Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, September 28, 2007

ഇങ്ങനെ വേണ്ടേ?

ദുഃഖംന്നുവെച്ചാ, ഊതുന്ന കുഴലിന്റെയുള്ളിലെ സോപ്പ് പത പോലെയായിരിക്കണം.
ഫൂ, ഫൂ ന്ന് ഊതുമ്പോ, കുമിളകളായി പറന്ന് പൊട്ടിപ്പോകണം.


സന്തോഷംന്ന് വെച്ചാ അനുസരണയുള്ള കുട്ടികളെപ്പോലെയാവണം.
ഇങ്ങ്‌ട് വാന്ന് പറയുമ്പോഴേക്കും സ്നേഹത്തോടെ വരണം.

Labels:

22 Comments:

Blogger കുഞ്ഞന്‍ said...

നല്ല ചിന്തകള്‍..!

Sat Sept 29, 12:45:00 am IST  
Blogger Sethunath UN said...

ആഗ്ര‌ഹ‌ങ്ങ‌ള്‍ കുതിര‌ക‌ള്‍ ആയിരുന്നെങ്കില്‍.....

Sat Sept 29, 01:29:00 am IST  
Blogger സഹയാത്രികന്‍ said...

അവസാനം ആ കുട്ടികള്‍ മടിയില്‍ കേറിയിരുന്നു മൂത്രമൊഴിക്കുമ്പോള്‍ ഊതി പൊട്ടിക്കതിരുന്നാല്‍ മതി...

:)

Sat Sept 29, 02:28:00 am IST  
Blogger ഏ.ആര്‍. നജീം said...

ചിന്തിപ്പിക്കുന്ന വരികള്‍...
:)

Sat Sept 29, 06:10:00 am IST  
Blogger കരീം മാഷ്‌ said...

ദു:ഖം, അതു പങ്കുവെക്കുമ്പോള്‍ പകുതിയാവുന്നു.
സന്തോഷം, അതു പങ്കുവെക്കുമ്പോള്‍ ഇരട്ടിയാകുന്നു.

Sat Sept 29, 06:13:00 am IST  
Blogger ശ്രീ said...

സൂവേച്ചീ...
ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ കമന്റെഴുതാന്‍‌ തുടങ്ങുമ്പോഴതാ, കരീം മാഷ് അതു തന്നെ എഴുതിയിരിക്കുന്നു. :)
സഹയാത്രികന്റെ കമന്റു വായിച്ച് ചിരിച്ചു പോയി.
:)

Sat Sept 29, 09:27:00 am IST  
Blogger സു | Su said...

കുഞ്ഞന്‍ :)

നിഷ്കളങ്കന്‍ :) ആയിരുന്നെങ്കില്‍, കടിഞ്ഞാണിട്ട് നിര്‍ത്താമായിരുന്നു.

സഹയാത്രികന്‍ :) പാരവയ്ക്കാന്‍ ഇറങ്ങിത്തിരിച്ചതാണല്ലേ? നടക്കട്ടെ. ;)

നജീം :)

കരീം മാഷേ :)

ശ്രീ :)

Sat Sept 29, 01:50:00 pm IST  
Blogger ശ്രീഹരി::Sreehari said...

:) good one

Sat Sept 29, 09:08:00 pm IST  
Blogger വേണു venu said...

ഫൂ, ഫൂ ന്ന് ഊതുമ്പോഴും
ഒരിക്കലും പൊട്ടാത്ത കുമിളകളെ നിങ്ങളോ.:)

Sat Sept 29, 11:10:00 pm IST  
Blogger Rasheed Chalil said...

ഒരോരോ മോഹങ്ങളേയ്... :)

Sun Sept 30, 10:59:00 am IST  
Blogger ഹരിശ്രീ said...

സൂ ചേച്ചി,

ചിന്ത കൊള്ളാം...

പക്ഷെ നേരെ തിരിച്ചാണ് പലപ്പോഴും സംഭവിക്കുന്നത്..

Sun Sept 30, 01:27:00 pm IST  
Blogger Sathees Makkoth | Asha Revamma said...

ഇതു രണ്ടും നേരേ തിരിച്ചായാല്‍ എങ്ങനെയിരിക്കും?
സു നല്ല ചിന്തകള്‍!

Sun Sept 30, 03:31:00 pm IST  
Blogger സു | Su said...

ശ്രീഹരി :)

വേണു ജീ :) അതും എന്നെങ്കിലുമൊരിക്കല്‍ പൊട്ടുമായിരിക്കും.

ഇത്തിരിവെട്ടം :)

ഹരിശ്രീ :) അതെ. മറിച്ചാണ് സംഭവിക്കുന്നത്.

സതീശ് :)

Mon Oct 01, 08:44:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

ഈ സൂവിന്റെ ഒരു കാര്യം.. . നടക്കില്ലാന്ന് ഉറപ്പുള്ളത് പറഞ്ഞ് വെറുതെ എന്തിനാ ആശിപ്പിക്കണെ.. :)

Mon Oct 01, 10:05:00 am IST  
Blogger അനിലൻ said...

അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍!!!

Mon Oct 01, 01:39:00 pm IST  
Blogger സു | Su said...

ഇട്ടിമാളൂ :) നടക്കില്ലെന്നാരു പറഞ്ഞു? നടക്കും, ഇല്ലെങ്കില്‍ നമുക്കൊരുമിച്ച് ഓടാം. ;)

അനിലന്‍ :) അതെ. അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍.

Mon Oct 01, 07:42:00 pm IST  
Blogger നാടന്‍ said...

ഊതുമ്പോള്‍ സകല ശക്തിയുമെടുത്തങ്ങ്‌ ഊതാം. പെട്ടെന്നങ്ങ്‌ പൊട്ടിപ്പൊയ്ക്കൊട്ടെ. അല്ലെ ? ഈ കുമിളകള്‍ വീര്‍ക്കും മുമ്പുതന്നെ പൊട്ടട്ടേ എന്നും ആഗ്രഹിക്കാം.

Wed Oct 03, 06:24:00 pm IST  
Blogger സു | Su said...

നാടന്‍ :)

Wed Oct 03, 09:31:00 pm IST  
Anonymous Anonymous said...

സൂയേച്ചീ :)

Fri Oct 05, 11:18:00 am IST  
Blogger സു | Su said...

തുളസീ‍ :) ഇവിടെയൊക്കെയുണ്ടല്ലേ?

Fri Oct 05, 12:37:00 pm IST  
Blogger ടി.പി.വിനോദ് said...

അത്രപെട്ടെന്ന് പൊട്ടാതെ വീര്‍ത്തുവീര്‍ത്തു വരുന്നവയില്‍ നിറങ്ങളുടെ ഒരു ഭൂപടം വലുതുവലുതായിക്കൊണ്ടിരിക്കും....അല്ലെങ്കില്‍ വേണ്ട ..പൊട്ടിപ്പോകട്ടെ പെട്ടെന്നു തന്നെ...:)

Sun Oct 07, 05:57:00 pm IST  
Blogger സു | Su said...

ലാപുട :) നിറങ്ങളുടെ ഭൂപടത്തിലേക്ക് നമ്മുടെ ശ്രദ്ധ പതിഞ്ഞാല്‍ രക്ഷപ്പെട്ടു. പൊട്ടിപ്പോകുന്നതുവരെ അതും നോക്കിയിരിക്കാം. ദുഃഖത്തിന്റെ വര്‍ണ്ണങ്ങള്‍. വെറും മായക്കാഴ്ചകള്‍.

Sun Oct 07, 07:58:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home