വേനല്‍
കറങ്ങിത്തിരിഞ്ഞു വന്നെത്തീ,
വീണ്ടുമീ വേനല്‍ക്കാലം.
കത്തിജ്ജ്വലിക്കുന്ന സൂര്യനും,
ചുട്ടുപൊള്ളുന്ന ഭൂമിയും,
ചുരുങ്ങിപ്പോവുന്ന പുഴകളും,
വരണ്ടുനില്‍ക്കുന്ന പാടവും.
കൊടിയ വേനലാകിലും,
നന്മകള് ചിലത് തന്നിടും.
പൂത്തുനില്ക്കുന്നു കൊന്നകള്‍,
പൂത്തുകായ്ക്കുന്നു മാവുകള്‍,
ചക്കപ്പഴത്തിന് മാധുര്യം
ഇളം കാറ്റോതിപ്പോയിടും.
അവധിക്കാലത്താഹ്ലാദമായ്
ആടിത്തിമര്‍ക്കും കുരുന്നുകള്‍.
സുഖവും ദുഃഖവും പോലവേ,
മഴയും വേനല്‍ക്കാലവും,
മാറിമാറി വന്നാലേ,
ജീവിതം സൌഖ്യമായിടൂ.
വേനലിലെരിയാതെ നിന്നിടാം,
മഴക്കാലത്തെക്കാത്തിടാം.
മറഞ്ഞുനില്ക്കുന്നുണ്ടാവും,
വേനല്‍ മാറിപ്പോവുവാന്.
Labels: എനിക്ക് തോന്നിയത്
15 Comments:
തോന്നിയതെനിക്കിഷ്ടപെട്ടു.. ;)
അതു തന്നെ. സുഖവും ദു:ഖവും പോലെ തന്നെ ആണ് വേനലും മഴക്കാലവും. രണ്ടും ഇടയ്ക്കിടെ ഉണ്ടായെങ്കിലേ ജീവിതത്തിനൊരു സുഖമുള്ളൂ...
അതു കൊണ്ട്
“വേനലിലെരിയാതെ നിന്നിടാം,
മഴക്കാലത്തെക്കാത്തിടാം.”
:)
ചുരുങ്ങിപ്പോവുന്ന പുഴകളും,
venalil chuirngiyuathum, mattu chilath ini nivaruvaanaakaatha vidham churungiyathum
nalla vichaarangal, congrats..
കണ്ണൂരില്‍ ഇത്തവണ വേനല്‍ നേരത്തെ എത്തിയോ? സൂവിന്റെ നാടന്‍ കവിത അസ്സലായി :)
എനിക്ക് തോന്നിയത്: :)
കറങ്ങിത്തിരിഞ്ഞ് വന്നെത്തിയാരുന്നു
വീണ്ടുമാ തണുപ്പുകാലം
കത്തിജ്വലിക്കാത്ത സൂര്യനും
തണുത്ത് വിറക്കുന്ന ഭൂമിയും
ഐസു പിടിക്കുന്ന പുഴകളും
കൊയ്യാന്‍ പോകുന്ന പാടവും
കൊടിയ തണുപ്പാകിലും
നന്മകള് ചിലത് തന്നീടും
പൂക്കാതെ നില്ക്കുന്ന ചെടികളും
ഇല പൊഴിക്കുന്ന മരങ്ങളും
കാച്ചിലിനു വേവു കൂടും
ശീതക്കാറ്റ് ആഞ്ഞു വീശിടും
ക്രിസ്തുമസ്സ് ന്യൂ ഇയര്‍ അവധിയായ്
ആടിത്തിമര്‍ക്കും കുടിയന്മാര്
ബിവറേജസും വ്യാജനുമെന്ന പോല്‍
തണുപ്പും ചൂടും മാറിടും
അതങ്ങനെ മാറി വന്നാലേ
ജീവിതം കോഞ്ഞാട്ട ആയിടൂ
തണുപ്പില്‍ വിറക്കാതെ നിന്നിടാം
ബിവറേജസ് തുറക്കാന്‍ കാത്തിടാം
മറഞ്ഞു നില്ക്കുന്നുണ്ടാവും
വ്യാജന് വില്ക്കാന് വേറൊരാള്
റഫീക്ക് :)
ശ്രീ :)
ഫസല്‍ :)
ഇക്കാസോട്ടോ :)
അനുരഞ്ജവര്‍മ്മ, തനിക്കു തോന്നുന്നത് തന്റെ ബ്ലോഗില്‍ ഇടുന്നതല്ലേ ഭംഗി?
സൂ നല്ല വേനല്ക്കവിത..:)
കൊള്ളാം, നല്ല വരികള്‍.
സു,
വേനല്‍ വീണ്ടും വന്നത് ഓര്‍മ്മിപ്പിച്ചത് നന്നായി..
തെക്കേപ്പറമ്പിലെ മാവിന്റെ ആയുസ്സ്
ഒരു വര്‍ഷം കുറഞ്ഞു...
നന്നായിരിക്കുന്നു.........
ഇത്ര വേഗമിങ്ങെത്തിയോ വേനല്‍? ഇവിടെ ഇതുവരെ വന്നില്ല. :)
ഐശ്വര്യാറായീടെ മോന്തെമ്മെ ഇരിക്കുമ്പൊളാണോ അതോ കുത്തിയെടുത്ത് പിഞ്ഞാണത്തില്‍ വക്കുമ്പൊളാണോ കണ്ണിനു ഭംഗി സൂ?
മോന്തേമ്മെ തന്നെ അല്ലേ? അപ്പൊ ഇത് ഇവിടെ തന്നെ കിടക്കട്ടെ.
നല്ല കവിത....ലളിതമായ വരികള്‍ :)
പോസ്റ്റ് വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത ആഗ്നേയ, വാല്മീകി, ഷാരു, അപര്‍ണ്ണ, നാടോടി, എന്നിവര്‍ക്ക് നന്ദി.
വായിച്ചവര്‍ക്കും നന്ദി.
സുഖവും ദുഃഖവും പോലവേ,
മഴയും വേനല്‍ക്കാലവും,
മാറിമാറി വന്നാലേ,
ജീവിതം സൌഖ്യമായിടൂ.
വേനലിലെരിയാതെ നിന്നിടാം,
മഴക്കാലത്തെക്കാത്തിടാം.
മറഞ്ഞുനില്ക്കുന്നുണ്ടാവും,
വേനല്‍ മാറിപ്പോവുവാന്.
സൂവേച്ചി,
നന്നായിട്ടോ...
:)
ഹരിശ്രീ :)
Post a Comment
Subscribe to Post Comments [Atom]
<< Home