കാത്തിരിക്കും ഞാന്‍
ഇന്നുമോര്‍ക്കുന്നു നിന് കരച്ചിലതാദ്യമായേ-
റ്റുവാങ്ങിയ പുലരിതന്‍ തൂവല്‍ സ്പര്‍ശം.
വര്‍ഷങ്ങള്‍ മറയവേ, നിന് ജീവിതത്തിന്റെ
പടവുകളിലെന്നുമൊരു സാക്ഷിയായ് നിന്നു ഞാന്‍.
പിച്ചനടന്നതു, മോടിക്കളിച്ചതും,
തളരുമ്പോള്‍, വിശ്രമിച്ചലസതയിലിരുന്നതും.
കൂട്ടുകാരോടൊപ്പം കൊഞ്ചിക്കളിച്ചതും,
കാലിടറി വീഴുമ്പോള്‍ പൊട്ടിക്കരഞ്ഞതും.
ദിനങ്ങളതു പോകവേയുറച്ച നിന് ചുവടുകള്‍,
വിപ്ലവം നയിച്ചെന്നെച്ചവുട്ടിക്കുതിച്ചതും.
ഒടുവിലൊരുനാളിലെന്നെയുപേക്ഷിച്ചേ-
തോരന്യദേശത്തു നീ ജീവിതം നയിക്കാന്‍ പോയ്.
നീ വിതയ്ക്കുമോരോ സ്വപ്നത്തിന് വിത്തിലും,
കൊയ്തെടുക്കാനാവട്ടെ വിജയത്തിന് മലരുകള്‍.
പൂത്തുലയട്ടെ നിന് ജീവിതപ്പൂങ്കാവനം
വേഗതയേറട്ടെയോരോ പടവിലും.
വാഴ്ക, വാഴ്ക നീ, നന്മ വാഴ്ത്തീടുക,
ജീവിതം ജയിക്കാനായ്, പ്രാര്‍ത്ഥിച്ചു മുന്നേറുക.
മറക്കാതിരിക്കുക, പിന്നിട്ട വഴികള്‍ നീ,
തിരിച്ചുവന്നീടുകയെന്നെങ്കിലുമെന്നെത്തേടി.
കാത്തിരിക്കും ഞാന്‍, നിന് കാലൊച്ച വീണ്ടും കേള്‍ക്കാന്‍,
നിന്നെ മറക്കാതെ, ഇങ്ങകലെ, നിന്...
ജന്മഭൂമി.
21 Comments:
ഞാന്‍ സെന്റിയായി :(
വായിച്ചപ്പോള്‍ അമ്മയെ ഓര്‍മ്മ വന്നു.
:)
:)
--
ജന്മഭൂമീ, ഇപ്പോള്‍തന്നെ തിരിച്ചുവന്നാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ, ജീവിതസാഹചര്യങ്ങളാണമ്മേ എന്നെ ഇവിടെ പിടിച്ചുനിര്‍ത്തുന്നത്.
അമ്മയെ, അമ്മയെ മാത്രം കാണാന്‍, പിന്നെയും പിന്നെയും തിരിച്ചിറങ്ങിയോടിവരുന്നൂ ഞാന്‍.
എന്നിട്ടോ?
സ്നേഹം കരകവിഞ്ഞാകണം, ഓരോ പുനസ്സമാഗമത്തിനും, ക്രുദ്ധനായി വഴക്കിട്ട്, അതേ അമ്മയെ കരയിച്ചുംകൊണ്ട് പടിയിറങ്ങിപ്പോകേണ്ടിയും വരുന്നു!
എന്റെനാടെന്റെനാടെന്റെനാടേ....!
:-(
അമ്മയുടേയും ജന്മഭൂമിയുടെയും ചിന്തകളെ നന്നായി സമന്വയിച്ചിരിക്കുന്നു.
:)
നന്നായിരിക്കുന്നു. ലളിതമായി എഴുതിയിരിക്കുന്നു!
നന്ദി
സൂ...................ഗംഭീരം
മറക്കാതിരിക്കുക, പിന്നിട്ട വഴികള്‍ നീ,
തിരിച്ചുവന്നീടുകയെന്നെങ്കിലുമെന്നെത്തേടി.
ഒരു പ്രതീക്ഷയുടെ പ്രഭകളിലാണെന് പ്രദക്ഷിണം
നന്മകള് നേരുന്നു
മന്‍സൂര്‍,നിലംബൂര്
സൂ... വല്ലാതെ സ്പര്‍ശിക്കുന്ന വരികള്‍!
നന്നായിരിക്കുന്നു!
:)
ഇഷ്ടമായി സൂ ഇത്..
‘മറക്കാതിരിക്കുക, പിന്നിട്ട വഴികള്‍ നീ,
തിരിച്ചുവന്നീടുകയെന്നെങ്കിലുമെന്നെത്തേടി.
കാത്തിരിക്കും ഞാന്‍, നിന് കാലൊച്ച വീണ്ടും കേള്‍ക്കാന്‍,
നിന്നെ മറക്കാതെ, ഇങ്ങകലെ, നിന്...
ജന്മഭൂമി.’
സുവേച്ചീ...
നല്ല വരികള്‍!
“മറന്നില്ല അങ്കണം നിന്
മലര് പാദം പെയ്ത പുളകം”
എന്ന വരികള്‍ കേള്‍ക്കുമ്പോഴുള്ള സുഖം തൊന്നി, വായിച്ചു കഴിഞ്ഞപ്പോള്‍...
:)
എനിക്കിഷ്ടമായി സൂ ചേച്ചി..........
ഇന്നുമോര്‍ക്കുന്നു നിന് കരച്ചിലതാദ്യമായേ-
റ്റുവാങ്ങിയ പുലരിതന്‍ തൂവല്‍ സ്പര്‍ശം.
:
:
:
കാത്തിരിക്കും ഞാന്‍, നിന് കാലൊച്ച വീണ്ടും കേള്‍ക്കാന്‍
അവസാനം...??
ഇതൊരു ജീവിത ചക്രം .
ഇഷ്ടപ്പെട്ടു. :)
കാത്തിരിക്കാന്‍ ആരെങ്കിലും ഉണ്ടാവുന്നത് തന്നെ വല്യ ആശ്വാസം.അമ്മയാണെങ്കിലും മാതൃഭൂമിയാണെങ്കിലും !
ദീപൂ :)
മനൂ :)
ഹരീ :)
ശാലിനീ :) സാരമില്ല. കാത്തിരിക്കും.
വിശ്വം ജീ :)
വല്യമ്മായീ :)
സഹയാത്രികന് :)
സതീഷ് :)
മന്‍സൂര്‍ :)
സഹ :)
ഇത്തിരിവെട്ടം :)
പി. ആര് :)
ശ്രീ :)
ശരണ്യ :)
വനജ :)
മുസാഫിര്‍ :)
എല്ലാവര്ക്കും നന്ദി.
Toching...
abhi :)
വളരെ മനോഹരമായിരിക്കുന്നു...
സാല്‍ജോ :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home