ഭ്രാന്തി
പകല്‍ പോലെ,
സൂര്യനൊളിഞ്ഞും തെളിഞ്ഞും നിറയുമ്പോള്‍-
മങ്ങിത്തിളങ്ങുന്ന ഭൂമിതന്‍ സൌന്ദര്യം പോലവേ
താരകമെന്നുമൊളിച്ചുകളിക്കുമാ
രാവിന് നിഗൂഡമാം ഭാവം പോലെ
ആലിപ്പഴത്തിന് തണുപ്പുമായാര്‍ത്തലച്ചെത്തി-
യൊടുവിലൊന്നുമില്ലാതെയായ് തീരുന്ന മഴ പോലെ
ഉച്ചത്തിലോതിയും, പിന്നെയസ്പഷ്ടമായ് മൊഴിഞ്ഞും,
തെളിച്ചുപറഞ്ഞും, പിന്നെയൊളിപ്പിച്ചും,
താന്‍ പോലുമറിയാന്‍ ശ്രമിക്കാ മനസ്സിനെ,
താനറിയാത്തൊരു ലോകര്‍ക്കു മുന്നില്‍,
ജല്‍പ്പനത്താല്‍ മലര്‍ക്കെ തുറന്നുകാട്ടീടുന്നു.
ആ മനസ്സു, തിളങ്ങുന്നു, മങ്ങുന്നു,
നിറഞ്ഞുപെയ്തൊടുവില്‍, നിഗൂഡതയിലേക്കോടി മറയുന്നു.
ഭ്രാന്തിയവളെന്നോതുന്നു ലോകം,
ഭ്രാന്തില്ലാത്തവരായ് എന്നും നടിക്കുന്നു.
ദൈവമോതുന്നു, ഭ്രാന്തിയവള്‍, പക്ഷെ,
സത്യമസത്യം മടിയ്ക്കാതെയോതുന്നു.
ഭ്രാന്തില്ലാത്തവര്‍ നിങ്ങള്‍,
ഒന്നുമറിയാന്‍, ശ്രമിക്കാതെയോടുന്നു.
ലോകത്തെ നോക്കിയവള്‍, പുലമ്പുന്നു, പിന്നെച്ചിരിക്കുന്നു,
ഒടുവില്‍ക്കരഞ്ഞു തളര്‍ന്നു പിന്‍വാങ്ങുന്നു.
അവള് മൊഴിയുന്നതൊക്കെ സത്യമാവാം,
ഒന്നുമറിയാത്ത ലോകത്തെ നോക്കി,
പരിഹാസത്താല്‍ ചിരിക്കുന്നതാവാം,
സഹജീവികള്‍ക്കു വേണ്ടിയെന്നും,
കരഞ്ഞു തപിച്ചു വിടവാങ്ങുന്നതാവാം.
അവള്, ഭ്രാന്തി!
വിട്ടുപോകുന്നു നമുക്കായെന്നുമൊരു സത്യം.
താളമുണ്ടെങ്കിലേ പിഴയ്ക്കൂ,
ചത്ത മനസ്സ് പിടയ്ക്കുകില്ല!
Labels: ഗദ്യകവിത
22 Comments:
താളമില്ലാത്തവര്ക്ക് എവിടെ പിഴക്കുന്നു,പക്ഷെ പിഴപ്പിക്കുന്നു അങ്ങിനെ വീണ്ടുമൊരു ഭ്രാന്തമായ ജീവിതമുണ്ടാക്കുന്നു..!
"അവള് മൊഴിയുന്നതൊക്കെ സത്യമാവാം,
ഒന്നുമറിയാത്ത ലോകത്തെ നോക്കി,
പരിഹസത്താല് ചിരിക്കുന്നതാവാം,
സഹജീവികള്‍ക്കു വേണ്ടിയെന്നും,
കരഞ്ഞു തപിച്ചു വിടവാങ്ങുന്നതാവാം."
യെന്തിരാണല്ലേ... ഭ്രാന്തി....!
സൂവേച്ച്യേ കൊള്ളാം കൊള്ളാം....
:)
ദൈവമോതുന്നു, ഭ്രാന്തിയവള്‍, പക്ഷെ,
സത്യമസത്യം മടിയ്ക്കാതെയോതുന്നു
പലപ്രാവശ്യം വായിച്ചിട്ടും ഈ വരികള്‍ എനിക്കു മനസ്സിലായില്ല. ദൈവം അവളെ ‘ഭ്രാന്തി‘ എന്നു പറയുമോ? അവള് അസത്യവും മടിക്കാതെ പറയുമോ? താളം പിഴക്കലല്ലേ ഭ്രാന്ത്? താളമുണ്ടെങ്കിലേ താളം പിഴയ്ക്കൂ..അങ്ങനെ അവള്‍ക്ക് ഉണ്ടായിരുന്ന താളം പിഴച്ചു. അപ്പോള്‍ നമ്മള്‍ക്കോ..താളമേയില്ലല്ലോ..അപ്പോള്‍.. അപ്പോള്‍...?
കുഞ്ഞന്‍ :)
സഹയാത്രികന് :)
വെള്ളെഴുത്ത് :) ദൈവം, ലോകം പറയുന്നത് ആവര്‍ത്തിച്ചതാണ്. അവള്, സത്യമായാലും അസത്യമായാലും, മടിക്കാതെ പറയും എന്നേ അര്‍ത്ഥമുള്ളൂ. കാണുന്നതും കേള്‍ക്കുന്നതുമൊക്കെ പറയുന്നതല്ലേ അവള്? കേള്‍ക്കുന്ന നമുക്കല്ലേ മനസ്സിലാകൂ, സത്യവും അസത്യവും. താളമുണ്ടെങ്കിലേ പിഴയ്ക്കൂ. അല്ലേ? താളമില്ലാത്തവര്ക്ക് പിഴക്കില്ല.
സ്വാഗതം.
സൂവേച്ചീ...
ഒരു രാത്രി മുഴുവന്‍
ഭ്രാന്തിയെ പോലെ ആര്‍ത്തലച്ചു പെയ്ത് കിഴക്കുവെള്ള കീറുമ്പോഴേക്കും ആശുപത്രി വരാന്തയില്‍ നിന്നും അപ്രത്യക്ഷമായ സുഗതകുമാരിയുടെ രാത്രിമഴയെ ഓര്‍മ്മിപ്പിച്ചു...
ഭ്രാന്ത്...
മനസിന്റെ വിഹ്വലകള്‍
മൂര്‍ഛിക്കുന്നതാണ്...
ബഹളത്തിനിടയിലേക്ക്
നടക്കാന്‍
ആത്മാല് കൊണ്ടൊരു
നടത്തം പഠിക്കലാണ്...
ഓര്‍മ്മയുടെ പാഥേയം കെട്ടുപൊട്ടിചിതറുമ്പോള് വെയില് ഓടിവന്നതെടുത്ത് കാക്കക്കിട്ടു കൊടുമ്പോള്‍ ഇന്ദ്രിയങ്ങളില്‍ നിന്നും നേരിന്റെ ആര്‍ദ്രത നമ്മെ നനച്ചൊലിഞ്ഞിറങ്ങുന്നു...
അതാണ് ഭ്രാന്ത്....
സൂവേച്ചിയുടെ ഈ ഭ്രാന്തിക്ക് ദ്രൗപതിയുടെ കയ്യൊപ്പ്....
സൂ...
ഭ്രാന്തിക്ക് ചങ്ങലയില്ലാതിരിക്കട്ടെ.
ഒരല്പം നൊസ്സില്ലെങ്കില് ആരും ആരുമാവാതെ ആരോ ആയിപ്പോവും. അതുകൊണ്ട്, അവള്ക്കുമിരിക്കട്ടെ ഇമ്മിണി ഭ്രാന്ത്! പാഷാണത്തിമിരമില്ലാതെ സത്യത്തെ കാണുകയും വിളിച്ചുപറയുകയും ചെയ്യുന്നവര്‍ എന്നും ഭ്രാന്തുള്ളവര്‍! എല്ലാം ജനാധിപത്യവ്യവസ്ഥിതിയില്‍, ആപേക്ഷികമായല്ലേ തീരുമാനിക്കപ്പെടുന്നത്?
നിയന്ത്രിക്കാനാവുന്ന ഭ്രാന്തിന്റെ സാധ്യതകള്‍ വിശാലമാണ്. അത് അനുഭവിക്കന്നവര്ക്കേ അതിന്റെ മാനങ്ങള്‍ മനസ്സിലാകുകയുള്ളൂ
നന്നായിരിക്കുന്നു... എനിക്കിഷ്ടമായി... :)
--
വായിക്കാനും ചൊല്ലാനും സുഖമുണ്ട്,
എന്നാല്‍ ആലോചിക്കുമ്പോള്‍ സുഖമില്ല
കൊടുക്കരുതാര്ക്കും ഭ്രാന്തെന്ന അസുഖം.
രാത്രിമഴ ചുമ്മാതെ ചിമ്മിയും ചിണുങ്ങിയും...
നന്നായി ആശയവും ആവിഷ്കാരവും...
ദ്രൌപതീ :)
കരീം മാഷേ :)
ബാജീ :)
ഹരീ :)
സാല്‍ജോ :)
സഹ :)
ഭ്രാന്തി വായിക്കാന്‍ എത്തിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.
ആര്‍ക്കും ഒരിക്കലും വരാന്‍ പാടില്ലാത്ത ഒരസുഖം.
വളരെ നല്ല കവിത.
സുവേച്ചി.
ഒരു ഭ്രാന്തനാകാന്‍ മോഹം.
:)
ഉപാസന
നന്നായിരിക്കുന്നു
കൊള്ളാം, നന്നായിട്ടുണ്ട്.
സൂ ചേച്ചി.....
നന്നായിട്ടുണ്ടു...അഭിനന്ദനങ്ങള്‍
ഭ്രാന്തില്ലാത്തവര്‍ നമ്മള്
ഭ്രാന്തുള്ളവരെ ഭ്രാന്താന്ന് വിളിക്കുന്നു
തൊഴികുന്നു...അടിക്കുന്നു..
പരിഹാസത്താല്‍ ചിരിക്കുന്നു
പാവം ഭ്രാന്താന് എല്ലാം സഹിക്കുന്നു....
ഇവിടെ ആരാണ് ഭ്രാന്തന്....??
ഭ്രാന്തെന്ന അസുഖം ബാധിച്ച അവനോ..അതോ..
ആ ഭ്രാന്തനെ കളിയാകുന്ന നമ്മളോ....??
അതെ ഇവിടെ ഈ സത്യം മായാതെ നില്പ്പൂ...
"താളമുണ്ടെങ്കിലേ പിഴയ്ക്കൂ,
ചത്ത മനസ്സ് പിടയ്ക്കുകില്ല!
നന്മകള് നേരുന്നു.
കൊള്ളാം, തരക്കേടില്ല.
എഴുത്തുകാരി :)
സുനില്‍ :) അത് വല്ലാത്തൊരു മോഹമാണല്ലോ.
ജോബി :) സ്വാഗതം.
ബിന്ദൂ :)
സണ്ണിക്കുട്ടന് :)
മന്‍സൂര്‍ :)
എല്ലാവര്ക്കും നന്ദി.
സൂവേച്ചി...
വായിക്കാന്‍ വൈകി.
“താളമുണ്ടെങ്കിലേ പിഴയ്ക്കൂ,
ചത്ത മനസ്സ് പിടയ്ക്കുകില്ല!”
ഇതു സത്യം തന്നെ. നല്ല കവിത.
:)
ശ്രീ :) നന്ദി.
:)
ഇത്തിരിവെട്ടം :)
Post a Comment
Subscribe to Post Comments [Atom]
<< Home