ഇങ്ങനെ വേണ്ടേ?
ദുഃഖംന്നുവെച്ചാ, ഊതുന്ന കുഴലിന്റെയുള്ളിലെ സോപ്പ് പത പോലെയായിരിക്കണം.
ഫൂ, ഫൂ ന്ന് ഊതുമ്പോ, കുമിളകളായി പറന്ന് പൊട്ടിപ്പോകണം.
സന്തോഷംന്ന് വെച്ചാ അനുസരണയുള്ള കുട്ടികളെപ്പോലെയാവണം.
ഇങ്ങ്ട് വാന്ന് പറയുമ്പോഴേക്കും സ്നേഹത്തോടെ വരണം.
Labels: കുഞ്ഞുചിന്ത
22 Comments:
നല്ല ചിന്തകള്‍..!
ആഗ്രഹങ്ങള്‍ കുതിരകള്‍ ആയിരുന്നെങ്കില്‍.....
അവസാനം ആ കുട്ടികള്‍ മടിയില്‍ കേറിയിരുന്നു മൂത്രമൊഴിക്കുമ്പോള്‍ ഊതി പൊട്ടിക്കതിരുന്നാല് മതി...
:)
ചിന്തിപ്പിക്കുന്ന വരികള്‍...
:)
ദു:ഖം, അതു പങ്കുവെക്കുമ്പോള്‍ പകുതിയാവുന്നു.
സന്തോഷം, അതു പങ്കുവെക്കുമ്പോള്‍ ഇരട്ടിയാകുന്നു.
സൂവേച്ചീ...
ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ കമന്റെഴുതാന്‍ തുടങ്ങുമ്പോഴതാ, കരീം മാഷ് അതു തന്നെ എഴുതിയിരിക്കുന്നു. :)
സഹയാത്രികന്റെ കമന്റു വായിച്ച് ചിരിച്ചു പോയി.
:)
കുഞ്ഞന്‍ :)
നിഷ്കളങ്കന് :) ആയിരുന്നെങ്കില്‍, കടിഞ്ഞാണിട്ട് നിര്‍ത്താമായിരുന്നു.
സഹയാത്രികന് :) പാരവയ്ക്കാന്‍ ഇറങ്ങിത്തിരിച്ചതാണല്ലേ? നടക്കട്ടെ. ;)
നജീം :)
കരീം മാഷേ :)
ശ്രീ :)
:) good one
ഫൂ, ഫൂ ന്ന് ഊതുമ്പോഴും
ഒരിക്കലും പൊട്ടാത്ത കുമിളകളെ നിങ്ങളോ.:)
ഒരോരോ മോഹങ്ങളേയ്... :)
സൂ ചേച്ചി,
ചിന്ത കൊള്ളാം...
പക്ഷെ നേരെ തിരിച്ചാണ് പലപ്പോഴും സംഭവിക്കുന്നത്..
ഇതു രണ്ടും നേരേ തിരിച്ചായാല് എങ്ങനെയിരിക്കും?
സു നല്ല ചിന്തകള്‍!
ശ്രീഹരി :)
വേണു ജീ :) അതും എന്നെങ്കിലുമൊരിക്കല്‍ പൊട്ടുമായിരിക്കും.
ഇത്തിരിവെട്ടം :)
ഹരിശ്രീ :) അതെ. മറിച്ചാണ് സംഭവിക്കുന്നത്.
സതീശ് :)
ഈ സൂവിന്റെ ഒരു കാര്യം.. . നടക്കില്ലാന്ന് ഉറപ്പുള്ളത് പറഞ്ഞ് വെറുതെ എന്തിനാ ആശിപ്പിക്കണെ.. :)
അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍!!!
ഇട്ടിമാളൂ :) നടക്കില്ലെന്നാരു പറഞ്ഞു? നടക്കും, ഇല്ലെങ്കില്‍ നമുക്കൊരുമിച്ച് ഓടാം. ;)
അനിലന്‍ :) അതെ. അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍.
ഊതുമ്പോള്‍ സകല ശക്തിയുമെടുത്തങ്ങ് ഊതാം. പെട്ടെന്നങ്ങ് പൊട്ടിപ്പൊയ്ക്കൊട്ടെ. അല്ലെ ? ഈ കുമിളകള്‍ വീര്‍ക്കും മുമ്പുതന്നെ പൊട്ടട്ടേ എന്നും ആഗ്രഹിക്കാം.
നാടന്‍ :)
സൂയേച്ചീ :)
തുളസീ :) ഇവിടെയൊക്കെയുണ്ടല്ലേ?
അത്രപെട്ടെന്ന് പൊട്ടാതെ വീര്‍ത്തുവീര്‍ത്തു വരുന്നവയില്‍ നിറങ്ങളുടെ ഒരു ഭൂപടം വലുതുവലുതായിക്കൊണ്ടിരിക്കും....അല്ലെങ്കില്‍ വേണ്ട ..പൊട്ടിപ്പോകട്ടെ പെട്ടെന്നു തന്നെ...:)
ലാപുട :) നിറങ്ങളുടെ ഭൂപടത്തിലേക്ക് നമ്മുടെ ശ്രദ്ധ പതിഞ്ഞാല്‍ രക്ഷപ്പെട്ടു. പൊട്ടിപ്പോകുന്നതുവരെ അതും നോക്കിയിരിക്കാം. ദുഃഖത്തിന്റെ വര്‍ണ്ണങ്ങള്‍. വെറും മായക്കാഴ്ചകള്‍.
Post a Comment
Subscribe to Post Comments [Atom]
<< Home