Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, February 21, 2008

മൌനം ഓടി

മൌനം വന്ന് കുത്തിയിരിപ്പായി.
ഇതിനെയെങ്ങനെയോടിക്കുമെന്ന് ആലോചിച്ച് ഞാനും.
മഴയോടിത്തിരി സംഗീതം ചോദിച്ചപ്പോള്‍,
ചറുപിറാ ചറുപിറാന്ന് ഓടിപ്പോയി.
ഇടിയോടിത്തിരി ആക്രോശം ചോദിച്ചപ്പോള്‍‌,
ചടപടാ ചടപടാന്ന് പേടിപ്പിച്ചു.
മൌനത്തെ വെട്ടിമുറിച്ച്,
കൊത്തിനുറുക്കി,
കെട്ടിത്തൂക്കി,
വേണ്ടവരു വെറുതേയെടുത്തോന്ന്
പറയാമെന്നോര്‍ത്തപ്പോ,
സന്തോഷം വന്ന് ചിരി പൊട്ടിച്ച്,
മൌനത്തെ പേടിപ്പിച്ച് ഓടിച്ചു.

Labels: ,

16 Comments:

Blogger Haris said...

ദാ‍... പിടിച്ചോ ....
തേങ്ങ ഇത്തവണ എന്റെ വഹ.....

നന്നായിട്ടുണ്ട്

Thu Feb 21, 11:48:00 am IST  
Blogger ശ്രീ said...

അതേതായാലും നന്നായി.
:)

അല്ല, ആ മൌനത്തെ ഈ വഴിയെങ്ങാനുമാണോ ഓടിച്ചു വിട്ടിരിയ്ക്കുന്നത്?

Thu Feb 21, 12:24:00 pm IST  
Blogger Sharu (Ansha Muneer) said...

ഇത്തവണ കവിതയാണോ?

Thu Feb 21, 12:25:00 pm IST  
Blogger Ignited Words said...

This comment has been removed by the author.

Thu Feb 21, 03:11:00 pm IST  
Blogger Rafeeq said...

:-)

Thu Feb 21, 04:10:00 pm IST  
Blogger കാവലാന്‍ said...

ഞാന്‍ കരുതി ഏതോപുതിയ പരീക്ഷണമായിരിക്കുമെന്ന്.

"മൌനത്തെ വെട്ടിമുറിച്ച്,
കൊത്തിനുറുക്കി,
കെട്ടിത്തൂക്കി,".....പാമ്പായിരുന്നോ മൗനം?

Thu Feb 21, 05:32:00 pm IST  
Blogger സു | Su said...

കൂമന്‍ :) തേങ്ങയ്ക്ക് നന്ദി.

ശ്രീ :) ആ വഴി വന്നാല്‍ പിടിച്ചുനിര്‍ത്തണ്ട കേട്ടോ.

ഷാരു :) കവിതയല്ല, എനിക്കു തോന്നിയതാ.

ignited words, വളരെ കഷ്ടം! ഇത് കവിതയാണെന്ന് തന്നോടാരെങ്കിലും പറയാന്‍ വന്നോ?

ക്രിസ്‌വിന്‍ :)

റഫീക്ക് :)

കാവലാന്‍ :) മൌനം പാമ്പാണോ? അറിയില്ല.

Thu Feb 21, 05:44:00 pm IST  
Blogger ഉപാസന || Upasana said...

മൌനം വാചാലം..!
:)
ഉപാസന

Thu Feb 21, 06:09:00 pm IST  
Blogger Ignited Words said...

This comment has been removed by the author.

Sat Feb 23, 09:42:00 am IST  
Blogger Ignited Words said...

This comment has been removed by the author.

Sat Feb 23, 11:12:00 am IST  
Blogger Ignited Words said...

This comment has been removed by the author.

Sat Feb 23, 12:02:00 pm IST  
Blogger Ignited Words said...

This comment has been removed by the author.

Sat Feb 23, 12:23:00 pm IST  
Blogger വേണു venu said...

സൂ, എന്തായാലും ആ മൌനം സൃഷ്ടിച്ച സന്ദര്‍ഭങ്ങള്‍ ഇഷ്ടമായി.
അപ്പോള്‍ മൌനത്തേ ഓടിക്കേണ്ടായിരുന്നു എന്നും തോന്നി.:)

Sat Feb 23, 03:32:00 pm IST  
Blogger കരീം മാഷ്‌ said...

മിന്നലു വീശിയപ്പോള്‍ അവള്‍ കണ്ടില്ല
അവള്‍ അന്ധയായിരുന്നു.
ഇടിവെട്ടിയപ്പോള്‍ അവള്‍ കേട്ടില്ല
അവള്‍ ബധിരയായിരുന്നു.
മഴ നനഞ്ഞപ്പോള്‍ അവള്ക്കു പറയണമെന്നുണ്ടായിരുന്നു.
അമ്മേ ഇപ്പോള്‍ കുളിപ്പിക്കേണ്ടമ്മേ!
പക്ഷെ അവള്‍ ഊമയായിരുന്നു
s

Sat Feb 23, 08:26:00 pm IST  
Blogger ഏ.ആര്‍. നജീം said...

സന്തോഷത്തെ വെട്ടിമുറിച്ച്, കൊത്തിനുറുക്കി, കെട്ടിത്തൂക്കി, കൊടുത്തായിരുന്നുവെങ്കില്‍ എല്ലാപെട്ടവര്‍ക്കും സന്തോമായേനേ... :) മൗനം ആര്‍ക്ക് വേണം

കവിത നന്നായി

Sun Feb 24, 12:50:00 am IST  
Blogger സു | Su said...

ഉപാസന :)

വേണുവേട്ടന്‍ :)


കരീം മാഷ് :)

നജീം :)

വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.

Mon Feb 25, 12:47:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home