്കകളും സ്യഷ്ടികളില്‍ വിരിയും.

പേടിക്കാതിരിക്കൂ ഈ ലോകം ഇങ്ങനെയാണ്.

Wed Aug 01, 11:21:00 am IST  
Blogger ദീപു : sandeep said...

എന്തോ ഇഷ്ടപ്പെട്ടില്ല...

;)

Wed Aug 01, 02:33:00 pm IST  
Blogger സു | Su said...

വിനയന്‍ :) മറ്റുള്ളവരെപ്പോലെ തന്നെയുള്ള ആശങ്കകള്‍ എഴുത്തുകാരിക്കും, എഴുത്തുകാരനും. പിന്നെ അനുഭവങ്ങള്‍ ഓരോ മനുഷ്യരിലും പലപ്പോഴും വ്യത്യസ്തമാകാറില്ലേ? നന്ദി.

ദീപൂ :) സാരമില്ല. ഇനി അടുത്ത കഥയില്‍ നോക്കാം അല്ലേ?

Wed Aug 01, 02:44:00 pm IST  
Blogger ശാലിനി said...

വേറേ ആരോ നരയെ കുറിച്ച് കുറച്ചുനാള്‍ മുന്‍പ് എഴുതിയിരുന്നു.

എനിക്കും ആയി ഒന്നു രണ്ട് നരച്ച മുടികള്‍. ആദ്യമൊക്കെ പിഴുതുകളഞ്ഞു നോക്കി, ഒരു രക്ഷയുമില്ല. എന്തായാലും ഡൈ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല. ഭര്‍ത്താവിന്റെ തലയില്‍ തിരഞ്ഞ് രണ്ടു നരച്ചമുടി അവിടേയും കണ്ടെത്തിയപ്പോള്‍ ഒരാശ്വാസം. “ഞണ്‍ഗളുടെ വീട്ടില്‍ എല്ലാവരും ചേറുപ്പത്തിലേ നരയ്ക്കും“ എന്ന് പറഞ്ഞ് രക്ഷപെടുന്നു. :)

Wed Aug 01, 04:39:00 pm IST  
Blogger ധ്വനി | Dhwani said...

ഹ ഹ ഹായ്!! (കി കി കി!!..ആസ്വദിച്ചുള്ള ചിരി!!)
നല്ല നര്‍മ്മബോധം!! അഭിനന്ദനങ്ങള്‍!
(ഒന്നാമത്തവളെ ഒരീച്ച പോലും അറിയാതെ ഒഴിവാക്കിയെടുത്തു!! ആസ്വദിച്ചല്ലേ?? ലവളുമ്മാരെല്ലാം ഒത്തോണ്ടുള്ള കളിയാണെന്നേ!! ലിവളുപോയാല്‍ അടുത്തവള്‍ അടുത്താഴ്ച!! '' ''... ഞാന്‍ ഓടി!!)

Wed Aug 01, 06:08:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒന്നോ രണ്ടോ ആയിരുന്നെങ്കില്‍ പറിച്ചു കളയാം.അപ്പോള്‍ ഭാഗ്യനരാന്ന് പറഞ്ഞോണ്ടിരിക്കും. പിന്നെ പിന്നെ വടിച്ചിറക്കുന്നതാ നല്ലത് എന്ന ഗതിയാവും.

Wed Aug 01, 06:52:00 pm IST  
Blogger മയൂര said...

സൂ, 20 വയസ്സില്‍ നരച്ച് തുടങ്ങിയ എന്റെ മുടി 28- 29 കുറച്ച് കടന്ന് പോയില്ലേ എന്ന് ചോദിക്കുന്നു( അസൂയയാവും ;))..:)

Wed Aug 01, 08:26:00 pm IST  
Blogger സാരംഗി said...

നരച്ചാലും രാഖി എന്തിനാ ടെന്‍ഷന്‍ അടിക്കുന്നത്.. ഒരു റെവ് ലോണ്‍ കളര്‍ ( ചുവപ്പ്) വാങ്ങി അങ്ങ് അടിച്ചേക്കണം. എന്തൊരു സ്റ്റൈല്‍ ആന്‍ഡ് എന്തൊരു ആത്മവിശ്വാസം..
:) സൂ, കൊള്ളാം ട്ടൊ.

Thu Aug 02, 04:21:00 am IST  
Blogger ഗിരീഷ്‌ എ എസ്‌ said...

്്നന്നായിട്ടുണ്ട്‌...
ചില വിഹ്വലതകള്‍ നമ്മെ വിടാതെ വേട്ടയാടികൊണ്ടിരിക്കും..
അതിപ്പോ..
തരണം ചെയ്യാന്‍ ലളിതമാണെങ്കില്‍ പോലും..
നല്ല കഥ
അഭിനന്ദനങ്ങള്‍

Thu Aug 02, 07:39:00 pm IST  
Blogger സു | Su said...

ശാലിനീ :)

ധ്വനീ :)

കുട്ടിച്ചാത്തന്‍ :) മൊട്ടയാ നല്ലത്.

മയൂര :) ഇരുപതുവയസ്സില്‍ നരച്ചോ? എന്നാല്‍ ഭാഗ്യനര ആവും.

സാരംഗീ :) അതെ അതെ.

ദ്രൌപതീ :)

Thu Aug 02, 08:19:00 pm IST  
Blogger ഉപാസന || Upasana said...

ഞാന്‍ ആദ്യം തന്നെ കമന്റ്സ് വായിച്ചു. ദ്രൌപദി പറഞ്ഞീരിക്കുന്നു.. നല്ല കഥയാണെന്ന്.. കളരിഗുരുക്കന്മാരെ ഇതോ കഥ....
പക്ഷെ ഒരു simple കാര്യം എണ്‍ഗിനെ എഴുതി ഫലിപ്പിക്കാമെന്ന് കണ്ടറിഞ്ഞൂ. പ്ക്ഷെ കുറെയായാല്‍ മടുക്കും... സു ന് വേണ്ടി ഞാന്‍ പ്രാറ്ഥിക്കാം തല നരക്കല്ലേ എന്ന്....
സുനില്‍

Sat Aug 04, 06:28:00 pm IST  
Blogger സു | Su said...

സുനില്‍ എം വി :) സ്വാഗതം. പ്രാര്‍ത്ഥിക്കാമെന്ന് പറഞ്ഞതിന് നന്ദി. പക്ഷെ അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.

Sat Aug 04, 07:03:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

അതായത് ഇനി പ്രാര്‍ത്ഥിച്ചിട്ടും കാര്യമില്ലാന്ന് അല്ലെ;)

Wed Aug 08, 04:39:00 pm IST  
Blogger സു | Su said...

കുട്ടിച്ചാത്താ :) അതെ അതെ. പാരയാണ് അല്ലേ? ;)

Wed Aug 08, 10:08:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home