Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, December 04, 2007

കുഞ്ഞുകോഴികള്‍

കൊക്കരക്കോ...പൂവന്‍കോഴി ഒന്ന് നീട്ടിക്കൂവി എങ്ങോട്ടോ സ്ഥലം വിട്ടു. പിടക്കോഴിയാവട്ടെ, കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിപ്പിച്ച്‌, ചിക്കിച്ചികയാന്‍ പോവാന്‍ നേരമായല്ലോന്ന് വേവലാതിപ്പെട്ടു. ആകാശത്തില്‍ പറന്നുനടക്കുന്ന പക്ഷികളെക്കണ്ട്‌ കുഞ്ഞുകോഴികള്‍ പറഞ്ഞു.

"അമ്മേ, ഞങ്ങള്‍ക്കും പറക്കണം."

അരുതെന്ന് പറയാതെ, തടയാന്‍ കഴിയുന്ന ഉത്തരം തേടി അമ്മമനസ്സ്‌.

"വലുതായാല്‍ പറന്നുനടക്കാം."

"വലുതായാല്‍ ഞങ്ങളും പറക്കും അല്ലേ?"

"അതെ, കുഞ്ഞുങ്ങളേ." കുഞ്ഞുമനസ്സിലേക്ക്‌ പ്രതീക്ഷ കൊടുത്തുകൊണ്ട്‌ അമ്മക്കോഴി പറഞ്ഞു.

എന്നും ഒരേ ചോദ്യം. ഒരേ ഉത്തരം. കഴുകന്റെ കണ്ണില്‍ നിന്ന് മറച്ച്‌, പരിഭ്രമം പുറത്തുകാട്ടാതെ എന്നും അമ്മക്കോഴി, കുഞ്ഞുങ്ങളെ ചുറ്റുമുള്ള ലോകം കാണിച്ചു. വലുതായാല്‍ പറന്നുനടക്കാം എന്ന സ്വപ്നത്തിലേറി കുഞ്ഞുകോഴികള്‍ നിന്നു. കഴുകന്‍ ഇതെല്ലാം കണ്ടും കേട്ടും തക്കം നോക്കി നിന്നു.

ഒരുനാള്‍, കാലില്‍ കുരുക്കിയെടുത്ത്‌ പറന്ന്, ആകാശത്തുനിന്ന് ഗര്‍വ്വോടെ പറഞ്ഞു. "ഇതാ, രണ്ടെണ്ണം വലുതായി, പറക്കാന്‍ തുടങ്ങിയിരിക്കുന്നു. ബാക്കിയും വേഗം പറക്കാന്‍ തുടങ്ങും."

അമ്മക്കോഴി പറഞ്ഞു.

"കഴുകാ, തെറ്റിപ്പോയി. നിന്റെ കാലില്‍ കുരുങ്ങിപ്പറക്കുന്നത്‌ മനുഷ്യര്‍ ഉണ്ടാക്കിയ, ജീവനില്ലാത്ത, പഞ്ഞിപ്പാവക്കുഞ്ഞുങ്ങളാണ്‌. എന്റെ കുഞ്ഞുങ്ങള്‍, അതാ, കൂട്ടില്‍."

ഇളിഭ്യനായ കഴുകന്‍ നോക്കിയപ്പോള്‍ ശരിയാണ്‌. കുഞ്ഞുകോഴികളൊക്കെ കൂട്ടിന്റെ അഴിയ്ക്ക്‌ പുറകില്‍ ആഹ്ലാദത്തോടെ നില്‍ക്കുന്നു. പാവകളെ താഴോട്ടിട്ട്‌ കഴുകന്‍ എങ്ങോട്ടോ പറന്നുപോയി. അമ്മക്കോഴി കുഞ്ഞുങ്ങളുടെ അടുത്തെത്തി.

കുഞ്ഞുകോഴികള്‍ പറഞ്ഞു."വലുതായാലും ഞങ്ങള്‍ക്ക്‌ ഇവിടെ ചിക്കിച്ചികഞ്ഞാല്‍ മതിയമ്മേ. പറന്നുനടക്കേണ്ട. പറക്കാന്‍ കഴിയുന്നതൊക്കെ പറന്നോട്ടെ."

കുഞ്ഞുങ്ങള്‍ പറയുന്നത്കേട്ട്, അമ്മക്കോഴിയ്ക്ക്‌ സന്തോഷമായി. കുഞ്ഞുങ്ങളെ വിട്ട്‌ ചിക്കിച്ചികയാന്‍ പോയി.

Labels:

22 Comments:

Blogger കണ്ണൂരാന്‍ - KANNURAN said...

പുതിയ കാലത്തെ പുതിയ കഥ അല്ലെ?? :)

Tue Dec 04, 11:26:00 am IST  
Blogger ദീപു : sandeep said...

പലപ്പോഴും തള്ളക്കോഴികള്‍ക്ക്‌ അറിവില്ലാത്തതുകൊണ്ടോ അല്ലെങ്കില്‍ അതിനെ കാര്യമാക്കത്തതുകൊണ്ടോ അല്ലേ കഴുകന്മാര്‍ കോഴിക്കുട്ടികളെ റാഞ്ചിക്കൊണ്ട്‌ പോകുന്നത്‌ ?

കഴുകന്റെ എക്സിസ്റ്റന്‍സിനെപ്പറ്റി ബോധ്യമുള്ള കോഴിക്കുഞ്ഞുങ്ങളെ റാഞ്ചിയതായി ഇതുവരെ അറിയില്ല.

Tue Dec 04, 11:36:00 am IST  
Blogger Mr. K# said...

കുട്ടിക്കഥ കൊള്ളാം. എന്നാലും കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാന്‍ ഒരു കഴുകന്‍ വേണോ? കാക്കയോ എറൂളാനോ പോരേ. :-)

Tue Dec 04, 11:45:00 am IST  
Blogger Meenakshi said...

കുഞ്ഞിക്കഥ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

Tue Dec 04, 12:07:00 pm IST  
Blogger ശ്രീ said...

സൂവേച്ചീ...

പുതുമയുള്ള കൊച്ചു കഥ.

:)

Tue Dec 04, 12:08:00 pm IST  
Blogger നാടന്‍ said...

പൂവന്‍ കോഴിയെ ഒന്ന് കൂകിച്ച്‌ സീനിലൊന്നും ഇല്ലാതെ ചുമ്മാ അങ്ങ്‌ വിട്ടത്‌ ബൂലോകത്തിലുള്ള പൂവന്‍ കോഴികള്‍ക്ക്‌ അത്ര പിടിച്ചിട്ടില്ല. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പിടയ്ക്കുള്ളത്‌ പോലെ പൂവനും ഉണ്ട്‌ സുവേച്ചീ വേവലാതികള്‍ !

Tue Dec 04, 12:21:00 pm IST  
Blogger കാവലാന്‍ said...

ശ്ശ്യോ...!!! ഈ'കഴുത'(ക)ന്യൊക്കെ എന്താ വേണ്ടേ?
ഒന്നാന്തരം നാടന്‍ തള്ളക്കോഴി നില്‍ക്കുമ്പഴാ...

Tue Dec 04, 12:33:00 pm IST  
Blogger മുസ്തഫ|musthapha said...

സു, നന്നായിട്ടുണ്ട് കഥ :)

Tue Dec 04, 12:46:00 pm IST  
Blogger CHANTHU said...

നല്ലത്‌

Tue Dec 04, 01:36:00 pm IST  
Blogger സണ്ണിക്കുട്ടന്‍ /Sunnikuttan said...

തള്ളക്കോഴിയുടെ ബുദ്ധി അപാരം!!!

Tue Dec 04, 03:00:00 pm IST  
Blogger krish | കൃഷ് said...

കഴുകനെയല്ലേ പറ്റിച്ചിള്ളൂ.. കുറുക്കന്‍ കാത്തിരിപ്പുണ്ട്, സൂക്ഷിക്കുക.
:)

Tue Dec 04, 03:07:00 pm IST  
Blogger ബാജി ഓടംവേലി said...

നല്ല കഥ....

Tue Dec 04, 04:44:00 pm IST  
Blogger മഴതുള്ളികിലുക്കം said...

സൂ ചേച്ചി...

നല്ല ബുദ്ധിയുള്ള അമ്മ കോഴി....
എന്തായാലും കുഞ്ഞുങ്ങള്‍ക്ക്‌ അമ്മ പറഞ്ഞതിന്റെ പൊരുള്‍ മനസ്സില്ലായല്ലോ....സന്തോഷം.

ഇതാ പറയുന്നത്‌
അതിമോഹമായാല്‍ ആകാശത്തും ഫ്ലയും


അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

Tue Dec 04, 05:27:00 pm IST  
Blogger ക്രിസ്‌വിന്‍ said...

വലുതായാലും ഞങ്ങള്‍ക്ക്‌ ഇവിടെ ചിക്കിച്ചികഞ്ഞാല്‍ മതിയമ്മേ. പറന്നുനടക്കേണ്ട. പറക്കാന്‍ കഴിയുന്നതൊക്കെ പറന്നോട്ടെ."

അമ്മയില്‍നിന്ന് കുഞ്ഞുങ്ങള്‍ പഠിക്കുന്നു....
:)

Tue Dec 04, 05:54:00 pm IST  
Blogger കുഞ്ഞന്‍ said...

ഗുണപാഠമുള്ള കുഞ്ഞിക്കഥ..നന്നായിരിക്കുന്നു..!

Tue Dec 04, 06:59:00 pm IST  
Blogger സഹയാത്രികന്‍ said...

ചേച്ചീ... നന്നായിണ്ട്..
:)

Tue Dec 04, 09:08:00 pm IST  
Blogger ഉപാസന || Upasana said...

സൂവേച്ചി

മനുഷ്യര്‍ക്കും കുറച്ചൊക്കെ ബാധകമാക്കം ഈ കഥ അല്ലെ..?

ഉപാസന

Tue Dec 04, 09:51:00 pm IST  
Blogger G.MANU said...

:)

Thu Dec 06, 10:05:00 am IST  
Blogger ചീര I Cheera said...

"അരുതെന്ന് പറയാതെ, തടയാന്‍ കഴിയുന്ന ഉത്തരം തേടി അമ്മമനസ്സ്‌"

"കഴുകന്റെ കണ്ണില്‍ നിന്ന് മറച്ച്‌, പരിഭ്രമം പുറത്തുകാട്ടാതെ എന്നും അമ്മക്കോഴി, കുഞ്ഞുങ്ങളെ ചുറ്റുമുള്ള ലോകം കാണിച്ചു. വലുതായാല്‍ പറന്നുനടക്കാം എന്ന സ്വപ്നത്തിലേറി കുഞ്ഞുകോഴികള്‍ നിന്നു. കഴുകന്‍ ഇതെല്ലാം കണ്ടും കേട്ടും തക്കം നോക്കി നിന്നു."

ഈ വരികള്‍ വളരെ ഇഷ്ടമായി സൂ!

പിന്നെ, പറക്കാന്‍ കഴിയുന്നതൊക്കെ പറന്നോട്ടെ, എന്നതില്‍, കഴുകന്‍ പട്ടിണിയാവില്ലെന്ന സൂചനയും ഉണ്ടല്ലോ..! അതുമിഷ്ടമായി..

കേട്ടിട്ടുണ്ട്, ഒരു മ്ര്‌ഗം മറ്റൊന്നിനു ഭക്ഷണമാകുന്നത്, മിക്കവാറും അതിന് പ്രക്ര്തി തന്നെ ഒരു വഴി കണ്ട്ടിട്ടുണ്ടാവുമെന്നത്, അല്ലേ.. ഒന്നുകില്‍ അതിനെന്തെങ്കിലും ഒര്രു വൈകല്യം ഉണ്ടായിരിയ്ക്കും.. ഓടിച്ച് പിടിയ്ക്കുമ്പോള്‍ അങനെയുള്ളവ കുടുങ്ങുന്നു, അല്ലാത്തവ രക്ഷപ്പെടുന്നു, എന്നത്.. പ്രക്ര്‌തിയുടെ ലോജിക്കുള്ള വീക്ര്‌തികള്‍...
ആധികാരികമായൊന്നും അറിയില്ല.. ഡിസ്കവറി കണ്ടുകണ്ട് എന്റെ അനിയന്‍ വിളമ്പി തന്നതാണിതും..

Thu Dec 06, 11:15:00 am IST  
Blogger സു | Su said...

കണ്ണൂരാന്‍ :) പുതിയ കാലത്തെ പുതിയ കഥ.

ദീപൂ :) ആയിരിക്കും.

കുതിരവട്ടാ :) അതും മതി. കഥയുടെ വെയിറ്റ് കുറഞ്ഞുപോകരുതല്ലോ. ;)

മീനാക്ഷി :)

ശ്രീ :)

നാടന്‍ :) പാവം പൂവന്‍‌കോഴികള്‍.

കാവലാന്‍ :)

അഗ്രജന്‍ :)

ചന്തു :)

സണ്ണിക്കുട്ടന്‍ :)

കൃഷ് :) കുറുക്കനേം പറ്റിക്കും എന്നുകരുതാം.

ബാജി :)

മഴത്തുള്ളിക്കിലുക്കം :)

ക്രിസ്‌വിന്‍ :)

കുഞ്ഞന്‍ :)

സഹയാത്രികന്‍ :)

ഉപാസന :) ഇതൊരു കോഴിക്കഥയല്ലേ? വേണമെങ്കില്‍...

മനൂ :)

പി. ആര്‍ :) വല്യ കമന്റിന് നന്ദി. അറിവുകള്‍ പങ്കുവെച്ചതിനും നന്ദി. പ്രകൃതി, എല്ലാ ജീവികള്‍ക്കും, ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാവും.

Thu Dec 06, 02:17:00 pm IST  
Blogger പ്രയാസി said...

ഉയരങ്ങളില്‍ പറക്കാനുള്ള കോഴിക്കുഞ്ഞുങ്ങളുടെ മോഹമല്ല.. മറിച്ചു..

അപ്പോഴും കഴുകനും കുറുക്കനും തന്നെ കുറ്റം..!

അവരെന്താ പട്ടിണി കിടക്കണോ..!?

പറക്കാനാഗ്രഹിക്കുന്ന കോഴിക്കുഞ്ഞുങ്ങള്‍ കഴുകന്മാര്‍ക്കുള്ളതു തന്നെയാ..

Thu Dec 06, 08:46:00 pm IST  
Blogger സു | Su said...

പ്രയാസി :)

Fri Dec 07, 08:47:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home