സ്വാര്‍ത്ഥത
കാത്തുനിന്നിട്ടും, കാണാതെ നീ പോവും,
രാധയാവേണ്ടെനിക്ക്.
കൂടെ നിന്നിട്ടുമൊടുവില്‍ കാട്ടില്‍ വിടും,
സീതയാവേണ്ടെനിക്ക്.
ഓര്‍മ്മയില്ലെന്ന്, മുഖം തിരിച്ചീടും നീ,
ശകുന്തളയാവേണ്ടെനിക്ക്.
വരും ജന്മത്തിലെങ്കിലും ഞാന്‍,
നിന്‍ ഹൃദയമിടിപ്പുകളാവും.
ഞാന്‍ നിലയ്ക്കുമ്പോള്‍,
നീയുമൊടുങ്ങീടും,
നമ്മള്‍, മരണത്തിലുമൊത്തുചേരും.
Labels: പ്രണയം
25 Comments:
ഹായ്... മനോഹരമായ ആശയം തന്നെ സൂവേച്ചീ... വളരെ നന്നായിരിക്കുന്നു.
“വരും ജന്മത്തിലെങ്കിലും ഞാന്‍,
നിന്‍ ഹൃദയമിടിപ്പുകളാവും
...
നമ്മള്‍, മരണത്തിലുമൊത്തുചേരും”
:)
അതെ അതന്ന്യാണു വേണ്ടത്. ഒരു രാധേം സീതേം ശകുന്തളേം..എല്ലാത്തിനെയും ഒന്ന് ഉടച്ച് വാര്‍ക്കെണ്ട സമയമായിരിക്കുന്നു. ;-)
ഉം..പക്ഷെ നടക്കില്ലാ, അറിയാം, ഇതു ഇങ്ങനെയേ ഉണ്ടാവൂ. എന്റെ ഹൃദയം മിടിച്ചാലും ഇല്ലെങ്കിലും നിന്റെ ഹൃദയം മിടിച്ച് കൊണ്ടെയിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഇതിങ്ങനെയേ വരൂ. :(
വരും ജന്മത്തിലെങ്കിലും ഞാന്‍,
നിന്‍ ഹൃദയമിടിപ്പുകളാവും.
ഞാന്‍ നിലയ്ക്കുമ്പോള്‍,
നീയുമൊടുങ്ങീടും,
നമ്മള്‍, മരണത്തിലുമൊത്തുചേരും.
സൂചേച്ചി,
വളരെ വ്യത്യസ്തതയുള്ള ആശയം.
ഈ കവിത വളരെ ഇഷ്ടമായി.അഭിനന്ദനങ്ങളോടെ..
ഹരിശ്രീ
സൂ..ചേച്ചി
നല്ല അര്‍ത്ഥവത്തായ കവിത
ഒത്തിരി കാര്യങ്ങള്‍
കുഞ്ഞിവരികളിലൂടെ...അഭിനന്ദനങ്ങള്‍
സ്വാര്‍ത്ഥത....
കാത്തുനില്‍പ്പിലെ വിരസത
ഇനിയും സഹിക്ക വയ്യ
ആവര്‍ത്തനങ്ങള്‍
പാഴവാക്കുകളായ്
മോഹങ്ങള്‍
മോതിരമില്ല മോതിരവിരലുകളായ്
ഇനി ഒരൊറ്റ വഴി.... നിന്റെ ഹൃദയമിടിപ്പുകളാവുക...
പിന്നെ നിന്നെ നിയന്ത്രിക്കുന്നത് ഞാനായിരിക്കുമല്ലോ
നന്‍മകള്‍ നേരുന്നു
നല്ല കവിത..:)
വരും ജന്മത്തിലെങ്കിലും ഞാന്‍,
നിന്‍ ഹൃദയമിടിപ്പുകളാവും.
ഞാന്‍ നിലയ്ക്കുമ്പോള്‍,
നീയുമൊടുങ്ങീടും,
നമ്മള്‍, മരണത്തിലുമൊത്തുചേരും.
manoharamaya varikal!!!
ബ്ലാക്ക്മെയില്‍...
കൃത്രിമ മിടിപ്പ് മാര്‍ക്കറ്റില്‍ കിട്ടാനുണ്ട്.
വരികള്‍ നന്നായി.
ഞാനുമൊന്ന് എടുത്തെഴുതട്ടെ...
വരും ജന്മത്തിലെങ്കിലും ഞാന്‍,
നിന്‍ ഹൃദയമിടിപ്പുകളാവും.
ഞാന്‍ നിലയ്ക്കുമ്പോള്‍,
നീയുമൊടുങ്ങീടും,
നമ്മള്‍, മരണത്തിലുമൊത്തുചേരും.
- സൂവേച്ചിയുടെ ഇതുവരെയുള്ള വരികളിലെനിക്കേറെ(എന്നുവെച്ചാല്‍ വരികളിലെ ആശയത്തില്‍...) ഇഷ്ടമായത്. :)
എങ്കിലും കുറച്ചു പരിഭവങ്ങള്‍...
• വരും ജന്മത്തിലെങ്കിലും... - അങ്ങിനെ പറയുമ്പോള്‍ അതിലൊരു ശങ്കയില്ലേ? വരും ജന്മത്തില്‍ ഉറപ്പായും നിന്റെ ഹൃദയമിടുപ്പുകളാവുമെന്ന് പറയാത്തതെന്ത്?
• അവസാനം ...മരണത്തിലുമൊത്തുചേരും. - ഇങ്ങിനെ പറയുമ്പോള്‍, മരണത്തില്‍ മാത്രമേ ഒത്തുചേരൂ എന്നല്ലേ അര്‍ത്ഥം. മരണത്തിലെങ്കിലും ഒത്തുചേരും എന്നു പറഞ്ഞൂടായിരുന്നോ? :)
@ അപര്‍ണ്ണ,
എന്റെ ഹൃദയം മിടിച്ചാലും ഇല്ലെങ്കിലും നിന്റെ ഹൃദയം മിടിച്ച് കൊണ്ടെയിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഇതിങ്ങനെയേ വരൂ. :( - ഹെന്റീശ്വരാ... അപര്‍ണ്ണയങ്ങിനെയാവുമായിരിക്കും, പക്ഷെ എല്ലാരും അങ്ങനെയല്ലാട്ടോ... :)
(ഒരു കാര്യോമില്ല, ചുമ്മാ ഇടയ്ക്കുകേറിപ്പറഞ്ഞതാ... അതു വായിച്ചപ്പോളെന്തോ അത്രയ്ക്കങ്ങട് പിടിച്ചില്ല...)
--
great...!
ശ്രീ :) ആദ്യകമന്റിന് നന്ദി.
അപര്‍ണ്ണ :) ഹിഹിഹി. രോഷം കൊള്ളല്ലേ.
ഹരിശ്രീ :)
മന്‍സൂര്‍ :)
പ്രയാസി :)
പ്രിയ :)
കിനാവ് :) അതെങ്കില്‍, അത്. പക്ഷെ, മിടിക്കണം. ഹിഹി.
ഹരീ :) വരും ജന്മത്തിലെങ്കിലും എന്നതില്‍ ശങ്കയില്ല. ഈ ജന്മത്തില്‍ ഒന്നുമായില്ല, അതുകൊണ്ട് വരും ജന്മത്തിലെങ്കിലും ആവണം, ആവും എന്ന നിശ്ചയം. മരണത്തിലുമൊത്തുചേരും, എന്നുവെച്ചാല്‍, ഹൃദയമിടിപ്പായി നിന്നോടൊപ്പം ജീവിച്ചു. ഒടുക്കം മരണത്തിലും നമ്മളൊരുമിക്കും എന്ന സ്വപ്നം. ഈ ജന്മത്തിലും, ഈ ഒടുങ്ങലിലും, ഒരുമിക്കാന്‍ കഴിയില്ല, കഴിഞ്ഞില്ല, എന്ന് ചുരുക്കം.
വിഷ്ണുമാഷേ :)
എല്ലാവര്‍ക്കും നന്ദി.
മനോഹരമായ ആശയങ്ങള്‍.
നല്ല കവിത
എന്തിനാ സു വെറുതെ വല്ലവരുമൊക്കെയാവുന്നെ.. അവനവനായാല്‍ പോരെ..
കവിത നന്നായി, ഇട്ടിമാളൂന്റെ അഭിപ്രായവും!:)
ചേച്ച്യേ... കൊള്ളാം
ഇഷ്ടായി..
:)
വരും ജന്മത്തിലെങ്കിലും!.... എന്ന പ്രതീക്ഷ, അതാണ് ഇന്നു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.. നല്ല വരികള്‍ സൂ... എന്നത്തെയും പോലെ, ഹൃദയം മുറിക്കുന്ന കവിത.
ഈ ജന്മത്തില്‍ തന്നെ ഇവരെയൊക്കെ ഒരു പാഠം പഠിപ്പിക്കാന്‍ വല്ല വഴിയുമുണ്ടോന്ന് നോക്കു സൂയേച്ചി ;)
കൊള്ളാം സൂവേച്ചീ....
നല്ല കവിത. നല്ല തലക്കെട്ടും...
അഭിനന്ദനങ്ങള്‍..
ഇതും ഇഷ്ടായി സൂ !
ഇഷ്ടപ്പെട്ടു..
ഏത് സ്‌നേഹത്തിനു പിന്നിലും ഒരു സ്വാര്‍ത്ഥതയുണ്ടാവും അല്ലെ..?
നല്ല കവിത..
:)
ശെഫീ :)
കൃഷ് :)
നാടന്‍ :)
ഇട്ടിമാളൂ :)
ബാബു :)
സപ്ന :)
തുളസീ :)
സഹയാത്രികന്‍ :)
retarded :)
പി.ആര്‍ :)
വേണുജീ :)
നജീം :)
സഹ :)
സുഹൃത്തുക്കളേ നന്ദി.
നന്നായിരിക്കുന്നു! സ്വാര്‍ത്ഥത വര്‍ണ്ണിക്കുന്ന ഇതിലും നല്ല വരികള്‍ കണ്ടിട്ടില്ല :)
deepdowne :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home