Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, January 03, 2008

ഈ ചേട്ടന്റെ ഒരു കാര്യം!

“നമസ്കാരം!”
“നമസ്കാരം!”
“സൂര്യഗായത്രി എന്ന പേരിലുള്ള ബ്ലോഗുടമ സു-വിന്റെ ചേട്ടനല്ലേ?”
“അതെയതെ. എന്റെ മുഖത്ത് ആ ലുക്കുണ്ടോ?”
“ഉണ്ട് ചേട്ടാ ഉണ്ട്. ചേട്ടനോട് അല്പം കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വന്നതാണ്.”
“അല്പമാക്കേണ്ട അനിയാ. അനിയാന്നു വിളിക്കാലോ അല്ലേ? ഇഷ്ടം പോലെ ചോദിച്ചോ. എനിക്കറിയാവുന്നതിന്റെ എന്തിന്റേയും ഉത്തരം ഞാന്‍ തരും.”
അനിയന്‍:- ഭാര്യ ബ്ലോഗെഴുതുന്നതില്‍ ചേട്ടന് എന്താണഭിപ്രായം?
ചേട്ടന്‍:- എനിക്ക് നല്ല അഭിപ്രായമാണ്. എന്റെ ഭാര്യ മാത്രമല്ല, എല്ലാവരുടേയും ഭാര്യമാര്‍ ബ്ലോഗെഴുതണം എന്നാണെന്റെ അഭിപ്രായം. കുടുംബത്തിലെ മനസ്സമാധാനത്തിന് അത് വളരെ ഉപകാരപ്രദമാണ്.
അനിയന്‍:- അതൊന്ന് വിശദീകരിക്കാമോ?
ചേട്ടന്‍:- എടോ...ഇപ്പോ, ഭാര്യ വഴക്കിനു വന്നു എന്നിരിക്കട്ടെ. അപ്പോപ്പറയണം. ഹോ...എത്ര പുതിയ പോസ്റ്റുകളാ ബ്ലോഗുകളില്‍ എന്ന്. അപ്പോ, അതു വായിക്കാനോ കമന്റിടാനോ, സ്വന്തം ബ്ലോഗില്‍ പോസ്റ്റിടാനോ പോവും. നമ്മള്‍ രക്ഷപ്പെട്ടു.
അനിയന്‍:- ഭാര്യയുടെ എഴുത്തിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ചേട്ടന്‍:- അത് ഭയങ്കര എഴുത്തല്ലേ? എനിക്ക് പണ്ടേ അറിയാം. രണ്ട് കിലോ അരി വേണ്ടിടത്ത് അവള്‍ നാലെന്നേ എഴുതൂ. കുറഞ്ഞൊരു എഴുത്ത് അവളില്‍ നിന്നു പ്രതീക്ഷിക്കേണ്ട.
അനിയന്‍:- സു എഴുതിയിരുന്നെങ്കില്‍ എന്ന് ചേട്ടനാഗ്രഹിച്ച വല്ലതും ഉണ്ടോ?
ചേട്ടന്‍:- പിന്നില്ലാതെ. കല്യാണത്തിനുമുമ്പ് അവളേതെങ്കിലുമൊരുത്തനു പ്രേമലേഖനം എഴുതിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എന്നിട്ട് അവന്‍ കെട്ടിയിരുന്നെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടേനെ.
അനിയന്‍:- സു- വിന്റെ ബ്ലോഗില്‍ കമന്റ് ബോക്സില്‍ വിമര്‍ശനം വരുമ്പോള്‍ ചേട്ടനെ അത് ബാധിക്കാറുണ്ടോ?
ചേട്ടന്‍:- ഉണ്ടോന്നോ? എനിക്കു നല്ല ദേഷ്യം വരും.
അനിയന്‍:- ഭാര്യയോട് അത്രയ്ക്കും ഇഷ്ടമാണല്ലേ?
ചേട്ടന്‍:- തമാശ! തമാശ! എടോ, വിമര്‍ശിച്ചത് ഇഷ്ടപ്പെടാതെ അവളിനി ബ്ലോഗില്‍ പോസ്റ്റ് ഇടുന്നില്ല എന്നുപറഞ്ഞാല്‍ ആര്‍ക്കുപോയി? അവളെഴുതുന്നതൊക്കെ ഞാനൊറ്റയ്ക്ക് വായിക്കേണ്ടേ? അതിന്റെ വിഷമം വല്ലതും വിമര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാവുമോ?
അനിയന്‍:- ഇന്റര്‍നെറ്റ്, സൌഹൃദത്തിന് നല്ലൊരു മേഖലയാണല്ലോ. ഭാര്യയ്ക്ക് പുരുഷസുഹൃത്തുക്കള്‍ ഉണ്ടാവുന്നതില്‍ ചേട്ടന് എന്താണഭിപ്രായം?
ചേട്ടന്‍:- ഹഹഹഹഹ
അനിയന്‍:- ചേട്ടാ ചിരി നിര്‍ത്തി ഉത്തരം പറയൂ.
ചേട്ടന്‍:- നീയിത്രേം വല്യ തമാശക്കാരനാണെന്ന് ഞാന്‍ ഓര്‍ത്തില്ല.
അനിയന്‍:- ഇതിലെന്താ ഇത്രേം വല്യ തമാശ?
ചേട്ടന്‍:- എടോ...അവളുടെ സ്വഭാവമനുസരിച്ച് അവള്‍ക്ക് പെണ്‍സുഹൃത്തുക്കള്‍ പോലും ഉണ്ടാവാന്‍ ചാന്‍സില്ല. പിന്നെയല്ലേ ആണ്‍സുഹൃത്തുക്കള്‍. എന്തായാലും ഉള്ള എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി നമുക്ക് മൂന്നു മിനുട്ട് മൌനപ്രാര്‍ത്ഥന നടത്താം.
“ചേട്ടാ മൂന്നു മിനുട്ട് കഴിഞ്ഞു.”
ചേട്ടന്‍:- ഉം, ചോദിച്ചോ ചോദിച്ചോ.
അനിയന്‍:- സു നല്ലൊരു പാചകക്കാരിയാണല്ലേ?
ചേട്ടന്‍:- അതെയതെ. നിനക്കൊക്കെ എന്തും വിചാരിക്കാം. പരീക്ഷണങ്ങള്‍ മുഴുവന്‍ സഹിക്കേണ്ടത് ഞാനല്ലേ.
അനിയന്‍:- ചേട്ടന്‍ ഒരു ബ്ലോഗ് വായനക്കാരന്‍ എന്ന നിലയില്‍ സു- വിന് എന്തെങ്കിലും ഉപദേശങ്ങള്‍ അഥവാ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടോ?
ചേട്ടന്‍:- അവളുടെ ബ്ലോഗ് അവളുടെ എഴുത്ത്. ഞാനൊന്നും പറയേണ്ട കാര്യമേയില്ല. എന്നാലും, ഒരു കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട്. കക്കൂസില്‍ പോകുന്നു എന്നൊരു തലക്കെട്ടില്‍ ഒരു പോസ്റ്റെഴുതി, നര്‍മ്മം എന്നു ലേബലിട്ടുവെച്ചാല്‍ പലരും വന്ന് ചിരിച്ചുപോയെന്നു വരും. പക്ഷെ, പിന്നെ, വളരെക്കാലം കഴിഞ്ഞ് നോക്കുമ്പോള്‍ അയ്യേന്നാവും. അത്തരം പോസ്റ്റുകള്‍ കഴിവതും ഇടാതിരിക്കാന്‍ ശ്രമിക്കണം എന്ന്.
അനിയന്‍:- ആകെ മൊത്തം ടോട്ടലായിട്ട്, ഭാര്യ ബ്ലോഗെഴുതുന്നതില്‍ കുഴപ്പമില്ല എന്നാണ് ചേട്ടന്റെ അഭിപ്രായം അല്ലേ?
ചേട്ടന്‍:- അതേടോ. ഭാര്യ എന്നുപറയുന്നത്, അടുക്കളയിലെ മറ്റൊരു മെഷീനല്ലല്ലോ. നമ്മെപ്പോലെ മനുഷ്യജീവി അല്ലേ? എഴുതണമെങ്കില്‍ എഴുതട്ടെ. വായിക്കണമെങ്കില്‍ വായിക്കട്ടെ. ജോലിക്കുപോകണമെങ്കില്‍ പോകട്ടെ. നമ്മള്‍, വിശക്കുന്നു, കഞ്ഞീം കറീം ഇങ്ങെടുത്തോന്നു പറയുമ്പോള്‍, ബ്ലോഗ് വായിക്കട്ടെ ചേട്ടാ എന്നിട്ടാവാം, എന്നു പറയരുത്.
അനിയന്‍:- ചേട്ടാ....... (തേങ്ങിക്കരയുന്നു.)
ചേട്ടന്‍:- അയ്യോ! അനിയാ എന്തുപറ്റീ?
അനിയന്‍:- ചേട്ടാ....(ഗദ്ഗദ്ഗദ്)
ചേട്ടന്‍:- എന്താണെങ്കിലും തുറന്നുപറയൂ അനിയാ.
അനിയന്‍ :- ചേട്ടാ...ഞാനും.
ചേട്ടന്‍:- ഞാനും?
അനിയന്‍:- ഞാനും...
ചേട്ടന്‍:- നിര്‍ത്തിനിര്‍ത്തിപ്പറയാതെ ഒന്നു വേഗം പറയെടോ. എന്നാലല്ലേ സമയം ലാഭമാവൂ.
അനിയന്‍:- ഞാനും ഒരു ബ്ലോഗറുടെ ഭര്‍ത്താവാണ് ചേട്ടാ.....
ചേട്ടന്‍:- അനിയാ....
അനിയന്‍:- ബി. ബി. എന്‍. ബി. എന്നൊരു സംഘടന വേണ്ടിവരുമോന്നറിയാന്‍ ചേട്ടനോടും ഒന്നു ചോദിച്ചേക്കാം എന്നു കരുതി.
ചേട്ടന്‍:- ബി.ബി.എന്‍.ബി.?
അനിയന്‍:- ഭാര്യമാര്‍ ബ്ലോഗെഴുതുന്നതില്‍ നിരാശരായ ഭര്‍ത്താക്കന്മാര്‍. വേണ്ട ചേട്ടാ വേണ്ട. അവരെഴുതട്ടെ. നമുക്ക് വായിക്കാം.
ചേട്ടന്‍:- അതെ അങ്ങനെ പറ.

Labels:

36 Comments:

Blogger കണ്ണൂരാന്‍ - KANNURAN said...

പുതുവര്‍ഷം ചേട്ടനു പാരവച്ചുകൊണ്ടു തന്നെ തുടങ്ങിയല്ലെ... പാവം.....

Thu Jan 03, 10:01:00 am IST  
Blogger വല്യമ്മായി said...

സൂചേച്ചി ഭാഗ്യവതിയാ,എനിക്കൊന്നും ഇങ്ങനെയൊരു പോസ്റ്റിടാന്‍ പോലും യോഗമില്ല :)

Thu Jan 03, 10:22:00 am IST  
Blogger ശ്രീ said...

ഹഹ... ഇതു രസായല്ലോ സൂവേച്ചീ...

ചേട്ടനോടൊന്നു ചോദിയ്ക്കണമല്ലോ ഇപ്പറഞ്ഞതെല്ലാം ശരിയാണോന്ന്.
;)

Thu Jan 03, 10:25:00 am IST  
Blogger krish | കൃഷ് said...

പുതുവര്‍ഷം മുഴുവനും ഇനി പാര പോസ്റ്റുകളായിരിക്കുമല്ലേ. ഇത് ഒരു ജാമ്യ പോസ്റ്റല്ലേ. ബി.ബി.എന്‍.ബി. സംഘടന കലക്കി.
:)

Thu Jan 03, 12:57:00 pm IST  
Blogger കാര്‍വര്‍ണം said...

അതീനിതില്‍ പാരയൊന്നുമില്ലല്ലോ സൂവേച്ഛി.
ഇപ്പഴാ സുവേച്ചിയെ ശരിക്കും പിടികിട്ടിയത്.
പാവം ചേട്ടന്‍. ഇനി പാവത്തിനെന്തെങ്കിലും പറയാന്‍ പറ്റുമോ

Thu Jan 03, 12:57:00 pm IST  
Blogger ആഷ | Asha said...

ആഹാ സൂവിന്റെ അഭിമുഖം കഴിഞ്ഞു ഇപ്പോ ചേട്ടനുമായി അഭിമുഖം. കൊള്ളാല്ലോ.
സൂ ഒളിഞ്ഞു കേട്ടതാ ഇതൊക്കെ?
യേതു ബ്ലോഗിണിയുടെ കണവനാ ഈ അഭിമുഖം നടത്തിയത്? അവന്റെ മുഖം‌മൂടി വലിച്ചു കീറൂ സൂ.
പാവത്തിനു രണ്ടു കിട്ടട്ടേ വീട്ടില്‍ ചെല്ലുമ്പോ.

Thu Jan 03, 01:20:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതിലെ പല മറുപടികളുടെം കോപ്പീറൈറ്റ് ചേട്ടന്റെ കയ്യില്‍ തന്നെയാവും എന്ന് കരുതുന്നു.

Thu Jan 03, 01:44:00 pm IST  
Blogger ക്രിസ്‌വിന്‍ said...

അടിപൊളി
ആരേം വെറുതെ വിടരുത്‌..!!
:)
ആസ്വദിച്ച്‌ വായിച്ചു.
ആശംസകള്‍

Thu Jan 03, 02:08:00 pm IST  
Blogger നിലാവര്‍ നിസ said...

):

Thu Jan 03, 03:34:00 pm IST  
Blogger Eccentric said...

കലക്കി ചേച്ചി. അടിപൊളി

Thu Jan 03, 05:05:00 pm IST  
Blogger സാരംഗി said...

ഹഹ്ഹ ചേട്ടനെയും വെറുതെ വിടരുത് ട്ടൊ സൂ..
ഹാപ്പി ന്യൂ ഇയര്‍.

Thu Jan 03, 05:24:00 pm IST  
Blogger Inji Pennu said...

hahaha! സൂവേച്ചീന്റെ കാര്യം! :) ഹഹ!

Thu Jan 03, 11:35:00 pm IST  
Blogger വിന്‍സ് said...

ഹഹഹ.....ഈ കൊല്ലം വായിച്ച ഏറ്റവും നല്ല പോസ്റ്റ്.

Fri Jan 04, 08:49:00 am IST  
Blogger മുല്ലപ്പൂ said...

haha
ithu kalakki.

Fri Jan 04, 05:24:00 pm IST  
Blogger അച്ചു said...

ദെന്തായാലും കലക്കി...;)

Fri Jan 04, 09:18:00 pm IST  
Blogger ബിന്ദു said...

ഹഹാ.. സൂ... ഉം ഉം. ;)
എന്നാലും അതാരപ്പ ആ ഇന്റര്‍വ്യൂ നടത്തിയ ഹതഭാഗ്യനായ ഭര്‍ത്തന്‍??

പുതുവത്സരാശംസകള്‍ !

Fri Jan 04, 10:46:00 pm IST  
Blogger അപര്‍ണ്ണ said...

സൂച്ചീടെ ഒരു കാര്യം! എന്തായാലും ഇതിന്‌ ചേട്ടന്‌ മാര്‍ക്ക്‌:
ചേട്ടന്‍:- അതേടോ. ഭാര്യ എന്നുപറയുന്നത്, അടുക്കളയിലെ മറ്റൊരു മെഷീനല്ലല്ലോ. നമ്മെപ്പോലെ മനുഷ്യജീവി അല്ലേ? എഴുതണമെങ്കില്‍ എഴുതട്ടെ. വായിക്കണമെങ്കില്‍ വായിക്കട്ടെ. ജോലിക്കുപോകണമെങ്കില്‍ പോകട്ടെ. നമ്മള്‍, വിശക്കുന്നു, കഞ്ഞീം കറീം ഇങ്ങെടുത്തോന്നു പറയുമ്പോള്‍, ബ്ലോഗ് വായിക്കട്ടെ ചേട്ടാ എന്നിട്ടാവാം, എന്നു പറയരുത്.
---
ആത്മഗതം : 'ഇങ്ങിനത്തെ ഒരു ചേട്ടനെ കിട്ടിയിരുന്നെങ്കില്‍' ;-)

Fri Jan 04, 11:12:00 pm IST  
Blogger നിരക്ഷരൻ said...

ഭാര്യ തല്ലുപിടിക്കാന്‍ വരുമ്പോള്‍ , ബ്ലോഗില്‍ ഒരുപാട് കമന്റൊക്കെ വന്നിട്ടുണ്ടല്ലോ എന്നു പറഞ്ഞ് , രക്ഷപ്പെടുന്ന ആ പരിപാടി ഒന്നു പരീക്ഷിച്ചുനോക്കണമെന്നുണ്ട് . പക്ഷെ ഭാര്യ ബ്ലോഗറല്ല. നിര്‍ബന്ധിച്ച് ഒരെണ്ണം തുടങ്ങിച്ചിട്ടുതന്നെ ബാക്കി കാര്യം.

Sat Jan 05, 10:07:00 am IST  
Blogger സു | Su said...

കണ്ണൂരാനേ :) ആദ്യകമന്റിന് നന്ദി.

വല്യമ്മായീ :)

ശ്രീ :)

കൃഷ് ജീ :) ഇല്ലില്ല. ഇതേയുള്ളൂ.

കാര്‍വര്‍ണം :) അതെ. ഒന്നും പറയാന്‍ പറ്റില്ല. ഹിഹി.

ആഷ :) എന്തായാലും സതീശല്ല. ഹിഹി.

കുട്ടിച്ചാത്താ :) ഹിഹി. പക്ഷെ എന്റെ ബ്ലോഗിലെ പോസ്റ്റിന്റെ കോപ്പിറൈറ്റ് എന്റെ കൈയിലാ.

ക്രിസ്‌വിന്‍:)

നിലാവര്‍ നിസ :)

eccentric :)

സാരംഗീ :)

നവന്‍ :)

ഇഞ്ചീ :)

വിന്‍സ് :)

മുല്ലപ്പൂ :) കുറേനാളായല്ലോ ബ്ലോഗിലേക്കൊക്കെ കണ്ടിട്ട്. തിരക്കാവും അല്ലേ?

അപര്‍ണ്ണ :)

കൂട്ടുകാരാ :)

ബിന്ദൂ :) ആരുവേണമെങ്കിലും ആവാം. ഹിഹി.

നിരക്ഷരന്‍ :) അതു ഭയങ്കര ഐഡിയ ആണല്ലോ. പക്ഷെ നിര്‍ബ്ബന്ധിപ്പിച്ച് തുടങ്ങിച്ചിട്ട് കാര്യമില്ല. തല്ലിപ്പഴുപ്പിച്ചാല്‍ ചീഞ്ഞുപോകും എന്നൊന്ന് ഇതുവരെ കേട്ടില്ല അല്ലേ? ;) പിന്നെ വെറും ബ്ലോഗ് തുടങ്ങിയാല്‍ കമന്റ് കിട്ടില്ല കേട്ടോ. പോസ്റ്റെന്നും പറഞ്ഞ് എന്തെങ്കിലുമൊക്കെ ഇടയ്ക്ക് അതിലിടണം. അല്ലെങ്കില്‍പ്പിന്നെ കമന്റ്ടിക്കല്‍ മാത്രേ ഉണ്ടാകൂ. കമന്റ് കിട്ടല്‍ ഉണ്ടാവില്ല. ;)അതും പറഞ്ഞ് രക്ഷപ്പെടാനും ആവില്ല.

എല്ലാവര്‍ക്കും നന്ദി.

Sat Jan 05, 01:08:00 pm IST  
Blogger അനിലൻ said...

:)

Sat Jan 05, 02:43:00 pm IST  
Blogger മുസാഫിര്‍ said...

ഹ ഹ , ചേട്ടന് അപ്പൊ നല്ല മനസ്സമാധാനമുണ്ട് അല്ലെ.പുതുവര്‍ഷ റെസോലുഷ്യനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്നാണ് പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത് ? പ്രത്യേകിച്ചും ഡ്രൈവിങ് പഠിക്കാന്‍ പോകുക , വിദേശയാത്ര (വണ്‌വേ റ്റിക്കറ്റായാല്‍ നന്ന്)പോകുക എന്ന കാര്യങ്ങള്‍ .

Sat Jan 05, 05:09:00 pm IST  
Blogger ഗീത said...

ഹ ഹ ഹ......

“അവളുടെ സ്വഭാവമനുസരിച്ച് അവള്‍ക്ക് പെണ്‍സുഹൃത്തുക്കള്‍ പോലും ഉണ്ടാവാന്‍ ചാന്‍സില്ല. പിന്നെയല്ലേ ആണ്‍സുഹൃത്തുക്കള്‍. എന്തായാലും ഉള്ള എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി നമുക്ക് മൂന്നു മിനുട്ട് മൌനപ്രാര്‍ത്ഥന നടത്താം“.........

ഇത്ര ഭയങ്കരിയോ?.........

സു, കൊള്ളാം കേട്ടോ!

Sun Jan 06, 01:08:00 am IST  
Blogger ഉപാസന || Upasana said...

Chechi paranjathe muzhuvan zariyaaNenne njaan sammathikkaam tto.
;)
upaasana

Off Topic : Aggregator il Su vechiyuTe postukaL onnum kaaNaaRillallO..?

Sun Jan 06, 09:01:00 pm IST  
Blogger Umesh::ഉമേഷ് said...

:)

Mon Jan 07, 05:43:00 am IST  
Blogger നിര്‍മ്മല said...

അസ്സലായിരിക്കുന്നു സൂ :)
ഹൊ! ഈ ചേട്ടന്മാരുടെ ഒരു ഭാഗ്യം നോക്കണേ!

Mon Jan 07, 07:02:00 am IST  
Blogger സു | Su said...

അനിലന്‍ :)

മുസാഫിര്‍ :) അതെ. വണ്‍ വേ ടിക്കറ്റ് എടുക്കേണ്ട സ്ഥലമേ ഉള്ളൂ എനിക്കിനി പോകാന്‍. ഹിഹി.

ഗീതാഗീതികള്‍ :) പിന്നേ...ഞാന്‍ അതിഭയങ്കരിയല്ലേ. ;)

ഉപാസന :) ഏത് അഗ്രഗേറ്ററില്‍? പോസ്റ്റുകള്‍ തനിമലയാളത്തില്‍ വരുന്നുണ്ടല്ലോ. അതുനോക്കാറില്ലേ? വേറെ വരാറുണ്ടോന്ന് എനിക്കറിയില്ല.

ഉമേഷ്ജീ :)

നിര്‍മ്മലച്ചേച്ചീ :)

Mon Jan 07, 12:17:00 pm IST  
Blogger ഉപാസന || Upasana said...

Chintha..?

OK ini Thanimalayalam nokkaam.
:)
upaasana

Mon Jan 07, 03:43:00 pm IST  
Blogger ചീര I Cheera said...

സൂ, കലക്കി!
വരാന്‍ വൈകിപ്പോയി..
ഇവിടെ ‘ചിക്കന്‍ പോക്സ്‘ കടന്നാക്രമണം..
എല്ലാം വായിച്ചെത്തുന്നേയുള്ളു..

Mon Jan 07, 06:01:00 pm IST  
Blogger സു | Su said...

ഉപാസന :) തനിമലയാളം നോക്കൂ.

പി. ആര്‍ :) ചിക്കന്‍പോക്സ്, ബോക്സും പൂട്ടി പോയോ?

Tue Jan 08, 03:38:00 pm IST  
Blogger അഭിലാഷങ്ങള്‍ said...

ങും!

:-)

Wed Jan 09, 01:18:00 pm IST  
Blogger സു | Su said...

അഭിലാഷ് :) ഹും...ഹും...

Thu Jan 10, 11:36:00 am IST  
Blogger Santhosh said...

ഹഹഹ:)

Sat Jan 12, 06:23:00 am IST  
Blogger ഹരിത് said...

എന്തു നല്ല സുന്ദരമായ നടക്കാത്ത സ്വപ്നം.ഡൊമസ്റ്റിക്സ്റ്റിക് വയലന്‍സ് ആക്റ്റ് പാസ്സായതിനു ശേഷം , ചേട്ടന്‍ ഇങ്ങനെയാ... :

“ചേട്ടന്‍:- അതേടോ. ഭാര്യ എന്നുപറയുന്നത്, അടുക്കളയിലെ മറ്റൊരു മെഷീനല്ലല്ലോ. നമ്മെപ്പോലെ മനുഷ്യജീവി അല്ലേ? എഴുതണമെങ്കില്‍ എഴുതട്ടെ.“

Sat Jan 12, 01:52:00 pm IST  
Blogger സു | Su said...

സന്തോഷ് :)

ഹരിത് :) തമാശ ആയിരിക്കും അല്ലേ?

Sat Jan 12, 08:43:00 pm IST  
Blogger സാജന്‍| SAJAN said...

അയ്യോ ദിപ്പോഴാണ് കണ്ടത്!
പറഞ്ഞതൊക്കെ ഒള്ളത് തന്നേ?
യെന്നാലും ആരാ ആ ബ്ലോഗര്‍ ഭര്‍ത്താവ്, പേര് പറയണമെന്നില്ല ഒരു ഫോട്ടോയിട്ടാ മതി,
നമുക്ക് പത്രത്തില്‍ കൊടുക്കാം:)

Tue Jan 15, 03:16:00 am IST  
Blogger റീവ് said...

ഇപ്പോഴാണിത് കണ്ടത് :) മനോഹരമായിരിക്കുന്നു

Tue Feb 26, 03:48:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home