Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, September 22, 2007

മൌനം വീണ്ടുമെത്തുന്നുവോ?

ചിരി, കരച്ചില്‍, പിണക്കം, ചിന്തകള്‍, സ്വപ്നങ്ങള്‍, ഒരുപാടൊരുപാട് ജീവിതം.
മൌനത്തിന് മുമ്പ് അങ്ങനെ...
ചിരി, കരച്ചില്‍, പിണക്കം, ചിന്തകള്‍, ഓര്‍മ്മകള്‍, ഒരുപാടൊരുപാട് ജീവിതം.
മൌനത്തിന് ശേഷം അങ്ങനെയാവില്ലേ?
മൌനം എന്നും ഇടവേളയാണ്. തുടങ്ങുന്നതും ഒടുങ്ങുന്നതും ഒന്നുമറിയാതെയാണെങ്കില്‍, മൌനമെന്നതു വെറും വാക്കല്ലേ?
മൌനം, പിന്‍‌വാങ്ങലാവുമോ? വാക്കുകള്‍, മടുപ്പിച്ച്, അടിച്ചേല്‍പ്പിക്കുന്നതാവുമോ?
മൌനം, തുടങ്ങുന്നതറിയുമ്പോള്‍, വേദനിപ്പിക്കും ചിലപ്പോള്‍.
മൌനം ഒടുങ്ങുന്നെന്നറിയുമ്പോള്‍ ആശ്വസിക്കും ചിലപ്പോള്‍.
പക്ഷെ, നല്ലതിന്റെ ആവര്‍ത്തനത്തില്‍ തുടങ്ങി, നല്ലതിന്റെ തുടര്‍ച്ചയിലേക്ക് നീങ്ങുമെന്നറിഞ്ഞാല്‍‍, ആഘോഷമാവില്ലേ?
ആരു പറയും ഉത്തരങ്ങള്‍?
ഞാനോ നിങ്ങളോ മൌനമോ?

Labels:

17 Comments:

Blogger Haree said...

എന്താ കഥ...
ചെമ്പരത്തിപ്പൂവ് ഇപ്പോഴും അവിടെത്തന്നെയുണ്ട്, അല്ലേ!!!
--

Sat Sept 22, 08:56:00 pm IST  
Blogger aneeshans said...

മൌനം. :)

Sat Sept 22, 10:53:00 pm IST  
Blogger മയൂര said...

“ഞാനോ നിങ്ങളോ മൌനമോ?“

കടംകഥ ആണൊ? ആള്‍ ഓഫ് ദ എബൌ;)

Sat Sept 22, 11:39:00 pm IST  
Blogger സഹയാത്രികന്‍ said...

:)

Sat Sept 22, 11:45:00 pm IST  
Blogger Saha said...

ആദിയില്‍ വചനമുണ്ടായെന്നല്ലേ? അപ്പോള്‍ അതിനുമുന്‍പൊരു മഹാമൌനം ഉണ്ടായിരുന്നിരി‍ക്കണം! അപ്പോള്‍, മറുപടി തരാന്‍ യോഗ്യത ആ മഹാമൌനീക്ക് തന്നെയാവണം!
നമുക്ക് കാതോര്‍ക്കാം.....

Sat Sept 22, 11:53:00 pm IST  
Blogger പ്രയാസി said...

“മൌനം വിദ്വാനു ഭൂഷണം
അതി മൌനം കിറുക്കിനാരംഭം”

പ്രയാസിയുടെ ആദ്യ കമന്റു സുല്ലിനു :)

മൌനം മൌനേന ശാന്തി :

Sun Sept 23, 12:05:00 am IST  
Blogger വേണു venu said...

മൌനം മരണമാണെന്നു് തോന്നാറുണ്ടു്. മൌനം അവലംബിക്കുന്ന അവസ്ഥയിലും അനുഭവപ്പെടുന്നതു് മറ്റൊന്നല്ല എന്നു് തോന്നാറുണ്ടു്.

Sun Sept 23, 12:28:00 am IST  
Blogger Viswaprabha said...

മൌനം തിരപ്പാടുകള്‍ക്കിടയിലുള്ള കൊച്ചുസമതലപ്പരപ്പുകളാണ്.

വീണ്ടും തിരിച്ചോടിയെത്തി ചിരിച്ചും തലതല്ലിയാര്‍ത്തും ചിതറിത്തെറിക്കുന്ന നീര്‍മണിമുത്തുകള്‍ക്ക് കരയോടടുക്കുവാനിടവേള കോര്‍ക്കുന്ന നൂലിഴനാരുകള്‍ പോലെ,
ഇടയ്ക്കൊക്കെ വെറുതെ ഓരോ കൊച്ചുമൌനങ്ങള്‍ പാവുകള്‍ക്കൂടായ്ക്കോട്ടെ.

:-)

Sun Sept 23, 04:54:00 am IST  
Blogger കരീം മാഷ്‌ said...

ആദ്യമെനിക്കൊന്നിരിക്കണം.
അതിനു ശേഷം ഒരു ഗ്ലാസ്സു വെള്ളം
പ്ലീസ്! :)

Sun Sept 23, 05:27:00 am IST  
Blogger Satheesh said...

എന്റെ ഒരു സഹപ്രവര്‍ത്തകനുണ്ട്. വളരെ successful ആയ career ആണ്‍ ഇവന്റേത്. ഓഫീസില്‍ ടെന്ഷന്‍ കൂടിയാല്‍ ആശാന്‍ പിന്നെ കുറെ നേരത്തെക്ക് തികഞ്ഞ മൌനം ആണ്‍. ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ full energy യുമായി തിരിച്ചു വരും! അതുകൊണ്ട് മൌനം പലര്‍ക്കും പല തരത്തിലാകാം! :)

Sun Sept 23, 09:26:00 am IST  
Blogger കുഞ്ഞന്‍ said...

അപ്പോള്‍ മൌനം അവലം‌ബിക്കുന്നതാണെല്ലെ നല്ലത്!

Sun Sept 23, 10:04:00 am IST  
Blogger ബാജി ഓടംവേലി said...

മൌനം ശക്‌തിയാണ്
അത് ആവാഹിക്കാനുള്ള ശ്രമങ്ങള്‍ തുടരുക
മൌനം രക്ഷതോ!-മൌനം രക്ഷിക്കട്ടെ

Sun Sept 23, 11:02:00 am IST  
Blogger ചീര I Cheera said...

ഉത്തരം പറയാന്‍ ഒരുപക്ഷെ, ‘സമയ‘ത്തിനായേക്കും..??
മൌനത്തിന് അര്‍ത്ഥങ്ങളും ‘അന‘ര്‍ത്ഥങ്ങളും, നിരാശകളും സന്തോഷങ്ങളും, വേദനകളും ആശ്വാസങ്ങളും, ഒക്കെ ഉണ്ടാക്കുന്നത് പലപ്പോഴും സമയമല്ലേ.. അല്ലെങ്കില്‍ കാലമല്ലേ... ?? അതോ ഇനി അല്ലേ..??

എനിയ്ക്കൊരു പാട്ട് പാടാന്‍ തോന്നുന്നു...
“മൌനമേ... പറയൂ മൌനമേ...”
:)

Sun Sept 23, 06:05:00 pm IST  
Blogger ശ്രീ said...

ശരിയാണ്‍...മൌനം എന്നും ഒരു ഇടവേളയാണ്.

:)

Sun Sept 23, 07:05:00 pm IST  
Blogger Sethunath UN said...

മൌനം ചിന്തിയ്ക്കാന്‍, പുന‌‌ര്‍‌വിചിന്തനം ചെയ്യാനുള്ള ഇടവേ‌ള‌യാണ്... അ‌വസരമാണ്.

Sun Sept 23, 07:07:00 pm IST  
Blogger Rasheed Chalil said...

സന്തോഷം, ദു:ഖം, വേദന, സങ്കടം, പ്രണയം... എല്ലാം മൌനത്തിന് പ്രകടിപ്പിക്കാനാവും. ശബ്ദം, സ്പര്‍ശനം, കാഴ്ച ഇതൊക്കെപ്പോലെ മൌനവും ഭാഷയാണ്.

ഓടോ: മഹാ മൌനിയായ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും കണ്ട നമുക്ക് മൌനത്തെക്കുറിച്ച് വാചലമവാം... വാചലമായ മൌനവും അവാം...

Mon Sept 24, 09:59:00 am IST  
Blogger സു | Su said...

ഹരിക്കുട്ടാ :) ചെമ്പരത്തിപ്പൂവ് പിന്നെ എന്നും ഉണ്ടാവുമല്ലോ.

ആരോ ഒരാള്‍ :)

മയൂര :) കടങ്കഥയല്ല, വെറും കഥ.

സഹയാത്രികന്‍ :)

സഹ :) കാതോര്‍ക്കാം.

പ്രയാസി :) സ്വാഗതം. പക്ഷെ ഇത് സുല്‍ അല്ല, സു ആണേ. സുല്ലിനുള്ള കമന്റ് ഇവിടെയിട്ടാല്‍ സുല്ല് കോപിക്കും.

വേണു ജീ :) എനിക്കും തോന്നാറുണ്ട്. മറ്റുള്ളവരുടെ മൌനത്തില്‍.

വിശ്വം ജീ :) മൌനം നല്ലതാണെന്നാണോ പറയുന്നത്?

കരീം മാഷേ :) അതു കഴിഞ്ഞാല്‍ ഓടുമല്ലോ അല്ലേ? ;)

സതീഷ് :) മൌനം നല്ലതിനാകാം. അല്ലേ?

കുഞ്ഞന്‍ :) അതാവും ഇടയ്ക്കൊക്കെ നല്ലത്.

ബാജി :) മൌനം ശക്തിയാണെങ്കില്‍ നല്ല കാര്യം.

ശ്രീ :)

പി. ആര്‍. :) അതെ. സമയം ഉത്തരം പറയുമായിരിക്കും. എനിക്ക് മൌനം പോലും മധുരം എന്ന പാട്ട് മതി.

നിഷ്കളങ്കന്‍ :) മൌനത്തിലിരിക്കുമ്പോള്‍ ചിന്തിക്കാം അല്ലേ?

ഇത്തിരിവെട്ടം :) മൌനം ഭാഷ തന്നെ.

Mon Sept 24, 12:19:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home