ദൈവമേ!
മ്മ മ്മ എന്ന് വിളിച്ചപ്പോഴാവണം
എല്ലാവരും ഒരുമിച്ച് സന്തോഷിച്ചത്.
ആദ്യത്തെ വാക്കിന്റെ ആരംഭമെന്നോര്‍ത്ത്.
പലരും പലതും വിളിച്ചു.
പേരുമാറ്റി, പേരിന്റെ അക്ഷരം കുറച്ച്, ചെല്ലപ്പേരിട്ട്.
വിളികളങ്ങനെ മധുരിച്ച് പോയി.
കടുത്ത വിളികള്‍, കാതില്‍ക്കൂടെ കേട്ട്,
കണ്ണില്‍ക്കൂടെ ഒലിച്ചുപോയി.
വരകളിലൂടെ വര്‍ണ്ണം തീര്‍ത്തൊരാള്‍,
വാത്സല്യത്തോടെ, വല്യമ്മേന്ന് വിളിച്ചു.
ശരിക്കും വല്യമ്മയായപ്പോള്‍,
വിളി കേള്‍ക്കാത്തിടത്തിരുന്നു കാണുന്നുണ്ടാവുമോയെന്തോ.
പിച്ചക്കാരിക്കിനി കാശില്ല എന്ന വിചാരത്തിനുമേലെയാണ്,
അമ്മാ തായേ എന്ന വിളി വന്നത്.
മനസ്സില്‍ നിന്ന് മനസ്സിലേക്കെത്തുന്ന ചില വിളികള്‍
കേള്‍ക്കാതെ പോവാന്‍ പറ്റില്ല.
ദൈവത്തിന്റെ വിളിയും കാത്തിരിക്ക്യാണെന്ന്,
കാലത്തിലൂടെ സഞ്ചാരം കഴിഞ്ഞെന്ന മട്ടില്‍ ചിലര്‍.
കുതിച്ചുപായുമ്പോള്‍, എവിടെനിന്നോ കേള്‍ക്കുന്ന വിളി,
പതുക്കെ പൊയ്ക്കൂടേന്നൊരു ശാസനയില്‍ പൊതിഞ്ഞ് കെട്ടി.
അനസ്തേഷ്യയില്‍ നിന്നുണരുമ്പോള്‍, വേദന വിളിപ്പിക്കും,
മറ്റുള്ളോരെ പേടിപ്പിച്ചോടിക്കല്ലെന്ന് സ്നേഹത്തോടെ ഡോക്ടര്‍.
കാത്തിരിക്കാതെ വരുന്ന വിളിയില്‍ പോയ്മറയുന്ന ചിലര്‍,
കാത്തിരിക്കുന്ന വിളികള്‍ കേള്‍ക്കാനാവാതെ മറ്റു ചിലര്‍.
ഇഷ്ടമില്ലാത്ത വിളികള്‍ക്ക് നേരെ അടഞ്ഞുപോകാന്‍,
കാതുകള്‍, മനസ്സിന്റെ സഹായം തേടും.
ഇഷ്ടമുള്ള വിളികളിലേക്ക് മനസ്സും തുറന്ന് കാതോര്‍ത്തിരിക്കും.
ഇനിയും വരാനുള്ളതേയുള്ളൂ,
കാതിനെ കുളിര്‍പ്പിക്കാനുള്ള വിളിയെന്ന് കൂട്ടുകാരി.
കേട്ടില്ലെന്ന് നടിക്കുന്ന വിളികള്‍ വിങ്ങലെന്ന്,
കേട്ടില്ലല്ലോ നീയെന്റെ വിളിയെന്ന്.
എന്നാലും, വിളിച്ചോട്ടെ ഞാനും ഒന്ന് തിരക്കിനിടയില്‍,
ദൈവമേ...
Labels: എന്തിനോ...
7 Comments:
ഉള്‍വിളികള്‍ നന്നായി.
ഉള്‍വിളികള്‍ നാം മാത്രം കേള്‍ക്കുന്നു.
തിരിച്ചറിയേണ്ടതും നമ്മള്‍ തന്നെ. നല്ല ചിന്തകള്.:)
ഇടയ്ക്കിടയ്ക്ക് വിളിക്കുമ്പോള്‍ വരുന്ന് സു വിന്റെ മനോഹരമായ പോസ്റ്റുകള്‍ ...
എന്തോ.... :)
പ്രിയ :)
വേണുജീ :)
നാടന്‍ :)
ദൈവം :) വിളിക്കുമ്പോഴേക്കും വിളികേട്ടോ? ഡ്യൂപ്പ് ആവും എന്നാല്‍. ഹി ഹി ഹി.
നന്ദി എല്ലാവര്‍ക്കും.
വായിച്ച്, വായിച്ച്, അവസാനത്തെ വിളി എന്റേയും വിളിയായി.. :)
പി. ആര്‍ :)
Post a Comment
Subscribe to Post Comments [Atom]
<< Home