Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, February 19, 2008

തലയെവിടെ?

അങ്ങനെ ഞാന്‍ വിചാരിച്ചു, എന്നാപ്പിന്നെ കുറച്ച് പെയിന്റടിച്ചേക്കാംന്ന്. ആരേയുമല്ല. തലയണയുറയെ, പില്ലോക്കവറിനെ.
വേണ്ട വസ്തുക്കള്‍- എന്നുവെച്ചാല്‍ വസ്തുക്കളൊന്നും വേണ്ടാന്നല്ല. ഇതിന് ആവശ്യമായ വസ്തുക്കള്‍.

1)സമയം.
2) തലയിണക്കവര്‍ പ്രിന്റ് ഇല്ലാത്തത് അഥവാ പ്ലെയിന്‍‌.
3) ഫാബ്രിക് പെയിന്റിനുള്ള പെയിന്റുകള്‍ ഒരു സെറ്റ്.
ഇതില്‍ സാധാരണ കളറുകള്‍ മാത്രമേ ഉള്ളൂ. പച്ച, നീല, ചുവപ്പ്, വെളുപ്പ്, മഞ്ഞ, കറുപ്പ് എന്നിവയടങ്ങിയ ബോക്സ് കിട്ടും. അതൊക്കെ മതി തല്‍ക്കാലം.
4)പിന്നെ ബ്രഷ് പൂജ്യം നമ്പറും, രണ്ട് നമ്പറും.
5) ഒരു വട്ടം വേണം. അതായത് ഫ്രെയിം. കുറച്ച് വലുതായാല്‍ പെയിന്റടിക്കാന്‍ എളുപ്പം. ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടല്ലോ. മരവും, പ്ലാസ്റ്റിക്കും കിട്ടും.
6) പെയിന്റ് നേര്‍പ്പിക്കാന്‍ ഉള്ള മീഡിയം ഒരു ബോട്ടില്‍‌.‍
7) പെയിന്റ് ചാലിച്ചെടുക്കാന്‍ ഒരു പ്ലേറ്റ്, അല്ലെങ്കില്‍ അതിനായി കിട്ടുന്ന പ്ലേറ്റ്.
8) ഒരു പഴയ തുണിക്കഷണം.
9) പഴയ മഗ്ഗില്‍, കപ്പില്‍ അല്‍പ്പം പച്ചവെള്ളം.
10) കുറച്ച് ഐസ്ക്രീം, അണ്ടിപ്പരിപ്പ്, സോഫ്റ്റ് ഡ്രിങ്ക്, എന്നിവ നിങ്ങളുടെ സൌകര്യം പോലെ. മതി. ഇത്രേം മതി. പെയിന്റിംഗ് തുടങ്ങാം.
ആദ്യം തലയിണക്കവര്‍ പുതിയത് കൊണ്ടുവന്നാല്‍, അത് കുറേ നേരം എന്നുവെച്ചാല്‍ ഒന്നു രണ്ട് മണിക്കൂര്‍ വെറും വെള്ളത്തിലിട്ട് കഴുകിയെടുക്കണം. അതിലെ കഞ്ഞിപ്പശയൊക്കെ പോകണം. എന്നാലേ പെയിന്റ് ശരിക്കും പിടിച്ചുനില്‍ക്കൂ. കഴുകിയുണക്കിയിസ്തിരിയിടുക.
എന്നിട്ട് ചിത്രം നിങ്ങള്‍ക്കിഷ്ടമുള്ളത് വരയ്ക്കുകയോ ട്രേസ് ചെയ്യുകയോ ചെയ്യുക. രാത്രി ഭീകരസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍‌ പിന്നേം ഞെട്ടിപ്പിക്കുന്ന ഡിസൈന്‍ ആവരുതെന്നു മാത്രം ശ്രദ്ധിക്കുക. ;)

എന്നിട്ടാണ് അത് ഫ്രെയിമില്‍ ആക്കേണ്ടത്. തലയണയുറ ഫ്രെയിമില്‍ ആക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്നുവെച്ചാല്‍, തലയിണയിടും പോലെ തന്നെ ഫ്രെയിമും ഇടണം. അല്ലാതെ കവര്‍ മുഴുവന്‍ കൂട്ടിപ്പിടിച്ച് ഫ്രെയിം ഇട്ടാല്‍, മുന്നിലടിക്കുന്ന പെയിന്റ് പിന്നിലെ ഭാഗത്തും പതിയും, കവര്‍ വൃത്തികേടാവും. ഒരു ലെയര്‍ വെച്ച് ഫ്രെയിം ഇട്ട് ഉറപ്പിക്കുക.
എന്നിട്ട് ഐസ്ക്രീം ഉണ്ടെങ്കില്‍ തിന്നുക.
അതുകഴിഞ്ഞ്, പെയിന്റ് കലക്കിവെക്കുന്ന പാത്രത്തില്‍, ആവശ്യമുള്ള കളര്‍ പെയിന്റ് മാത്രം, രണ്ടോ മൂന്നോ തുള്ളി ഒഴിയ്ക്കുക. മീഡിയം ഒന്നോ രണ്ടോ തുള്ളി ഒഴിച്ച് നേര്‍പ്പിക്കുക. വെള്ളപ്പൊക്കം ആക്കരുത്. ശ്രദ്ധിക്കുക.
എന്നിട്ട് ബ്രഷെടുത്ത് പെയിന്റില്‍ മുക്കി, ഡിസൈന് ആ കളര്‍ വേണ്ടുന്ന സ്ഥലത്ത് ഔട്ട്‌ലൈന്‍ ഇടുക.
ഔട്ട്‌ലൈന്‍ ഇട്ടുകഴിഞ്ഞാല്‍ ഉള്ളില്‍ പെയിന്റ് ചെയ്യുക. ഡിസൈന്‍ നമ്മുടെ ഭാഗം പിടിച്ച് മറുവശത്തേക്ക് ബ്രഷോടിക്കുക. അതൊക്കെ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ബ്രഷ് കഴുകുക. തുണിയില്‍ തുടയ്ക്കുക. അടുത്ത കളര്‍ എടുക്കുക, നേര്‍പ്പിക്കുക, ഔട്ട്‌ലൈന്‍ ഇടുക, നിറയ്ക്കുക.
അണ്ടിപ്പരിപ്പ് തിന്നുക. വെള്ളം കുടിയ്ക്കുക.
ഇനി ഇലയും പൂക്കളും ഒക്കെ ആയിക്കഴിഞ്ഞാല്‍ കുറച്ച് വിശ്രമിക്കുക. അതൊന്ന് ഉണങ്ങട്ടെ. തോന്നിയപോലെ ഇടരുത്. സാവധാനം ചാരിവയ്ക്കുക. അല്ലെങ്കില്‍ പിന്നിലാവും പെയിന്റ്.
തണ്ട് ഞാന്‍ ചെയ്തത്, ചുവപ്പും പച്ചയും കൂട്ടിക്കലര്‍ത്തിയാണ്. അതു മാത്രമാണ് ഈ ഡിസൈനില്‍ ആകെയുള്ള മിക്സ് കളര്‍. വല്യ ഡിസൈന്‍ ആണെങ്കില്‍ ഇഷ്ടം പോലെ മിക്സ് കളര്‍ പരീക്ഷിക്കാം. വേറെ കളര്‍, ബോക്സില്‍ സെറ്റ് ആയിട്ടല്ലാതെ കിട്ടുന്നതും വാങ്ങിക്കാം. പൂക്കള്‍, അല്ലെങ്കില്‍ ഡിസൈന്‍ ഒക്കെ നോക്കിയിട്ട്. സിമ്പിള്‍ ഡിസൈന്‍ ആവുമ്പോള്‍ അതിന്റെ ആവശ്യമില്ലല്ലോ.
തണ്ടും ചെയ്യുക. ഇലയില്‍ നടുക്ക് വേണമെങ്കില്‍ മഞ്ഞ കൊണ്ട് ചെയ്യാം. അല്ലെങ്കില്‍ വെറും പച്ച ആയാലും കുഴപ്പമില്ല. ഇതൊരു സാദാ ഡിസൈന്‍ അല്ലേ? ആര്‍ക്കും എളുപ്പം ചെയ്യാം. ഏത് സൂവിനും ചെയ്യാം. ;)
ഉണങ്ങാന്‍ വയ്ക്കുക. ചുളിവുണ്ടെങ്കില്‍ ഇസ്തിരിയിട്ട് എടുക്കുക. കളറൊന്നും പോവില്ല, കഴുകിയാല്‍. ഞാന്‍ പണ്ട് ചെയ്തതൊക്കെയുണ്ട്. സാരിയും, ബെഡ്‌ഷീറ്റും, ടീപ്പോയ് ഷീറ്റും, പില്ലോക്കവറും ഒക്കെ. സാരി പഴകിയിട്ട് ആര്‍ക്കോ കൊടുത്തു.


തയ്യാര്‍‌.
തലയണയെവിടെ? കൊണ്ടുവന്ന് കവര്‍ ഇട്ട് ഭംഗി നോക്കൂ.
തലയെവിടെ?

Labels: , , , ,

26 Comments:

Blogger ഹരിശ്രീ said...

സൂവേച്ചി,

ഇത്തവണ തേങ്ങയടിക്കാനായി വന്നതാ, ഈ മാസം ആര്‍ക്കും തേങ്ങയടിച്ചില്ല...

ഠേ....

പിന്നെ ഡിസൈന്‍ വര്‍ക്കും അറിയാമല്ലേ...കൊള്ളാട്ടോ....

Tue Feb 19, 10:23:00 am IST  
Blogger ശ്രീ said...

സൂവേച്ചീ...
ശ്ശൊ! എനിയ്ക്കു വയ്യ. അപ്പോ ഈ പരിപാടിയും അറിയാമല്ലേ? കൊള്ളാമല്ലോ.

നന്നായിട്ടുണ്ട്, കേട്ടോ.
:)

Tue Feb 19, 10:29:00 am IST  
Blogger നാടന്‍ said...

ഒരു കാര്യം കൂടി വേണം. അല്‍പം കലാബോധം. ഇല്ലെങ്കില്‍ വെറുതേ ഒരു തലയണ ഉറ വേസ്റ്റാകും. അല്ലേ ?

Tue Feb 19, 12:01:00 pm IST  
Blogger ശാലിനി said...

സൂ, ഇതു നന്നായിട്ടുണ്ട്.

ഒന്നു ശ്രമിച്ചുനോക്കണം. പണ്ട് ചെയ്തിരുന്നു, അന്ന് ചെയ്ത ഒരു സാരി ഇപ്പോഴും ഉണ്ട്.

Tue Feb 19, 01:24:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഒരു തലയണയില്‍ ഡിസൈന്‍ സൈഡീന്ന് അല്പം വിട്ട് നില്‍ക്കുന്നു. അങ്ങനെയാവാതിരിക്കാന്‍ എന്തുചെയ്യണം എന്നൂടെ പറയാമായിരുന്നു.

“എന്നിട്ട് ഐസ്ക്രീം ഉണ്ടെങ്കില്‍ തിന്നുക”-- അതേ ചിലപ്പോള്‍ വെച്ച ഐസ്ക്രീം വേറാരേലും അടിച്ച് മാറ്റിയിരിക്കും.

Tue Feb 19, 01:46:00 pm IST  
Blogger വിനയന്‍ said...

ഇത്തരം ഉപകാര പ്രദമായ കാര്യങ്ങള്‍ ഇനിയും പോരട്ടെ.ഇതു കൊണ്ടൊക്കെയോ കാര്യമുള്ളൂ.

Tue Feb 19, 02:52:00 pm IST  
Blogger Sharu (Ansha Muneer) said...

നന്നായിട്ടുണ്ട്... :)

Tue Feb 19, 03:06:00 pm IST  
Blogger സുല്‍ |Sul said...

:)

Tue Feb 19, 04:08:00 pm IST  
Blogger ബഷീർ said...

ക്രിയേറ്റിവിറ്റി ക്രിയാത്മകമായി ഉപയൊഗിക്കുന്നതില്‍ അഭിനന്ദനങ്ങള്‍

Tue Feb 19, 04:31:00 pm IST  
Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായിരിക്കുന്നു..

ഒരു കൈ നൊക്കുക തന്നെ.

Tue Feb 19, 04:35:00 pm IST  
Blogger ഉപാസന || Upasana said...

ഈ തലയിണമേല്‍ തല വച്ചപ്പോ പയങ്കര ചൊറിച്ചില്‍... :)

ചേച്ചി ഉം... കിടിലന്‍, കിടിലന്‍
:)
ഉപാസന

Tue Feb 19, 05:34:00 pm IST  
Blogger മെലോഡിയസ് said...

ലിങ്ക് എത്തിക്കേണ്ടവര്‍ക്ക് എത്തിച്ചിട്ടുണ്ട്..നന്നായി ട്ടാ.. :)

Tue Feb 19, 07:16:00 pm IST  
Blogger സാരംഗി said...

ആഹാ, ഭംഗിയായിട്ടുണ്ട് സൂ.

Tue Feb 19, 07:38:00 pm IST  
Blogger Santhosh said...

ഉറങ്ങുമ്പോള്‍ തലയില്‍ പെയ്ന്‍റ് പറ്റുമോ? :)

Wed Feb 20, 04:43:00 am IST  
Blogger പാമരന്‍ said...

:) നാടന്‍ പറഞ്ഞതാ അതിന്‍റെ ശെരി. വെറുതെ നമ്മളെന്തിനാ ഫാര്യേടെ തല്ലിന്‍റെ ക്വാട്ട കൂട്ടിച്ചോദിക്കുന്നത്?

സംഗതി കിടിലന്‍.. എന്താ ചാര്‍ജ്ജ്?

Wed Feb 20, 06:04:00 am IST  
Blogger തോന്ന്യാസി said...

സംഗതി കാണാതെ പഠിച്ചു, അനുവാദമില്ലാതെ പകര്‍ത്തി, ഇനി ഇങ്ങനൊക്കെ ചെയ്യാന്‍ അറിയാവുന്ന ഒരാളെ കണ്ടെത്തീട്ടുവേണം ഒന്നുറങ്ങാന്‍

Wed Feb 20, 03:57:00 pm IST  
Blogger ചീര I Cheera said...

സൂ, ആദ്യം കണ്ടപ്പോള്‍ അത് എംബ്രോയ്ഡറി വര്‍ക്കാണെന്നു വിചാരിച്ച്, ഒരിത്തിരി അസൂയയൊക്ക്കെ തോന്നി ട്ടൊ.
ഫാബ്രിക് പെയിന്റിംഗ് മോശാന്നല്ല, അസൂയ ഇപ്പോഴും കുറഞ്ഞിട്ടില്ല, ഇവിടെ അലമാറിയ്ക്കകത്തിരിയ്ക്കുന്ന പെയിന്റും ബ്രഷും ഒക്കെ പൊടിപിടിച്ചിരിയ്ക്കുന്നു.
കാരണം, തെരക്കല്ലേ,, തെരക്ക്, കുട്ടികളെ നോക്കണം, വീട് നോക്കണം, പിന്നെ ബ്ലോഗ് വായിയ്ക്കണം, മുഹൂര്‍ത്തോം ദിവസോം നോക്കി ബ്ലോ‍ഗെഴുതണം, പിന്നെ എന്താ ചെയ്യാ!

Wed Feb 20, 06:01:00 pm IST  
Blogger ചീര I Cheera said...

പറയാന്‍ മറന്നു, പുരാണം പറായുന്നതിനിടയ്ക്ക്..
വളരെ വൃത്തിയായിട്ടുണ്ട് ട്ടൊ, നീറ്റ് വര്‍ക്.

Wed Feb 20, 06:03:00 pm IST  
Blogger സു | Su said...

ഹരിശ്രീ :) തേങ്ങയ്ക്ക് നന്ദി. വര്‍ക്ക് അറിയാം. ചെയ്യാറില്ല അങ്ങനെയൊന്നും.

ശ്രീ :)

നാടന്‍ :) അതൊക്കെയുണ്ടാവും. ചെയ്തുനോക്കട്ടെ.

ശാലിനീ :) സമയം ഉള്ളപ്പോള്‍ ശ്രമിക്കൂ. പഠിച്ചത് മറക്കേണ്ടല്ലോ.

കുട്ടിച്ചാത്തന്‍ :) അത് ഞാനൊന്ന് ആഞ്ഞിരുന്ന് വരച്ചു. അതുപോലെ മുന്നോട്ട് പോയി. ആദ്യം ശരിക്കും അടയാളം ചെയ്ത് വെച്ചാല്‍ കാര്‍ബണ്‍ പേപ്പര്‍ മാറിപ്പോകാതെ വെച്ചാല്‍ തെറ്റാതെ ഇരിക്കും.

വിനയന്‍ :)

ഷാരു :)

സുല്‍ :)

ബഷീര്‍ :)

വഴിപോക്കന്‍ :) ശ്രമിച്ചുനോക്കൂ.

ഉപാസന :)

മെലോഡിയസ് :) നല്ല കാര്യം. ചെയ്തുനോക്കുമായിരിക്കും.

സാരംഗീ :)

സന്തോഷ് :) തലയില്‍ ഉള്ളത് പെയിന്റിലേക്ക് പറ്റരുത്. ;)

പാമരന്‍ :) അതല്ല ശരി. ചെയ്യാന്‍ പറയുക. ചിലപ്പോ ഇതിനേക്കാളും ഭംഗിയുണ്ടാവും. വീട്ടുകാര്‍ക്ക് മാത്രമേ കൊടുത്തുള്ളൂ. പിന്നെ അറിയാവുന്നതുകൊണ്ട് എവിടെയെങ്കിലും കാണുമ്പോള്‍ ചാര്‍ജ്ജ് ചോദിക്കാറും ഇല്ല. അതുകൊണ്ട് അറിയില്ല. പാമരനു വേണമെങ്കില്‍ പത്തിരുപത് ചോക്ലേറ്റ് ഇങ്ങെടുത്തോ.

തോന്ന്യാസീ :) അതെന്താ കണ്ടെത്തല്‍? അമ്മയും അനിയത്തിചേച്ചിമാരുമൊന്നും ഇതൊന്നും ചെയ്ത് തരില്ലേ? അല്ലെങ്കില്‍ സ്വയം ഒന്ന് ട്രൈ ചെയ്യൂ. തോന്ന്യാസിയുടെ തോന്ന്യാസം ആയ്ക്കോട്ടെ.

പി. ആര്‍ :) സമയം എന്നെഴുതിയത് അതാണ്. എന്നെ പഠിപ്പിച്ച് കുട്ടി, രണ്ട് കുഞ്ഞുങ്ങളേയും വെച്ച് ഒരു വീടും നോക്കി എത്രയോ പേരെ ഒരുമിച്ച് പഠിപ്പിച്ചിരിക്കുന്നു. എല്ലാ സമയത്തും ആ കുട്ടി തിരക്കിലാണ്. എന്നാലും പഠിപ്പിക്കുമ്പോള്‍ വൃത്തിയായിട്ടേ പഠിപ്പിക്കൂ. വീട് നോക്കി, ജോലിയും നോക്കി, ഇതൊക്കെ ചെയ്ത് ഇരിക്കുന്ന അനേകം പേരെ എനിക്കറിയാം. പഠിച്ചതൊന്നും മറക്കാതെ അല്പസമയം ഇതിനും കണ്ടെത്തൂ. കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കൂ. അല്ലെങ്കില്‍ വേറെ ആര്‍ക്കെങ്കിലും. ഞാനെത്രകാലമായെന്നറിയുമോ ഇതൊക്കെ പൊടിതട്ടിയിട്ട്. ഇപ്പോ എന്തോ നല്ല ബുദ്ധി തോന്നി.

ഇത് കാണാന്‍ വന്നവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും വല്യൊരു നന്ദി. എല്ലാവരും ഓര്‍ഡര്‍ തരുക. അടുത്ത മീറ്റിനു കാണുമ്പോള്‍ കൊണ്ടുത്തരുന്നതായിരിക്കും.

Wed Feb 20, 10:27:00 pm IST  
Blogger Viswaprabha said...

ആഹാ, അഭിപ്രായം പറഞ്ഞാല്‍ സമ്മാനം!?

എങ്കില്‍ ദാ:
“സു-ന്ദരമായിരിക്കുന്നു ചിത്രവും ചിത്രണവും ചിത്രീകരണവും!”

തലചായ്ക്കാന്‍ ഒരു കവര്‍ എനിക്കും കിട്ടുമല്ലോ ഇനി മീറ്റുമ്പോള്‍, അല്ലേ?

:-)

എന്തായാലും ആ ഒടുവിലെ ആ പ്രയോഗത്തിന് പ്രത്യേകം ഒരു മാര്‍ക്ക്. എന്നിട്ട് പിന്നെ തല കണ്ടെത്തിയോ?

Thu Feb 21, 02:14:00 am IST  
Blogger വേണു venu said...

സൂ, നന്നായിട്ടുണ്ട്. നല്ല ഭംഗിയും.:)

Thu Feb 21, 09:26:00 am IST  
Blogger Haris said...

സൂ ചേച്ചി ... തപാലില്‍ നീന്തല്‍ അഭ്യസിച്ച അനുഭവം. ഇതിനു നല്ല കലാബോധം വേണ്ടേ ?

എന്തായാലും സൂ ചേച്ചിക്ക് നന്നായി വരക്കാ‍നറിയാമെന്നു മനസ്സിലായി..

എല്ലാ ഭാവുകങ്ങളും...

Thu Feb 21, 11:43:00 am IST  
Blogger സു | Su said...

വിശ്വം ജി :) നന്ദി.

വേണുവേട്ടാ :) നന്ദി.

കൂമാ :) അങ്ങനെയെങ്കിലും പഠിക്കൂ. ഹിഹി. വരയ്ക്കാന്‍ അറിയണം എന്നൊന്നുമില്ല. ചിത്രമെടുത്ത് കാര്‍ബണ്‍ വെച്ച് ട്രേസ് ചെയ്താലും മതി.

Thu Feb 21, 05:49:00 pm IST  
Blogger കരീം മാഷ്‌ said...

നന്നായി എനിക്കു താല്പര്യമുള്ള വിഷയം
s

Sat Feb 23, 08:31:00 pm IST  
Blogger ബിന്ദു said...

ആദ്യ പടിയായി ഫേബ്രിക്‌ പെയിന്റ്‌ വാങ്ങിച്ചു. ഇനി സമയം, ഐസ്ക്രീം ഇതൊക്കെ തപ്പട്ടെ. :)
അപ്പൊ നാനി വേണോ മാനി വേണോ?

Mon Feb 25, 02:16:00 am IST  
Blogger സു | Su said...

കരീം മാഷ് :)

ബിന്ദൂ :)രണ്ടും ഓരോ പ്ലേറ്റിങ്ങെടുത്തോ. എപ്പഴാ ചെയ്യാന്‍ സമയം കിട്ടുക? ചെയ്തിട്ട് പറയൂ.

Mon Feb 25, 12:49:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home