കുരുത്തക്കേടും മറവിയും
1. കുരുത്തക്കേട്
വിധി, കുരുത്തക്കേട് കളിച്ച് കളിച്ച്, ഫുള്‍സ്റ്റോപ്പ് മായ്ച്ചപ്പോഴാണ് ജീവിതത്തിന് പിന്നേം മുന്നോട്ട് നീങ്ങേണ്ടിവന്നത്.
2. മറവി
തലേല് വരച്ച ദൈവം മായ്ക്കാന്‍ റബ്ബര്‍ വയ്ക്കാന്‍ മറന്നു. അല്ലെങ്കില്‍ വര മായ്ച്ച് തോന്നിയപോലെ വരയ്ക്കാമായിരുന്നു.
Labels: എനിക്ക് തോന്നുന്നത്
8 Comments:
തലേല് വരച്ച ദൈവം മായ്ക്കാന്‍ റബ്ബര്‍ വയ്ക്കാന്‍ മറന്നത് കുരൂത്തക്കേടിനല്ലായിരുന്നു. വിധിആക്കാന്‍ ആയിരുന്നു..
:)
തലേവര ല്ലേ...
നന്നായിരിക്കുന്നു ‘മറവി’
ചിലപ്പോള്‍ ദൈവം റബ്ബര്‍ വച്ചത് തലക്കകത്താവും!!!!!!
വേണു ജീ :)വിധിയാക്കാന്‍ തന്നെ അല്ലേ?
പ്രിയ ഉണ്ണികൃഷ്ണന്‍ :)
ഹരിത് :) അതെയോ? നല്ല കാര്യം.
തലയ്ക്കകത്ത് മണ്ണുണ്ടായിട്ട് കാര്യമില്ല
റബ്ബര്‍ വെയ്ക്കാനുള്ള വളക്കൂറെങ്കിലും വേണം...
എം പി അനസ് :) ഇനിയിപ്പോ അതൊക്കെ ബൂലോഗത്ത് പറഞ്ഞിട്ടെന്ത് കാര്യം? വളക്കൂറ് ഇല്ലെങ്കില്‍ അനുഭവിച്ചോ. ഹിഹി.
ദൈവമേ.... ദൈവം റബ്ബറും കൂടെ വച്ചിരുന്നേല്‍ എല്ലാം അതോടെ തീര്‍ന്നേനെ. ഇപ്പോ തന്നെ ഒരുമാതിരി എല്ലാ മനുഷ്യരും അവരവര്‍ക്കു തോന്നിയ മാതിരി ആണ്‍ ജീവിതം കൊണ്ടു പോകുന്നത്. അപ്പോ തലേവര മാറ്റി വരയ്ക്കാനും കൂടെ പറ്റിയായിരുന്നെങ്കിലോ...?
കൊള്ളാം സൂവേച്ചീ...
:)
ശ്രീ :) അതും ശരിയാ. അതുകൊണ്ടാവും ദൈവം തന്നെ വരച്ചുപറഞ്ഞയയ്ക്കുന്നത്.
Post a Comment
Subscribe to Post Comments [Atom]
<< Home